കല്‍മണ്ഡപം പൊളിക്കലിന് പിന്നിൽ വൻ ഗൂഢാലോചന!
കെ.എൻ സതീഷിനെയും ജില്ലാകളക്ടറേയും
ചുമതലകളിൽ നിന്ന് മാറ്റണം:
ഹിന്ദുഐക്യവേദി
ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിന് മുന്നിൽ പദ്മതീര്ഥക്കരയില് ഉണ്ടായിരുന്ന കല്‍മണ്ഡപം ഇടിച്ചു നിരത്തി യത് കയ്യബദ്ധം പറ്റിയതോ നവീകരണം ഉദ്ദേശിച്ചോ അല്ല എന്നും, ഇത് പൊളിച്ചു നീക്കിയതിന് പി ന്നിൽ ഗൂഢാലോചന നടിന്നിട്ടുണ്ട് എന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ആരോപിച്ചു. തിരുവ നന്തപുരത്തിന്റെ സാംസ്കാരിക സ്വഭാവം അട്ടിമറിക്കത്തക്കരീതിയില് ചില മതശക്തികള്‍ പദ്ധതികള്‍ ആവിഷ്കരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നടപ്പിലാക്കിക്കൊണ്ടിരിക്കയാണ്. അതിന്റെ ഭാഗമായാണ് പദ്മതീ ര്ഥക്കരയിലെ അതിപുരാതനങ്ങളായ 2 അരയാലുകള്‍ മുറിച്ചു മാറ്റിയതും കല്ലാനയെ ഇളക്കിമാറ്റാന്‍ മുതിര്‍ന്നതും. നഗരമാലിന്യങ്ങള്‍ മുഴുവന്‍ ആമയിഴഞ്ചാന്‍ തോട്ടിലൂടെ ഒഴുകുതിന് പകരം തെക്കനംകര ടണലില്‍ ഒഴുക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായിരുന്നു. ഈ നടപടികളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പദ്മതീര്ഥക്കരയില് ആചാരപരമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന കല്‍മണ്ഡപം ഇടിച്ചു നിരത്തിയത്. വളരെ പ്രാകൃതമായ രീതിയില്‍ ജെ.സി.ബി ഉപയോഗിച്ച് തട്ടിനിരത്ത പ്പെടുകയാണുണ്ടായത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര നിര്മ്മിതിയോളം തന്നെ പഴക്കമുള്ള പ്രസ്തുത പൈതൃക മന്ദിരം കേടുപാടു തീര്ക്കാ നായിരുന്നുവെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വം ഓരോ കരിങ്കല്‍ ഭാഗങ്ങളും മാറ്റി വച്ച്, നമ്പറിട്ട് ആര്‍ക്കിയോളജി വിഭാഗത്തിന്റെ കൂടി സഹായത്തോടെ ചെയ്യാമായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യാതൊരു കോട്ടവും തട്ടിയിട്ടില്ലാത്ത കല്‍മണ്ഡപം തകര്‍ത്തത്, ദുരുദ്ദേശത്തോടുകൂടിയാണ്. മനസ്സിലാക്കിയേടത്തോളം, ജില്ലാകളക്ടറുടെ ഒത്താശയോടെ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍. സതീഷാണ് ഇതിന് നേതൃത്വം കൊടുത്തത്. ക്ഷേത്രത്തിന് അകത്തും കെ.എന്‍. സതീഷ് നിരവധി നിര്‍മ്മിതികള്‍ ഇതിനകം തകര്‍ത്തിട്ടുണ്ട്. ഇതിന് സുരക്ഷയടക്കം പല ന്യായീകരണങ്ങള്‍ ആണ് ഇയാള്‍ നിരത്തിയത്. കല്‍മണ്ഡപം തകര്ത്തതിനുപിില് മറ്റൊരു താല്പര്യം കൂടി ഉയര്‍ന്നു കേള്ക്കുുണ്ട്. പദ്മതീര്ഥക്കുളത്തെ നവീകരിക്കുന്ന ലേബലില്‍, അതിനെ സ്വിമ്മിങ്പൂള്‍ മാതൃകയില്‍ മാറ്റിയെടുക്കാന്‍ ആണ് കെ.എന്‍. സതീഷിന്റെയും കലക്ടറുടെയും നീക്കം. കല്‍മണ്ഡപങ്ങളുടെ സ്ഥാനത്ത്, സവാരിക്കിറങ്ങുവര്ക്ക് സൊറ പറഞ്ഞ് ഇരിക്കുവാനുള്ള ബെഞ്ചുകളും പാര്‍ക്കുകളും പണിയുവാനും തീര്‍ഥക്കുളത്തിന്റെ വിസ്തൃതി ചുരുക്കുവാനും നടുവിലൂടെയും കുറുകെയും നടപ്പാത പണിയുവാനും പദ്ധതി ലക്ഷ്യമാക്കുന്നു. തീര്‍ഥക്കുളത്തിന്റെ പാവനത മനസ്സിലാക്കാതെയും ഭക്തരുടെ തീര്‍ഥസ്നാനം പൊതുജനങ്ങള്‍ക്ക് കാഴ്ചക്കണിയാക്കി മാറ്റുവാനുമുള്ള ഈ നീക്കം തടയുമെും ബ്രഹ്മചാരി ഭാര്‍ഗവറാം വ്യക്തമാക്കി. കല്‍മണ്ഡപം പൊളിച്ചതുമായി ബന്ധപ്പെട്ട് വളരെ കുറ്റകരമായ സുരക്ഷാപ്രശ്നം കൂടി ഉയര്‍ന്നു വന്നിരിക്കുകയാണ്. സാധാരണഗതിയില്‍ ക്ഷേത്രസങ്കേതത്തിലേക്ക് ഇരുചക്രവാഹനങ്ങളെ പോലും നിയന്ത്രിക്കുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് അനധികൃതമായി കല്‍മണ്ഡപം തകര്‍ക്കുന്നതിന് ഒരു ജെ.സി.ബി അകത്ത് പ്രവേശിച്ചത്. ഓരോ തകര്‍ക്കലുകള്‍ കഴിയുമ്പോഴും പ്രതിഷേധമുയരുമ്പോള്‍ ചിലരുടെ മീറ്റിങ്ങുകള്‍ വിളിച്ച് ഒത്തുതീര്‍പ്പിലെത്തിക്കുന്ന തട്ടിപ്പാണ് കെ.എന്‍. സതീഷും ജില്ലാകളക്ടറും നടപ്പിലാക്കുത്.
ബഹുജനരോഷം ഉയര്‍ന്നപ്പോള്‍, കല്‍മണ്ഡപം പുനര്‍നിര്‍മ്മിക്കും എന്നാണ് സര്‍ക്കാര്‍ പറയുത്. എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ എന്ത് നടപടിയെടുക്കും എന്ന് വ്യക്തമാക്കാനോ, ഈ പൗരാണിക നിര്‍മ്മിതിയെ നശിപ്പിച്ചവര്‍ക്കും നശിപ്പിക്കാന്‍ ഉത്തരവുനല്കിയ കെ.എന്‍.സതീഷിനും ജില്ലാകളക്ടര്‍ക്കും എതിരെ കേസെടുക്കാനും ഇതുവരെ തയ്യാറായിട്ടില്ല. ഇവരെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി, കേസെടുത്തില്ലെങ്കില്‍ വന്‍പ്രക്ഷോഭ പരിപാടികള്‍ക്ക് ഭക്തജനങ്ങളെ സംഘടിപ്പിക്കുമെും ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. ഇവരുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്കുന്ന ഭരണസമിതി അംഗങ്ങളുടെ നിലപാടുകളും സംശയാസ്പദമാണ്. ഈ വസ്തുതകള്‍ സുപ്രീം കോടതിയെ ധരിപ്പിക്കും. ക്ഷേത്രവസ്തു തട്ടിയെടുക്കാന്‍ കള്ളപ്രമാണമു ണ്ടാക്കിയവര്ക്കും കൂട്ട് നില്ക്കുന്ന കെ.എന്‍.സതീഷ് എല്ലാതരത്തിലും ശ്രീപദ്മനാഭസ്വാമിക്ഷേത്രം നശിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ