2016, മാർച്ച് 19, ശനിയാഴ്‌ച

അസ്ടക്‌ സംസ്കാരത്തിലെ ക്ഷേത്രങ്ങൾ

അസ്ടക്‌ സംസ്കാരത്തിലെ ക്ഷേത്രങ്ങള്‍


മധ്യ മെക്സിക്കോ താഴ്‌വരയില്‍ വികാസം പ്രാപിച്ചതാണ്‌ അസ്ടക്‌ സംസ്കാരം. പിരമിഡിന്റെ ആകൃതിയിലുള്ള ക്ഷേത്രങ്ങളാണ്‌ അസ്ടക്‌ സംസ്കാരത്തിന്റെ പ്രത്യേകത. ടിയോട്ടി ഹ്വാകന്‍ എന്ന സ്ഥലത്തെ ഇരട്ട പിരമിഡില്‍ പ്രതിഷ്ഠിക്കപ്പെട്ട സൂര്യചന്ദ്രന്മാരുടെ ക്ഷേത്രം പ്രസിദ്ധമാണ്‌. അസ്ടക്‌ സംസ്കാരത്തി ല്‍ ക്ഷേത്രത്തെ ടിയോകള്ളി അഥവാ ദേവാലയം എന്ന്‌ പറയുന്നു. പൂജാരിമാര്‍ ക്ഷേത്രദേവന്‌ നിവേദ്യം സമര്‍പ്പിച്ച ശേഷം ഭക്തന്മാരുടെ പ്രശ്നപരിഹാരത്തിനു വേണ്ടി പ്രാര്‍ഥിക്കുമായിരുന്നു. ക്ഷേത്രാരാധനയെ പറ്റി പഠിപ്പിക്കുന്ന വിദ്യാലയവും വിദ്യാര്‍ഥികള്‍ക്ക്‌ താമസിക്കുവാനുള്ള വസതിയും ക്ഷേത്രവളപ്പില്‍ തന്നെയായിരുന്നു നിര്‍മിച്ചിരുന്നത്‌. ഭക്തന്മാര്‍ സാധാരണയായി ഭക്ഷ്യവസ്തുക്കളും ആഭരണങ്ങളും ശ്രീകോവിലിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. സൂര്യദേവന്‍ തന്നെയായിരുന്നു ഇവരുടെയും പ്രധാന ദേവത. വിഖ്യാതമായ അസ്ടക്കലണ്ടര്‍ രേഖപ്പെടുത്തിയ ഇരുപതു ടണ്‍ ഭാരമുള്ള ശിലാഫലകം സൂര്യക്ഷേത്രത്തിനു മുന്നിലാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌. 
ക്ഷേത്രത്തിനു ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന ഭിത്തികളില്‍ നാഗരൂപങ്ങള്‍ കൊത്തിയിട്ടുണ്ട്‌. ഇന്തോനേഷ്യ, തായ്‌ലാന്റ്‌, കംബോഡിയ, ചൈന, ജപ്പാന്‍, ജാവ, ബാലി, ശ്രീലങ്ക, ബര്‍മ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ക്ഷേത്ര സംസ്കാരം 3000 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ നിലനിന്നിരുന്നു എന്നതിന്‌ ധാരാളം തെളിവുകള്‍ ഇന്നും അവശേഷിക്കുന്നു. ചൈനയിലും ജപ്പാനിലും ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ ക്ഷേത്രാരാധന നിലനിന്നിരുന്നു എന്നതിന്‌ ധാരാളം തെളിവുകള്‍ ഇന്നും അവശേഷിക്കുന്നു. ചൈനയിലും ജപ്പാനിലും ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ ക്ഷേത്രാരാധന സാര്‍വത്രികമായിരുന്നു. ബുദ്ധമതം പ്രചരിക്കുന്നതിന്‌ മുമ്പ്‌ ജപ്പാനിലെ പ്രധാന പൗരാണിക മതം ഷിന്റോ മതമായിരുന്നു. ഓരോ ഗോത്രത്തിന്റെയും (കുലം) പേരിലായിരുന്നു ക്ഷേത്രങ്ങള്‍ അറിയപ്പെട്ടു വന്നിരുന്നത്‌. 
ഇന്നും നമ്മുടെ ഇടയില്‍ സാധാരണ പറഞ്ഞു വരുന്ന ധര്‍മദൈവങ്ങള്‍, കുലത്തിന്റെ (തറവാടിന്റെ) ആരാധനാ മൂര്‍ത്തികളാണ്‌. ഷിന്റോ മതത്തിലെ ദേവാലയങ്ങള്‍ കുലദേവതകളെ ആരാധിക്കുന്ന സന്നിധാനങ്ങളാണ്‌. ജപ്പാനിലെ കിയോട്ടോ, നാര തുടങ്ങിയ സ്ഥലങ്ങളില്‍ ധാരാളം ക്ഷേത്രങ്ങള്‍ ഇന്നുമുണ്ട്‌. നാരയിലെ കശുഗ തൈഷ ദേവാലയത്തിന്റെ ഗര്‍ഭഗൃഹം അനുപമമാണ്‌. സൂര്യന്‍, അഗ്നി, വായു എന്നീ ദേവന്മാരെയാണ്‌ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്‌ രണ്ടു തവണ കുനിഞ്ഞു വണങ്ങിയും കൈകൊട്ടിയുമാണ്‌ ഇവിടെ പ്രാര്‍ഥന നടത്തേണ്ടത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ