2016, മാർച്ച് 8, ചൊവ്വാഴ്ച

ക്ഷേത്രവരുമാനം സർക്കാർ കൊള്ളയടിക്കുന്നു, ആരോപണത്തിലുറച്ച് ഹിന്ദു ഐക്യവേദി

സതീശന്റെ ഹുങ്കിന് ജനങ്ങൾ മറുപടി നല്‍കും: 
ആർ.വി.ബാബു

വി.ഡി.സതീശന്റെ ഹുങ്കിന് ജനങ്ങൾ തക്കതായ മറുപടി നല്‍കുമെന്ന് ഹിന്ദുഎക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ.വി.ബാബു പറഞ്ഞു. ജനങ്ങൾക്ക് സതീശനെ ജയിപ്പിച്ച ചരിത്രം മാത്രമല്ല തോല്‍പ്പിച്ച ചരിത്രം കൂടിയുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. സതീശനെ പ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ ഹുങ്കിന് ജനങ്ങൾ നല്‍കിയ ശിക്ഷ യാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സി നുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി.
ശശികല ടീച്ചറെ വ്യക്തിഹത്യ നടത്തിയതിനെ സതീശന്‍ ന്യായീകരിക്കുന്നത് തികഞ്ഞ ഇരട്ടത്താപ്പാണ്. മരണാനന്തര സഹായത്തിലും വിധവകള്‍ക്ക് നല്‍കുന്ന സഹായത്തിലും മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍. സംഘടിത മതവിഭാഗങ്ങളെ വഴിവിട്ട് സഹായിച്ചും പ്രീണിപ്പിച്ചും ഭരണം നടത്തിയവരാണ് ഹിന്ദു ഐക്യവേദിക്ക് മേല്‍ വര്‍ഗ്ഗീയത ആരോപിക്കുന്നത്തെന്ന് ബാബു പറഞ്ഞു.

ഹിന്ദു ഐക്യവേദി സംഘപരിവാറിന്റെ കടലാസ് സംഘടനയാണെന്ന സതീശന്റെ ആക്ഷേപത്തെ ജനങ്ങള്‍ പുച്ഛിച്ച് തള്ളും. വെറുമൊരു കടലാസു സംഘടനയാണെങ്കില്‍ ഹിന്ദു ഐക്യവേദിക്ക് മറുപടി പറയാന്‍ ഇത്രയധികം യോഗങ്ങളും പ്രചാരണങ്ങളും സംഘടിപ്പിച്ചതെന്തിനെന്ന് സതീശന്‍ വ്യക്തമാക്കണം. കഴിഞ്ഞ മൂന്നു പ്രാവശ്യവും ജനങ്ങള്‍ നല്‍കിയ പിന്തുണ ഇപ്പോള്‍ തനിക്കില്ലെന്നതിന്റെ വെപ്രാളമാണ് സതീശന്‍ പ്രകടിപ്പിക്കുന്നത്. ദേവസ്വം വരുമാനത്തെക്കുറിച്ച് ആഡിറ്റ് ചെയ്യാത്ത കള്ളക്കണക്കുകള്‍ കൊണ്ട് ജനങ്ങളെ കബളിപ്പിക്കാമെന്നാണ്. സതീശനും ദേവസ്വം മന്ത്രിയും കരുതുന്നത്. ക്ഷേത്രവരുമാനം സർക്കാർ കൊള്ളയടിക്കുന്നു എന്ന ആരോപണത്തില്‍ ഹിന്ദു ഐക്യവേദി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആറ് വര്‍ഷം മുമ്പുള്ള നിരവധി പൊരുത്തക്കേടുകളുള്ള ആഡിറ്റ് റിപ്പോര്‍ട്ട് സതീശന്റെ പറവൂരിലെ ആഫീസില്‍ ഹിന്ദു ഐക്യവേദി എത്തിച്ചുകൊടുത്തതാണ്. ചില ഉപാധികള്‍ മുന്നോട്ട് വച്ച് സംവാദത്തില്‍ നിന്നും പിന്‍മാറിയത് സതീശനാണ്.

ദേവസ്വം അഴിമതിയെക്കുറിച്ചുള്ള സതീശന്റെ പരാമര്‍ശം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. ദേവസ്വം ബോര്‍ഡുകളെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. ക്ഷേത്ര വിശ്വാസികള്‍ സമര്‍പ്പിക്കുന്ന പണം കൊള്ളയടിക്കുന്ന ദേവസ്വം ബോര്‍ഡിനേയും സര്‍ക്കാരിനേയും ചോദ്യംചെയ്യുമ്പോള്‍ വര്‍ഗ്ഗീയതയുടെ മുദ്രകുത്തി ഹിന്ദു ഐക്യവേദിയെ നിശ്ശബ്ദരാക്കാനാവില്ല, ബാബു പറഞ്ഞു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ