2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ഇത് ദളിത് വേട്ടയുടെ ഫലം: കെപിഎംഎസ്

ഇത് ദളിത് വേട്ടയുടെ ഫലം: കെപിഎംഎസ്


തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ എസ്എഫ്‌ഐ ക്കാരാല്‍ അധിക്ഷേപിക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഗുരുതരമായ ദളിത് വേട്ടയുടെ ഫലമാണെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു. എസ്എഫ്‌ഐയില്‍നിന്നും എബിവിപിയിലേക്ക് മാറിയതിന്റെ വൈരാഗ്യത്തിലാണ് വിദ്യാര്‍ത്ഥിനിയെ മനഃപൂര്‍വം അധിക്ഷേപിക്കുന്ന തരത്തില്‍ ചുവരെഴുത്തും പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരേ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ ഒന്നുകില്‍ പാര്‍ട്ടിക്കാരോ, അല്ലെങ്കില്‍ ദളിത് വിരുദ്ധ ജാതിക്കോമരങ്ങളോ ആയിരിക്കും. വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ കെപിഎംഎസ് യൂണിയന്‍ കമ്മറ്റികള്‍ ഈ വിഷയത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുവാനും തീരുമാനിച്ചു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ