2016, മാർച്ച് 7, തിങ്കളാഴ്‌ച

M.L.Aയുടെ ഹിന്ദുവിരുദ്ധത-പ്രതിഷേധം ശക്തമാവുന്നു.

എംഎല്‍എയുടെ ഹിന്ദു ആചാരങ്ങൾക്ക് എതിരെയുള്ള പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു


ശിവരാത്രിയെ അപഹസിച്ച് കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ. അവിശ്വാസികള്‍ വിശ്വസിക്കേണ്ടെന്ന് ദേവസ്വം പ്രസിഡന്റ്. മാണിക്കോട് ശിവരാത്രിമഹോത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളത്തിലാണ് എംഎല്‍എ ശിവരാത്രിയെ അപഹസിച്ചുകൊണ്ട് പരാമര്‍ശം നടത്തിയത്.
ശിവരാത്രി ദിനത്തില്‍ ഉറക്കം ഒഴിയുന്നതിന്റെ നീളം കുയ്ക്കണം. പിന്നെ ഓരോരുത്തരും അവരവരുടെ സൗകര്യം പോലെ ചെയ്താല്‍ മതി. തനിക്ക് അതിലൊന്നും വിശ്വാസമില്ലെന്നും എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു.
ക്ഷേത്രാചാരങ്ങളില്‍ വിശ്വാസികള്‍ മാത്രം വിശ്വസിച്ചാല്‍ മതി. അവിശ്വാസികള്‍ ഒരിക്കലും വിശ്വസിക്കരുത്. ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അവിശ്വാസികള്‍ക്ക് കൂടി നന്മവരുത്തുന്നതിനും ക്ഷേത്രാചാര വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ശിവരാത്രി ദിനത്തില്‍ എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും വൈകുന്നേരം 6.15 മുതല്‍ പ്രാര്‍ത്ഥന നടത്തുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ മറുപടി പറഞ്ഞു. ഇതോടെ വേദിയിലിരുന്ന കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ പ്രസ്താവന പിന്‍വലിക്കുന്നതായി എഴുനേറ്റ് നിന്ന് പറഞ്ഞു.
എംഎല്‍എയുടെ ഹിന്ദു ആചാരങ്ങള്‍ക്ക് എതിരെയുള്ള പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. എംഎല്‍എ ഭക്തരോട് മാപ്പ് പറയണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി കോലിയക്കോട് മോഹനന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് നടത്തുന്ന സാംസ്‌കാരിക സമ്മേളനങ്ങള്‍ രാഷ്ട്രീയ വത്കരിക്കപ്പെടുകയും പലപ്പോഴും ക്ഷേത്രാചാരങ്ങളുടെ കാര്യങ്ങളില്‍ നിന്ന് അകന്നുപോകുന്നതിനെതിരെ ഭക്തര്‍ പ്രതികരിക്കണമെന്നും കോലിയക്കോട് മോഹനന്‍ പറഞ്ഞ

4 അഭിപ്രായങ്ങൾ:

 1. When EK Nayanar died his family members engaged a Priest Subramania Iyer to perform his last rites. He had spat in a URULI of a temple after chewing betel leaves during underground day. All comrades would be doing this arrangements in advance.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ദീപസ്തംഭം മഹാശ്ചര്യം
   നമുക്കും കിട്ടണം പണം.

   ഇല്ലാതാക്കൂ
 2. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മതങ്ങളോടുളള നിലപടില്‍ ഒരു മാറ്റവുമില്ല എന്ന് മനസ്സിലായില്ലേ ?? വിശ്വാസികളെ പാര്‍ട്ടിയില്‍ പിടിച്ച് നിര്‍ത്താന്‍ പറയുന്ന കളവുകള്‍ ചിലസമയങ്ങളില്‍ മറന്ന് തനിസ്വഭാവം പുറത്തു വരുന്നു,,,,അപ്പോള്‍ മതത്തോടുളള അവരുടെ കാഴ്ചപ്പാട് നമ്മളറിയുന്നു,,,,,

  മറുപടിഇല്ലാതാക്കൂ
 3. നിരീശ്വര വാദികള്‍ ഇത് തന്നെ പറയും

  മറുപടിഇല്ലാതാക്കൂ