2016, മാർച്ച് 2, ബുധനാഴ്‌ച

വ്രണം ചുരണ്ടുന്നവരോട്...!!

ഹിന്ദു മതങ്ങളില്‍  പലവിധ ആരാധനാ സംപ്രദായയങ്ങള്‍ നിലവിലുണ്ട്
ശിവനെ ആരാധിക്കുന്നവരും വിഷ്ണുവിനെ ആരാധിക്കുന്നവരും
ദേവിയെ ആരാധിക്കുന്നവരും ദേവി വധിച്ച അസുരനെ ആരാധിക്കു ന്നവരും ഉണ്ട്.എന്തിലും ഏതിലും ഈശ്വരനെ കാണുന്ന ഹൈന്ദവ ജനതയ്ക്ക് മഹിഷാസുര ആരാധന ഒരു പുതുമ തോന്നുന്ന കാര്യമല്ല.... കേരളത്തില്‍ ശകുനി,ദുര്യോദനന്‍ ഇതത്യാതികള്‍ക്കും ക്ഷേത്രമുണ്ടെന്നുള്ളത് ഓര്‍ക്കുക.
ഇങ്ങനെ സഹോദര്യത്തോടെ തന്നെ വര്‍ത്തിക്കുന്ന ജനതയിലെ ഒരു വിഭാഗത്തിന്‍റെ ആരാധ്യപുരുഷനെ ആചരിക്കുന്നു എന്നത്  മറയാക്കി മറ്റൊരു വിഭാഗത്തിന്‍റെ ദേവതയെ അപമാനിക്കുന്നവര്‍ ഈ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുവാനുള്ള ശ്രമമാണ് നടത്തിയത്.
ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചുള്ള ആരാധനകള്‍ നടത്താം.
പക്ഷെ ഇപ്പോള്‍ jnu വില്‍ നടന്നത് അത്തരമൊരു ആരാധനയല്ല മറിച്ച് നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ jnuവില്‍ അതെ സാഹചര്യത്തില്‍ മഹിഷാസുരനെ വധിച്ച ദുര്‍ഗ്ഗാ ദേവിയെ മോശമായി ചിത്രീകരിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നത് മനപ്പൂര്‍വ്വമാണ്‌. നാസ്തിക വാദികളായ ഒരു പറ്റം ആള്‍ക്കാര്‍ക്ക് പെട്ടന്നൊരു ദിവസം ഹിന്ദു ഐതിഹ്യ പുരുഷനോട് തോന്നിയ പ്രേമം കപടമാണ്, അവര്‍ മഹിഷാസുര ജയന്തി ആചരിക്കുകയല്ല ചെയ്തത്  മറിച്ച് അങ്ങനെയൊരു മറ സൃഷ്ടിക്കുകയും അത്  വലിയൊരു വിഭാഗത്തിന്‍റെ മത വിശ്വാസത്തെ പോറല്‍ ഏല്‍പ്പിക്കുവാനുള്ള അവസരമായി അവര്‍ ഉപയോഗിക്കുകയുമായിരുന്നു. അതിലുടെ രാജ്യത്തെ ജനങ്ങളെ 2 വിധത്തില്‍ വേര്‍തിരിക്കാനുള്ള വിഘടനവാദ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുവാനും ഹൈന്ദവ ജനതയെ സവര്‍ണ്ണ അവര്‍ണ്ണ എന്നിങ്ങനെ വേര്‍തിരിക്കുവാന്‍ കൊണ്ട് പിടിച്ചു ശ്രമം നടത്തുന്ന വിധ്വംസകര്‍  കീറിയ മുറിവുകളിലെ വ്രണം ചുരണ്ടി  വലുതാക്കുവാനും  ഉള്ള ശ്രമമാണ് അവിടെ നടന്നത്.....
അതിലും ഭയാനകം അതിനെ ലളിതവല്‍ക്കരിക്കുന്ന സിന്ധു സൂര്യകുമാറിനെ പോലെയുള്ള മധ്യമപ്രവര്‍ത്തകരുടെ നിലപാടുകളാണ്. ഹിന്ദുക്കളിലെ ബഹുഭൂരിപക്ഷം ആരാധിക്കുന്ന ദുര്‍ഗ്ഗാ മാതാവിനെ അപമാനിക്കുന്നതില്‍ ആര്‍ക്കാണ് കുഴപ്പം എന്ന് ചോദിക്കുന്ന സിന്ധു നമ്മുടെ വിശ്വാസങ്ങളെ ചവിട്ടി അരക്കുകയാണ് ചെയ്യുന്നത്. ഇവിടെയാണ്  സിന്ധു പഴയ sfi ക്കാരിയാണെന്നുള്ളത് പ്രസക്തമാകുന്നത്. ഹൈന്ദവ വിശ്വാസപ്രമാണങ്ങളെ അവഹേളിക്കുവാനും നശിപ്പിക്കാനും ഉള്ള ട്രെയിനിംഗ് സെന്‍ററുകളായി sfi യുണിറ്റ്കള്‍ മാറുന്നതിന്‍റെ ഫലമാണ് ഇത്തരം മാനസികാവസ്ഥകള്‍ സൃഷ്ടിക്കപെടുന്നത്.....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ