ഹിന്ദുഐക്യവേദി - മുഖ്യമന്ത്രി ചര്‍ച്ച
പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്സംഗ്രാന്റ് വര്‍ധിപ്പിച്ചു
ഹിന്ദു ഐക്യവേദി സര്‍ക്കാരിനു സമര്‍പ്പിച്ച ഹിന്ദു അവകാശ പത്രികയിലെ പ്രധാന ആവിശ്യങ്ങളിലൊന്നായ SC/ST വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്സം ഗ്രാന്റ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു . കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഹിന്ദു ഐക്യവേദി നടത്തി വരുന്ന നിരന്തര പോരാട്ടങ്ങളുടെ വിജയങ്ങളിലൊന്നാണ് ഇതെന്ന് ഐക്യവേദി നേതാക്കള്‍ പ്രതികരിച്ചു.
വര്‍ധനവ്
കെ.ജി. വിഭാഗത്തില്‍ നിലവില്‍ നല്‍കിവരുന്ന 150 രൂപ 500 രൂപയായും എല്‍.പി. വിഭാഗത്തിലേത് 250 എന്നത് 500 രൂപയായും വര്‍ധിപ്പിക്കും.
യു.പി വിഭാഗത്തിലേക്ക് 500 രൂപ 1000 രൂപയായും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 750 രൂപയില്‍ നിന്ന് 1000 രൂപയായുമാണ് വര്‍ധി പ്പിച്ചിട്ടുള്ളത്.
പോസ്റ്റ്മെട്രിക് തലത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു, ഹയര്‍ സെക്കന്‍ഡറി, വൊക്കേ ഷണല് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് 900 രൂപ എന്നത് 1125 രൂപ യായും വര്‍ധിപ്പിച്ചു.
ബിരുദ വിദ്യാര്‍ഥികള്‍ക്ക് (ബി.എഡ്. ഉള്‍പ്പെടെ) 950-ല്‍ നിന്ന് 1190 ആയും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 1250-ല്‍ നിന്ന് 1570 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
എം.ബി.ബി.എസിന് 2500 രൂപ എന്നത് 3125 ആയും ഹൗസ് സര്ജന്മാരുടേത് 1600 എന്നത് 2000 രൂപയായും ഉയര്‍ത്തി.
ബി.ടെക് വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്സം ഗ്രാന്റ് 1800-ല്‍ നിന്ന് 2250 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതിമായ സ്റ്റൈപ്പന്റ് തുകയിലും വര്‍ധന വരുത്തിയതായി മന്ത്രി പറഞ്ഞു.
പ്രീ മെട്രിക് തലത്തില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് 100 രൂപ എന്നത് 150 രൂപയായും അപ്പര്‍ പ്രൈമറി വദ്യാര്‍ഥികള്‍ക്ക് 125 എന്നത് 190 രൂപയായും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 150 രൂപ 225 രൂപയായും വര്‍ധിപ്പിച്ചു.
പോസ്റ്റ് മെട്രിക് തലത്തില്‍ വിദ്യാലയത്തിന് എട്ട് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 500 രൂപ 625 രൂപയായും എട്ട് കിലോമീറ്ററിന് പുറത്ത് താമസിക്കുന്നവര്‍ക്ക് 600 എന്നത് 750 രൂപയായും വര്‍ധിപ്പിച്ചു.
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 600 രൂപയില്‍ നിന്ന് 750 രൂപയായും വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ വിദ്യാര്‍ഥികളുടേത് 400 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ