2016, മേയ് 2, തിങ്കളാഴ്‌ച

കാലം മായ്ക്കാത്ത മുറിവുകൾക്ക് ഇന്ന് 13 വർഷം...!!

രണ്ടാം മാറാട് കലാപം 
നമ്മുടെ മനസ്സിലെ കാലം മായ്ക്കാത്ത മുറിവുകൾക്ക് ഇന്ന് 13 വർഷം

                                                             


.കോഴിക്കോട് മാറാട് വര്‍ഗ്ഗീയവാദികൾ നരനായാട്ട് നടത്തിയിട്ട് ഇന്ന് 13 വർഷം തികയുന്നു. 2003 മെയ് 2 എന്ന ദിനം കേരള ജനതക്ക് മറക്കാനാവാത്ത ഒരു ദിനം കൂടിയാണ്. വർഗീയകലാപത്തിന്റെ പുക മറ സൃഷിടിച്ചു കൊണ്ട് ആയുധ ധാരികളായ അക്രമികൾ മാറാട് കടപ്പുറം രക്തകളം ആക്കി തീർത്തപ്പോൾ ഉറ്റവരെ ഓർത്തു വിലപിക്കുന്ന ഒരു കൂട്ടം അമ്മമാരുടേയും സഹോദരങ്ങളുടെയും വാവിട്ട കരച്ചിലിന്റെ ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സുകളെ നൊമ്പരപ്പെടുത്തി മായാതെ നിൽക്കുന്നു .

ആയുധധാരികളായ അക്രമികൾ മാറാട് കടപ്പുറത്തെ മീൻ പിടുത്തക്കാരെ ആക്രമിച്ച് 9 പേരെ കൊലപ്പെടുത്തുകയും, നിരവധി പേർക്ക് പരിക്കേല്പിക്കുകയും ചെയ്ത സം‌ഭവമാണ്‌ രണ്ടാം മാറാട് കലാപം അഥവാ മാറാട്‌ കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നത് .

2003ൽ ഉണ്ടായ കലാപത്തെ തുടർന്ന് മരിച്ചവരിൽ 8 പേർ ഹിന്ദുക്കളായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന സത്യം .
സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ സമീപത്തുള്ള ഒരു മുസ്ലീം പള്ളിയിൽ നിന്ന് ആക്രമണത്തിനുപയോഗിച്ചവയെന്നു കരുതപ്പെടുന്ന ആയുധങ്ങളും, ബോംബുകളും മറ്റും കണ്ടെടുത്തിരുന്നു .2002ൽ പുതുവർഷാഘോഷവുമായി തുടങ്ങിയ തർക്കം കലാപത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു .
2002 ജനുവരിയിൽ ഉണ്ടായ വർഗീയകലാപത്തിന്റെ തുടർച്ചയായാണ്‌ ഈ സം‌ഭവം ഉണ്ടായതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
തോമാസ്സ് പി ജൊസ്സഫിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ടിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും, നാഷ്ണൽ ഡവലപ്പ്മെന്റ് ഫ്രണ്ടിന്റെയും പ്രാദേശിക നേതൃത്വത്തിന്റെയും സമ്മതത്തോടു കൂടിയാണ് മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതെന്ന് തെളിഞ്ഞിരുന്നു .
2001ൽ മാറാടിലെ മീൻ പിടുത്തക്കാർ തമ്മിലുണ്ടായ ചെറിയ തർക്കം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, സംഘടനകൾ രാഷ്ടീയ മുതലെടുപ്പിന് ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ഈ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു .

രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദ ബന്ധം, അന്തര്‍ സംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ് എന്നിവ സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈന്ദവ സംഘടനകൾ സമരം നടത്തിയെങ്കിലും അന്നത്തെ സർക്കാരും പോലീസും അതെല്ലാം ഒതുക്കി തീർക്കുകയായിരുന്നു .

വർഗ്ഗീയ കലാപത്തിന്റെ കാറ്റ് മാറാടിന്‍റെ മണ്ണില്‍ ആഞ്ഞ് വീശിയപ്പോൾ നഷ്ടമായത് കുറെ നിരപരാധികളുടെ ജീവനായിരുന്നു . ഇത് മാറാടിനു എന്നും നൽകുന്നത് ഒരു കലാപ ഭൂമിയുടെ പരിവേഷം മാത്രമായിരിക്കും2003 മെയ്‌ രണ്ടിനാണ്‌ മാറാട്‌ എട്ട്‌ ഹിന്ദു മല്‍സ്യത്തൊഴിലാളികളെ ഭീകരാക്രമണത്തിലൂടെ കൂട്ടക്കൊലക്ക്‌ വിധേയമാക്കിയത്‌. കേരളത്തെ നടുക്കിയ കൊലക്ക്‌ ശേഷം കേരളത്തിനകത്തും പുറത്തും ശക്തമായ ജനവികാരമാണുയര്‍ന്നത്‌. കൂട്ടക്കൊലക്കുത്തരവാദികളായ മുസ്ലിം ഭീകരരുടെ പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യാന്തര ഭീകരസംഘടനകളെകുറിച്ചും ആഴത്തിലുള്ള അന്വേഷണം ഉണ്ടാവണമെന്ന്‌ ആവശ്യം ശക്തമായി ഉയര്‍ന്നു. എന്നാല്‍ സിപിഎമ്മും മുസ്ലിം ലീഗും കോണ്‍ഗ്രസും ഇതിനെതിരെ രംഗത്തുവരികയായിരുന്നു. സിബിഐ അന്വേഷണത്തിനായി നടന്ന ജനകീയ പോരാട്ടം സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിച്ചു. പകരം ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സിബിഐ അന്വേഷണ ആവശ്യത്തെ നിയമപരമായി പ്രതിരോധിക്കുകയായിരുന്നു സര്‍ക്കാര്‍ പദ്ധതി.
എന്നാല്‍ ജൂഡീഷ്യല്‍ കമ്മീഷനും കൂട്ടക്കൊലക്കു പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. കൂട്ടക്കൊലക്ക്‌ പിന്നിലെ സംസ്ഥാനാന്തര ബന്ധം, സാമ്പത്തിക സ്രോതസ്സ്‌, ഭീകരബന്ധം തുടങ്ങിയവയെക്കുറിച്ച്‌ വിശദമായ കേന്ദ്രതല സംയുക്ത അന്വേഷണം നടത്തണമെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ നിഗമനം.
ആ നിഗമനങ്ങളംഗീകരിച്ചെങ്കിലും സിബിഐ അന്വേഷണം നടക്കാതിരിക്കാനാണ്‌ പിന്നീട്‌ യുഡിഎഫ്‌, എല്‍ഡിഎഫ്‌ കക്ഷികള്‍ ശ്രമിച്ചത്‌. സംസ്ഥാന സര്‍ക്കാരിന്റെ ചട്ടപ്പടി പ്രകാരമുള്ള ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉടനെ ക്രൈം ബ്രാഞ്ച്‌ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഗൂഢാലോചന അന്വേഷിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന്‌ കോടതി കുറ്റപ്പെടുത്തിയ ക്രൈംബ്രാഞ്ചിനെത്തന്നെ ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ പുതിയ അന്വേഷണസംഘം സംഭവത്തിന്റെ ആഴങ്ങളിലേക്ക്‌ നീങ്ങുന്നുവെന്നറിഞ്ഞതോടെ അവരെ ചുമതലയില്‍ നിന്ന്‌ മാറ്റി മറ്റൊരു സംഘത്തെ നിശ്ചയിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്തത്‌. മുസ്ലിം ലീഗ്‌ നേതാവ്‌ മായിന്‍ ഹാജിയെ പ്രതിയാക്കിയായിരുന്നു അന്വേഷണം മുന്നോട്ടു പോയത്‌. ഇടതു വലതു സര്‍ക്കാരുകള്‍ ഒത്തൊരുമിച്ചാണ്‌ ഈ അട്ടിമറികളൊക്കെ ഫലപ്രദമായി നടപ്പിലാക്കിയത്‌. ക്രൈം ബ്രാഞ്ച്‌ അന്വേഷണവും അനന്തമായി നീളുകയാണ്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ