മന്ത്രിയെത്തുന്നത് ഹിന്ദു ഐക്യവേദിയുടെ ആവിശ്യം പരിഗണിച്ച്.
ഹിന്ദു നേതൃസമ്മേളനം കേന്ദ്രമന്ത്രി താവര്‍ ചന്ദ് ഗെഹ്ലോട്ട് ഉദ്ഘാടനം ചെയ്യും
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസഥാന തല ഹിന്ദു നേതൃസമ്മേളനം 15ന് രാവിലെ 10 മണിക്ക് എറണാകുളം ബീ.റ്റീ.എച്ച് ഓഡിറ്റോറിയത്തില്‍ കേന്ദ്ര സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ശ്രീ. താവര്‍ ചന്ദ് ഗെഹ്ലോട്ട് ഉദ്ഘാടനം ചെയ്യും. വിവിധ ഹൈന്ദവ സമുദായ- സാംസ്കാരിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 150 സംഘടനകളില്‍ നിന്നായി 300 പേര് പങ്കെടുക്കും.
സംസ്ഥാനത്തെ ഹിന്ദു സമാജത്തിന്റെ ആവശ്യങ്ങള്‍ നേരില്‍ ബോധ്യപ്പെടുതിനും, ഹിന്ദു സമുദായങ്ങളുടെ ആവശ്യങ്ങള്‍ നേരില്‍ കേള്‍ക്കുതിനും കേന്ദ്രമന്ത്രിയെ നിയോഗിക്കണമെന്ന ഹിന്ദു ഐക്യവേദിയുടെ ആവശ്യത്തെ പരിഗണിച്ചാണ് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കേരളത്തിലെത്തുന്നത്. യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. റിച്ചാര്‍ഡ് ഹേ. എം.പി, ആര്.എസ്.എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ പങ്കെടുക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ