2016, മാർച്ച് 29, ചൊവ്വാഴ്ച

ഹിന്ദു ഐക്യവേദി - 13 ാംസംസ്ഥാനസമ്മേളനം

  ഹിന്ദു ഐക്യവേദിയുടെ
13 ാം സംസ്ഥാനസമ്മേളനംകേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിൽ നിർണ്ണായക സ്വാധീന ശക്തിയായി വളർന്നു  കൊണ്ടിരിക്കുന്ന  പ്രസ്ഥാനമാണ് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യത്തിലൂടെ സമഗ്രമായ സാമൂഹ്യമാറ്റത്തിനായി ഈ പ്രസ്ഥാനം നിലകൊള്ളുന്നു . നവോത്ഥാന നായകരുടെ ജീവിത ദർശനങ്ങളിൽനിന്ന്  ആവേശം ഉൾകൊണ്ട് പ്രവർത്തിക്കുന്ന  ഈ സംഘടന കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ അത്താണിയാണ്. സർക്കാരിന്റെ ഭൂരിപക്ഷ പീഢനത്തിനും, ന്യൂനപക്ഷപ്രീണനത്തിനും എതിരെ പ്രതികരിക്കുക, രാഷ്ട്രീയക്കാരന്റെ കൈകളിൽ നിന്ന്  ക്ഷേത്രങ്ങളെ വിമോചിക്കാൻ പ്രവർത്തിക്കുക, പാർശ്വവൽക്കരിക്കപ്പെട്ട  സമൂഹത്തിന്റെ ഉമനത്തിനായി ശബ്ദമുയർത്തുക, ഭൂരഹിതരുടെ കണ്ണീരൊപ്പാൻ സഹായിക്കുക, സ്ത്രീ ശാക്തികരണവും പ്രകൃതി സംരക്ഷണവും നടത്തുക, പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുക, അവകാശങ്ങൾ പിടിച്ച്  വാങ്ങുവാൻ ഹിന്ദു സമൂഹത്തെ പ്രാപ്തമാക്കുക, ആത്മാഭിമാനവും ആത്മ വിശ്വാസവും ആത്മധൈര്യവും ഹിന്ദുക്കൾക്ക് പകർന്നു  കൊടുക്കുക, നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി നേടികൊടുക്കാൻ പ്രയത്‌നിക്കുക തുടങ്ങി  നിരവധി ലക്ഷ്യങ്ങളുമായി ഈ സംഘടന ഒരുവ്യാഴവട്ടം  പിന്നിട്ടു കഴിഞ്ഞു.     സംഘടനയുടെ പതിമൂന്നാം  സംസ്ഥാന സമ്മേളനം 2016 ഏപ്രിൽ 9, 10 തീയതികളിലായി ചാലക്കുടിയിലെ വ്യാസ വിദ്യാനികേതൻ  സെന്‍ട്രൽ  സ്‌ക്കൂളി വെച്ച് നടത്തുന്നു . കേരളത്തിലെ താലൂക്ക്  തല നിലവാരത്തിൽ പ്രവർത്തിക്കുന്ന  പ്രവർത്തകരുടെ സംഘടനാ സമ്മേളനമാണ് പ്രധാന പരി പാടി. ഏതാണ്ട് 1000 ത്തിൽ പരം പ്രതിനിധികൾ എത്തിച്ചേരും. 

2016, മാർച്ച് 27, ഞായറാഴ്‌ച

ഈ പ്രകൃതിയിലുള്ളതെല്ലാം പരമാത്മ ചൈതന്യത്തിെൻറ്റെ ഭാഗമാണ്.


ശ്രീമദ്‌ ഭഗവത് ഗീതാ സന്ദേശം 


ഈശ്വര ചൈതന്യത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാത്തവര്‍ ഈശ്വരന്‌ മനുഷ്യരൂപം കൊടുത്ത്‌ ഉപാസിക്കുന്നു. ചിലര്‍ തെറ്റായി ഈശ്വരനെ അറിയുന്നു, ചിലര്‍ തെറ്റായി ഉപാസിക്കുന്നു. ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. അതേ പോലെ ചിലര്‍ പൂര്‍ണജാഞ്ഞാനത്തോടെയും, ചിലര്‍ ഭക്തിയോടെയും മറ്റുചിലര്‍ കര്‍മത്തിലൂടെയും ഈശ്വരോപാസന നടത്തുന്നു.
പ്രകൃതിയിലും പ്രപഞ്ചത്തിലുമുള്ളതെല്ലാം, അത്‌ ദ്രവ്യമായാലും, ഊര്‍ജ്ജമായാലും രൂപ-രസ-ഗന്ധ-സ്പര്‍ശ…മായതെന്തെല്ലാമാണെങ്കിലും അവയെല്ലാം പ്രകൃതി-പ്രഞ്ചത്തിന്റെ ഭാഗമാണ്‌. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്‌. അതില്‍ യാഗവും, യജ്ഞവും, ദ്രവ്യവും, മന്ത്രവും, ഹവിസ്സും, പിതാവും, മാതാവും, പിതാമഹനും, വേദങ്ങളും, ഓംകാരവും, ലക്ഷ്യവും, ആധാരവഉം, സാക്ഷിയും, സംരക്ഷകനും, അഭ്യുദയകാംക്ഷിയും, ആദിയും, അന്തവും, നശിക്കുന്നതും, നശിക്കാത്തതും, തപസ്സും, വര്‍ഷവും, ഉഷ്ണവും, മരണവുമെല്ലാം പ്രകൃതിയുടെ പ്രപഞ്ചത്തിന്റെ പരമാത്മ ചൈതന്യത്തിന്റെ ഭാഗമാണ്‌.

ആനന്ദസാന്ദ്രമായ ആവിഷ്കാരങ്ങൾ

ആനന്ദസാന്ദ്രമായ ആവിഷ്കാരങ്ങനാം ജീവിക്കുന്നത്‌ രണ്ടു ലോകത്താണ്‌. ഒന്നു ബാഹ്യവും മറ്റേത്‌ ആഭ്യന്തരവും. പഴയ കാലംമുതല്‍ മനുഷ്യന്റെ പുരോഗതി നീ രണ്ടു ലോകങ്ങളിലും മിക്കവാറും സമാന്തരരേഖകളിലൂടെയാണുണ്ടായിട്ടുള്ളത്‌. അന്വേഷണം തുടങ്ങിയത്‌ ബാഹ്യലോകത്തിലാണ്‌; ഗംഭീരമായ പ്രശ്നങ്ങള്‍ക്കെല്ലാം ബാഹ്യപ്രകൃതിയില്‍ നിന്ന്‌ ഉത്തരം കിട്ടണമെന്ന്‌ മനുഷ്യന്‍ ആദ്യമാഗ്രഹിച്ചു. സൗന്ദര്യത്തിനും ഉദാത്തതയ്ക്കും വേണ്ടിയുള്ള ദാഹത്തിന്‌ മനുഷ്യന്‍ ഉപശാന്തി തേടിയത്‌ തന്റെ ചുറ്റുപാടുകളില്‍ നിന്നുതന്നെയാണ്‌. തന്നെയും, തന്റെ ഉള്ളിലുള്ള പൊരുളിനെയും സ്ഥൂലത്തിന്റേതായ ഭാഷയില്‍ പ്രകാശിപ്പിക്കാന്‍ അവനാഗ്രഹിച്ചു. കിട്ടിയ ഉത്തരങ്ങള്‍ ഗംഭീരങ്ങളുമായിരുന്നു; അതായത്‌, ഈശ്വരനെയും ആരാധനയെയും പറ്റിയുള്ള ഏറ്റവും അത്ഭുതങ്ങളായ ആശയങ്ങള്‍; സൗന്ദര്യത്തിന്റെ ഏറ്റവും ആനന്ദസാന്ദ്രമായ ആവിഷ്കാരങ്ങള്‍. ബാഹ്യലോകത്തില്‍ നിന്ന്‌ ഉദാത്തമായ ആശയങ്ങള്‍ വരുകതന്നെ ചെയ്തു. എന്നാല്‍ മനുഷ്യരാശിക്കുവേണ്ടി പിന്നീട്‌ ഉന്മീലിതമായ മറ്റേ ലോകം കുറേക്കൂടി കൂടിയ തോതില്‍ ഉദാത്തവും സുന്ദരവും അനന്തവ്യാപകവുമായ ഒരു പ്രപഞ്ചത്തെ അവന്റെ മുന്നില്‍ പരത്തി. വേദങ്ങളിലെ കര്‍മ്മകാണ്ഡത്തില്‍ മതത്തെപ്പറ്റി അത്യാശ്ചര്യങ്ങളായ ആശയങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌ കാണാം. പ്രപഞ്ചത്തിന്റെ സൃഷ്ടാവും പാലകനും സംഹര്‍ത്താവുമായ ഒരു സര്‍വശക്തനെപ്പറ്റിയുള്ള അത്യാശ്ചര്യാശയങ്ങള്‍ നമുക്ക്‌ നല്‍കപ്പെട്ടിട്ടുണ്ട്‌. ഇവിടുത്തെ ഭാഷ പലപ്പോഴും ആത്മാവിനെ അങ്ങേയറ്റം മഥിക്കുവാന്‍ പോന്നതുമാണ്‌. ഋഗ്വേദസംഹിതയില്‍ സൃഷ്ടിക്കുമുമ്പുള്ള അവ്യാകൃതാവസ്ഥയെ വര്‍ണ്ണിക്കുന്ന ആ അത്യത്ഭുതശ്ലോകം നിങ്ങളില്‍ അധികംപേരും ഒരുപക്ഷേ ഓര്‍മ്മിക്കുന്നുണ്ടാകാം. ഒരുപക്ഷേ ഇതുവരെ ഉണ്ടായിട്ടുള്ള വര്‍ണനകളില്‍വച്ച്‌ അത്‌ ഏറ്റവും ഉദാത്തമാണെന്നുവരാം. ഇതൊക്കെയാണെങ്കിലും, അത്‌ ബാഹ്യമായ ഉദാത്തതയുടെ ആലോഖനമാണെന്ന്‌ കാണാം; ഇനിയും, അത്‌ സ്ഥൂലമായിരിക്കുന്നേ ഉള്ളൂ. ഭൗതികമായ എന്ന്‌ അതില്‍ പറ്റിയിട്ടുണ്ട്‌. ഭൗതികഭാഷയിലുള്ള, പരിമിത്വത്തിന്റെ ഭാഷയിലുള്ള, അനന്തതയുടെ ഒരാവിഷ്കാരമായിട്ടേ അതവശേഷിക്കുന്നുള്ളൂ. എന്നാല്‍, മാംസപേശികളുടെ അപരിമിതത്വമാണ്‌ ചിന്തയുടേതല്ലെന്ന്‌ കാണാം. ഇനിയും, അത്‌ സ്ഥൂലമായിരിക്കുന്നേ ഉള്ളൂ. ഭൗതികമായ എന്തോ ഒന്ന്‌ അതില്‍ പറ്റിയിട്ടുണ്ട്‌. ഭൗതികഭാഷയിലുള്ള, പരിമിതത്വത്തിന്റെ ഭാഷയിലുള്ള, അനന്തതയുടെ ഒരാവിഷ്കാരമായിട്ടേ അതവശേഷിക്കുന്നുള്ളൂ. എന്നാല്‍ മാംസപേശികളുടെ അപരിമിതത്വമാണത്‌ ചിന്തയുടേതല്ലെന്ന്‌, കാണാം, അതിനാല്‍, രണ്ടാമത്തെ വിഭാഗമായ ജ്ഞാനകാണ്ഡത്തില്‍ തികച്ചും വിഭിന്നമായ ഒരു പുറപ്പാടാണുള്ളത്‌. പ്രപഞ്ചരഹസ്യങ്ങള്‍ക്കുവേണ്ടി ബാഹ്യപ്രകൃതിയില്‍ നടത്തുന്ന അന്വേഷണമാണ്‌ അദ്യത്തേത്‌; ജീവിതത്തിന്റെ ഗംഭീരമായ പ്രശ്നങ്ങള്‍ക്കുള്ള സമാധാനം ഭൗതികലോകത്തില്‍ നിന്നു കിട്ടാനുള്ള ഒരു പരിശ്രമം. യസ്യൈതേ ഹിമവന്തോ മഹിത്വാ ‘ആരുടെ മഹനീയതയാണോ ഈ ഹിമാലയങ്ങള്‍ പ്രഖ്യാപിക്കുന്നത്‌.’ ഇതൊരു ഗംഭീരമായ ആശയംതന്നെ, പക്ഷേ, ഭാരത്തിന്‌ വേണ്ടത്ര ഗംഭീരമല്ലായിരുന്നു. ഭാരതീയമനസിന്‌ പിന്‍വാങ്ങേണ്ടിവന്നു. അന്വേഷണം മറ്റൊരു ദിക്കിലേക്കായി – ബഹ്യത്തില്‍നിന്ന്‌ ആന്തരത്തിലേക്ക്‌, ഭൗതികതത്തില്‍ നിന്ന്‌ മാനസികത്തിലേക്ക്‌. അപ്പോള്‍ ഒരു ചോദ്യമുയര്‍ന്നു: “മരിച്ചാല്‍ എന്താണ്‌ മനുഷ്യന്നു സംഭവിക്കുന്നത്‌?” ആസ്തീത്യേകേ നായമ സ്തീതി ചൈകേ – ചിലര്‍ പറയുന്നു അയാള്‍ക്ക്‌ ഉണ്മയുണ്ടെന്ന്‌, മറ്റു ചിലര്‍, അയാളുടെ കഥ കഴിഞ്ഞെന്ന്‌. യമരാജാവേ, ഏതാണ്‌ സത്യമെന്ന്‌ പറഞ്ഞു തരൂ.’ തികച്ചും വ്യത്യസ്തമാണ്‌ ഇവിടെ കാണുന്ന പുറപ്പാട്‌. ബാഹ്യലോകത്തുനിന്ന്‌ കിട്ടാവുന്നതെല്ലാം ഭാരതീയമനസ്സു നേടി. എന്നാല്‍ അതുകൊണ്ട്‌ സംതൃപ്തിയടഞ്ഞില്ല. കൂടുതല്‍ തിരക്കാനാണ്‌ അതാഗ്രഹിച്ചത്‌. സ്വന്തം ആത്മാവില്‍ തന്നെ മുഴുവന്‍. അങ്ങനെ അവസാനത്തെ ഉത്തരം കൈവന്നു.
വിവേകാനന്ദ സാഹിത്യസംഗ്രഹത്തില്‍ നിന്ന്‌

2016, മാർച്ച് 26, ശനിയാഴ്‌ച

സ്വാർഥത കൊണ്ട്‌ നാം ബന്ധങ്ങളെ മറക്കരുത്‌....

വേണ്ടത്‌ ധര്‍മാധര്‍മങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്‌ അഥവാ ജ്ഞാനം


ഇന്ന്‌ സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും കാരണം ധര്‍മം ഏത്‌ അധര്‍മം ഏത്‌ എന്ന്‌ തിരിച്ചറിയാന്‍ പാടില്ലാ ത്തതിനാലുള്ള കുഴപ്പമാണ്‌. ധര്‍മത്തിനും അധര്‍മത്തിനും കാലത്തിനനുസരിച്ച്‌ ചെറിയ വ്യത്യാസങ്ങള്‍ വരാമെങ്കിലും പൊതുവായി അറിയേണ്ട ധര്‍മങ്ങളും മറ്റും എല്ലാവരും അനുഷ്ഠിക്കേണ്ടതായുണ്ട്‌. മുമ്പു കാലത്ത്‌ സന്ധ്യാവന്ദനവും നാമജപവും എല്ലാ വീട്ടിലും നിര്‍ബന്ധമായും അനുഷ്ഠിച്ചിരുന്നു. അതിന്‌ മുടക്കം വരുന്നതിനെ കുറിച്ചോ സന്ധ്യക്ക്‌ വിളക്കു വയ്ക്കാന്‍ മുടങ്ങുന്നതിനെ കുറിച്ചോ ആര്‍ക്കും ചിന്തിക്കാന്‍ പോലും വയ്യ എന്ന നിലപാടായിരുന്നു. അന്നൊക്കെ സ്ത്രീകള്‍ എവിടെ പോയാലും സന്ധ്യക്ക്‌ വിളക്കു കൊളുത്താനായി ഓടി വീട്ടിലെത്തുമായിരുന്നു. ഇന്ന്‌ പാതിരാത്രിയിലും സ്ത്രീകള്‍ ഇറങ്ങി നടക്കുകയും ജോലിക്കു പോകുകയും ആപത്തുകള്‍ പിണയുകയും ചെയ്യുന്നതു കാണുമ്പോള്‍ ഈ ചിട്ടകളുടെയും ചട്ടങ്ങളുടെയും പ്രസക്തി ഓര്‍ത്തു പോകുന്നു. സ്ത്രീകള്‍ സന്ധ്യക്കു മുമ്പ്‌ വീട്ടില്‍ സുരക്ഷിതരായി മടങ്ങി എത്തണം എന്ന ബുദ്ധിപൂര്‍വമുള്ള വിചിന്തനം അന്നത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ മുന്‍വിധിയോടെ ചിന്തിച്ചു നടപ്പിലാക്കിയതല്ലേ എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്‌.
ഏതു നല്ല കാര്യത്തിനിറങ്ങി തിരിക്കുമ്പോഴും ദേവനെ വണങ്ങണം, മുത്തച്ഛനെയും മുത്തശ്ശിയെയും തൊഴുത്‌ അനുഗ്രഹം വാങ്ങണം എന്നുണ്ടായിരുന്നു. അവരുടെയെല്ലാം വാത്സല്യവും അനുഗ്രഹവും കുട്ടികളില്‍ എത്രമാത്രം ആത്മധൈര്യവും സന്തോഷവും പകരുമെന്നതും അത്‌ അവരുടെ മാനസികാരോഗ്യത്തെ എത്ര സ്വാധീനിക്കുമെന്നതും എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച്‌ വിജയശ്രീലാളിതരായി വരാന്‍ അവരെ സഹായിക്കും എന്നൊക്കെ ഇപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ പഠിച്ചു മനസ്സിലാക്കി കൊണ്ടിരിക്കുന്നു.
ആധുനിക ലോകത്തിന്‌ നഷ്ടമായിരിക്കുന്നതും ഈ സ്നേഹവും സുരക്ഷിതത്വബോധവുമാണ്‌. അവിശ്വാസം ഇന്ന്‌ സമൂഹത്തിന്റെ അന്തര്‍ധാരയായി മാറിക്കൊണ്ടിരിക്കുന്നുവെന്നത്‌ ഭീതിയോടെ നോക്കി കാണേണ്ടുന്ന വസ്തുതയാണ്‌. അനുഗ്രഹം ചൊരിയേണ്ട അപ്പൂപ്പനെയും അമ്മൂമ്മയെയും കണ്ടെത്താന്‍ അനാഥാലയത്തിലോ ഓള്‍ഡ്‌ഏജ്‌ ഹോമിലോ പോകേണ്ട ഗതികേട്‌ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാകാതിരിക്കാന്‍ എല്ലാ ദമ്പതികളും ഓര്‍ക്കണം. സ്വാര്‍ഥത കൊണ്ട്‌ നാം ബന്ധങ്ങളെ മറക്കരുത്‌.
സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും സംരക്ഷിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ട്‌. അതു പോലെ സ്ത്രീകളും സ്വഭാവഗുണമുള്ളവരാകാനും ശ്രദ്ധിക്കണം. സമൂഹത്തിന്റെ സംസ്കാരത്തിനും ഉയര്‍ച്ചയ്ക്കും ഇത്‌ അനിവാര്യമാണ്‌.
അരക്ഷിതാവസ്ഥയാണ്‌ സ്ത്രീയെ പലപ്പോഴും അപഥസഞ്ചാരത്തിന്‌ പ്രേരിപ്പിക്കുന്നതെന്ന്‌ കാണാം. സംരക്ഷിക്കാന്‍ അച്ഛനോ സഹോദരനോ ഭര്‍ത്താവോ മകനോ ഉള്ള സ്ത്രീ തെറ്റായ രീതിയില്‍ നീങ്ങാനുള്ള പ്രവണത കുറവാണ്‌. അതു പോലെ സ്ത്രീക്ക്‌ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. സ്വത്തുക്കളില്‍ പൂര്‍ണ അവകാശവും ചെലവിന്‌ പണവും ഉള്ള സ്ത്രീക്ക്‌ മാനസിക സംതൃപ്തി ഉണ്ടായിരിക്കും. എന്തു ത്യാഗം സഹിച്ചും ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കുടുംബത്തെയും നോക്കേണ്ട കടമ സ്ത്രീക്കുമുണ്ട്‌. സമൂഹം കെട്ടിപ്പെടുക്കാന്‍ രാഷ്ട്രം കെട്ടിപ്പെടുക്കാന്‍ സ്ത്രീയുടെ പങ്ക്‌ വിലമതിക്കാനാകാത്തതാണ്‌.

ഋഷിയുടെ കർമങ്ങളെല്ലാം ജ്ഞാനാഗ്നിയിൽ ശുദ്ധീകരിക്കപ്പെട്ടാതാകണം..!

ശ്രീമദ്‌ ഭഗവത് ഗീതാ സന്ദേശം 


പരമാര്‍ത്ഥ ചൈതന്യത്തെ ആരെപ്രകാരം ആരാധിക്കുന്നുവോ അവര്‍ക്ക്‌ അപ്രകാരം തന്നെ ഈശ്വരസാക്ഷാത്ക്കാരം ലഭിക്കുന്നു. കര്‍മഫലത്തിന്റെ സുഖദുഃഖങ്ങള്‍ ലക്ഷ്യമിടുന്നവര്‍ക്ക്‌ ഈശ്വരാരാധനയിലൂടെ അത്‌ പ്രാപ്യമാകുന്നു. കര്‍മഫലത്തിനും പ്രതിഫലത്തിനും ആസക്തിയില്ലാത്തവര്‍ കര്‍മഫലത്തിന്നതീതരായിത്തീരുന്നു. ഈശ്വരനില്‍ സര്‍വതും സമര്‍പ്പിച്ച്‌ മോക്ഷത്തിനായി നിരന്തരം കര്‍മം ചെയ്തവരാണ്‌ നമ്മുടെ പൂര്‍വ്വീകര്‍. കര്‍മത്തില്‍ അകര്‍മത്തേയും അകര്‍മത്തില്‍ കര്‍മത്തേയും ദര്‍ശിക്കാന്‍ സാധിച്ച ജ്ഞാനികളും യോഗികളുമിവിടെയുണ്ടായിരുന്നു.
ഭൗതിക സുഖത്തിലാസക്തിയും അത്യാഗ്രഹവുമില്ലാതെ പ്രവൃത്തിക്കുന്നവനെ ഋഷിയെന്ന്‌ പറയുന്നു.. ഋഷിയുടെ കര്‍മങ്ങളെല്ലാം ജ്ഞാനാഗ്നിയില്‍ ശുദ്ധീകരിക്കപ്പെട്ടാതാകണം. കര്‍മത്തില്‍ നിരന്തരം ബന്ധനങ്ങളില്ലാതെ മുഴുകിയിരിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ വിശ്രമിക്കുകയാണ്‌. അയാള്‍ വ്യക്തികര്‍മത്തിന്റെ ഉപകരണമായ സ്വശരീരം ഉപയോഗിക്കുന്നു എന്ന്‌ മാത്രം. സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ഉപകരണത്തെ ബാധിക്കാത്തതുപോലെ ഋഷിയേയും ബാധിക്കുന്നില്ല.സര്‍വതും ബ്രഹ്മത്തില്‍ അര്‍പ്പിച്ച്‌ ഞാനാണിതൊക്കെ ചെയ്യുന്നതെന്ന ഭാവമില്ലാതെ യജ്ഞഭാവത്തില്‍ തന്നെ ഋഷി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
ദ്രവ്യങ്ങള്‍ പവിത്രമായ അഗ്നിയില്‍ യജ്ഞഭാവത്തോടെ ഹോമിക്കുന്നതുപോലെ കര്‍മയോഗികള്‍ ചെവി, കണ്ണ്‌, മുക്ക്‌…..തുടങ്ങിയ ഇന്ദ്രിയങ്ങളെ സംയമം എന്ന അഗ്നിയില്‍ ഹോമിച്ച്‌ നിയന്ത്രിക്കുന്നു. അതേ സമയം ശ്രവണം, ദര്‍ശനം, ഘ്രാണം, സ്പര്‍ശനം തുടങ്ങിയതിനെ ഇന്ദ്രിയങ്ങളില്‍ തന്നെ ഹോമിച്ച്‌ ആത്മസംയമം എന്ന അഗ്നിയുടെ ജ്ഞാനദീപപ്രകാശം ഇന്ദ്രിയകര്‍മങ്ങളെ നിയന്ത്രിക്കുന്നു. ഋഷിയെ കര്‍മബന്ധനത്തില്‍ പെടാതെ സംരക്ഷിക്കുന്നു.

2016, മാർച്ച് 19, ശനിയാഴ്‌ച

ആധ്യാത്മജീവിതം നേരത്തെ തുടങ്ങുക

ആധ്യാത്മജീവിതം നേരത്തെ തുടങ്ങുക


ജീവിതസുഖങ്ങളെല്ലാം അനുഭവിച്ചുകഴിഞ്ഞശേഷം വയസ്സുകാലത്ത്‌ ആധ്യാത്മ ജീവിതം തുടങ്ങാമെന്ന്‌ വിചാരിക്കുന്ന ഒരുപാടാളുകളുണ്ട്‌. എന്നാല്‍ അവര്‍ പ്രതീക്ഷിക്കുന്ന അവസരം ഒരിക്കലും വന്നില്ലെന്നുവരാം. കാരണം, ശക്തിയുടെ പ്രധാനഭാഗം ശാരീരികസുഖങ്ങളില്‍ ചെവഴിച്ചശേഷം, കഠിനമായ ആധ്യാത്മസാധനയ്ക്ക്‌ അധികം ശക്തിയൊന്നും, ബാക്കിയുണ്ടാവില്ല. പലരും അധ്യാത്മ ജീവിതം തുടങ്ങുന്നത്‌ വളരെ വൈകിയാണ്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ അതില്‍നിന്ന്‌ വലിയ പ്രയോജനം ലഭിക്കാതെ പോകുന്നു. തങ്ങളുടെ ജീവിതം പാഴായിപ്പോയെന്ന്‌ പലരും മനസിലാക്കുന്നത്‌ വളരെ വൈകിയാണ്‌ എന്നാല്‍ അവരും വയസായിട്ടും തനിക്ക്‌ ചെറുപ്പമാണെന്ന്‌ പഴുതേ വിചാരിച്ച്‌ ശാരീരിക സുഖത്തിന്റെ പിന്നാലെ പായുന്ന വൃദ്ധവിഡ്ഡിയെക്കാള്‍ ഭേദമാണ്‌. പാശ്ചത്യദേശത്ത്‌ ഇത്തരം ദയനീയരായ ആളുകളെ ഒരുപാട്‌ കാണാം.
കഴിയുന്നത്ര നേരത്തെ ആധ്യാത്മിക ജീവിതം തുടങ്ങണം. നേരത്തെ തന്നെ മനസ്സില്‍ അധ്യാത്മിക ബീജം കുത്തിയിട്ടിട്ടില്ലെങ്കില്‍ പില്‍ക്കാലത്ത്‌ ആധ്യാത്മിക ഭാവം ജനിപ്പിക്കാന്‍ സാധിക്കില്ല. ബംഗാളിലെ പ്രസിദ്ധ നാടകകൃത്തും നടനുമായ ഗിരിഷ്ചന്ദ്ര ഘോഷിനോട്‌ അധികം അടുക്കുന്നതിനോട്‌ എതിരായി ശ്രീരാമകൃഷ്ണന്‍ ഒരുദിവസം നരേന്ദ്രന്‌ താക്കീത്‌ കൊടുത്തു – ഗുരുദേവന്‍: നീ ഗിരീശനെ ഇടയ്ക്കൊക്കെ കാണാറുണ്ടോ? ഉള്ളിവച്ചിരിക്കുന്ന പാത്രം എത്രയൊക്കെ കഴുകിയാലും അല്‍പം ഗന്ധം ബാക്കിനില്‍ക്കും. ഇവിടെ വരുന്ന കുട്ടികള്‍ കാമിനീ-കാഞ്ചന സ്പര്‍ശമേല്‍ക്കാത്ത ശുദ്ധാത്മാക്കളാണ്‌. കാമിനീ-കാഞ്ചനവുമായി അധികകാലം ഇടപഴകിയവര്‍ക്ക്‌ ‘ഉള്ളിയുടെ മണം’ ഉണ്ടാകും. അവര്‍ കാക്കകൊത്തിയ മാങ്ങ പോലെയാണ്‌ അത്തരം പഴം അമ്പലത്തില്‍ നിവേദിക്കാന്‍ കൊള്ളില്ല. നിങ്ങള്‍ക്കൊട്ടു തിന്നാനും തോന്നില്ല. പിന്നെ ഒരു പുതിയ മണ്‍പാത്രവുമുണ്ട്‌. തൈരുണ്ടാക്കിയ മണ്‍പാത്രവുമുണ്ട്‌ എന്നുവിചാരിക്കുക. രണ്ടാമത്തേതില്‍ പാല്‍ സൂക്ഷിക്കാന്‍ മടിക്കും. പലപ്പോഴും പാല്‍ കേടുവന്നുപോകും.
ഗിരീശന്‍ പിന്നീട്‌ ഈ സംഭാഷണത്തെപ്പറ്റി കേട്ടു. ഉള്ളിമണം പോകുമോ എന്ന്‌ അദ്ദേഹം ഗുരുവിനോട്‌ ചോദിച്ചു. പാത്രം തീയില്‍ ചൂടാക്കിയാല്‍ മണം പോകുമെന്ന്‌ ഗുരുദേവന്‍ പറഞ്ഞു.
ഒരിക്കല്‍ തന്റെ പ്രാകൃത പ്രേരണകളുടെ അടിമയായി കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെടാന്‍ വളരെ വിഷമമാണ്‌. പ്രാകൃത പ്രേരണകളില്‍ നിന്ന്‌ മുക്തമാകാന്‍ മാത്രം വാര്‍ദ്ധക്യം ദീര്‍ഘമല്ല. ബോധാതീതമായ അനുഭൂതി സമ്പാദിച്ച്‌ ശോക-ബന്ധ മുക്തനാവുകയാണ്‌ നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ തന്നെ അതിലുള്ള ശ്രമം തുടങ്ങണം. ലക്ഷ്യപ്രാപ്തിക്കുമുമ്പേ മരിച്ചാലോ? 
ഗീതപറയുന്നത്‌ ഓര്‍ക്കുക.
“സ്വല്‍പമപ്യസ്യ ധര്‍മ്യസ്യ ത്രായതേ മഹതോ ഭയാത്‌” (2:40) ഈ ധര്‍മം അല്‍പമെങ്കിലും അനുഷ്ഠിച്ചാല്‍ വലിയ ഭയത്തില്‍ നിന്നും രക്ഷിക്കുന്നു. അധ്യാത്മിക ജീവിതത്തിനായി കാര്യമായി പ്രയത്നി തങ്ങളുടെ സര്‍വസ്വവും ഈശ്വരാര്‍പ്പണം ചെയ്തവര്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. ജീവിതകാലത്ത്‌ തീവ്രമായ അധ്യാത്മ ജീവിതം നയിച്ചിട്ടുണ്ടെങ്കില്‍ മരമശേഷവും ആത്മാന്വേഷണം തുടരാവുന്ന വേറെ മണ്ഡലങ്ങളുണ്ട്‌. മരണസമയത്ത്‌ എവിടെവച്ചാണോ വിട്ടത്‌ അവിടെ നിന്ന്‌ വീണ്ടും അതേ മാര്‍ഗ്ഗത്തില്‍ തുടരുന്നു. മരണം നമ്മുടെ ചുറ്റുപാടുകളില്‍ ഒരു മാറ്റം മാത്രമുണ്ടാക്കുന്നു. എന്നാല്‍ നമ്മുടെ ബോധകേന്ദ്രമായ ഈശ്വരന്‍ എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ട്‌. നാം എവിടെയാണെങ്കിലും അനന്തനായ ഈശ്വരന്‍ എപ്പോഴും നമ്മുടെ കൂടെ ഉണ്ട്‌. ഈ ആശയം ഗ്രഹിച്ചാല്‍ മരണഭയം ഇല്ലാതാകും. നാം ജീവിതത്തെയോ മരണത്തെയോ കാംഷിക്കേണ്ട. പ്രാരബ്ധം അതിന്റെ വഴിയേ നടക്കട്ടെ. നമുക്ക്‌ നമ്മുടെ ഹൃദയം സദാ ഈസ്വരനില്‍ ഉറപ്പിക്കുക. നിര്‍ഭയരായി ദൃഢനിശ്ചയത്തോടെ ലക്ഷ്യത്തിനുനേരെ നടക്കാം. ഉറങ്ങുന്നതുവരെ, മരിക്കുന്നവരെ, വേദാന്ത ചിന്തയില്‍  മുഴുകുക.

ഹിന്ദുക്കളുടെ ഗോസംരക്ഷണവും പ്രകൃതി സ്നേഹവും

ഹിന്ദുക്കളുടെ ഗോസംരക്ഷണവും പ്രകൃതി സ്നേഹവും


ഭാരതമൊട്ടുക്ക്‌ ആചരിച്ചു പോന്ന ഗോസംരക്ഷയും ആരാധനയും ആചാരമെന്ന നിലയ്ക്ക്‌ ഇവിടെ പ്രസ്താവിക്കുന്നതിന്‌ പ്രസക്തിയുണ്ട്‌. കാരണം പശു ഉത്തമ വളര്‍ത്തു മൃഗമാണ്‌. അതിന്റെ സാന്നിധ്യവും സംഭാവനയും നമുക്ക്‌ ഏറ്റവും അത്യാവശ്യമാണ്‌, സന്തോഷകരവുമാണ്‌. ശരീരപുഷ്ടിക്ക്‌ പശുവിന്‍പാല്‍ വളരെ നല്ലതാണല്ലോ. 
പ്രകൃതിയിലുള്ള എണ്ണമറ്റ സസ്യജാലങ്ങളെ ഇടിച്ചു പിഴിഞ്ഞ്‌ നീരൂറ്റിയെടുത്ത്‌ കാച്ചിക്കുറുക്കിയാല്‍ പോലും പാലിന്റെ ഫലം ലഭിക്കുകയില്ല. ഇതേ പ്രവര്‍ത്തനമാണ്‌ പശുവിന്റെ ശരീരത്തില്‍ നടക്കുന്നത്‌. സസ്യങ്ങളുടെ സത്താണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. അതില്‍ അല്‍പം പോലും മാലിന്യമില്ല. ഗോമൂത്രവും അതു പോലെ തന്നെ. പഞ്ചഗവ്യം എന്ന വിഷഹാരിയായ ദ്രവ്യം ഉണ്ടാക്കുന്നതു തന്നെ പശുവില്‍ നിന്നുള്ള അഞ്ചു ഘടകങ്ങളെക്കൊണ്ടാണ്‌. അതിന്‌ വേദകാലം തൊട്ട്‌ വിധിക്കപ്പെട്ട പരിശുദ്ധിയും ഉണ്ട്‌. ഇത്‌ വൈദിക മതം. പക്ഷേ ഇന്നത്തെ വീക്ഷണത്തില്‍ പശുവിന്റെ പ്രാധാന്യം തീരെ കുറഞ്ഞു പോയിരിക്കുന്നു.
എന്നാല്‍ ശാസ്ത്രം അതിന്റെ പരമകോടിയിലെത്തി എന്ന്‌ ഉദ്ഘോഷിക്കുമ്പോള്‍ പോലും കൃത്രിമമായി പാലുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിലെ ആദിമ വാസികളായ ആര്യന്മാര്‍ വളരെ പുരാതന കാലത്ത്‌ സ്വന്തമായി കൃഷി സ്ഥലവും വീടും സ്ഥാപിക്കാനൊരുങ്ങിയപ്പോള്‍ ആദ്യം നേരിട്ട പ്രശ്നമായിരിക്കണം നിലം ഉഴുതു മറിക്കാനുള്ള ബുദ്ധിമുട്ട്‌. ഇത്‌ പരിഹരിച്ചതാകട്ടെ കാളകളെ ഉപയോഗിച്ചു കൊണ്ടാണ്‌. അത്തരം നല്ല കാളകളെ കൃഷിക്കുപയോഗിക്കാന്‍ കിട്ടണമെങ്കില്‍ നല്ല ആരോഗ്യവതികളായ പശുക്കള്‍ ഉണ്ടായിരിക്കണം. കൂടാതെ ഏറ്റവും നല്ല ഭക്ഷണപദാര്‍ഥം എന്ന നിലയ്ക്ക്‌ പാല്‍ കറന്നെടുക്കാന്‍ കഴിയുകയും വേണം.
ഭക്ഷ്യവും കാര്‍ഷികവുമായ ഈ കാരണങ്ങള്‍ കൊണ്ടും പശുവിനോടു തോന്നുന്ന വാത്സല്യവും സ്നേഹവും അടിസ്ഥാനമാക്കിയും ചാണകത്തിന്റെ ഔഷധീയമായ ശക്തി മനസിലാക്കി കൊണ്ടും ആയിരിക്കണം ഗോവര്‍ധനം ഭാരതീയര്‍ ആരംഭിച്ചത്‌. ഇന്നും ക്ഷീരസംഭരണവും അനുബന്ധ ഉത്പന്നങ്ങളും പശുവില്‍ നിന്നാണല്ലോ ഉണ്ടാകുന്നത്‌. ആദിമ മനുഷ്യന്‍ പശുവിനെ മാത്രമല്ല തന്റെ സഹജീവികളായ ഒട്ടേറെ പക്ഷി മൃഗാദികളെ സസ്നേഹം ലാളിക്കാനും ഓമനിക്കാനും വളര്‍ത്താനും തയ്യാറായതിന്റെ ലക്ഷണങ്ങള്‍ വേറെയും ചൂണ്ടിക്കാണിക്കാനുണ്ട്‌.
ഹൈന്ദവാചാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ദേവന്മാരുടെയോ ദേവിമാരുടെയോ വാഹനങ്ങളായി സങ്കല്‍പിച്ചു പോരുന്നത്‌ വിവിധതരം മൃഗങ്ങളെയാണ്‌. സിംഹം തൊട്ട്‌ ഏറ്റവും ചെറിയ എലിയെ വരെ നാം സ്നേഹിക്കാന്‍ ശ്രമിക്കുകയും ഈശ്വരീയ സ്ഥാനത്തേക്കുയര്‍ത്തി ആരാധിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ. ഇവിടെ ഹിന്ദുവിന്റെ വിശാലമായ പ്രകൃതി സ്നേഹം പ്രത്യക്ഷപ്പെടുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.

അസ്ടക്‌ സംസ്കാരത്തിലെ ക്ഷേത്രങ്ങൾ

അസ്ടക്‌ സംസ്കാരത്തിലെ ക്ഷേത്രങ്ങള്‍


മധ്യ മെക്സിക്കോ താഴ്‌വരയില്‍ വികാസം പ്രാപിച്ചതാണ്‌ അസ്ടക്‌ സംസ്കാരം. പിരമിഡിന്റെ ആകൃതിയിലുള്ള ക്ഷേത്രങ്ങളാണ്‌ അസ്ടക്‌ സംസ്കാരത്തിന്റെ പ്രത്യേകത. ടിയോട്ടി ഹ്വാകന്‍ എന്ന സ്ഥലത്തെ ഇരട്ട പിരമിഡില്‍ പ്രതിഷ്ഠിക്കപ്പെട്ട സൂര്യചന്ദ്രന്മാരുടെ ക്ഷേത്രം പ്രസിദ്ധമാണ്‌. അസ്ടക്‌ സംസ്കാരത്തി ല്‍ ക്ഷേത്രത്തെ ടിയോകള്ളി അഥവാ ദേവാലയം എന്ന്‌ പറയുന്നു. പൂജാരിമാര്‍ ക്ഷേത്രദേവന്‌ നിവേദ്യം സമര്‍പ്പിച്ച ശേഷം ഭക്തന്മാരുടെ പ്രശ്നപരിഹാരത്തിനു വേണ്ടി പ്രാര്‍ഥിക്കുമായിരുന്നു. ക്ഷേത്രാരാധനയെ പറ്റി പഠിപ്പിക്കുന്ന വിദ്യാലയവും വിദ്യാര്‍ഥികള്‍ക്ക്‌ താമസിക്കുവാനുള്ള വസതിയും ക്ഷേത്രവളപ്പില്‍ തന്നെയായിരുന്നു നിര്‍മിച്ചിരുന്നത്‌. ഭക്തന്മാര്‍ സാധാരണയായി ഭക്ഷ്യവസ്തുക്കളും ആഭരണങ്ങളും ശ്രീകോവിലിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. സൂര്യദേവന്‍ തന്നെയായിരുന്നു ഇവരുടെയും പ്രധാന ദേവത. വിഖ്യാതമായ അസ്ടക്കലണ്ടര്‍ രേഖപ്പെടുത്തിയ ഇരുപതു ടണ്‍ ഭാരമുള്ള ശിലാഫലകം സൂര്യക്ഷേത്രത്തിനു മുന്നിലാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌. 
ക്ഷേത്രത്തിനു ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന ഭിത്തികളില്‍ നാഗരൂപങ്ങള്‍ കൊത്തിയിട്ടുണ്ട്‌. ഇന്തോനേഷ്യ, തായ്‌ലാന്റ്‌, കംബോഡിയ, ചൈന, ജപ്പാന്‍, ജാവ, ബാലി, ശ്രീലങ്ക, ബര്‍മ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ക്ഷേത്ര സംസ്കാരം 3000 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ നിലനിന്നിരുന്നു എന്നതിന്‌ ധാരാളം തെളിവുകള്‍ ഇന്നും അവശേഷിക്കുന്നു. ചൈനയിലും ജപ്പാനിലും ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ ക്ഷേത്രാരാധന നിലനിന്നിരുന്നു എന്നതിന്‌ ധാരാളം തെളിവുകള്‍ ഇന്നും അവശേഷിക്കുന്നു. ചൈനയിലും ജപ്പാനിലും ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ ക്ഷേത്രാരാധന സാര്‍വത്രികമായിരുന്നു. ബുദ്ധമതം പ്രചരിക്കുന്നതിന്‌ മുമ്പ്‌ ജപ്പാനിലെ പ്രധാന പൗരാണിക മതം ഷിന്റോ മതമായിരുന്നു. ഓരോ ഗോത്രത്തിന്റെയും (കുലം) പേരിലായിരുന്നു ക്ഷേത്രങ്ങള്‍ അറിയപ്പെട്ടു വന്നിരുന്നത്‌. 
ഇന്നും നമ്മുടെ ഇടയില്‍ സാധാരണ പറഞ്ഞു വരുന്ന ധര്‍മദൈവങ്ങള്‍, കുലത്തിന്റെ (തറവാടിന്റെ) ആരാധനാ മൂര്‍ത്തികളാണ്‌. ഷിന്റോ മതത്തിലെ ദേവാലയങ്ങള്‍ കുലദേവതകളെ ആരാധിക്കുന്ന സന്നിധാനങ്ങളാണ്‌. ജപ്പാനിലെ കിയോട്ടോ, നാര തുടങ്ങിയ സ്ഥലങ്ങളില്‍ ധാരാളം ക്ഷേത്രങ്ങള്‍ ഇന്നുമുണ്ട്‌. നാരയിലെ കശുഗ തൈഷ ദേവാലയത്തിന്റെ ഗര്‍ഭഗൃഹം അനുപമമാണ്‌. സൂര്യന്‍, അഗ്നി, വായു എന്നീ ദേവന്മാരെയാണ്‌ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്‌ രണ്ടു തവണ കുനിഞ്ഞു വണങ്ങിയും കൈകൊട്ടിയുമാണ്‌ ഇവിടെ പ്രാര്‍ഥന നടത്തേണ്ടത്‌.

2016, മാർച്ച് 17, വ്യാഴാഴ്‌ച

ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം...!!


പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം


കൊല്ലം ജില്ലയില്‍ പോരുവഴി പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ദുര്യോധന ക്ഷേത്രം. ദക്ഷിനേന്ത്വയിലെ ഏക ദുര്യോധന ക്ഷേത്രവുമാണിത്‌. ക്ഷേത്രത്തിന്‌ ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല. ആല്‍ത്തറയിലെ പീഠം മാത്രം. ആചാരനുഷ്ഠാനങ്ങളില്‍ ഒട്ടേറെ സവിശേഷതകളുള്ളതാണ്‌ ഈ ദുര്യോധന ക്ഷേത്രം. അതുപോലെ നൂറുപേരില്‍ ദുശ്ശാസനും ദുശ്ശളയ്ക്കും ഇവിടെ ക്ഷേത്രങ്ങളുണ്ട്‌. ഇതിനടുത്തുള്ള എണ്ണശ്ശേരിയില്‍ ദുശ്ശാസനും കുന്നിരാടത്ത്‌ ദുശ്ശളയും ആരാധനാമൂര്‍ത്തികളാണ്‌.
ക്ഷേത്രത്തിനു മുന്നില്‍ ഇടതുവശത്ത്‌ മാവും വലതുവശത്ത്‌ ആലും അതിനടുത്തായി വലിയ പനയുമുണ്ട്‌. ക്ഷേത്രം മലയുടെ മുകളിലായതുകൊണ്ട്‌ മലനട എന്ന്‌ പേരുണ്ടായി. മലയപ്പൂപ്പനാണ്‌ ഇവിടത്തെ ആരാധനാമൂര്‍ത്തി. കൂടാതെ കിഴക്കേഭാഗം അപ്പൂപ്പന്‍, ചെമ്പിട്ടകൊട്ടാരം, പുലിശ്ശേരി കൊട്ടാരം തുടങ്ങിയ ഉപക്ഷേത്രങ്ങളുമുണ്ട്‌. ദേശാടനത്തിനിടയില്‍ ദുര്യോധനന്‍ ഈ കുന്നിന്‍പ്രദേശത്ത്‌ എത്തിയെന്നും കൂടെ തന്റെ അനുയായിയും മഹാമാന്ത്രികനുമായ ഭാരതമലയനുമുണ്ടായിരുന്നു. താഴ്‌ന്ന ജാതിയില്‍പ്പെട്ട ആളായിരുന്നു ഭാരതമലയന്‍. പാണ്ഡവരുടെ വനവാസകാലത്തുള്ള ദുര്യോധനന്റെ യാത്രയില്‍ ക്ഷീണിച്ചുവലഞ്ഞ്‌ മലനടഗ്രാമത്തിലെത്തിയ ദുര്യോധനന്‍ ഒരു കുടിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. അവര്‍ ശുദ്ധമായ മദ്യമാണ്‌ നല്‍കിയത്‌. ദുര്യോധനന്‍ പിന്നീട്‌ ഈ നാട്ടില്‍ തന്നെ കഴിഞ്ഞു എന്നാണ്‌ ഐതിഹ്യം. ഈ നാട്ടുകാര്‍ ദുര്യോധനനറെ ദൈവതുല്യനായി പൂജിച്ചുപോന്നു. അങ്ങനെ മലനടയില്‍ ദുര്യോധനന്‍ ആരാധനാമൂര്‍ത്തിയായി. മലനട അപ്പൂപ്പന്‍ എന്നു സ്നേഹപൂര്‍വ്വം നാട്ടുകാര്‍ വിളിക്കുന്നു. ദേവന്‌ വിഗ്രഹമോ ക്ഷേത്രമോ ഇല്ല. ശിവശക്തി സ്വയംഭൂവാണ്‌ ഇവിടെ നടക്കുന്നത്‌ ഊരാളി പൂജയാണ്‌. പ്രഭാതമാകുമ്പോള്‍ ഊരാളി അടുക്കുവച്ച്‌ ആരാധിക്കുന്ന രീതി. അടുക്കെന്നാല്‍ വെറ്റിലയും പുകയിലയും പാക്കുമാണ്‌. കടുത്താഞ്ചേരി കുടുംബത്തിലെ ഴരംഗമാണ്‌ ഇവിടുത്തെ പൂജാരി. കലശ്ശത്തിനായി ഇന്നും ഉപയോഗിക്കുന്നത്‌ കള്ളാണ്‌. ഭക്തര്‍ക്ക്‌ തീര്‍ത്ഥത്തിന്‌ പകരം നല്‍കുന്നതും കള്ളാണ്‌. ഇവിടത്തെ പ്രധാന വഴിപാടും കലശ്ശമായ കള്ളു നിവേദ്യമാണ്‌. ഇത്‌ ഭക്തജനങ്ങള്‍ കൊണ്ടുവരുകയും നിവേദ്യത്തിനായി സമര്‍പ്പിക്കുന്നത്‌ നേര്‍ച്ചയുമാണ്‌.പ്രസാദമൂട്ടായി കഞ്ഞിവീഴ്ത്തുമുണ്ട്‌. പട്ട്‌ കറുപ്പുകച്ച, കോഴി എന്നിവയും നേര്‍ച്ചയായി നടയ്ക്ക്‌ സമര്‍പ്പിക്കാറുണ്ട്‌. ഉണ്ണിയപ്പം, പായസ്സം, അരവണ, മുത്തുകുട എന്നിവ വഴിപാടുകള്‍. പീലി നിവര്‍ത്തിയാടുന്ന മയിലുള്ള ക്ഷേത്രത്തില്‍ നൂറ്റിയൊന്നുപവന്റെ സ്വര്‍ണ്ണകൊടിയും സ്ഥാപിച്ചിട്ടുണ്ട്‌.

മീനമാസത്തിലാണ്‌ മലനടിയിലെ പ്രസിദ്ധമായ മലക്കുട മഹോത്സവം. കത്തിനില്‍ക്കുന്ന മീനച്ചൂടില്‍ മലനടക്കുന്നില്‍ ഉത്സവത്തിന്റെ പൂത്തിരി തെളിയും. മീനമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കൊടിയേറും. ഉത്സവനാളിലെ കെട്ടുകാഴ്ചകളില്‍ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്‌. മലനടയപ്പൂപ്പന്‌ ഇഷ്ടം കാളയാണ്‌. ഇടയ്ക്കാട്‌ കരക്കാര്‍ക്ക്‌ ഈ വലിയ എടുപ്പുകാള. ഇരുപത്തിഒന്നേകാല്‍ കോല്‍ ഉയരമുള്ള എടുപ്പുകുതിരകളെ കാണാനും അവ തോളിലെടുത്ത്‌ കുന്നില്‍ മുകളിലൂടെ വലംവയ്ക്കുന്നതുകാണാന്‍ ആണ്ടുതോറും ധാരാളം ആള്‍ക്കാര്‍ എത്താറുണ്ട്‌. 
ഓലക്കുട ചൂടി ഒറ്റക്കാലില്‍ ഉറഞ്ഞു തുള്ളിയെത്തുന്ന ക്ഷേത്രത്തിലെ പൂജാരി താഴേയ്ക്ക്‌ താഴേയ്ക്ക്‌ ഇറങ്ങിചെന്ന്‌ കെട്ടുകാഴ്ചകളെ അനുഗ്രഹിക്കുന്ന കാഴച ഭക്തി നിര്‍ഭരമാണ്‌. പരിപാടികള്‍ക്കുശേഷമാണ്‌ ലക്ഷക്കണക്കിന്‌ രൂപാ ചെലവഴിച്ചുള്ള കമ്പം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പള്ളിപ്പാനയ്ക്കും പ്രശസ്തി. വേല സമുദായത്തില്‍പ്പെട്ടവരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ പൂജ പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കും. ചൂരല്‍വള്ളികള്‍ ശരീരത്തില്‍ ചുറ്റി ക്ഷേത്രമുറ്റത്ത്‌ ഉരുളുന്ന പള്ളിപ്പാന ചടങ്ങ്‌ കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെയാണ്‌ അനുസ്മരിക്കുന്നത്‌. രണ്ടായിരത്തിലാണ്‌ ഇവിടെ ഒടുവിലത്തെ പള്ളിപ്പാന നടന്നത്‌.

2016, മാർച്ച് 11, വെള്ളിയാഴ്‌ച

ഹിന്ദുവിരുദ്ധർ ഹിന്ദു ധർമ്മത്തെ കുറിച്ച് ഉദ്ഘോഷിക്കുന്നത് വിരോധാഭാസം

ഹിന്ദുത്വം സമഗ്ര മാനവദര്‍ശനം – ഇ.എസ്.ബിജു

ഹിന്ദുത്വം സമഗ്ര മേഖലയെയും സ്പര്‍ശിക്കുന്ന, ലോകസമൂഹത്തിന് ദിശാബോധം നല്‍കുന്ന മാനവദര്‍ശനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ഹിന്ദു നേതൃസംഗമത്തി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇ.എസ്.ബിജു. ലോകമതങ്ങളുടെ മാതാവായി വിവിധ ദര്‍ശനങ്ങളെ ആശ്ലേഷിക്കുവാ തയ്യാറായ മതമെന്ന നിലയിലും  സ്വത്വ ബോധമെന്ന നിലയിലും ഹിന്ദുത്വം സര്‍വ്ലാശേഷിയായി വിരാജിക്കുന്നു. സംഘര്‍ഷ പൂരിതമായ ലോകത്തിനു സമാധാനത്തിന്‍റെ  സന്ദേശം പകര്‍ന്നു നല്കിയതും ഹിന്ദു മതമാണ്‌.
ഹിന്ദു ധര്‍മ്മത്തെ ആചാരമെന്നും ധാര്‍മ്മികതയെന്നും സംസ്കൃതിയെന്നും വ്യക്തിത്വമെന്നും പൂര്‍വ്വസൂരിക വിശേഷിപ്പിക്കുന്നു. ഹിന്ദുത്വം ജീവിതരീതിയും മഹത്തരമായ ഈ നാടിന്‍റെ സംസ്കാരവുമാണ്‌. ഇതിനെ കേവലം സെമറ്റിക് മതസങ്കല്‍പ്പവുമായി താരതമ്യം ചെയ്യുന്നത് മൂഢത്വമാണെന്ന് ഇ.എസ്.ബിജു കുറ്റപ്പെടുത്തി.
ഹിന്ദുമതത്തിന്‍റെ ആധികാരിക ഗ്രന്ഥങ്ങളായ വേദങ്ങൾ ഉപനിഷത്തുകൾ  പുരാണങ്ങള്‍ ശാസ്ത്രങ്ങൾ ഇതിനെയെല്ലാം വിസ്മരിച്ചു കൊണ്ട് ഹിന്ദുത്വത്തെ വൈദേശിക മതസങ്കല്‍പ്പങ്ങളുമായി താരതമ്യം ചെയ്യുവാനാണ് പിണറായി ശ്രമിച്ചത്. ഇത് ഹിന്ദു ധര്‍മ്മത്തെ കുറിച്ച് ശരിയായ ദിശയിൽ വിലയിരുത്തുവാന്‍ തയ്യാറാകാത്തതിന്‍റെ ഫലമാണ്. സാമൂഹ്യനവോത്ഥാന ത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത ഹിന്ദുധര്‍മ വിരുദ്ധർ ഹിന്ദു ധര്‍മ്മത്തെ കുറിച്ച് ഉദ്ഘോഷിക്കുന്നത് വിരോധാഭാസമാണ്.
സാമുഹ്യ നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ ഹിന്ദുധര്‍മാചാര്യന്മാരെ  വൈദേശിക ആശയത്തിന്‍റെ തൊഴുത്തിൽ കെട്ടുവാനാണ് പിണറായി ശ്രമിച്ചതെന്നും ഇ.എസ്.ബിജു പറഞ്ഞു.


2016, മാർച്ച് 8, ചൊവ്വാഴ്ച

ക്ഷേത്രവരുമാനം സർക്കാർ കൊള്ളയടിക്കുന്നു, ആരോപണത്തിലുറച്ച് ഹിന്ദു ഐക്യവേദി

സതീശന്റെ ഹുങ്കിന് ജനങ്ങൾ മറുപടി നല്‍കും: 
ആർ.വി.ബാബു

വി.ഡി.സതീശന്റെ ഹുങ്കിന് ജനങ്ങൾ തക്കതായ മറുപടി നല്‍കുമെന്ന് ഹിന്ദുഎക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ.വി.ബാബു പറഞ്ഞു. ജനങ്ങൾക്ക് സതീശനെ ജയിപ്പിച്ച ചരിത്രം മാത്രമല്ല തോല്‍പ്പിച്ച ചരിത്രം കൂടിയുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. സതീശനെ പ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ ഹുങ്കിന് ജനങ്ങൾ നല്‍കിയ ശിക്ഷ യാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സി നുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി.
ശശികല ടീച്ചറെ വ്യക്തിഹത്യ നടത്തിയതിനെ സതീശന്‍ ന്യായീകരിക്കുന്നത് തികഞ്ഞ ഇരട്ടത്താപ്പാണ്. മരണാനന്തര സഹായത്തിലും വിധവകള്‍ക്ക് നല്‍കുന്ന സഹായത്തിലും മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍. സംഘടിത മതവിഭാഗങ്ങളെ വഴിവിട്ട് സഹായിച്ചും പ്രീണിപ്പിച്ചും ഭരണം നടത്തിയവരാണ് ഹിന്ദു ഐക്യവേദിക്ക് മേല്‍ വര്‍ഗ്ഗീയത ആരോപിക്കുന്നത്തെന്ന് ബാബു പറഞ്ഞു.

ഹിന്ദു ഐക്യവേദി സംഘപരിവാറിന്റെ കടലാസ് സംഘടനയാണെന്ന സതീശന്റെ ആക്ഷേപത്തെ ജനങ്ങള്‍ പുച്ഛിച്ച് തള്ളും. വെറുമൊരു കടലാസു സംഘടനയാണെങ്കില്‍ ഹിന്ദു ഐക്യവേദിക്ക് മറുപടി പറയാന്‍ ഇത്രയധികം യോഗങ്ങളും പ്രചാരണങ്ങളും സംഘടിപ്പിച്ചതെന്തിനെന്ന് സതീശന്‍ വ്യക്തമാക്കണം. കഴിഞ്ഞ മൂന്നു പ്രാവശ്യവും ജനങ്ങള്‍ നല്‍കിയ പിന്തുണ ഇപ്പോള്‍ തനിക്കില്ലെന്നതിന്റെ വെപ്രാളമാണ് സതീശന്‍ പ്രകടിപ്പിക്കുന്നത്. ദേവസ്വം വരുമാനത്തെക്കുറിച്ച് ആഡിറ്റ് ചെയ്യാത്ത കള്ളക്കണക്കുകള്‍ കൊണ്ട് ജനങ്ങളെ കബളിപ്പിക്കാമെന്നാണ്. സതീശനും ദേവസ്വം മന്ത്രിയും കരുതുന്നത്. ക്ഷേത്രവരുമാനം സർക്കാർ കൊള്ളയടിക്കുന്നു എന്ന ആരോപണത്തില്‍ ഹിന്ദു ഐക്യവേദി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആറ് വര്‍ഷം മുമ്പുള്ള നിരവധി പൊരുത്തക്കേടുകളുള്ള ആഡിറ്റ് റിപ്പോര്‍ട്ട് സതീശന്റെ പറവൂരിലെ ആഫീസില്‍ ഹിന്ദു ഐക്യവേദി എത്തിച്ചുകൊടുത്തതാണ്. ചില ഉപാധികള്‍ മുന്നോട്ട് വച്ച് സംവാദത്തില്‍ നിന്നും പിന്‍മാറിയത് സതീശനാണ്.

ദേവസ്വം അഴിമതിയെക്കുറിച്ചുള്ള സതീശന്റെ പരാമര്‍ശം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. ദേവസ്വം ബോര്‍ഡുകളെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. ക്ഷേത്ര വിശ്വാസികള്‍ സമര്‍പ്പിക്കുന്ന പണം കൊള്ളയടിക്കുന്ന ദേവസ്വം ബോര്‍ഡിനേയും സര്‍ക്കാരിനേയും ചോദ്യംചെയ്യുമ്പോള്‍ വര്‍ഗ്ഗീയതയുടെ മുദ്രകുത്തി ഹിന്ദു ഐക്യവേദിയെ നിശ്ശബ്ദരാക്കാനാവില്ല, ബാബു പറഞ്ഞു.2016, മാർച്ച് 7, തിങ്കളാഴ്‌ച

M.L.Aയുടെ ഹിന്ദുവിരുദ്ധത-പ്രതിഷേധം ശക്തമാവുന്നു.

എംഎല്‍എയുടെ ഹിന്ദു ആചാരങ്ങൾക്ക് എതിരെയുള്ള പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു


ശിവരാത്രിയെ അപഹസിച്ച് കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ. അവിശ്വാസികള്‍ വിശ്വസിക്കേണ്ടെന്ന് ദേവസ്വം പ്രസിഡന്റ്. മാണിക്കോട് ശിവരാത്രിമഹോത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളത്തിലാണ് എംഎല്‍എ ശിവരാത്രിയെ അപഹസിച്ചുകൊണ്ട് പരാമര്‍ശം നടത്തിയത്.
ശിവരാത്രി ദിനത്തില്‍ ഉറക്കം ഒഴിയുന്നതിന്റെ നീളം കുയ്ക്കണം. പിന്നെ ഓരോരുത്തരും അവരവരുടെ സൗകര്യം പോലെ ചെയ്താല്‍ മതി. തനിക്ക് അതിലൊന്നും വിശ്വാസമില്ലെന്നും എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു.
ക്ഷേത്രാചാരങ്ങളില്‍ വിശ്വാസികള്‍ മാത്രം വിശ്വസിച്ചാല്‍ മതി. അവിശ്വാസികള്‍ ഒരിക്കലും വിശ്വസിക്കരുത്. ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അവിശ്വാസികള്‍ക്ക് കൂടി നന്മവരുത്തുന്നതിനും ക്ഷേത്രാചാര വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ശിവരാത്രി ദിനത്തില്‍ എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും വൈകുന്നേരം 6.15 മുതല്‍ പ്രാര്‍ത്ഥന നടത്തുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ മറുപടി പറഞ്ഞു. ഇതോടെ വേദിയിലിരുന്ന കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ പ്രസ്താവന പിന്‍വലിക്കുന്നതായി എഴുനേറ്റ് നിന്ന് പറഞ്ഞു.
എംഎല്‍എയുടെ ഹിന്ദു ആചാരങ്ങള്‍ക്ക് എതിരെയുള്ള പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. എംഎല്‍എ ഭക്തരോട് മാപ്പ് പറയണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി കോലിയക്കോട് മോഹനന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് നടത്തുന്ന സാംസ്‌കാരിക സമ്മേളനങ്ങള്‍ രാഷ്ട്രീയ വത്കരിക്കപ്പെടുകയും പലപ്പോഴും ക്ഷേത്രാചാരങ്ങളുടെ കാര്യങ്ങളില്‍ നിന്ന് അകന്നുപോകുന്നതിനെതിരെ ഭക്തര്‍ പ്രതികരിക്കണമെന്നും കോലിയക്കോട് മോഹനന്‍ പറഞ്ഞ

2016, മാർച്ച് 6, ഞായറാഴ്‌ച

ശിവരാത്രി മാഹാത്മ്യം - ബ്രഹ്മചാരി ഭാർഗവറാം

ശിവരാത്രി മാഹാത്മ്യം - ബ്രഹ്മചാരി ഭാർഗവ റാം 

1.ശിവസ്യ പ്രിയാ രാത്രി : ശിവന് പ്രിയപ്പെട്ട രാത്രിയാണ് ശിവരാത്രി….. 
2.ആരാണീ ശിവന്‍ ? ആരില്‍ എല്ലാ ജഗത്തും ശയനം ചെയ്യുന്നുവോ , ആ വികാര രഹിതന്‍ ആണ് ശിവന്‍. അമംഗളത്തെ ഇല്ലായ്മ ചെയ്യുന്ന മംഗളസ്വരൂപന്‍. 
3.രാത്രി -ദാന അര്‍ത്ഥമുള്ള രാധാതുവില്‍ നിന്നാണ് രാത്രി ശബ്ദം ഉണ്ടാകുന്നത്.. യാതൊന്നു സുഖാദികളെ പ്രദാനം ചെയ്യുന്നുവോ അതാണ്‌ രാത്രി. 
4.എപ്പോഴാണീ ശിവരാത്രി? -മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി ദിവസം ആണ് ശിവരാത്രി. 
5.എന്താണ് അതിന്റെ പ്രാധാന്യം? “മാഘകൃഷ്ണ ചതുര്‍ദശ്യാം ആദിദേവോ മഹേശ്വര: ശിവലിംഗമഭൂത്‌ തത്ര കോടി സൂര്യ സമപ്രഭം.മാഘമാസത്തില്‍ കൃഷ്ണപക്ഷത്തില്‍ ചതുര്‍ദശി ദിവസം ആദിദേവന്‍ ആയ മഹേശ്വരന്‍ കോടിസൂര്യന്മാര്‍ക്ക് തുല്യ പ്രഭയോട് കൂടി ശിവലിംഗമായി( അതായത് ജ്യോതിസ്തംഭം ആയി) തീര്‍ന്നു… (ലിംഗ ശബ്ദത്തിനു ചിഹ്നം,അടയാളം,ജനനേന്ദ്രിയം തുടങ്ങിയ നിരവധി അര്‍ഥങ്ങള്‍ ഉണ്ട്.. എന്നാല്‍ ചിലര്‍ ഇതിന്റെ അശ്ലീലാര്‍ത്ഥം സ്വീകരിച്ചു കൊണ്ട് ശിവലിംഗ പൂജയെയും മറ്റും ആക്ഷേപിക്കാന്‍ തുനിയുന്നുണ്ട്. അവര്‍ മേല്‍ ഉദ്ധരിക്കപ്പെട്ട ശ്ലോകം ശ്രദ്ധിക്കണം എന്നപേക്ഷ.. ഭഗവാന്‍ പരമേശ്വരന്‍ തന്നെയാണ് ലിംഗമായി അവതരിക്കുന്നത്. അല്ലാതെ ആരുടേയും ജനനേന്ദ്രിയം അല്ല. ലിംഗ ശബ്ദം വിശദമായി വ്യാഖ്യാനിക്കപ്പെടെണ്ടത് തന്നെയാണ്. ലിം ഗമയതി ,ലിമാത്‌ ഗമയതി എന്നിപ്രകാരം എല്ലാം അത് ആചാര്യന്മാരാല്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.) 6.ശിവരാത്രി എങ്ങനെയാണ് ആചരിക്കപ്പെടെണ്ടത് ? ശിവരാത്രിക്ക് വ്രതമാണ് പ്രധാനം … “ശിവസ്യ പ്രിയാ രാത്രിര്യസ്മിന്‍ വ്രതേ അംഗത്വേന വിഹിതാ തദ്വ്രതം ശിവരാത്ര്യാഖ്യം ”(കാല മാധവം-മാധാവാചാര്യന്‍) വ്രതത്തോട് കൂടി ഉപവാസവും ജാഗരണവും വേണം .. എന്താണ് വ്രതം? “അനശനം വ്രതമുച്യതേ” . അശിക്കാതിരിക്കല്‍ അതായത് ആഹരിക്കാതിരിക്കല്‍ ആണ് വ്രതം എന്ന് സാമാന്യലക്ഷണം. വായിലൂടെ ആഹരിക്കല്‍ മാത്രമല്ല വിവക്ഷ ..കണ്ണ് , മൂക്ക്, നാക്ക്, ത്വക്ക് ,ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയും ഉള്ള അനശനം എന്ന് അര്‍ഥം എടുക്കണം. തീരെ ആഹാരം വര്‍ജിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ ഇഷ്ടാനിഷ്ടങ്ങള്‍ വിവേചിച്ചു ഇഷ്ടങ്ങളെ നിയന്ത്രിക്കുകയെന്കിലും വേണം. അതിന്റെ സൂചനയാണ് അരിയാഹാരം ഏറ്റവും ഇഷ്ടപ്പെടുന്ന മലയാളിയോട് ഒരിക്കല്‍ എടുക്കുമ്പോള്‍ അരിയാഹാരം ഉപയോഗിക്കരുത് എന്ന നിര്‍ദേശം .. (വ്രതശബ്ദത്തിനു നിരവധി അര്‍ത്ഥ തലങ്ങള്‍ ഉണ്ട് പ്രസക്തമായത് പറഞ്ഞു എന്നേ ഉള്ളൂ) വ്രതത്തിന്റെ ധര്‍മവിധാനം ഭവിഷ്യപുരാണം ഇങ്ങനെ പറയുന്നുണ്ട് – - “ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയനിഗ്രഹ: ദേവപൂജാഗ്നിഹവനം സംതോഷസ്തെയവര്‍ജനം സര്‍വവ്രതേഷ്വയം ധര്‍മ: സാമാന്യോ ദശധാ സ്ഥിത:എല്ലാ വ്രതത്തിലും ഇത്രയും കാര്യങ്ങള്‍ പരിഗണിക്കണം. വ്രതത്തോട് ചേര്‍ന്ന് വരുന്ന അംഗമാണ് ഉപവാസം “ “ഉപ സമീപേ യോ വാസ: ജീവാത്മപരമാത്മനോ: ജീവാത്മ പരമാത്മാക്കളുടെ സമീപാവസ്ഥയാണ് ഉപവാസം…. ഇവിടെ ഭക്തന്മാരുടെ ക്ഷേത്രോപവാസം ആണ് സാമാന്യേന സ്വീകാര്യം. വ്രതത്തോട് ചേര്‍ന്ന് വരുന്ന മറ്റൊരംഗമാണ് ജാഗരണംഉണര്‍ന്നിരിക്കല്‍ എന്നാണ് സാമാന്യമായ അര്‍ഥം . വ്രതം ,ഉപവാസം തുടങ്ങിയവയുമായി മുന്നോട്ടു പോകുമ്പോള്‍ ആലസ്യം, നിദ്ര, തന്ദ്ര തുടങ്ങിയവ ഉണ്ടാകാന്‍ ഇടയുണ്ട് . ഇവയെ അതിജീവിച്ചു ഏക കേന്ദ്രീകൃതമായ ഉണര്‍വോടെ ഇരിക്കല്‍ ആണ് ജാഗരണം . [ഈ അവസരത്തില്‍ സ്മര്യം ആകുന്ന ഒരു ഭാഗം നാരായണീയത്തില്‍ ഉണ്ട്... "ശ്രുതി സ്മൃതിഭ്യാം വിഹിതാ വ്രതാദയ: പുനന്തി പാപം ന ലുനന്തി വാസനാം "(ശ്രുതി സ്മൃതികളില്‍ പറയപ്പെട്ട വ്രതാദികള്‍ നമ്മുടെ പാപം പോക്കുമെങ്കിലും വാസനയെ നീക്കുന്നില്ല ..). വ്രതം കൊണ്ട് പാപം അകന്നവരായി തീര്‍ന്നാലും വാസന നിലനില്‍ക്കുന്നിടത്തോളം കാലം നമ്മള്‍ വീണ്ടും പഴയ പ്രവര്‍ത്തികളില്‍ വീണ്ടും പ്രവേശിക്കുകയും ചെയ്യും ..ഇത് ഗജസ്നാനം പോലെയാണ്... ആറ്റിലോ തോട്ടിലോ ഉള്ള നല്ല ശുദ്ധജലത്തില്‍ ആന വെടുപ്പായി കുളിച്ചു വന്നാലും കരയ്ക്ക് കയറിയാല്‍ ഉടന്‍ വാസനാവശാല്‍ പൊടിമണ്ണ് വാരി സ്വന്തം ശരീരത്തില്‍ ഇടുന്നത് പോലെ എന്നര്‍ത്ഥം.... ഇതിനു പരിഹാരം ഭഗവാനെ ഭക്തിപുരസ്സരം എന്നും സേവിക്കുക എന്നുള്ളത് മാത്രമാണ്.. ആ ഭഗവത്‌ സേവ വാസനയേയും പാപത്തെയും ഒരു പോലെ ഇല്ലാതാക്കും. ] 
7.ആരാണ് ശിവരാത്രി വ്രതം എടുക്കാന്‍ അധികാരി ? ഈ പ്രപഞ്ചത്തിലെ എല്ലാ ജീവികളും ശിവപൂജനം നടത്താന്‍ അധികാരികള്‍ ആണ്..നിസ്തേജോ ജീവഘാതീ ച സര്‍വധര്‍മബഹിഷ്കൃത : ന ധർമോപ്യര്‍ജിതസ്തേന നിർഗതം യമശാസനംഈശാന സംഹിതയില്‍ ഇങ്ങനെ കാണാം:ശിവരാത്രിവ്രതം നാമ സര്‍വപാപപ്രണാശനം ആചണ്ഡാല മനുഷ്യാണാം ഭുക്തിമുക്തിപ്രദായകം” 
8.ശിവരാത്രി മാഹാത്മ്യം എന്ത് എന്ന് പുരാണങ്ങള്‍ ഇങ്ങനെ പറയുന്നു… “ ശിവം തു പൂജയിത്വാ യോ ജാഗര്‍ത്തി ച ചതുര്‍ദശീം മാതു: പയോധരരസം ന പിബേത്‌ സ കദാചന :”-സ്കന്ദപുരാണം ഈ ചതുര്‍ദശി നാളില്‍ ശിവനെ പൂജിച്ചു കൊണ്ട് ആര് ഉണർന്നിരിക്കുന്നുവോ അവന് പുനര്‍ജന്മം ഇല്ല തന്നെ ..സൗരോ വാ വൈഷ്ണവോ വാന്യോ ദേവതാന്തരപൂജക: ന പൂജാഫലമാപ്നോതി ശിവരാത്രിബഹിര്‍മുഖ:”-(നൃസിംഹ പരിചര്യ & പദ്മപുരാണം. ) അതായത് ഇതരദേവതകളുടെ ഉപാസകന്മാരായാല്‍ പോലും ശിവരാത്രി ബഹിർമുഖന്മാരാണെങ്കില്‍ പൂജാഫലം സിദ്ധിക്കില്ല തന്നെ..

നാളെ മഹാശിവരാത്രി....!!


ഭവാബ്ധിമഗ്നം ദീനം മാം സമുദ്ധര ഭവാര്‍ണ്ണവാത്
കര്‍മ്മഗ്രാഹഗൃഹീതാംഗം ദാസോളഹം തവ ശങ്കര

നാളെ മഹാശിവരാത്രി. ഇന്ദുചൂഢനായി, ഇന്ദീവരദളലോചനനായി, ഇന്ദിരാപതിയാല്‍ സേവിക്കപ്പെടുന്നവനായി, സുന്ദരേശ്വരനായി, മന്ദാകിനിയെ ജടയില്‍ ധരിക്കുന്നവനായി, നന്ദികേശന്റെ പുറത്തേറിയവനായി, മന്ദസ്മിതം തൂകുന്ന മുഖാരവിന്ദത്തോടു കൂടിയവനായി വിളങ്ങുന്ന കന്ദര്‍പ്പനാശകനായ ശ്രീപരമേശ്വരനെപൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി
മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും മുളച്ചുവന്ന താമരയില്‍ ബ്രഹ്മാവ്‌ ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന്‌ വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ‘നീ ആര്‍?’ എന്ന്‌ ബ്രഹ്മാവ്‌ ചോദിച്ചു. ‘ഞാന്‍ നിന്റെ അച്ഛനായ വിഷ്ണു ആണ്‌’ എന്ന്‌ മറുപടി കിട്ടി. ആ മറുപടി ബ്രഹ്മാവിന്‌ തൃപ്തികരമായി തോന്നിയില്ല. തമ്മില്‍ വഴക്കാരംഭിച്ചു. അത്‌ ഒരു യുദ്ധത്തില്‍ കലാശിച്ചു. ബ്രഹ്മാവ്‌ ബ്രഹ്മാസ്ത്രം ഉപയോഗിച്ചു. അതിനെതിരെ വിഷ്ണു പാശുപതാസ്ത്രം തൊടുത്തു. ലോകം മുഴുവന്‍ ചുറ്റിനടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കാന്‍ മഹാവിഷ്ണുവിനോ ബ്രഹ്മാവിനോ കഴിഞ്ഞില്ല.

എന്തുചെയ്യണമെന്നറിയാതെ അവര്‍ രണ്ടുപേരും പകച്ചുനില്‍ക്കവേ അവരുടെ മധ്യത്തില്‍ ഒരു ശിവലിംഗം ഉയര്‍ന്നുവന്നു. അതിന്റെ മേലഗ്രഹവും കീഴഗ്രവും അദൃശ്യമായിരുന്നു. അഗ്രങ്ങള്‍ കണ്ടുപിടിക്കുന്നതിന്‌ ബ്രഹ്മാവ്‌ മേല്‍പ്പോട്ടും വിഷ്ണു കീഴ്പ്പോട്ടും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ടുപേരും പൂര്‍വസ്ഥാനത്തുവന്നിരുന്നു. ഉടനെ ശിവന്‍ അവരുടെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടത്‌ മാഘമാസത്തില്‍ കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാവര്‍ഷവും പ്രസ്തുതരാത്രി ഒരു വ്രതമായി അനുഷ്ഠിക്കണമെന്നും അതിന്‌ ശിവരാത്രിവ്രതം എന്ന പേരായിരിക്കുമെന്നും ശിവന്‍ അരുളി ചെയ്തു.മാഘസ്യഹ്യസിതേപക്ഷേ വിശിഷ്ടാസാതികീര്‍ത്തിതാ
നിശീഥവ്യാപിനീ ഗ്രാഹ്യാ ഹത്യാകോടി വിനാശിനീ

എന്ന ശിവപുരാണം കോടിരുദ്രസംഹിതയിലേയും

മാഘഫാല്‍ഗുനയോര്‍മദ്ധ്യേ കൃഷ്ണാ യാ തു ചതുര്‍ദ്ദശീ
കാമയുക്താ തു സുപോഷ്യാ കുര്‍വന്‍ ജാഗരണം വ്രതീശിവരാത്രിവ്രതം കുര്‍വേ ചതുര്‍ദ്ദശ്യാമഭോജനം

എന്ന അഗ്നിപുരാണത്തിലേയും

മാഘേ കൃഷ്ണചതുര്‍ദ്ദശ്യാമാദിദേവോ മഹാനിശി
ശിവലിംഗതയോദ്ഭൂതഃ കോടിസൂര്യസമപ്രഭഃ
തത്കാലവ്യാപിനീ ഗ്രാഹ്യാ ശിവരാത്രിവ്രതേ തിഥിഃ
അര്‍ദ്ധരാത്രാദധശ്‌ചോര്‍ദ്ധ്വം യുക്താ യച്ച ചതുര്‍ദ്ദശീ
വ്യാപ്താ സാ ദൃശ്യതേ യസ്യാന്‍ തസ്യാം കുര്യാത് വ്രതം നരഃ

എന്ന സ്‌കന്ദപുരാണം ഈശാനസംഹിതയിലേയും

മാഘമാസസ്യ ശേഷേ യാ പ്രഥമേ ഫാല്‍ഗുനസ്യ ച
കൃഷ്ണാ ചതുര്‍ദ്ദശീ സാ തു ശിവരാത്രിഃ പ്രകീര്‍ത്തിതാ

എന്ന സ്‌കന്ദപുരാണം നാഗരഖണ്ഡത്തിലേയും

ത്രയോദശ്യരതഗേ സൂര്യേ ചതസൃഷ്ട്വപി നാഡിഷു
ഭൂതവിഷ്ടാ തു യാ തത്ര ശിവരാത്രി വ്രതം ചരേത്

എന്ന വായുപുരാണത്തിലേയും പരാമര്‍ശങ്ങളനുസരിച്ച് മാഘ മാസത്തിന്റെ ഒടുവിലും ഫാല്‍ഗുനമാസം ആരംഭിക്കുന്നതിനു മുന്‍പും ഉള്ള കൃക്ഷ്ണപക്ഷത്തില്‍ അര്‍ദ്ധരാത്രിയില്‍ ചതുര്‍ദ്ദശീ തിഥി വരുന്ന ദിനമാണു ശിവരാത്രി എന്നു മനസ്സിലാക്കാം. ശിവപ്രിയ എന്നും ശിവചതുര്‍ദ്ദശി എന്നും മഹാശിവരാത്രി  അറിയപ്പെടുന്നു

ശിവപുരാണം കോടിരുദ്രസംഹിതയിലെ 37 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ ശിവരാത്രി വ്രതത്തിന്റെ ആചരണത്തേക്കുറിച്ചും മഹിമയേക്കുറിച്ചും വിവരിച്ചിരിക്കുന്നു. ശിവപ്രീതികരവും ഭോഗമോക്ഷപ്രദവുമായ പത്ത് മുഖ്യശൈവവ്രതങ്ങളില്‍ സര്‍വശ്രേഷ്ഠമായതാണു ശിവരാത്രിവ്രതം. സോമവാരവ്രതം, അഷ്ടമി വ്രതം, പ്രദോഷവ്രതം, ചതുര്‍ദ്ദശിവ്രതം, ആര്‍ദ്രാവ്രതം തുടങ്ങിയവയാണു മുഖ്യ ശൈവവ്രതങ്ങള്‍.ഭോഗമോക്ഷങ്ങള്‍ ഇച്ഛിക്കുന്നവരെല്ലാം ശിവരാത്രിവ്രതം അനുഷ്ഠിക്കണം. മനുഷ്യര്‍ക്ക് ഹിതം നല്‍കുന്ന മറ്റൊരു വ്രതമില്ല. എല്ലാവര്‍ക്കും ഇത് ഉത്തമധര്‍മ്മസാധനയാണ്. നിഷ്‌ക്കാമനോ സകാമനോ ആയ എല്ലാ മനുഷ്യര്‍ക്കും; എല്ലാ വര്‍ണ്ണങ്ങള്‍ക്കും(ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രചണ്ഡാലര്‍ക്കും) എല്ലാ

ആശ്രമികള്‍ക്കും(ബ്രഹ്മചര്യഗാര്‍ഹസ്ഥ്യവാനപ്രസ്ഥസന്ന്യാസ), സ്ത്രീകള്‍ക്കും, ബാലകര്‍ക്കും, ദാസദാസീ ജനങ്ങള്‍ക്കും ദേവതമാര്‍ക്കും എന്നല്ല ദേഹം ധരിച്ച എല്ലാ ജീവജാലങ്ങള്‍ക്കും ഈ വ്രതം ഹിതം നല്‍കുന്നതാണ്. കോടിക്കണ്‍ക്കിനുള്ള ഹത്യകളുടേയും പാപം ഇല്ലാതാക്കുന്നതാണു ശിവരാത്രി.

ബുദ്ധിമാനായ മനുഷ്യന്‍ പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് ആനന്ദപൂര്‍വം സ്‌നാനം ചെയ്ത് നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ആലസ്യത്തെ അടുത്തെത്താന്‍ ഒരു കാരണവശാലും അനുവദിക്കരുത്(ഊര്‍ജ്ജസ്വലനായിരിക്കണം എന്നര്‍ത്ഥം). തുടര്‍ന്ന് ശിവക്ഷേത്രത്തില്‍ പോയി ശിവലിംഗത്തെ വിധിപ്രകാരം പൂജിച്ച്(വന്ദിച്ച്) ശിവനെ നമസ്‌ക്കരിച്ച് ഉത്തമമായ രീതിയില്‍ വ്രത സങ്കല്‍പ്പം ചെയ്യുക. സങ്കല്‍പ്പമന്ത്രം ഇതാണ്.

ദേവദേവ മഹാദേവ നീലകണ്‍ഠ നമോളസ്തുതേ
കര്‍തുമിച്ഛാമ്യഹം ദേവ ശിവരാത്രിവ്രതം തവ
തവ പ്രഭാവാദ്ദേവേശ നിര്‍വിഘ്‌നേന ഭവേദിതി
കാമാദ്യാഃ ശത്രവോ മാം വൈ പീഡാം കുര്‍വന്തു നൈവ ഹി

അല്ലയോ ദേവദേവനായ മഹാദേവാ, നീലകണ്‍ഠാ, അവിടുത്തേയ്ക്ക് നമസ്‌ക്കാരം. അങ്ങയെ ആരാധിക്കാനായി ശിവരാത്രിവ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേവേശ്വരാ, അങ്ങയുടെ പ്രഭാവത്താല്‍ ഈ വ്രതം യാതൊരു വിഘ്‌നവും കൂടാതെ പൂര്‍ണ്ണമാവട്ടെ. കാമാദികളായ ശത്രുക്കള്‍ എനിക്കു പീഡയുണ്ടാക്കാതിരിക്കട്ടെ.(വ്രത ദിവസം കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്‌സര്യം, അസൂയ, ഡംഭ് തുടങ്ങിയവയെല്ലാം അകറ്റി നിര്‍ത്താന്‍ സഹായിക്കണേ)

ഇപ്രകാരം സങ്കല്‍പ്പം ചെയ്ത് പൂജാ സാമഗ്രികള്‍ ശേഖരിച്ച് ഉത്തമവും പ്രസിദ്ധവുമായ ശിവക്ഷേത്രത്തില്‍ രാത്രി സമയം ഉറക്കമൊഴിച്ച് ശിവ പൂജ ചെയ്തും, ശിവ പൂജ ദര്‍ശിച്ചും, നാമം ജപിച്ചും ഉറക്കമൊഴിക്കുക. ശിവരാത്രിയില്‍ ചെയ്യേണ്ട ശിവപൂജാക്രമം ശിവപുരാണത്തില്‍ വിസ്തരിച്ചു വര്‍ണ്ണിച്ചിരിക്കുന്നു. മണ്ണു കൊണ്ട് പാര്‍ത്ഥിവലിംഗം നിര്‍മ്മിച്ചു പൂജിക്കുന്നതിനുള്ള വിധിയാണത്. ശിവരാത്രിമാഹാത്മ്യം പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യുക. രാത്രിയുടെ നാലു യാമങ്ങളിലും ശിവപൂജ ദര്‍ശിക്കുക. പ്രഭാതത്തില്‍ വീണ്ടും സ്‌നാനം ചെയ്ത് ശിവനെ പൂജിക്കുക. വ്രതം സമാപിപ്പിക്കുന്നതിനായി കൈകള്‍ കൂപ്പി തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് ഭഗവാനെ നമസ്‌കരിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കുക.

നിയമോ യോ മഹാദേവ കൃതശ്‌ചൈവ ത്വദാജ്ഞയാ
വിസൃജ്യതേ മയാ സ്വാമിന്‍ വ്രതം ജാതമനുത്തമം
വ്രതേനാനേന ദേവേശ യഥാ ശക്തി കൃതേന ച
സന്തുഷ്‌ടോ ഭവ ശര്‍വാദ്യ കൃപാം കുരു മമോപരി

മഹാദേവാ, അങ്ങയുടെ ആജ്ഞയാല്‍ ഞാന്‍ ഏതൊരു വ്രതം അനുഷ്ഠിച്ചുവോ, ആ പരമവും ഉത്തമവുമായ വ്രതം പൂര്‍ണ്ണമായിരിക്കുന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ വ്രതത്തിന്റെ വിസര്‍ജ്ജനം നടത്തുന്നു. ദേവേശാ, ശര്‍വ്വാ, യഥാശക്തി(എന്റെ ശക്തിക്കനുസരിച്ച്)  ചെയ്ത ഈ വ്രതത്തില്‍ സന്തുഷ്ടനായി അങ്ങ് എന്നില്‍ കൃപ ചൊരിഞ്ഞാലും

ഇങ്ങനെ പ്രാര്‍ത്ഥിച്ച ശേഷം ശിവനു പുഷ്പാഞ്ജലി സമര്‍പ്പിച്ച് വിധിപ്രകാരം ദാനം ചെയ്യുക. തുടര്‍ന്ന് ശിവനെ നമസ്‌ക്കരിച്ച് വ്രതം അവസാനിപ്പിക്കുക. തന്റെ ശക്തിക്കനുസരിച്ച് ശിവഭക്തരായ ബ്രാഹ്മണര്‍ക്കും സന്ന്യാസിമാര്‍ക്കും ഭക്ഷണം നല്‍കി സന്തുഷ്ടരാക്കിയ ശേഷം വ്രതക്കാരന്‍ ഭക്ഷണം കഴിക്കുക.

ശിവരാത്രിയുടെ ഓരോ യാമത്തിലും ശിവലിംഗപൂജ ചെയ്യേണ്ട വിധവും ശിവപുരാണത്തില്‍ പറയുന്നുണ്ട്. ത്രയോദശി നാളില്‍ ഒരു നേരം ഭക്ഷണം കഴിച്ചും ചതുര്‍ദ്ദശി(ശിവരാത്രി) നാളില്‍ സമ്പൂര്‍ണ്ണ ഉപവാസം അനുഷ്ഠിച്ചും വേണം ശിവരാത്രി നോല്‍ക്കുവാന്‍. വ്രതം അവസാനിപ്പിക്കുമ്പോള്‍ ഭഗവാനോടു ഇപ്രകാരം പ്രാര്‍ത്ഥിക്കുക

ദേവദേവ മഹാദേവ ശരണാഗതവത്‌സല
വ്രതേനാനേന ദേവേശ കൃപാം കുരു മമോപരി
മയാ ഭക്ത്യനുസാരേണ വ്രതമേതത് കൃതം ശിവ
ന്യൂനം സമ്പൂര്‍ണ്ണതാം യാതു പ്രസാദാത്തവ ശങ്കര
അജ്ഞാനാദ്യദി വാ ജ്ഞാനാജ്ജപപൂജാദികം മയാ
കൃതം തദസ്തു കൃപയാ സഫലം തവ ശങ്കര

ദേവദേവാ, മഹാദേവാ, ശരണാഗതവത്‌സലാ, ദേവേശ്വരാ, ഈ വ്രതത്തില്‍ സന്തുഷ്ടനായി എന്നില്‍ അങ്ങ് കൃപ ചൊരിഞ്ഞാലും. ഞാന്‍ ഭക്തിയോടുകൂടി ഈ വ്രതം അനുഷ്ഠിച്ചിരിക്കുന്നു. ഇതില്‍ വന്നിട്ടുള്ള കുറവുകള്‍ അങ്ങയുടെ പ്രസാദത്താല്‍ സമ്പൂര്‍ണ്ണമാകട്ടെ. ശങ്കരാ, ഞാന്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത ജപപൂജാദികളെല്ലാം അങ്ങയുടെ കൃപയാല്‍ സഫലമായിത്തീരട്ടെ.പ്രാര്‍ത്ഥനയ്ക്കു ശേഷം പരമാത്മാവായ ശിവനു പുഷ്പാഞ്ജലി സമര്‍പ്പിച്ച് നമസ്‌ക്കരിക്കുക. ഇപ്രകാരം വ്രതമനുഷ്ഠിക്കുന്ന ഭക്തന്റെ വ്രതത്തിലെ ന്യൂനതകളെല്ലാം ക്ഷമിച്ച്  ശ്രീപരമേശ്വരന്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷാദികള്‍ നല്‍കി അനുഗ്രഹിക്കും.
അഗ്നിമഹാപുരാണം 193ആം അദ്ധ്യായത്തില്‍ ശിവരാത്രിവ്രതത്തിന്റെ മഹിമയേക്കുറിച്ച്  അഗ്നിദേവന്‍ വസിഷ്ഠമഹര്‍ഷിക്കു പറഞ്ഞു കൊടുക്കുന്നതു കാണാം

ശിവരാത്രിവ്രതം വക്ഷ്യേ ഭുക്തിമുക്തിപ്രദം ശൃണു
മാഘഫാല്‍ഗുനയോര്‍മദ്ധ്യേ കൃഷ്ണാ യാ തു ചതുര്‍ദ്ദശീ
കാമയുക്താ തു സുപോഷ്യാ കുര്‍വന്‍ ജാഗരണം വ്രതീ
ശിവരാത്രിവ്രതം കുര്‍വേ ചതുര്‍ദ്ദശ്യാമഭോജനം 
രാത്രി ജാഗരണേനൈവ പൂജയാമി ശിവം വ്രതീ

(അഗ്നിപുരാണം 193ആം അദ്ധ്യായം 1,2,3)

അഗ്നിദേവന്‍ പറഞ്ഞു: വസിഷ്ഠമഹര്‍ഷേ, ഭോഗവും മോക്ഷവും നല്‍കുന്ന ശിവരാത്രിവ്രതത്തേക്കുറിച്ചു ഞാന്‍ വര്‍ണ്ണിക്കാം. ഏകാഗ്രചിത്തനായി ഇതു ശ്രവിക്കുക. മാഘ ഫാല്‍ഗുന മാസങ്ങളുടെ മദ്ധ്യത്തില്‍ വരുന്ന കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ മനുഷ്യര്‍ ഉപവാസമനുഷ്ഠിക്കണം വ്രതമനുഷ്ഠിക്കുന്നവര്‍ രാത്രിയില്‍ ജാഗരണം ചെയ്യണം(ഉറക്കമൊഴിക്കണം). അര്‍ദ്ധരാത്രിയില്‍ ശിവപൂജ ചെയ്യുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കണം.

ആവാഹയാമ്യഹം ശംഭും ഭുക്തിമുക്തിപ്രദായകം
നരകാര്‍ണ്ണവകോത്താര നാവം ശിവ നമോളസ്തുതേ
നമഃ ശിവായ ശാന്തായ പ്രജാരാജ്യാദിദായിനേ
സൗഭാഗ്യാരോഗ്യവിദ്യാര്‍ത്ഥസ്വര്‍ക്ഷമോക്ഷപ്രദായിനേ
ധര്‍മ്മം ദേഹി ധനം ദേഹി കാമഭോഗാദി ദേഹി മേ
ഗുണകീര്‍ത്തിസുഖം ദേഹി സ്വര്‍ക്ഷം മോക്ഷം ച ദേഹി മേ

(അഗ്നിപുരാണം 193ആം അദ്ധ്യായം 4,5,6)

ഞാന്‍ ചതുര്‍ദ്ദശിയില്‍ ഭക്ഷണം പരിത്യജിച്ച് ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നു. ഞാന്‍ വ്രതത്തോടുകൂടി രാത്രിയില്‍ ഉറക്കമൊഴിച്ച് ശിവപൂജചെയ്യുന്നു. ഭോഗവും മോക്ഷവും പ്രദാനം ചെയ്യുന്ന ശങ്കരനെ ഞാന്‍ ആവാഹനം ചെയ്യുന്നു. ശിവഭഗവാനേ, അവിടുന്ന് നരകസമുദ്രത്തില്‍ നിന്നും തരണം ചെയ്യിക്കുന്ന(രക്ഷിക്കുന്ന) നൗകയ്ക്കു(തോണിയ്ക്കു) സമനാണ്. അവിടുത്തേയ്ക്ക് നമസ്‌ക്കാരം.

അവിടുന്ന് സൗഭാഗ്യം, ആരോഗ്യം, വിദ്യ, ധനം, സ്വര്‍ക്ഷപ്രാപ്തി എന്നിവയെല്ലാം നല്‍കുന്നവനാണ്. എനിക്ക് ധര്‍മ്മം നല്‍കിയാലും(എന്നെ ധര്‍മ്മനിഷ്ഠനാക്കിയാലും). ധനം നല്‍കിയാലും. കാമഭോഗാദികള്‍(സുഖജീവിതത്തിനായി ആഗ്രഹിക്കപ്പെടുന്നവയെല്ലാം) നല്‍കിയാലും. എന്നെ ഗുണവാനും, കീര്‍ത്തിമാനും, സുഖസമ്പന്നനുമാക്കിയാലും.സ്വര്‍ക്ഷവും മോക്ഷവും എനിക്കു പ്രദാനം ചെയ്താലും.

സ്‌കന്ദമഹാപുരാണം ഈശാനസംഹിതയില്‍ ശിവരാത്രിമാഹാത്മ്യം വര്‍ണ്ണിക്കുന്ന ആറ് അദ്ധ്യായങ്ങള്‍ കാണാം. ശിവന്‍ പാര്‍വതീ ദേവിക്കും പാര്‍വതി സുബ്രഹ്മണ്യനും സുബ്രഹ്മണ്യന്‍ സൂതനും സൂതന്‍ മുനിമാര്‍ക്കും ശിവരാത്രിയുടെ മഹിമ പറഞ്ഞു കൊടുത്തു. ലോകത്തിന്റെ സൃഷ്ടിയും സംരക്ഷണവുമെല്ലാം നിര്‍വഹിക്കുന്നത്  താനാണെന്നു ബ്രഹ്മാവും അതല്ല താനാണെന്നു വിഷ്ണുവും തമ്മില്‍ ഒരു കലഹം ഉണ്ടായി.

കലഹം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ തേജോരൂപമായ ശിവലിംഗാകൃതി ധരിച്ച്ശിവന്‍ ഇരുവരുടേയും മുന്നില്‍ പ്രത്യക്ഷനായി. അഗ്നിസ്വരൂപമാര്‍ന്ന ശിവലിംഗത്തിന്റെ അഗ്രഭാഗം ആദ്യം കണ്ടുപിടിക്കുന്നവനാണു ശ്രേഷ്ഠന്‍ എന്ന് അശരീരിയുണ്ടായി. അതനുസരിച്ച് ജ്യോതിര്‍ലിംഗത്തിന്റെ മേലറ്റം കണ്ടുപിടിക്കാന്‍ ഹംസരൂപത്തില്‍ ബ്രഹ്മാവ് മുകളിലേക്കും കീഴറ്റം കണ്ടുപിടിക്കാന്‍ വരാഹ രൂപത്തില്‍ വിഷ്ണു കീഴോട്ടും യാത്രയായി.

അനേകം സംവത്‌സരങ്ങള്‍ സഞ്ചരിച്ചിട്ടും ലിംഗത്തിന്റെ അഗ്രം കാണാതെ ഇരുവരും നിരാശരായി മടങ്ങിയെത്തി. സമസ്തപ്രപഞ്ചത്തിന്റേയും ഈശ്വരന്‍ ശിവനാണ് എന്ന് ബോദ്ധ്യപ്പെട്ട ബ്രഹ്മാവും വിഷ്ണുവും ശിവനെ സ്തുതിച്ചു. സൃഷ്ടാവും സംരക്ഷകനും തമ്മില്‍ കലഹിച്ചതു മൂലം ലോകത്തിനാകെയുണ്ടായ സന്താപം മാറുവാന്‍ ഇരുവരും മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിനാളില്‍ രാത്രിയില്‍ ഉപവാസാദികളോടുകൂടി ശിവരാത്രി വ്രതം അനുഷ്ഠിക്കണമെന്നു മഹാദേവന്‍ അരുളിച്ചെയ്തു.

അതനുസരിച്ച് ബ്രഹ്മാവും വിഷ്ണുവും ശിവരാത്രിവ്രതമെടുത്ത് മഹാദേവനെ പൂജിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ അവര്‍ പാപരഹിതരായി. ജ്യോതിര്‍ലിംഗരൂപത്തില്‍ പരമേശ്വരന്‍ ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും മുന്നില്‍ പ്രത്യക്ഷപ്പെട്ട ദിനമാണു ശിവരാത്രി (മാഘേ കൃഷ്ണചതുര്‍ദ്ദശ്യാമാദിദേവോ മഹാനിശിശിവലിംഗതയോദ്ഭൂതഃ കോടിസൂര്യസമപ്രഭഃ).

ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍ ആത്മജ്ഞാനം സിദ്ധിച്ച് ഭക്തന്‍ ശിവപദവി നേടും എന്ന് ഭഗവാന്‍ ബ്രഹ്മാവിനോടും വിഷ്ണുവിനോടും പറയുന്നു. ശിവരാത്രി വ്രതവിധി ഈശാനസംഹിതയില്‍ ഇപ്രകാരം നല്‍കിയിരിക്കുന്നു.

സമസ്ത മഹാപാതകങ്ങളും അകറ്റുന്നതിനായി ദീനത കൂടാതെ ഉറക്കമൊഴിച്ചും ഉപവാസമനുഷ്ഠിച്ചും ശിവരാത്രിവ്രതം നോല്‍ക്കണം. ശിവരാത്രിദിനം സൂര്യോദയം മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണു വ്രതാനുഷ്ഠാനം(ഉദയാദുദയാന്തം). നേര്‍മ്മ വരാതെ(കുറവുണ്ടാകാതെ) ഭക്തിയോടെ ഓരോ യാമം തോറും(ഏഴര നാഴികയാണു ഒരു യാമം) പൂര്‍ണ്ണമായ പൂജാവിധികളോടെ ശിവനെ പൂജിക്കണം. ഇപ്രകാരം 12 വര്‍ഷമോ 24 വര്‍ഷമോ ശിവരാത്രി വ്രതമനുഷ്ഠിച്ച് സര്‍വതും മഹാദേവനു സമര്‍പ്പിക്കുമ്പോഴാണു ശിവരാത്രിവ്രതത്തിന്റെ ഉദ്യാപനകര്‍മ്മം(സമാപനക്രിയ) അനുഷ്ഠിക്കേണ്ടത്. പിഴകളൊന്നും കൂടാതെ ഭക്തിവിശ്വാസസമന്വിതം ഈ വ്രതം നോറ്റാല്‍ ഭക്തര്‍ ശിവപദം പ്രാപിക്കും.

അശ്വമേധാദി യാഗങ്ങള്‍ ചെയ്യുന്നതിലും പുണ്യം ഈ വ്രതത്തിലൂടെ സിദ്ധിക്കും. സുരാപാനം(മദ്യപാനം), ഭ്രൂണഹത്യ, വീരഹത്യ, ഗോഹത്യ, ചണ്ഡാലീഗമനം തുടങ്ങിയ പാപങ്ങള്‍ പോലും ശിവരാത്രി ദിനത്തിലെ അറിഞ്ഞോ അറിയാതെയോ ഉള്ള ശിവക്ഷേത്ര ദര്‍ശനത്താല്‍ നശിച്ചു പോകും. ഇതിനു ദൃഷ്ടാന്തമായി സുകുമാരന്‍ എന്ന ബ്രാഹ്മണന്റെ കഥ സ്‌കന്ദപുരാണം ഈശാനസംഹിതയില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.ശിവരാത്രി വ്രതത്തിന്റെ പ്രഭാവത്താല്‍ പാപാത്മാവായ സുന്ദരസേനന്‍ എന്ന വ്യാധന്‍(വേടന്‍) പുണ്യം നേടിയവനായി ശിവപദം പൂകിയെന്ന് അഗ്നിമഹാപുരാണത്തില്‍ പറയുന്നു (ലുബ്ധകഃ പ്രാപ്തവാന്‍ പുണ്യം പാപീ സുന്ദരസേനകഃ 193:6). ശിവരാത്രി വ്രതത്തേക്കുറിച്ച് അജ്ഞനായിരുന്ന ഗുരുദ്രുഹന്‍ എന്ന വേടന്‍ ശിവകൃപയാല്‍ മുക്തനായ കഥ ശിവപുരാണം കോടിരുദ്രസംഹിതയിലും വിധവയായ ബ്രാഹ്മണി ശിവപ്രീതിക്കു പാത്രമായ കഥ സ്‌കന്ദപുരാണം മാഹേശ്വരഖണ്ഡത്തിലും വര്‍ണ്ണിച്ചിട്ടുണ്ട്.