ഹിന്ദു ഐക്യവേദി 13മത് സംസ്ഥാന സമ്മേളനം സമാപിച്ചു
ഹിന്ദു ഐക്യവേദി
13മത് സംസ്ഥാന സമ്മേളനം സമാപിച്ചു. 2016 ഏപ്രിൽ 10നു തൃശൂർ ചാലക്കുടി വ്യാസ
വിദ്യാനികേതൻ സ്കൂളിൽ വെച്ചായിരുന്നു ഹിന്ദു ഐക്യവേദി സമ്മേളനം. നിയമസഭ തിരഞ്ഞെടുപ്പ്
പ്രമാണിച്ച് തീര്‍ത്തും സംഘടനാ സമ്മേളനം എന്ന നിലയ്ക്ക് പൊതുസമ്മേളനം, പ്രകടനം
എന്നിവ ഒഴിവാക്കിക്കൊണ്ടായിരുന്നു ഇത്തവണത്തെ സമ്മേളനം. കേരളത്തിന്റെറ വിവിധ
ഭാഗങ്ങളിൽ നിന്ന് താലൂക്ക് ഉപരി ചുമതലയുള്ള 1000 ഓളം പ്രവര്‍ത്തകർ പങ്കെടുത്തു.
രാവിലെ
9.30ന് സംസ്ഥാന വൈസ്-പ്രസിഡന്റ് കെ.ടി.ഭാസ്കരൻ പതാക ഉയര്‍ത്തി. തുടര്‍ന്ന് RSS മുൻ അഖിലേന്ത്യാ
ബൗദ്ധിക് പ്രമുഖ് ആർ.ഹരി സമ്മേളനം ഉത്ഘാടനം ചെയ്തു.
ഹൈന്ദവ സമൂഹം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹം പലപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും ഇന്ന് കാണുന്ന പലാചാരങ്ങളും അനുഷ്ഠാനങ്ങളും കാലഘട്ടങ്ങളിലെ മനുഷ്യ നിര്‍മ്മിതമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ നിര്‍മ്മിതമായ ആചാരങ്ങളുടേയും, അനുഷ്ഠാനങ്ങളുടെയും പേരിൽ വിശ്വാസികളായ ഹിന്ദുസമൂഹത്തി ലെ സ്ത്രീ പുരുഷ ഭേദമെന്യേ ഒരാള്‍ക്കും ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നത് ശരിയല്ല. കരിയും കരിമരുന്നും നമ്മുടെ ക്ഷേത്രങ്ങളിൽ നിന്ന് അകറ്റണമെന്നും ആ പണം ഉപയോഗിച്ച് ഹിന്ദു സമൂഹത്തിന്റെറ ഉന്നമനത്തിനായി ചിലവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
![]() |
ഹിന്ദു ഐക്യവേദി 13മത് സംസ്ഥാന സമ്മേളനം RSS മുൻ അഖിലേന്ത്യാ
ബൗദ്ധിക് പ്രമുഖ് ആർ.ഹരി ഉത്ഘാടനം ചെയ്യുന്നു
|
ദളിത് വിഭാഗത്തെ ഹിന്ദുസമൂഹത്തില്‍നിന്ന്
അടര്‍ത്തിമാറ്റാനുള്ള ശ്രമവും വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. നൂറ്റാïുകള്‍ക്ക് മുന്‍പ് അവരോട് ചെയ്ത അന്യായങ്ങള്‍ക്ക്
ഹിന്ദുസമൂഹം പ്രായ്ശ്ചിത്തം ചെയ്യണം. അവരെ ഉന്നത സ്ഥാനങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള
ശ്രമം ഹിന്ദു സമൂഹത്തിന്റെറ ഇടയിൽ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അദ്ധ്യഷ കെ.പി.ശശികല ടീച്ചർ അദ്ധ്യഷത
വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.സത്യവാൻ പ്രസംഗിച്ചു. കൊല്ലം
വെടിക്കെട്ടപകടത്തിൽ മരിച്ചവര്‍ക്കും കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞ പ്രമുഖര്‍ക്കും
ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു സ്വാഗതവും, സംസ്ഥാന സമിതിയംഗവും സ്വാഗത സംഘം ചെയര്‍മാനുമായ അഡ്വ.രമേശ്
കൂട്ടാല നന്ദിയും പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തന വില
യിരുത്തലുകൾ നടന്നു. വിവിധ സാമൂഹിക വിഷയങ്ങളെ ക്കുറിച്ചും ചര്‍ച്ചകൾ നടന്നു.
ഹിന്ദു ഐക്യവേദിയുടെ കാര്യവിഭാഗുകളായ
സാമൂഹ്യനീതി കര്‍മ്മ സമിതി
മഹിളാ ഐക്യവേദി
പ്രകൃതി സംരക്ഷണ വേദി
ക്ഷേത്ര ഏകോപന സമിതി
ധര്‍മ്മ രക്ഷാവേദി
എന്നിവയുടെ പ്രവര്‍ത്തന പദ്ധതികളും സമ്മേളനം വിലയിരുത്തി.
കേരളത്തിലെ ഹിന്ദുസമൂഹം അനുഭവിക്കുന്ന വിഷയങ്ങളെ അധികരിച്ച് പ്രമേയങ്ങൾ
അവതരിപ്പിച്ചു. ഈ വരുന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യത്തെ വിജയിപ്പിക്കണമെന്ന്
പ്രമേയം ആവശ്യപ്പെട്ടു. 2012-ലെ ഹിന്ദു അവകാശ പത്രിക പൂര്‍ണ്ണമായും
അവഗണിച്ചിരിക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു. കേരളത്തിലെ ക്ഷേത്രഭരണം ഹിന്ദു
വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന് രണ്ടാമത്തെ പ്രമേയം ആവശ്യപ്പെട്ടു. പട്ടികജാതി
പട്ടികവര്‍ഗ്ഗങ്ങളെ സംബന്ധിച്ചുള്ള പ്രമേയത്തിൽ ഇന്ന് നിലനില്‍ക്കുന്ന സംവരണത്തെ
അട്ടിമറിക്കുന്ന തരത്തിൽ സംവരണ പട്ടികയിലേക്ക് കൂടുതൽ സമുദായങ്ങളെ ഉള്‍പ്പെടുത്തരുതെന്ന്
പ്രമേയം ആവശ്യപ്പെട്ടു. വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ 1800-ളം പേർ ഇപ്പോൾ സര്‍ക്കാർ
ജോലിയിൽ തുടരുന്നുണ്ടെന്നും പ്രമേയത്തിൽ പറഞ്ഞു. മെത്രാൻ കായൽ പതിച്ചുനല്‍കുകയും
സന്തോഷ് മാധവനും സംഘടിത മതവിഭാഗങ്ങള്‍ക്കും ഏക്കർ കണക്കിന് ഭൂമി പതിച്ചുനല്‍കുന്നതിനെയും
പ്രമേയം എതിര്‍ത്തു.
സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. രക്ഷാധികാരികൾ
എം.കെ. കുഞ്ഞോൽ, കെ.എൻ.
രവീന്ദ്രനാഥ്,
പ്രസിഡന്റ്
കെ.പി. ശശികല ടീച്ചർ, വര്‍ക്കിംഗ്
പ്രസിഡന്റ് കെ.ടി. ഭാസ്കരൻ, സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി
വി.സുശികുമാർ, ജനറൽ സെക്രട്ടറിമാർ ആർ.വി.
ബാബു, കെ.പി. ഹരിദാസ്, വി.ആർ. സത്യവാൻ, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ട്രഷറർ അരവിന്ദാക്ഷൻ നായർ, വൈസ് പ്രസിഡന്റുമാരായി
പി.കെ. ഭാസ്കരൻ, പി.ആർ. ശിവരാജൻ, എം.കെ. വാസുദേവൻ, അഡ്വ. പദ്മനാഭൻ, കെ.വി. ശിവൻ, കല്ലറ പ്രശാന്ത്, അഡ്വ.കെ. ഹരിദാസ്, പി.ജി. ശശികല ടീച്ചർ, എം.പി. അപ്പു, പി.ജ്യോതീന്ദ്രകുമാർ, കൈനകരി ജനാര്ദ്ദനൻ, ക്യാപ്റ്റൻ കെ. സുന്ദരൻ:
സെക്രട്ടറിമാരായി ആർ.എസ്സ്. അജിത്കുമാർ, പി.വി. മുരളീധരൻ, തെക്കടം സുദര്ശനൻ, എ.ശ്രീധരൻ, പി.സുധാകരൻ, കെ.പി.സുരേഷ്, വി.എസ്.പ്രസാദ്, പുത്തൂർ തുളസി, കിളിമാനൂർ സുരേഷ്, ശശി കമ്മട്ടേരി, അഡ്വ.എ.സി. അംബിക എന്നിവരെ തിരഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന
സമാപന സമ്മേളനത്തിൽ ആർ.എസ്സ്.എസ്സ്. സഹപ്രാന്ത കാര്യവാഹക് എം. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
കേരളരാഷ്ട്രീയത്തിൽ ഇന്ന്
ശക്തമായ ഹിന്ദുധ്രുവീകരണം നടന്നുകൊണ്ടി രിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഹിന്ദു
ഐക്യവേദിയുടെ ഒരു വ്യാഴവട്ടത്തെ പ്രവര്‍ത്തനമാണ് കേരളത്തിൽ ഇതിന് കളമൊരുക്കിയത് എന്നും
അദ്ദേഹം പറഞ്ഞു.. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുമ്പോൾ വ്യക്തിയുടെ
മൗലികാവകാശത്തെകുറിച്ച് വാചാല രാകുന്നവർ ഭരണഘടനയിൽ രാഷ്ട്രത്തിന്റെറ
അഖണ്ഡതയ്ക്കുവേണ്ടി ഒരു പൗരൻ അനുഷ്ഠിക്കേണ്ട കടമകളെ കുറിച്ചു പറയുന്നുണ്ടെന്ന്
മറക്കണ്ട എന്നും അഭിപ്രായപ്പെട്ടു.
![]() |
സമാപന സമ്മേളനത്തിൽ ആർ.എസ്സ്.എസ്സ്. സഹപ്രാന്ത കാര്യവാഹക് എം. രാധാകൃഷ്ണൻ സംസാരിക്കുന്നു. |
യോഗത്തിൽ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം മധുസൂദനൻ
കളരിക്കൽ നന്ദിയും പറഞ്ഞു.
ഹിന്ദു ഐക്യവേദി
2016- 2017 സംസ്ഥാന ഭാരവാഹികൾ
2016-
2017 സംസ്ഥാന
ഭാരവാഹികൾ
രക്ഷാധികാരിമാർ
1) ശ്രീ. എം. കെ.
കുഞ്ഞോല്‍ മാസ്റ്റർ 2) ശ്രീ. കെ. എൻ. രവീന്ദ്രനാഥ്
പ്രസിഡന്റ് വര്‍ക്കിംഗ് പ്രസിഡന്റ്
3) ശ്രീമതി. കെ. പി. ശശികല
ടീച്ചർ 4) ശ്രീ. കെ. ടി. ഭാസ്കരൻ
വൈസ് പ്രസിഡന്റുമാർ
5) ശ്രീ. പി. കെ.
ഭാസ്കരൻ 11)
അഡ്വ. കെ. ഹരിദാസ്
6) ശ്രീ. പി. ആർ.
ശിവരാജൻ 12) ശ്രീമതി. പി.ജി. ശശികല ടീച്ചർ
7) ശ്രീ. എം. കെ.
വാസുദേവൻ 13)
ശ്രീ. എം. പി. അപ്പു
8) അഡ്വ. പത്മനാഭൻ 14)
ശ്രീ. പി. ജ്യോതീന്ദ്രകുമാർ
9) ശ്രീ. കെ. വി.
ശിവൻ 15)
ശ്രീ. കൈനകരി ജനാര്ദ്ദനൻ
10) ശ്രീ. കല്ലറ
പ്രശാന്ത് 16)
ശ്രീ. ക്യാപ്റ്റൻ കെ. സുന്ദരൻ
ജനറല്‍ സെക്രട്ടറിമാർ
17) ശ്രീ. ആർ. വി.
ബാബു 19)
ശ്രീ. വി. ആർ. സത്യവാൻ
18) ശ്രീ. കെ. പി.
ഹരിദാസ് 20) ശ്രീ. ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം
സെക്രട്ടറിമാർ
21) ശ്രീ. ആർ. എസ്.
അജിത്കുമാർ 27)
ശ്രീ. വി.എസ്.പ്രസാദ്
22) ശ്രീ. പി. വി.
മുരളീധരൻ 28) ശ്രീ. പുത്തൂർ തുളസി
23) ശ്രീ.തെക്കടം
സുദര്ശനൻ 29) ശ്രീ. കിളിമാനൂർ സുരേഷ്
24) ശ്രീ. എ. ശ്രീധരൻ 30) ശ്രീ. ശശി കമ്മട്ടരി
25) ശ്രീ. പി. സുധാകരൻ 31) അഡ്വ. എ. സി. അംബിക
26) ശ്രീ. കെ. പി.
സുരേഷ്
സംഘടനാ സെക്രട്ടറി സഹസംഘടനാ സെക്രട്ടറി
32) ശ്രീ. സി. ബാബു 33)
ശ്രീ. വി. സുശികുമാർ
ഖജാന്‍ജി
34) ശ്രീ. അരവിന്ദാക്ഷൻ നായർ
സമിതിയംഗങ്ങൾ
35) ശ്രീ. എം.
രാധാകൃഷ്ണൻ 47) ശ്രീ. കെ. കെ. രവീന്ദ്രനാഥ്
36) ശ്രീ. ഇ. എസ്.
ബിജു 48) ശ്രീ. സ്വാമി ദേവിചൈതന്യ
37) ശ്രീ.
രവിശതന്ത്രി കുണ്ടാർ 49) അഡ്വ. രമേശ് കൂട്ടാല
38) ശ്രീ. തഴവാ സഹദേവൻ 50) ശ്രീ. അമ്പോറ്റി കോഴഞ്ചേരി
39) ശ്രീ. പുഞ്ചക്കരി
സുരേന്ദ്രൻ 51)
ശ്രീ. കെ. പ്രഭാകരൻ
40) ശ്രീ. എം. എൻ.
ജയചന്ദ്രൻ 52) ശ്രീ. എം.എസ്.നാരായണൻ
41) ശ്രീ. ടി.
ജയചന്ദ്രൻ 53) ശ്രീമതി. ബിന്ദുമോഹൻ
42) ശ്രീമതി. നിഷാ
സോമൻ 54)
ശ്രീ. ജി. മോഹനൻ നായർ
43) ശ്രീ. സി. പി.
വിജയൻ 55)
ശ്രീ. ഇ. ജി. മനോജ്
44) അഡ്വ. ബി. എൻ.
ബിനീഷ് ബാബു 56) ശ്രീ. എം.വി.മധുസൂദനൻ
45) ശ്രീ. ടി. വി.
രാമൻ 57) ശ്രീ. വി.സുരേഷ് -കൊല്ലം
46) ശ്രീ. കെ.
ഹരീന്ദ്രകുമാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ