വെടിക്കെട്ട് നിരോധിക്കണം; മുന്‍കൈയെടുക്കും
ഹിന്ദു ഐക്യവേദി
പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാ ത്തലത്തില്‍ വെടിക്കെട്ട് നിയമം മൂലം നിരോധിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു.
ദുരന്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണം. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നല്കുവാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കൂടാതെ ദുരന്തത്തില്‍ മരണപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ദുരന്തമുണ്ടായ പുറ്റിങ്ങല്‍ ക്ഷേത്രവും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ച് നടക്കുന്ന ധൂര്‍ത്ത് അവസാ നിപ്പിക്കുന്നതിന് ഭക്തജനങ്ങള്‍ മുന്നിട്ടിറങ്ങണം. ആനയെഴുന്നെള്ളത്തു പോലുള്ള വിഷയങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി ഹിന്ദുനേതൃയോഗം സംഘടിപ്പിക്കുവാന്‍ ഹിന്ദു ഐക്യവേദി മുന്‍കൈ എടുക്കും. ഇതിനായി സന്ന്യാസിമാര്‍, ഹിന്ദുസംഘടനാ നേതാക്കന്മാര്, സമുദായനേതാക്കള്‍, തന്ത്രി മുഖ്യന്മാര് എന്നിവരുടെ യോഗം വിളിക്കുമെന്ന് കെ.പി. ഹരിദാസ് പറഞ്ഞു.
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് എന്തു സഹായവും ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായ സ്ഥിതിക്ക് അത് ലഭിക്കുവാന്‍ വേണ്ട നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ക്ഷേത്ര എഴുന്നെള്ളത്ത് ചടങ്ങുകള്‍ക്ക് ആനയെ ഒഴിവാക്കാന്‍ തയാറാകുന്ന ക്ഷേത്രങ്ങള്‍ക്ക് എഴുന്നെള്ളത്തിനായി രഥം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കുവാന് തയാറാകണം. ഇതിനായി കേന്ദ്ര-സംസ്ഥാന സാംസ്കാരിക വകുപ്പുകളുടെ സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കണം.
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജ ലികളര്പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനായോഗം നാളെ വൈകിട്ട് അഞ്ചിന് പരവൂരില്‍ നടക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ