പദ്മനാഭ സ്വാമിക്ഷേത്രത്തെ
അപകീര്ത്തിപെടുത്താന് നീക്കം:
ഹിന്ദുഐക്യവേദി
പദ്മനാഭസ്വാമിക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാസെക്രട്ടറി സുശികുമാര്‍. പദ്മതീര്‍ത്ഥക്കുളത്തിലെ കല്‍മണ്ഡപം പൊളിച്ച് നീക്കിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ദേവസ്വം മന്ത്രി വി.എസ് ശിവകുമാറിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുശികുമാര്‍.
കെ.എന്‍ സതീഷിനെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കാന്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ പട്ടിക നല്കിയതു തന്നെ അഴിമതി നടത്താനാണ്. മുന്‍ ചീഫ് സെക്രട്ടറി കോട്ടയത്തു നടത്തിയ പ്രസംഗത്തില്‍ നാടിനെ സുവശേഷവത്ക്കരിക്കുമെന്ന് പറഞ്ഞു. ഈ അജണ്ടയുടെ ഭാഗമായാണ് ജിജിതോംസണും കെ.എന്‍. സതീഷും ജില്ലാ കളക്ടര്‍ ബിജു പ്രഭാകറുംചേര്ന്ന് തലസ്ഥാന നഗരിയില്‍ നടപ്പിലാക്കുന്നതെന്നും സുശികുമാര്‍ പറഞ്ഞു.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തന്നിഷ്ടത്തിനൊത്ത് മാറ്റിമറിക്കലാണ് കെ.എന്‍ സതീഷ് നടപ്പിലാക്കുന്നതെന്ന് മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് പറഞ്ഞു. ക്ഷേത്ര നമ്പിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തുകയാണ്.
അഴിമതി ആരോപണവിധേയനായ കെ.എന്‍ സതീഷിനെ ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭരണതലപ്പത്ത് സര്‍ക്കാര്‍ അവരോധിച്ചതിനു പിന്നില്‍ ക്ഷേത്രത്തില്‍ വിവിധ കരാര്‍പണികള്‍ നടത്തി മന്ത്രിക്ക് കമ്മീഷന് നേടിയെടുക്കാനാണെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗങ്ങളായ ജ്യോതീന്ദ്രകുമാര്‍, കെ. പ്രഭാകരന്, ജില്ലാ സെക്രട്ടറി സന്ദീപ് തമ്പനൂര്‍, വഴിയില ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ