2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

JCB കൊണ്ട് ഇടിച്ചു നിരത്തിയത് 500 വർഷത്തെ ചരിത്രം..!!

പ്രതിഷേധം  കത്തുന്നു......!!

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കൽമണ്ഡപം തകർത്തത്തിൽ സമൂഹത്തിന്‍റെ  നാനാതുറകളിൽ നിന്നും പ്രതിഷേധം ഉയരുന്നു.തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമിക്ഷേത്രം പണ്ടറിഞ്ഞതുപോലെ ചെറിയൊരു പ്രദേശത്തിലെ ജനങ്ങളുടെ ആരാധനാ കേന്ദ്രമല്ല. സംസ്ഥാനതലത്തിലും ദേശീയതലത്തിലുമായിത്തന്നെ ശ്രീപത്മനാഭ സ്വാമിക്ഷേത്രം പുകള്‍പെറ്റുകഴിഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ മഹാക്ഷേത്രം ഒരു രാജപരമ്പരയ്ക്ക് മാത്രമല്ല കോടിക്കണക്കിന് ജനങ്ങള്‍ക്കും ഒരു വികാരമാണ്. അതിന്റെമേല്‍ പലകോണുകളില്‍ നിന്നും അതിക്രമം തുടങ്ങിയിട്ട് കാലങ്ങളായി. സര്‍ക്കാരും നിരീശ്വരവാദികളുമെല്ലാം പത്മനാഭന്റ പ്രസക്തിയും പ്രാധാന്യവും ഇടിച്ചുതാഴ്ത്താനും വസ്തുവകകള്‍ തട്ടിയെടുക്കാനും സംഘടിതശ്രമം നടത്തുന്നതാണ് ചരിത്രം. നിര്‍ഭാഗ്യവശാല്‍ കോടതികള്‍ പോലും പലപ്പോഴും ശ്രീപത്മനാഭനെതിരായ കുത്സിത ശ്രമ ക്കാരുടെ കെണിയില്‍ അകപ്പെട്ടുപോയതായി ഭക്തജനങ്ങള്‍ സംശയിച്ചുപോയിട്ടുണ്ട്.

ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ പഴക്കമുള്ള പൈതൃകപരമായൂം ആചാരപരമായും പ്രധാനപ്പെട്ട കല്‍മണ്ഡപം തകര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത് ചെയ്യാന്‍ ക്ഷേത്രത്തിന്റെ പുത്തന്‍ നടത്തിപ്പുകാര്‍ക്കെങ്ങനെ ധൈര്യം വന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. പത്മതീര്‍ഥത്തില്‍ ആചാരപരമായി പ്രാധാന്യമുള്ളതും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുമായ കല്‍മണ്ഡപങ്ങളിലൊന്നു നവീകരണത്തിന്റെ പേരിലാണ് പൊളിച്ചുനീക്കിയത്. ഭക്തരുടെ പ്രതിഷേധത്തിന് ആക്കംകൂടുക മാത്രമല്ല തിരുവിതാകൂര്‍ രാജകുടുംബാംഗങ്ങള്‍കൂടി രംഗത്തെത്തുകയും ചെയ്തതോടെ നവീകരണം തല്‍ക്കാലം നിര്‍ത്തിവച്ചു എന്നത് ആശ്വാസകരമാണ്. എന്നാല്‍ അത് അന്തിമ തീരമാനമാണെന്ന് കരുതാനാവില്ല. പൊളിച്ച കല്‍മണ്ഡപത്തിനു സമീപം കുത്തിയിരുന്ന് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിയും മകന്‍ ആദിത്യവര്‍മയും സമരത്തിനിറങ്ങേണ്ടിവന്നത് മുമ്പൊരുകാലത്തുമില്ലാത്ത സംഭവമാണ്.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടയടപ്പു സമരം നടത്തിയ 16നു രാത്രിയാണു രഹസ്യമായി മണ്ഡപം പൊളിക്കാന്‍ ആരംഭിച്ചത്. അതിനാല്‍ സമീപത്തെ വ്യാപാരികള്‍ പോലും വിവരം അറിഞ്ഞില്ല. ജെസിബി ഉപയോഗിച്ചു കൂറ്റന്‍ കല്‍ത്തൂണുകള്‍ പൊളിച്ചിട്ടു. മറ്റ് അവശിഷ്ടങ്ങള്‍ ഈയിടെ വറ്റിച്ചു ശുദ്ധീകരിച്ച പത്മതീര്‍ഥത്തിലേക്കു തള്ളി. പിറ്റേന്ന് നിര്‍മാണ ജോലികള്‍ക്കായി വീണ്ടും തൊഴിലാളികള്‍ എത്തിയപ്പോഴാണു വിവരം പുറത്തറിഞ്ഞത്. നാട്ടുകാര്‍ സംഘടിച്ച് പണി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. വിവരം അറിഞ്ഞാണ് ഗൗരി ലക്ഷ്മി ബായി മകനുമൊത്തു സ്ഥലത്തു പാഞ്ഞെത്തിയത്.  കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആര്‍ട് ആന്‍ഡ് ഹെറിറ്റേജ് കമ്മിഷന്‍ പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണിത്. നവരാത്രി ദിവസം സരസ്വതീദേവിയുടെ ആറാട്ട് നടത്തുന്നത് ഈ കല്‍മണ്ഡപത്തിലാണ്. അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ളവയാണു പൊളിച്ച കല്‍മണ്ഡപമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ദേവസ്വം വകുപ്പ് അനുവദിച്ച പണം ഉപയോഗിച്ചാണു പത്മതീര്‍ഥ നവീകരണം നടത്തുന്നതെന്നു സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. വെയിലും മഴയുമേല്‍ക്കാതെ മേല്‍ക്കൂരയോടുകൂടിയ നടപ്പാത നിര്‍മിക്കുന്നതിന്റെ ഭാഗമായാണു കല്‍മണ്ഡപം പൊളിച്ചതെന്നാണ് അവരുടെ ന്യായം.

ചരിത്രത്തിന്റെ ശേഷിപ്പുകളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരാണ് അത് തകര്‍ക്കാന്‍ ശ്രമിച്ചത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീര്‍ത്ഥക്കുളത്തിലെ  കല്‍മണ്ഡപം എന്നത് ആചാരപരമായി മാത്രമല്ല പൗരാണിക സമ്പത്ത് എന്ന നിലയിലും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇത് ആര് പറഞ്ഞിട്ട് പൊളിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടെണ്ടതുണ്ട്. തമ്പാനൂരിലെ വെള്ളക്കെട്ട് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചൊരു പദ്ധതിയുണ്ട്. ഓപ്പറേഷന്‍ അനന്ത എന്നാണതിന് പേരിട്ടിരിക്കുന്നത്.

ചീഫ് സെക്രട്ടറി ജിജിതോംസണ്‍ നേരിട്ട് നിര്‍ദ്ദേശിച്ചാണ് ഈ പദ്ധതിക്ക് ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരും മുന്നിട്ടിറങ്ങിയത്. പേരുപോലെതന്നെ തമ്പാനൂരിലെ വെള്ളക്കെട്ട് തടയുകയല്ല അനന്തപത്മനാഭനെ തകര്‍ക്കുക എന്ന ലക്ഷ്യവും അതിനുപിന്നിലുണ്ടോ എന്ന് ജനങ്ങള്‍ സംശയിച്ചിരുന്നു. തമ്പാനൂരിനു പകരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമാണ് വെള്ളക്കെട്ട് നീക്കാന്‍ തുരന്നത്. ആദ്യം തന്നെ ക്ഷേത്രത്തിന് മുന്നിലെ വന്‍ ആല്‍മരം മുറിച്ചുമാറ്റി. പിന്നെ തൊട്ടടുത്തുള്ള കൂറ്റന്‍ കല്ലാനയെ നീക്കി. ഇപ്പോള്‍ കല്‍മണ്ഡപവും. ഭക്തജനങ്ങള്‍ അമര്‍ഷം മനസ്സിലൊതുക്കി ശ്രീപത്മനാഭനോട് പ്രാര്‍ത്ഥിക്കുകയാണ്.

ഇക്കൂട്ടര്‍ ഏത് നിമിഷവും ക്ഷേത്രമുറ്റത്തും തുരക്കാന്‍ ഈ നിസ്സംഗത പ്രേരണ നല്‍കില്ലേ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. നദി ഒഴുകുമ്പോള്‍ ഒഴിഞ്ഞുമാറേണ്ട സ്ഥലത്തു നിന്ന് ഒഴിഞ്ഞൊഴുകും. തട്ടിമാറ്റാനാകുന്നതിനെ തട്ടിമാറ്റി നേരേ പോകും. അതാണ് ഇവിടെ സംഭവിക്കുന്നത്. വികസനത്തിനെന്ന പേരില്‍ തകര്‍ത്തെറിയുന്നത് ക്ഷേത്രമാകണമെന്ന ധാരണ തിരുത്തുക തന്നെ വേണം. ശ്രീപത്മനാഭനോട് എന്തുമാകാം എന്ന അവസ്ഥ മാറ്റുക തന്നെ വേണം

2016, ഫെബ്രുവരി 27, ശനിയാഴ്‌ച

ശ്രീ പദ്മനാഭസ്വാമിക്ഷേത്രം കൽമണ്ഡപം പഴയ രീതിയിൽ പുനർനിർമ്മിക്കാൻ സാധിക്കില്ല!

ശ്രീ പദ്മനാഭസ്വാമിക്ഷേത്രം കല്‍മണ്ഡപം പഴയ രീതിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കില്ലതിരുവനന്തപുരം: നവീകരണത്തിന്റെ പേരില്‍ പൊളിച്ച് നീക്കിയ ശ്രീപദ്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ കല്‍മണ്ഡപം പുനര്‍നിര്‍മ്മിക്കുന്ന നടപടികള്‍ നിലയ്ക്കാന്‍ സാധ്യത. മണ്ഡപം പൊളിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം കെട്ടടങ്ങുന്നതോടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ക്രമേണ നിറുത്തലാക്കാനാണ് ജില്ലാ കളക്ടറുടെയും പദ്മനാഭസ്വാമിക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസറുടെയും രഹസ്യ അജണ്ട.
ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് പത്മതീര്‍ത്ഥക്കരയിലെ ആല്‍മരം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കെട്ടടങ്ങിയതുപോലെ കല്‍മണ്ഡപം നീക്കം ചെയ്തതും കെട്ടടങ്ങും എന്നാണ് കണക്കുകൂട്ടല്‍.
മണ്ഡപം പുനര്‍നിര്‍മ്മിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മണ്ഡപം അപകടത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുളത്തിന്റെയും മണ്ഡപത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
മണ്ഡപത്തിന്റെ മുകള്‍ ഭാഗത്തെ കേടുപാടുകളെക്കുറിച്ച് പ്രത്യേകം വിശദീകരണവും നല്‍കി. ഇതില്‍ നിന്നും മണ്ഡപം നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു എന്ന് വ്യക്തം. നിര്‍മ്മിതി കേന്ദ്രത്തിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു ചക്ര വാഹനങ്ങളെപ്പോലും കടത്തിവിടാത്ത ക്ഷേത്രത്തിന്റെ കിഴക്കെ നടയ്ക്കു സമീപം സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ മണ്ഡപം പൊളിച്ചുനീക്കാന്‍ ജെസിബി അര്‍ദ്ധരാത്രിയില്‍ എത്തിച്ചത്.
മണ്ഡപം പുനര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പുരാവസ്തുവകുപ്പും ക്ഷേത്രഭരണസമിതി അംഗംകൂടിയായ ജില്ലാ കളക്ടറും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. മണ്ഡപം മുന്‍രീതിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ വൈദഗ്ധ്യമുള്ളവര്‍ സംസ്ഥാനത്ത് ഇല്ല എന്നാണ് പുരാവസ്തുവകുപ്പിന്റെ അഭിപ്രായം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദഗ്ദ്ധ്യമുള്ളവരെ കൊണ്ടുവരണമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.
പൊളിച്ചു നീക്കുന്നതിനുമുമ്പ് പഴയമണ്ഡപത്തിന്റെ രൂപരേഖയും കൃത്യമായ അളവും രേഖപ്പെടുത്തിയിരിക്കണം. കൂടാതെ കല്‍തൂണുകള്‍ക്ക് നമ്പറും ഇടേണ്ടതായിരുന്നു. ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മണ്ഡപം നീക്കം ചെയ്തത്. കളക്ടര്‍ നല്‍കുന്ന രൂപ രേഖ അനുസരിച്ച് മണ്ഡപം പുനര്‍നിര്‍മ്മിക്കണമെന്നാണ് പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്.
ഇത്തരത്തില്‍ മണ്ഡപം പുനര്‍നിര്‍മ്മിച്ചു കഴിയുമ്പോള്‍ പൂര്‍വ്വ സ്ഥിതിയിലുള്ള മണ്ഡപത്തില്‍ നിന്നും വ്യത്യാസം വന്നാല്‍ കുറ്റം മുഴുവന്‍ പുരാവസ്തു വകുപ്പിന്റെ ചുമതലയിലാകും.

അതിനാല്‍ മണ്ഡപം പുനര്‍നിര്‍മ്മിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ പുരാവസ്തു വകുപ്പ് നീരസം അറിയിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദഗ്ദ്ധരെ കൊണ്ടുവന്ന് മണ്ഡപം പൊളിക്കാതെ തൂണുകള്‍ക്ക് ബലം കൊടുക്കാമായിരുന്നു. തമിഴ് നാട്ടിലെ തഞ്ചാവൂര്‍ ക്ഷേത്രവും രാമേശ്വരവും ഈയിടെ പുതുക്കി പണിതിരുന്നു. ആയിരക്കണക്കിനു കൂറ്റന്‍ കല്‍തൂണുകള്‍ ഉള്ള ക്ഷേത്രമണ്ഡപങ്ങളിലെ തൂണുകള്‍ നീക്കം ചെയ്യാതെയായിരുന്നു പുനരുദ്ധാരണം നടത്തിയത്.
പുറത്ത് നിന്നുള്ള വിദഗ്ദ്ധര്‍ മണ്ഡപ പുനരുദ്ധാരണവുമായി എത്തിയാല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും ഇഞ്ചിനീയര്‍മാര്‍ക്ക് നാണക്കേടാകും എന്നതിനാലാണ് തിടുക്കത്തില്‍ മണ്ഡപം പൊളിച്ചു നീക്കിയത്.

2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

എക്‌സിക്യൂട്ടിവ് ഓഫീസർ കെ.എൻ. സതീഷാണ് ഇതിന് നേതൃത്വം കൊടുത്തത്!

കല്‍മണ്ഡപം പൊളിക്കലിന് പിന്നിൽ വൻ ഗൂഢാലോചന!
കെ.എൻ സതീഷിനെയും ജില്ലാകളക്ടറേയും 
ചുമതലകളി നിന്ന് മാറ്റണം:
ഹിന്ദുഐക്യവേദി


ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിന് മുന്നി പദ്മതീര്‍ഥക്കരയില്‍ ഉണ്ടായിരുന്ന  കല്‍മണ്ഡപം ഇടിച്ചു നിരത്തി യത് കയ്യബദ്ധം പറ്റിയതോ നവീകരണം ഉദ്ദേശിച്ചോ അല്ല എന്നും, ഇത് പൊളിച്ചു നീക്കിയതിന് പി ന്നി ഗൂഢാലോചന നടിന്നിട്ടുണ്ട് എന്നും  ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ആരോപിച്ചു. തിരുവ നന്തപുരത്തിന്റെ സാംസ്‌കാരിക സ്വഭാവം അട്ടിമറിക്കത്തക്കരീതിയില്‍ ചില മതശക്തികള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നടപ്പിലാക്കിക്കൊണ്ടിരിക്കയാണ്. അതിന്റെ ഭാഗമായാണ് പദ്മതീ ര്‍ഥക്കരയിലെ അതിപുരാതനങ്ങളായ 2 അരയാലുകള്‍ മുറിച്ചു മാറ്റിയതും കല്ലാനയെ ഇളക്കിമാറ്റാന്‍ മുതിര്‍ന്നതും. നഗരമാലിന്യങ്ങള്‍ മുഴുവന്‍ ആമയിഴഞ്ചാന്‍ തോട്ടിലൂടെ ഒഴുകുതിന് പകരം തെക്കനംകര ടണലില്‍ ഒഴുക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായിരുന്നു. ഈ നടപടികളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പദ്മതീര്‍ഥക്കരയില്‍ ആചാരപരമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന  കല്‍മണ്ഡപം ഇടിച്ചു നിരത്തിയത്. വളരെ പ്രാകൃതമായ രീതിയില്‍ ജെ.സി.ബി ഉപയോഗിച്ച് തട്ടിനിരത്ത പ്പെടുകയാണുണ്ടായത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര നിര്‍മ്മിതിയോളം തന്നെ പഴക്കമുള്ള പ്രസ്തുത പൈതൃക മന്ദിരം കേടുപാടു തീര്‍ക്കാ നായിരുന്നുവെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വം ഓരോ കരിങ്കല്‍  ഭാഗങ്ങളും മാറ്റി വച്ച്, നമ്പറിട്ട് ആര്‍ക്കിയോളജി വിഭാഗത്തിന്റെ കൂടി സഹായത്തോടെ ചെയ്യാമായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യാതൊരു കോട്ടവും തട്ടിയിട്ടില്ലാത്ത കല്‍മണ്ഡപം തകര്‍ത്തത്, ദുരുദ്ദേശത്തോടുകൂടിയാണ്. മനസ്സിലാക്കിയേടത്തോളം, ജില്ലാകളക്ടറുടെ ഒത്താശയോടെ ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍. സതീഷാണ് ഇതിന് നേതൃത്വം കൊടുത്തത്. ക്ഷേത്രത്തിന് അകത്തും കെ.എന്‍. സതീഷ് നിരവധി നിര്‍മ്മിതികള്‍ ഇതിനകം തകര്‍ത്തിട്ടുണ്ട്. ഇതിന് സുരക്ഷയടക്കം പല ന്യായീകരണങ്ങള്‍ ആണ് ഇയാള്‍ നിരത്തിയത്. കല്‍മണ്ഡപം തകര്‍ത്തതിനുപിില്‍ മറ്റൊരു താല്പര്യം കൂടി ഉയര്‍ന്നു കേള്‍ക്കുുണ്ട്. പദ്മതീര്‍ഥക്കുളത്തെ നവീകരിക്കുന്ന ലേബലില്‍, അതിനെ സ്വിമ്മിങ്പൂള്‍ മാതൃകയില്‍ മാറ്റിയെടുക്കാന്‍ ആണ് കെ.എന്‍. സതീഷിന്റെയും കലക്ടറുടെയും നീക്കം. കല്‍മണ്ഡപങ്ങളുടെ സ്ഥാനത്ത്, സവാരിക്കിറങ്ങുവര്‍ക്ക് സൊറ പറഞ്ഞ് ഇരിക്കുവാനുള്ള ബെഞ്ചുകളും പാര്‍ക്കുകളും പണിയുവാനും തീര്‍ഥക്കുളത്തിന്റെ വിസ്തൃതി ചുരുക്കുവാനും നടുവിലൂടെയും കുറുകെയും നടപ്പാത പണിയുവാനും പദ്ധതി ലക്ഷ്യമാക്കുന്നു. തീര്‍ഥക്കുളത്തിന്റെ പാവനത മനസ്സിലാക്കാതെയും ഭക്തരുടെ തീര്‍ഥസ്‌നാനം പൊതുജനങ്ങള്‍ക്ക് കാഴ്ചക്കണിയാക്കി മാറ്റുവാനുമുള്ള ഈ നീക്കം തടയുമെും ബ്രഹ്മചാരി ഭാര്‍ഗവറാം വ്യക്തമാക്കി. കല്‍മണ്ഡപം പൊളിച്ചതുമായി ബന്ധപ്പെട്ട് വളരെ കുറ്റകരമായ സുരക്ഷാപ്രശ്‌നം കൂടി ഉയര്‍ന്നു വന്നിരിക്കുകയാണ്. സാധാരണഗതിയില്‍ ക്ഷേത്രസങ്കേതത്തിലേക്ക് ഇരുചക്രവാഹനങ്ങളെ പോലും നിയന്ത്രിക്കുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് അനധികൃതമായി കല്‍മണ്ഡപം തകര്‍ക്കുന്നതിന് ഒരു ജെ.സി.ബി അകത്ത് പ്രവേശിച്ചത്. ഓരോ തകര്‍ക്കലുകള്‍ കഴിയുമ്പോഴും പ്രതിഷേധമുയരുമ്പോള്‍ ചിലരുടെ മീറ്റിങ്ങുകള്‍ വിളിച്ച് ഒത്തുതീര്‍പ്പിലെത്തിക്കുന്ന തട്ടിപ്പാണ് കെ.എന്‍. സതീഷും ജില്ലാകളക്ടറും നടപ്പിലാക്കുത്.
ബഹുജനരോഷം ഉയര്‍ന്നപ്പോള്‍, കല്‍മണ്ഡപം പുനര്‍നിര്‍മ്മിക്കും എന്നാണ് സര്‍ക്കാര്‍ പറയുത്. എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ എന്ത് നടപടിയെടുക്കും എന്ന്  വ്യക്തമാക്കാനോ, ഈ പൗരാണിക നിര്‍മ്മിതിയെ നശിപ്പിച്ചവര്‍ക്കും നശിപ്പിക്കാന്‍ ഉത്തരവുനല്‍കിയ കെ.എന്‍.സതീഷിനും ജില്ലാകളക്ടര്‍ക്കും എതിരെ കേസെടുക്കാനും ഇതുവരെ തയ്യാറായിട്ടില്ല. ഇവരെ ചുമതലകളില്‍ നിന്ന്  മാറ്റിനിര്‍ത്തി, കേസെടുത്തില്ലെങ്കില്‍ വന്‍പ്രക്ഷോഭ പരിപാടികള്‍ക്ക് ഭക്തജനങ്ങളെ സംഘടിപ്പിക്കുമെും ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. ഇവരുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന  ഭരണസമിതി അംഗങ്ങളുടെ നിലപാടുകളും സംശയാസ്പദമാണ്. ഈ വസ്തുതകള്‍ സുപ്രീം കോടതിയെ ധരിപ്പിക്കും. ക്ഷേത്രവസ്തു തട്ടിയെടുക്കാന്‍ കള്ളപ്രമാണമു ണ്ടാക്കിയവര്‍ക്കും കൂട്ട്‌ നില്ക്കുന്ന  കെ.എന്‍.സതീഷ് എല്ലാതരത്തിലും ശ്രീപദ്മനാഭസ്വാമിക്ഷേത്രം നശിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.  


2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ഹിന്ദു ഐക്യവേദിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു......

ഹിന്ദുഐക്യവേദി - മുഖ്യമന്ത്രി ചര്‍ച്ച

പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്‌സംഗ്രാന്റ് വര്‍ധിപ്പിച്ചു 


ഹിന്ദു ഐക്യവേദി സര്‍ക്കാരിനു സമര്‍പ്പിച്ച ഹിന്ദു അവകാശ പത്രികയിലെ പ്രധാന ആവിശ്യങ്ങളിലൊന്നായ SC/ST വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്സം ഗ്രാന്‍റ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചതായി    മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു . കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഹിന്ദു ഐക്യവേദി നടത്തി വരുന്ന നിരന്തര പോരാട്ടങ്ങളുടെ വിജയങ്ങളിലൊന്നാണ് ഇതെന്ന് ഐക്യവേദി നേതാക്കള്‍ പ്രതികരിച്ചു.
വര്‍ധനവ് 
 കെ.ജി. വിഭാഗത്തില്‍ നിലവില്‍ നല്‍കിവരുന്ന 150 രൂപ 500 രൂപയായും എല്‍.പി. വിഭാഗത്തിലേത് 250 എന്നത് 500 രൂപയായും വര്‍ധിപ്പിക്കും. 
യു.പി വിഭാഗത്തിലേക്ക് 500 രൂപ 1000 രൂപയായും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 750 രൂപയില്‍ നിന്ന് 1000 രൂപയായുമാണ് വര്‍ധി പ്പിച്ചിട്ടുള്ളത്. 
പോസ്റ്റ്‌മെട്രിക് തലത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു, ഹയര്‍ സെക്കന്‍ഡറി, വൊക്കേ ഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് 900 രൂപ എന്നത് 1125 രൂപ യായും വര്‍ധിപ്പിച്ചു. 
ബിരുദ വിദ്യാര്‍ഥികള്‍ക്ക് (ബി.എഡ്. ഉള്‍പ്പെടെ) 950-ല്‍ നിന്ന് 1190 ആയും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 1250-ല്‍ നിന്ന് 1570 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. 
എം.ബി.ബി.എസിന് 2500 രൂപ എന്നത് 3125 ആയും ഹൗസ് സര്‍ജന്‍മാരുടേത് 1600 എന്നത് 2000 രൂപയായും ഉയര്‍ത്തി. 
ബി.ടെക് വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് 1800-ല്‍ നിന്ന് 2250 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. 
പ്രതിമായ സ്‌റ്റൈപ്പന്റ് തുകയിലും വര്‍ധന വരുത്തിയതായി മന്ത്രി പറഞ്ഞു.
 പ്രീ മെട്രിക് തലത്തില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് 100 രൂപ എന്നത് 150 രൂപയായും അപ്പര്‍ പ്രൈമറി വദ്യാര്‍ഥികള്‍ക്ക് 125 എന്നത് 190 രൂപയായും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 150 രൂപ 225 രൂപയായും വര്‍ധിപ്പിച്ചു.
 പോസ്റ്റ് മെട്രിക് തലത്തില്‍ വിദ്യാലയത്തിന് എട്ട് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 500 രൂപ 625 രൂപയായും എട്ട് കിലോമീറ്ററിന് പുറത്ത് താമസിക്കുന്നവര്‍ക്ക് 600 എന്നത് 750 രൂപയായും വര്‍ധിപ്പിച്ചു. 
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 600 രൂപയില്‍ നിന്ന് 750 രൂപയായും വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ വിദ്യാര്‍ഥികളുടേത് 400 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചു.

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

ഹിന്ദുഐക്യവേദി ശക്തമായ ഭക്തജന പ്രക്ഷോഭം സംഘടിപ്പിക്കും.

പത്മതീര്‍ത്ഥക്കുളത്തിന്റെ പടവുകളും കല്‍മണ്ഡപവും പൊളിച്ചത് നിയമവിരുദ്ധം


ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കുളത്തിനോടനുബന്ധമായി നിര്‍മ്മിച്ചിട്ടുള്ളതും, തിരുവിതാംകൂര്‍ ചരിത്രത്തിന്റെ തിരുശേഷിപ്പുകളില്‍ വളരെയേറെ പ്രാധാന്യമുള്ളതും നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് കുതിരമാളികയില്‍ എത്തുന്ന ഭഗവാന്‍ നീരാടാന്‍ എത്തുന്ന കുളിക്കടവും മനോഹരമായ കല്‍മണ്ഡ പങ്ങളും രാത്രിയുടെ മറവില്‍ തകര്‍ത്തത് അങ്ങേയറ്റം പ്രതിഷേധാ ര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍.

ചരിത്രപ്രാധാന്യമുള്ളതും ക്ഷേത്ര ആചാരവുമായി ആ കല്‍മണ്ഡപങ്ങള്‍ക്കുള്ള അഭേദ്യമായ ബന്ധംപോലും പരിഗണിക്കാതെ തകര്‍ത്തെറിയാനുള്ള ഹീനമായ ശ്രമമാണ് ക്ഷേത്ര എക്‌സ്പര്‍ട്ട് കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന എക്‌സിക്യൂട്ടീവ് ഓഫീസറുടെ സമീപനം അതീവ ഗൗരവമേറിയതാണ്. ക്ഷേത്ര സംസ്‌കാരത്തിന് മുറിവേല്‍പ്പിക്കാന്‍ കരുതിക്കൂട്ടി ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ ഭക്തജന പ്രക്ഷോഭം സംഘടിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദുഐക്യവേദി ആര്‍ക്കിയോളജി വകുപ്പ് അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
ക്ഷേത്ര കര്‍മ്മങ്ങളില്‍ തന്ത്രിമാരുടെ അഭിപ്രായത്തിനാണ് പ്രാധാന്യo..!

ശബരിമലയിലെ സ്ത്രീപ്രവേശനം: ഭക്തജനങ്ങളുടെ യോഗം ചേരും

പ്രയാര്‍ ഗോപാലകൃഷ്ണന്‍ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച് ഭക്തജനങ്ങളുടെ യോഗം വിളിച്ചുകൂട്ടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
22ന് രാവിലെ 11 മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് യോഗം ചേരു ന്നത്. വിശ്വാസത്തിനാണ് ബോര്‍ഡ് പ്രാധാന്യം നല്‍കുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്നതാണ് ദേവസ്വംബോര്‍ഡിന്റെ തീരുമാനം.
കവടിയാര്‍ കൊട്ടാരം പ്രതിനിധികള്‍ വിവിധ അയ്യപ്പ സേവാ സംഘടനകളുടെ പ്രതിനിധികള്‍, ശബരിമലയിലെ തന്ത്രിമാര്‍, ഡോ.ശശിഭൂഷണ്‍, നന്ദകുമാര്‍, ഡോ.എം.ആര്‍.തമ്പാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സൂപ്രീം കോടതിയെ സമീപിച്ചവര്‍ ഭക്തി മുന്നില്‍ക്കണ്ടല്ല. ഹൈന്ദവ ജനതയുടെ വിശ്വാസങ്ങള്‍ക്ക് മാത്രമെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളൂ.
ഹൈന്ദവ ഏകീകരണത്തിനായി മന്നത്തു പത്മനാഭന്റെയും ആര്‍.ശങ്കറിന്റെയും നേതൃത്വത്തില്‍ ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചിരുന്നു. കാല ക്രമേണ ഹിന്ദുമഹാമണ്ഡലത്തിന്റെ പ്രവര്‍ത്തനം നിന്നുപോയി. ഹിന്ദുവിഭാഗത്തിലെ എല്ലാപേരെയും കൂട്ടിയിണക്കി ക്ഷേത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് മുന്‍കൈയെടുക്കും.
ക്ഷേത്ര പൂജാദി കര്‍മ്മങ്ങളില്‍ തന്ത്രിമാരുടെ അഭിപ്രായത്തിന് വളരെ പ്രാധാന്യമുണ്ട്. നിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തിലും കൂട്ടായ ചര്‍ച്ചയും തീരുമാനവും എടുക്കുന്നതിന് ബോര്‍ഡ് തീരുമാനിച്ചു. ഇതിലേക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ യോഗം 22ന് ഉച്ചയ്ക്ക് 2മണിക്ക് നന്ദന്‍കോടുള്ള സുമംഗലി ആഡിറ്റോറിയത്തില്‍ നടക്കും. ആചാരാനൂഷ്ഠാനങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിനായി ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശക സമിതി പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പഠനശബിരം നടത്തും .

2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

നന്മയിലേക്ക്‌ നയിക്കുന്നതിലൂടെ മഹാപാപികള്‍ പോലും പാപമോചനം നേടുന്നു

ശ്രീമദ്‌ ഭഗവത് ഗീതാ സന്ദേശം...


വിവിധ ദേവതാരൂപങ്ങളെയും, ഭൂതപ്രേതങ്ങളെയും, അന്യദേവതാ സങ്കല്‍പ്പ ങ്ങളേയും ആരാധിക്കുന്നവര്‍ അതിലൂടെയും അവരാരാധിക്കുന്നത്‌ പ്രപഞ്ച ചൈതന്യത്തെ തന്നെയാണ്‌. ചിലര്‍ നേരെ പ്രപഞ്ച ചൈതന്യത്തിലേക്കും മറ്റുചിലര്‍ പലതിലൂടെയും കടന്ന്‌ അവിടേക്ക്‌ തന്നെയുമെത്തിച്ചേരുന്നു.
ചിലര്‍ ഭക്തിപൂര്‍വ്വം സമര്‍പ്പിക്കുന്നത്‌ പ്രപഞ്ച ചൈതന്യത്തിലലിയുന്നു. (അത്‌ പ്രപഞ്ചം സ്വീകരിക്കുന്നു .) ചിലര്‍ എല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യുന്നു. ചിലര്‍ ചെയ്യുന്നതും, അതിന്റെ ഫലവും, പ്രതിഫലവും പൂര്‍ണമായോ ഭാഗീകമായോ ഈശ്വരനില്‍ അര്‍പ്പിക്കുന്നു. എല്ലാവരും സ്മരിക്കേണ്ടതായ സന്ദേശം ഇതാണ്‌ ഇഷ്ടമുള്ളത്‌/ഇഷ്ടമില്ലാത്തത്‌, ഇഷ്ടമുള്ളവര്‍/ഇഷ്ടമില്ലാത്തവര്‍ എന്നിപ്രകാരമൊരു വിഭാഗമേയില്ല എന്നതാണ്‌.
മനസ്സിനേയും ചിന്തകളേയും കര്‍മ്മത്തേയും നന്മയിലേക്ക്‌ നയിക്കുന്നതിലൂടെ മഹാപാപികള്‍ പോലും പാപമോചനം നേടുന്നു. അവര്‍ നന്മ നിറഞ്ഞ വരായിത്തീരുന്നു. എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്കുമിത്‌ സാധ്യമാണ്‌. അവ രിലെ ഈശ്വരചൈതന്യത്തെക്കുറിച്ചവര്‍ക്ക്‌ അവബോധമുണ്ടാകുമ്പോള്‍ മന സ്സും ചിന്തകളും തിന്മയില്‍ നിന്ന്‌ നന്മയിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്ന തുപോലെ നമ്മളിലും മാറ്റമുണ്ടാകണം. ജീവജാലങ്ങളില്‍ സ്വതസിദ്ധമായ ബോധവും പ്രജ്ഞാനവും ആയി നിലകൊള്ളുന്നതും ഈ പരബ്രഹ്മചൈതന്യമായ പരമാത്മചൈതന്യത്തിന്റെ ഭാഗമായ ജീവാത്മചൈതന്യമാണ്‌. വിവേകം, അറിവ്‌, ജ്ഞാനം, ക്ഷമ, സഹനശക്തി, ഇന്ദ്രിയനിയന്ത്രണം, മാനസീക വ്യവഹാരം, ഭയം, നിര്‍ഭയത്വം, അഹിംസ, സമത്വം, സംതൃപ്തി, പവിത്രത, നന്മ, കീര്‍ത്തി… എന്നിവയെല്ലാം മനുഷ്യനിലുദയം ചെയ്യുന്നത്‌ ഈ പ്രജ്ഞാനവും സ്വബോധവും വളരെ ഉയര്‍ന്ന തലത്തിലുള്ളതിനാലാണ്‌. ഈ ചൈതന്യമാണ്‌ എല്ലാവിധ വികാരവിചാരങ്ങള്‍ക്കും ആധാരമായി നിലകൊള്ളുന്നത്‌.


ഈശ്വരചൈതന്യം തന്നെയാണ്‌ പരമാത്മചൈതന്യം

ഗീതാസന്ദേശങ്ങളിലൂടെ..ശക്തമായ മായാവലയത്താലും അജ്ഞാനത്താലും ആവരണം ചെയ്തിരിക്കു ന്നതിനാല്‍ സാധാരണക്കാര്‍ ബാഹ്യമായ രൂപഭാവത്തിലൂടെ മാത്രം എല്ലാ ത്തിനേയും വിലയിരുത്തുന്നു. അവര്‍ അഗാധതയിലേക്കിറങ്ങിയറിയുന്നില്ല. അറിയാന്‍ ശ്രമിക്കുന്നുമില്ല. നാലുവിധത്തിലുള്ള ജനങ്ങളാണ്‌ ഈശ്വരാ രാധനയില്‍ മുഴുകുന്നത്‌. ദുഃഖിതര്‍, ജിജ്ഞാസുക്കള്‍, സാമ്പത്തിക നേട്ടമനുഭവിക്കുന്നവര്‍, ജ്ഞാനികള്‍. ഇവരില്‍ ജ്ഞാനികളാണ്‌ ശ്രേഷ്ഠന്മാര്‍. ചിലര്‍ അവ്യക്തമായ മാര്‍ഗ്ഗത്തിലൂടെ ഈശ്വരാരാധന നടത്തുന്നു. ആ മാര്‍ഗ്ഗങ്ങളിലൂടെ അവര്‍ക്ക്‌ ലഭിക്കുന്നതാകട്ടെ താല്‍ക്കാലിക ഭൗതിക നേട്ടങ്ങള്‍ മാത്രമാണ്‌. ശാശ്വതമായ സന്തോഷം, സുഖം, സമാധാനം എന്നിവയ്ക്കായി നിലവാരത്തിലുള്ള ഉപാസനാ മാര്‍ഗ്ഗത്തിലേക്ക്‌ പ്രയാണം ചെയ്യണം.
പരമമായ ഈശ്വരചൈതന്യം തന്നെ കാലാതീതമാണ്‌. ഭൂതകാല-വര്‍ത്തമാനകാല-ഭാവികാലത്തെ അതുബന്ധിപ്പിക്കുന്നു. അതുവ്യക്തമാ യിട്ടറിയുന്നവര്‍ ആ ചൈതന്യത്തിലാധാരമാണീലോകമെന്നറിഞ്ഞാല്‍, ആ തിരിച്ചറിവിലൂടെ അത്യാഗ്രഹങ്ങളില്‍ നിന്നും, പാപത്തില്‍ നിന്നും ആകര്‍ഷണ-വികര്‍ഷണങ്ങളില്‍ നിന്നുമവര്‍ മോചിതരായിത്തീരുന്നു.
ഈശ്വരചൈതന്യം തന്നെയാണ്‌ പരമാത്മചൈതന്യം. അതുതന്നെ ആത്മചൈതന്യമെന്ന്‌ തിരിച്ചറിയുന്നവര്‍ അവനവനില്‍ തന്നെ ആ ചൈതന്യം നിലനില്‍ക്കുന്നുവെന്നറിയണം. അവനവനിലെ ഓരോ കോശത്തിലുമന്തര്‍ ലീനമായിരിക്കുന്ന അദ്ധ്യാത്മചൈതന്യമെന്നറിയപ്പെടുന്നതും അതുതന്നെയാണ്‌. ആ ചൈതന്യമാണെല്ലാത്തിലും അധിവസിക്കുന്നത്‌. ജനിച്ച്‌/ഉത്ഭവിച്ച്‌ കുറേക്കാലം നിലനിന്ന്‌ ഇല്ലാതകുന്നതെല്ലം അധിഭൂതമെന്നറിയപ്പെടുന്നു. പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്ന പ്രപഞ്ചപുരുഷ ചൈതന്യത്തെ അധിദൈവമെന്നറിയപ്പെടുന്നു. ജീവാത്മചൈതന്യത്തിന്റെ സാന്നിദ്ധ്യത്തില്‍ (ജീവനുള്ളപ്പോള്‍) ശരീരത്തില്‍ നടക്കുന്ന എല്ലാ പ്രക്രിയകളുമാണ്‌ അധിയജ്ഞം.
മനുഷ്യന്‍ മരണസമയത്ത്‌ എന്തിനെ സ്മരിച്ചുകൊണ്ടാണോ ജീവന്‍ വെടിയുന്നത്‌, ആ ആത്മാവ്‌ മരണസമയത്ത്‌ സ്മരണയിലുണ്ടാ യിരുന്നതിലേക്കോ അതുപോലുള്ള ഒന്നിലേക്കോ പ്രയാണം ചെയ്ത്‌ ഒരു ശരീരം സ്വീകരിക്കുന്നു അഥവാ അങ്ങനെയൊരു ശരീരത്തെ തിരഞ്ഞെടുക്കുന്നു. അതുകൊണ്ടുതന്നെ ഈശ്വരസ്മരണയില്‍ നിമഗ്നനായിരിക്കുമ്പോള്‍ ദേഹം വെടിയുന്ന ആത്മാവ്‌ ഈശ്വരനിലലിയുന്നു എന്നുപറയുന്നത്‌.


2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഇന്ത്യ ശരീരവും ഹിന്ദുമതം (സനാതനധര്‍മം) അത്മാവുമാണ്‌.

ഭാരതവും ഹിന്ദുമതവുംചിന്താശീലനായ ഒരു ഇംഗ്ലീഷുകാരന്‍ – റാംസേ മക്ഡൊനാള്‍ഡം – ഒരു പ്രധാന കാര്യം പറഞ്ഞിട്ടുണ്ട്‌. “ഇന്ത്യയും ഹിന്ദു മതവും ശരീരവും ആത്മാവു മെന്നപോലെ അന്യോന്യബദ്ധമാണ്‌.” ഇന്ത്യ ശരീരവും ഹിന്ദുമതം – കൂടുതല്‍ ശരിയായി പറഞ്ഞാല്‍, സനാതനധര്‍മം – അത്മാവുമാണ്‌. നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാക്രമണങ്ങളും രാഷ്ട്രീയമായ ശിഥിലീകരണവും ഉണ്ടായിട്ടും ഹിന്ദുസംസ്കാരത്തിന്റെ ഏകീഭാവവും രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്ന്‌ മറ്റേ ഭാഗത്തേക്ക്‌ തീര്‍ഥയാത്രക്കാരുടെ അനിയന്ത്രിതപ്രവാഹവും എന്നും ഉണ്ടായിരുന്നു. ഹിന്ദുധര്‍മസംസ്കാരം അനശ്വരമാണെന്നു മാത്രമല്ല ചലനാത്മകവുമാണ്‌. നീണ്ട ചരിത്രത്തിനിടയ്ക്ക്‌ അതില്‍ പല മാറ്റങ്ങളുമുണ്ടായി. ഇവിടെയും ശരീരം – ആത്മാവ്‌ എന്ന രൂപകം സത്യമാണ്‌. ആത്മാവിനെയും ബ്രഹ്മത്തിനെയും സംബന്ധിച്ച സിദ്ധാന്തങ്ങള്‍, ഈശ്വര സാക്ഷാത്കാരമെന്ന ജീവിത ലക്ഷ്യം, കര്‍മനിയമം, പ്രപഞ്ചത്തിന്റെ ചാക്രികമായ ഹ്രാസവികാസ പരിണാമസിദ്ധാന്തം തുടങ്ങിയ അടിസ്ഥാന തത്ത്വങ്ങളാണ്‌ ഹിന്ദുമതത്തിന്റെ ഉയിര്‍; ജീവിതത്തില്‍ ഇവയെ പ്രായോഗികമാക്കുകയാണ്‌ അതിന്റെ ഉടല്‍. ഉയിരിനു മാറ്റമില്ല; ഉടല്‍ കാലാകാലം മാറിക്കൊണ്ടേയിരിക്കുന്നു. ഹിന്ദുമതത്തില്‍ ആദ്യത്തെ വിപ്ലവകരമായ പരിവര്‍ത്തനം തുടങ്ങി വച്ചത്‌ ശങ്കരാചാര്യരായിരുന്നു. അദ്ദേഹം അദ്വൈതദര്‍ശനത്തിന്‌ സ്ഥിരപ്രതിഷ്ഠ നല്‍കി. അദ്ദേഹത്തെ തുടര്‍ന്ന്‌ രാമാനുജാചാര്യരും മാധ്വാചാര്യരും വന്നു. ഈ മൂന്നു മഹാചാര്യന്മാര്‍ ദക്ഷിണ ഭാരതത്തിന്റെ മൂന്നു ഭിന്നദേശങ്ങളിലാണ്‌ ജനിച്ചത്‌. അവര്‍ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്ന ഹിന്ദുമതത്തിലെ മൂന്നു ഭിന്ന സമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ പ്രാചീനതത്ത്വങ്ങളെ അവര്‍ ക്രമാനുകൂലമായ രീതിയില്‍ പുതുതായി പ്രസ്താവിക്കുകയും അവയ്ക്ക്‌ ഭദ്രമായ ദാര്‍ശനികാടിസ്ഥാനം നല്‍കുകയും ചെയ്തു. ജനങ്ങളെ പ്രധാനമായും ഉയര്‍ന്ന ജാതിക്കാരെ – മതവിഭാഗങ്ങളുമായി സംഘടിപ്പിച്ചിട്ടു കൊണ്ട്‌ അവര്‍ ഭാരതമാകെ സഞ്ചരിക്കുകയും ആ വിഭാഗങ്ങളിലൂടെ ഹിന്ദുമതത്തില്‍ ഊര്‍ജസ്വലത വളര്‍ത്തുകയും ചെയ്തു.
എങ്ങനെയാണ്‌ ഈ ദാര്‍ശനിക സമ്പ്രദായങ്ങളിലെ ആശയങ്ങളുടെ ശക്തി സാധാരണ ജനങ്ങളിലെത്തിയത്‌? മഹാഭക്തന്മാരിലൂടെ. അനാദികാലം മുതല്‍ ഭാരതത്തില്‍ അനേകം പുണ്യാത്മാക്കളുണ്ടായിട്ടുണ്ട്‌; ഇന്നും ഉണ്ടായി ക്കൊണ്ടിരിക്കുന്നു. ജാതിഭേദം കൂടതെ അവര്‍ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച്‌ സര്‍വ്വത്ര ധര്‍മപ്രചാരം ചെയ്തു. അവര്‍ സമുദായത്തിന്റെ വിവിധതലങ്ങ ളില്‍പ്പെട്ടവരായിരുന്നു. അവരില്‍ മിക്കവരും ഗൃഹസ്ഥരായിരുന്നുവെങ്കിലും ലൗകികസംഗങ്ങളില്‍ നിന്ന്‌ മുക്തരായിരുന്നു. ആചാര്യന്മാര്‍ ചെയ്തതുപോലെ സംസാരിച്ചതും പഠിപ്പിച്ചതും സംസ്കൃതത്തിലായിരുന്നില്ല, പ്രാദേശികഭാ ഷയിലായിരുന്നു. അവരില്‍ പലരും വലിയ കവികളായിരുന്നു. അവരുടെ ആത്മോദ്ദീപകഗാനങ്ങള്‍ ഇന്നും ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ പോലും പാടിവരുന്നു. മുക്തിക്കുള്ള പ്രധാനമാര്‍ഗമായി അവര്‍ ഭക്തിമാര്‍ഗമപേ ക്ഷിച്ചു. അവരില്‍ വളരെ വലിയ ചില വ്യക്തികള്‍ സ്ത്രീകളായിരുന്നു.

നിരന്തരമായ അഭ്യാസം കൊണ്ട്‌ ഈശ്വരസ്മരണ മനസ്സില്‍ നിറയ്ക്കാം..

ഗീതാസന്ദേശങ്ങളിലൂടെനിരന്തരമായ അഭ്യാസം കൊണ്ട്‌ ഈശ്വരസ്മരണ മനസ്സില്‍ നിറയ്ക്കാം. ഏത്‌ കര്‍മ്മം ചെയ്യുമ്പോഴും ഈശ്വര സ്മരണ നിലനിര്‍ത്തണം. എല്ലാത്തരത്തിലും ഈശ്വര ചൈതന്യമുണ്ടെന്നറിയണം, എല്ലാം നിലനില്‍ക്കുന്നതും അതിനാ ലാണെന്നറിഞ്ഞ്‌ സ്മരിച്ചാല്‍ എല്ലായിപ്പോഴും ഈശ്വരസ്മരണ നിലനിര്‍ത്താം.
ഒരിക്കല്‍ ശരീരം വിട്ട്‌ ജീവാത്മചൈതന്യം പരമാത്മചൈതന്യത്തില്‍ വിലയം ചെയ്താല്‍ അത്‌ പിന്നെയൊരു ശരീരത്തെ പ്രാപിക്കേണ്ടതില്ല.
ജീവാത്മ ചൈതന്യത്തെക്കുറിച്ച്‌ പരിമിതമായ വാക്കുകളുള്ള ഭാഷാ പ്രയോഗത്താല്‍ വിവരിക്കാനസാദ്ധ്യമാണ്‌. അതിനേക്കാള്‍ കഠിനമാണ്‌ പരമാത്മചൈതന്യത്തെക്കുറിച്ച്‌ വിവരിക്കുക എന്നത്‌. അതിലുമപ്പുറത്തു ണ്ടെന്ന്‌ പറയാവുന്ന പരബ്രഹ്മ, പ്രപഞ്ച പുരുഷചൈതന്യ മെന്നിപ്രകാരമുള്ള പദങ്ങളെപ്പോലും വിവരിക്കാനൊരിക്കലും സാധ്യമല്ല തന്നെ. ആ നിലവാര ത്തിലുള്ളതിലേക്ക്‌, ദേഹം വെടിയുന്ന ആത്മാവ്‌ വിലയം പ്രാപിച്ചാല്‍ പിന്നീട്‌ തിരിച്ചവരവോ പുനര്‍ജനനമോ മരണമോ ഇല്ല.
ഏതുതരം ജ്ഞാനവും (അത്മീയജ്ഞാനം) വിജ്ഞാനത്തിന്റെ (ശാസ്ത്രത്തിന്റെ) അടിത്തറയില്‍ വിശകലനം ചെയ്യുകയാണെങ്കില്‍ ആത്മീയതയിലുണ്ടാകാന്‍ സാധ്യതയുള്ള അന്ധവിശ്വാസങ്ങളില്ലാതെയാക്കാന്‍ സാധിക്കും. പ്രപഞ്ചത്തില്‍ ഈശ്വരനോ, ഈശ്വരനില്‍ പ്രപഞ്ചമോ അലിഞ്ഞുചേര്‍ന്നിരിക്കുന്നില്ല. അന്തരീക്ഷത്തില്‍ വായു നിലനില്‍ക്കുന്നതു പോലെയുള്ള ബന്ധമാണ്‌ പ്രപഞ്ചവും അതിലുള്ള ഈശ്വരചൈതന്യവും. പ്രളയ (ചൈതന്യവത്തായി അലിഞ്ഞുചേരുന്നത്‌) കാലത്ത്‌ എല്ലാം പരമാത്മാവിലലിയുന്നതുപോലെ സൃഷ്ടികാലത്ത്‌ പരമാത്മാവില്‍ നിന്നു തന്നെയെല്ലാം പുനര്‍ജനിക്കപ്പെടുന്നു. ഈ സൃഷ്ടിയും, സ്ഥിതിയും, സംഹാരവും, പ്രളയവുമെല്ലാം പ്രപഞ്ചത്തിലെ സ്വബോധത്താലും പ്രജ്ഞാനത്താലും സ്വയം നടക്കുന്നതാണ്‌. ഒന്നും മറ്റൊന്നില്‍ ബന്ധിതമല്ല. പ്രപ ഞ്ചത്തില്‍ ചൈതന്യവും ചൈതന്യത്തില്‍ പ്രപഞ്ചവും വായുവും അന്തരീ ക്ഷവും പോലെയുള്ള ബന്ധത്തില്‍ നില്‍ക്കുന്നത്‌ ഈശ്വരചൈതന്യത്തിലാണ്‌.

2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

സച്ചാര്‍, രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കില്ല: കേന്ദ്രമന്ത്രി ഗെഹ്‌ലോട്ട്


സച്ചാര്‍, രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കില്ല: കേന്ദ്രമന്ത്രി ഗെഹ്‌ലോട്ട്ന്യൂനപക്ഷ പ്രീണനത്തിനുവേണ്ടി യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍, രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോട്ട് വ്യക്തമാക്കി. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ഹിന്ദുനേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പട്ടികജാതിക്കാരുടെ സംവരണാനുകൂല്യങ്ങള്‍ നഷ്ടമാകും. അതുകൊണ്ട് ഈ രണ്ട് റിപ്പോര്‍ട്ടുകളും നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കേണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ കൂട്ടായ്മയെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് ഉയരേണ്ടത്. അതിനായി കേരളത്തില്‍ ഒരു മുന്നേറ്റം ഉണ്ടാകണം. ഇല്ലാത്തവര്‍ കൂടുതല്‍ ഇല്ലാത്തവരായും ഉള്ളവര്‍ കൂടുതല്‍ ഉള്ളവരുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്കും വെള്ളത്തിനും തൊഴിലിനുംവേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്, ഈ അവസ്ഥക്ക് മാറ്റംവരണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. റിച്ചാര്‍ഡ് ഹെ എംപി, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, വിഎച്ച്പി ദേശീയ ഉപാദ്ധ്യക്ഷന്‍ കെ.വി. മദനന്‍, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠന്‍ മാസ്റ്റര്‍, മലയാള ബ്രഹ്മണ സഭ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.അനില്‍കുമാര്‍, യോഗക്ഷേമസഭ നേതാവ് മധു അരീക്കര, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ നേതാവ് കെ.വാസുദേവന്‍, ഹിന്ദുഐക്യവേദി രക്ഷാധികാരി എം.കെ.കുഞ്ഞോല്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, വീര ശൈവസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശിവന്‍, നാഷണല്‍ ആദിവാസി ഫെഡറേഷന്‍ നേതാവ് പി.കെ.ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

മന്ത്രിയെത്തുന്നത് ഹിന്ദു ഐക്യവേദിയുടെ ആവിശ്യം പരിഗണിച്ച്.

ഹിന്ദു നേതൃസമ്മേളനം കേന്ദ്രമന്ത്രി താവര്‍ ചന്ദ് ഗെഹ്‌ലോട്ട് ഉദ്ഘാടനം ചെയ്യും


             ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസഥാന തല ഹിന്ദു നേതൃസമ്മേളനം 15ന് രാവിലെ 10 മണിക്ക് എറണാകുളം ബീ.റ്റീ.എച്ച് ഓഡിറ്റോറിയത്തില്‍ കേന്ദ്ര സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ശ്രീ. താവര്‍ ചന്ദ് ഗെഹ്‌ലോട്ട് ഉദ്ഘാടനം ചെയ്യും. വിവിധ ഹൈന്ദവ സമുദായ- സാംസ്‌കാരിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 150 സംഘടനകളില്‍ നിന്നായി 300 പേര്‍ പങ്കെടുക്കും.

          സംസ്ഥാനത്തെ ഹിന്ദു സമാജത്തിന്റെ ആവശ്യങ്ങള്‍ നേരില്‍ ബോധ്യപ്പെടുതിനും, ഹിന്ദു സമുദായങ്ങളുടെ ആവശ്യങ്ങള്‍ നേരില്‍ കേള്‍ക്കുതിനും കേന്ദ്രമന്ത്രിയെ നിയോഗിക്കണമെന്ന ഹിന്ദു ഐക്യവേദിയുടെ ആവശ്യത്തെ പരിഗണിച്ചാണ് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കേരളത്തിലെത്തുന്നത്. യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. റിച്ചാര്‍ഡ് ഹേ. എം.പി, ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും


2016, ഫെബ്രുവരി 13, ശനിയാഴ്‌ച

കാവ്യ വിസ്മയത്തിന് വിട....!!

പ്രശസ്ത കവി ഒ.എന്‍.വി.കുറുപ്പ് അന്തരിച്ചു ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ ഒഎന്‍വി കുറുപ്പ് (ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച്‌ 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികളും ഒഎന്‍വിയെ തേടിയെത്തി. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി1931 മേയ് 27 നാണ് ഒഎന്‍വി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1948-ല്‍ ഇന്‍റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ്.എന്‍.കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. 1952-ല്‍ സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1955-ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.
1989ല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ എ. ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു.
1949-ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ഇത് ദളിത് വേട്ടയുടെ ഫലം: കെപിഎംഎസ്

ഇത് ദളിത് വേട്ടയുടെ ഫലം: കെപിഎംഎസ്


തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ എസ്എഫ്‌ഐ ക്കാരാല്‍ അധിക്ഷേപിക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഗുരുതരമായ ദളിത് വേട്ടയുടെ ഫലമാണെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു. എസ്എഫ്‌ഐയില്‍നിന്നും എബിവിപിയിലേക്ക് മാറിയതിന്റെ വൈരാഗ്യത്തിലാണ് വിദ്യാര്‍ത്ഥിനിയെ മനഃപൂര്‍വം അധിക്ഷേപിക്കുന്ന തരത്തില്‍ ചുവരെഴുത്തും പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരേ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ ഒന്നുകില്‍ പാര്‍ട്ടിക്കാരോ, അല്ലെങ്കില്‍ ദളിത് വിരുദ്ധ ജാതിക്കോമരങ്ങളോ ആയിരിക്കും. വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ കെപിഎംഎസ് യൂണിയന്‍ കമ്മറ്റികള്‍ ഈ വിഷയത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുവാനും തീരുമാനിച്ചു.സിപിഎമ്മിന്‍റെ ദളിത് പ്രേമമെന്ന മുഖംമൂടി അഴിഞ്ഞു വീണു. ഇ.എസ്.ബിജു.

സിപിഎം നിലപാട് വ്യക്തമാക്കണംഎസ്എഫ്‌ഐ നേതാക്കളുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു ആവശ്യപ്പെട്ടു.
കോളേജില്‍ എസ്എഫ്‌ഐ അക്രമത്തിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ അവഹേളിക്കുകയും മോശമായ പോസ്റ്റര്‍ പതിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയും മാതാവും പ്രിന്‍സിപ്പലിനും പോലീസിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പരാതി നല്‍കിയതിനെ മോശമായി ചിത്രീകരിക്കുകയും പരാതി പിന്‍വലിച്ചില്ലെങ്കില്‍ ക്ലാസിലും കോളേജിലും കയറ്റില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കാമ്പസുകളില്‍ നടന്നുവരുന്ന എസ്എഫ്‌ഐ അതിക്രമങ്ങളുടെ അവസാനത്തെ ഇരയാണ് ഈ വിദ്യാര്‍ത്ഥിനി. സിപിഎമ്മിന്റെ ദളിത് പ്രേമമെന്ന മുഖംമൂടിയാണ് ഈ സംഭവത്തിലൂടെ അഴിഞ്ഞുവീഴുന്നത്.
ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള എസ്എഫ്‌ഐ നേതാക്കളെ കേസില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ആസൂത്രിത നീക്കം നടത്തുകയാണ് സിപിഎം നേതൃത്വം.

ഹൈദരാബാദ് സംഭവത്തിന്റെ പേരില്‍ തെരുവിലിറങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തൃപ്പൂണിത്തുറ ദളിത് വിദ്യാര്‍ത്ഥിനി പീഡനസംഭവത്തില്‍ കുറ്റക്കരമായ മൗനമാണ് ദീക്ഷിക്കുന്നത്. സംസ്ഥാനത്ത് പട്ടികജാതി/വര്‍ഗ്ഗ സമൂഹത്തിനെതിരെയും സ്ത്രീസമൂഹത്തിനെതിരെയുമുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ ഇടതു-വലത് മുന്നണികള്‍ മൗനം വെടിയണമെന്ന് ഇ.എസ്. ബിജു ആവശ്യപ്പെട്ടു.

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

വിഗ്രഹാരാധനയില്‍ യാതൊരപാകതയും ശ്രീശങ്കരന്‍ ദര്‍ശിച്ചില്ല

അദ്വൈതാചാര്യന്മാരും ക്ഷേത്രാരാധനയുംഅദ്വൈതാചാര്യനായ ആദിശങ്കരാചാര്യര്‍ ക്ഷേത്രാ രാധനയെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്‌. ആചാര്യസ്വാമികള്‍ തന്നെ വിഗ്രഹപ്രതി ഷ്ഠകള്‍ നടത്തിയിട്ടുണ്ട്‌. ശ്രീശങ്കരന്‍, ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ക്ഷേത്രനിയങ്ങള്‍ പാലിച്ചു കൊണ്ട്‌ ആരാധന നടത്തിയിട്ടുണ്ട്‌. മണ്ഡനമിശ്രനു മായുള്ള സംവാദത്തില്‍ ശ്രീശങ്കരന്‍ കര്‍ത്താവില്ലാതെ ഒന്നും ഉണ്ടാവുകയില്ലെന്നും, അതിനാല്‍ ഈ ജഗ ത്തിന്‌ ഒരു കര്‍ത്താവുണ്ടാകണമെന്നും അതാണ്‌ ഈ ശ്വരനെന്നും അഭിപ്രായപ്പെട്ടു. ഈശ്വരനെ അനുഭവ വേദ്യമാക്കാന്‍ ധാരാളം സാധനാപദ്ധതികളുണ്ടെന്നും അതിലൊന്നാണ്‌ ക്ഷേത്രാരാധനയെന്നും ആചാര്യ സ്വാമികള്‍ വിശ്വസിച്ചിരുന്നു. തന്റെ ദിഗ്‌വിജയ യാത്രയില്‍ താന്‍ സന്ദര്‍ശിച്ച പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ പോയിദര്‍ശനം നടത്തുക എന്നത്‌ ആചാര്യസ്വാമികളുടെ പതിവായിരുന്നു. ഗോകര്‍ണത്തു ചെന്ന്‌ സമുദ്രസ്നാനം നടത്തിഗോകര്‍ണേശ്വരനെ വണങ്ങി അവിടെ മൂന്നുദിവസം ശ്രീശങ്കരന്‍ താമസിച്ച്‌ ‘ഭൂജംഗപ്രയാതം’ എന്ന സ്തോത്രം രചിച്ചു എന്ന്‌ ശങ്കരദിഗ്‌വിജയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. രാമേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഭാഷ്യകാരന്‍ കാഞ്ചിപുരത്ത്‌ ചെന്ന്‌ അവിടെ ഒരു ദേവീക്ഷേത്രം ഭക്തന്മാരുടെ സഹകരണത്തോടെ നിര്‍മിച്ചു. തുടര്‍ന്ന്‌ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചശേഷം ആചാര്യപാദര്‍ നിത്യപൂജ നടത്തേണ്ട വിധത്തെപ്പറ്റി പൂജാരിമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഉജ്ജയിനി നഗരത്തിലെത്തിയ ശ്രീശങ്കരന്‍ പ്രസിദ്ധമായ മഹാകാളേശ്വരക്ഷേത്രത്തില്‍ ചെന്ന്‌ പ്രദക്ഷിണം ചെയ്ത്‌ ശ്രീപരമേശ്വരനെ ദര്‍ശനം നടത്തിയശേഷമായിരുന്നു അവിടെയുള്ള മണ്ഡപത്തിലിരുന്ന്‌ പ്രസിദ്ധ പണ്ഡിതനായ ഭട്ടഭാസ്കരനുമായി വാദപ്രതിവാദത്തിലേര്‍പ്പെട്ടത്‌. വാദപ്രതിവാദത്തില്‍ ഭട്ടഭാസ്കരന്‍ ശ്രീശങ്കരനോട്‌ പരാജയപ്പെട്ടു. ഹിമാലയത്തിലുള്ള ബദരിനാഥ ക്ഷേത്രത്തിലെ നഷ്ടപ്പെട്ടുപോയ വിഗ്രഹത്തെ വീണ്ടെടുത്ത്‌ പുനഃപ്രതിഷ്ഠ നടത്തി പൂജാവിധികള്‍ പുനരാവിഷ്ക്കരിച്ചത്‌ കാലടീശനായിരുന്നു. മാത്രമല്ല, കേരളത്തില്‍നിന്ന്‌ പൂജാരിയെ കൊണ്ടുവന്ന്‌ ശാന്തികര്‍മത്തിനായി നിശ്ചയിച്ചത്‌ ശ്രീശങ്കരനായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വാമികള്‍ പലപ്പോഴായി ദര്‍ശനം നടത്തിയിരുന്നുവത്രേ. കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ കിരാതി സ്വരൂപിണി വിലയംപ്രാപിച്ച സ്ഥാനത്ത്‌ ദേവിയെ സ്വയംഭൂവായി സങ്കല്‍പ്പിച്ച്‌ ആരാധിക്കുവാനുള്ള ഉപദേശങ്ങള്‍ നല്‍കിയത്‌ ശ്രീശങ്കരനായിരുന്നു. പൂമൂടല്‍ എന്ന ആരാധന അവിടെ ആരംഭിച്ചത്‌ ആചാര്യസ്വാമികളുടെ നിര്‍ദ്ദേശത്തോടെയായിരുന്നു.
ശ്രീശങ്കരനെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയ ഒരു കഥയുണ്ട്‌. കാല്‍നടയായി സഞ്ചരിച്ച ശ്രീശങ്കരന്‍ ഒരിക്കല്‍ വളരെ ക്ഷീണിതനായി ഒരു അരയാല്‍ വൃക്ഷത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ സ്വാമിക്ക്‌ ദാഹം തീര്‍ക്കാനായി ഒരു പാത്രം നിറയെ പാല്‍ ശേഖരിച്ച്‌ സമീപത്തുവെച്ച്‌ കടന്നുപോയി. ഉറക്കം ഉണര്‍ന്ന ശ്രീശങ്കരന്‍ തന്റെ അടുത്ത്‌ ഒരു പാത്രം നിറയെ പാല്‍ ഇരിക്കുന്നതു കണ്ടു. സന്തോഷപൂര്‍വം അത്‌ എടുത്ത്‌ കുടിക്കാനായി ശ്രമിച്ചപ്പോള്‍ ക്ഷീണം കാരണം സാധിക്കാതെ വന്നു. പാല്‍ എടുത്ത്‌ കുടിക്കുവാനുള്ള ശക്തിപോലും തനിക്കില്ലല്ലോ എന്ന്‌ പറഞ്ഞ്‌ സ്വാമികള്‍ സങ്കടപ്പെട്ടു. ഈ സമയത്ത്‌ അന്തരീക്ഷത്തില്‍ സ്ത്രീ ശബ്ദത്തില്‍ ഒരു അശരീരി ഉണ്ടായി. “ശങ്കരന്‌ എപ്പോഴാണ്‌ ശക്തിയെപ്പറ്റി ബോധമുണ്ടായത്‌. സര്‍വം ശിവമയം എന്നല്ലെ ഇതുവരെ പറഞ്ഞത്‌.” ഇതായിരുന്നു അശരീരി. ഇത്‌ ശ്രവിച്ച ശ്രീശങ്കരന്‌ അത്‌ പരാശക്തിയുടെ മൊഴികളാണെന്ന്‌ ബോധ്യപ്പെടുകയും ശക്തിയാണ്‌ പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്നതെന്ന്‌ മനസിലാക്കുകയും ചെയ്തു. ഉടനെ അവിടെ വെച്ചുതന്നെ ആദിപരാശക്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ മനോഹരമായ ഒരു കാവ്യം രചിച്ചു. അതാണ്‌ ലോകപ്രസിദ്ധമായ ‘സൗന്ദര്യലഹരി’. സൗന്ദര്യലഹരി തന്നെ ഒരു തന്ത്രശാസ്ത്രമാണ്‌. ശക്തി ആരാധനയുടെ മാഹാത്മ്യത്തെ സൗന്ദര്യലഹരിയെന്ന തന്റെ കാവ്യത്തിലൂടെ ശ്രീശങ്കരന്‍ ലോകത്തിന്‌ മനസ്സിലാക്കിക്കൊടുത്തു. മൂകാംബികയുടെ അനുഗ്രഹമാണ്‌ ഇത്തരത്തിലൊരു മഹാകാവ്യം രചിക്കാന്‍ ശ്രീശങ്കരന്‌ സാധിച്ചത്‌.
ശ്രീശങ്കരന്റെ കുടുംബപരദേവത ശ്രീകൃഷ്ണനായിരുന്നു. ആ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചത്‌ ആചാര്യപാദരായിരുന്നു. തന്റെ കുടുംബപരദേവതയെ അനുസ്മരിച്ചുകൊണ്ട്‌ ആചാര്യര്‍ “പ്രബോധനസുധാകര’ത്തില്‍ അസ്മാകം ജയന്തി കുലദേവോയദുപതി” എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അദ്വൈത വേദാന്തം പ്രചരിപ്പിക്കുവാന്‍വേണ്ടി ശ്രീശങ്കരന്‍ ഭാരതത്തിന്റെ നാലുഭാഗത്ത്‌ മഠങ്ങള്‍ സ്ഥാപിച്ചു. കിഴക്ക്‌ പുരിയും തെക്ക്‌ ശൃംഗേരിയും പടിഞ്ഞാറ്‌ ദ്വാരകയും വടക്ക്‌ ബദരീനാഥും ആയിരുന്നു ആ മഠങ്ങള്‍. ആദ്യം മഠം സ്ഥാപിച്ചത്‌ ശൃംഗേരിയിലായിരുന്നു. കര്‍ണാടക സംസ്ഥാനത്തിലെ മംഗലാപുരം നഗരത്തില്‍നിന്ന്‌ ഏകദേശം 135 കി.മീ. അകലെയായി വടക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ പശ്ചിമഘട്ട മലനിരകള്‍ക്ക്‌ സമീപം ഒഴുകുന്ന തുംഗാ നദിയുടെ തീരത്താണ്‌ ശൃംഗേരിമഠം സ്ഥിതിചെയ്യുന്നത്‌. ശ്രീശങ്കരന്‍ തന്നെയാണ്‌ ആ സ്ഥലം തിരഞ്ഞെടുത്തത്‌. ആചാര്യപാദര്‍ അവിടെ ഒരു പാറയില്‍ ശ്രീചക്രം വരച്ച്‌ ശ്രീശാരദാദേവിയുടെ ദാരു വിഗ്രഹം പ്രതിഷ്ഠിച്ചു. ശാരദാദേവിയെ പൂജിച്ചതിനുശേഷമാണ്‌ മഠത്തിന്റെ നിര്‍മാണം ആരംഭിച്ചത്‌. നിത്യവും ശാരദാക്ഷേത്രത്തില്‍ പൂജ കഴിച്ചതിനുശേഷം വേണം വേദപഠനവും പ്രചരണവും നടത്തേണ്ടതെന്ന്‌ തന്റെ ശിഷ്യന്മാരോട്‌ ശ്രീശങ്കരന്‍ നിര്‍ദ്ദേശിച്ചു. ഭഗവദ്പാദരുടെ ഈ നിര്‍ദ്ദേശം ഇന്നും അക്ഷരംപ്രതി ശൃംഗേരി മഠാധിപതി അനുസരിച്ചുവരുന്നു. തന്റെ പ്രധാന ശിഷ്യന്മാരിലൊരാളായ സുരേശ്വരാചാര്യരെയാണ്‌ പ്രഥമ ശൃംഗേരി മഠാധിപതിയായി ശ്രീശങ്കരന്‍ അവരോധിച്ചത്‌. താന്‍ നിത്യവും ആരാധിച്ചുവന്നിരുന്ന ചുവന്ന കല്ല്‌ പതിച്ച സ്ഫടിക നിര്‍മിതമായ ശ്രീമഹാഗണപതി വിഗ്രഹവും ചന്ദ്രമൗലീശ്വര വിഗ്രഹവും പിന്നീട്‌ ആചാര്യന്‍ സുരേശ്വരാചാര്യരെ ഏല്‍പ്പിച്ചു. വിഗ്രഹാരാധനയില്‍ യാതൊരപാകതയും ശ്രീശങ്കരന്‍ ദര്‍ശിച്ചില്ല എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ്‌ ഇതെല്ലാം.
അദ്വൈതദര്‍ശനത്തില്‍ ക്ഷേത്രാരാധനക്ക്‌ പ്രസക്തിയില്ല എന്ന ചില പണ്ഡിതരുടെ അഭിപ്രായം ശരിയല്ല എന്ന്‌, ശ്രീശങ്കരന്‍ ക്ഷേത്രാരാധനയോട്‌ കാണിച്ച അതീവതാല്‍പ്പര്യം വ്യക്തമാക്കുന്നു. നിരന്തരമായ സാധനയിലൂടെ സിദ്ധി ലഭിച്ച യോഗികള്‍ക്ക്‌ അത്‌ തുടര്‍ന്ന്‌ നിലനിര്‍ത്താനും സാധന അത്യാവശ്യമാണ്‌. സംഗീതത്തില്‍ പ്രശസ്തി നേടിയ വാഗേയകാരന്മാര്‍ തുടര്‍ന്നും സാധകം ചെയ്യുന്നതുപോലെയാണിത്‌. അതുപോലെ ജീവന്മുക്താവസ്ഥയിലെത്തിയവര്‍ക്കും അത്‌ നിലനിര്‍ത്താന്‍ യോഗപരിശീലനവും ധ്യാനപരിശീലനവും ക്ഷേത്രോപാസനയും അത്യാവശ്യമാണ്‌. മറ്റ്‌ മൂന്ന്‌ മഠങ്ങളിലും ദേവീദേവന്മാരുടെ വിഗ്രഹം ശ്രീശങ്കരന്‍ സ്ഥാപിച്ച്‌ ക്ഷേത്രാരധനയ്ക്ക്‌ ഊന്നല്‍ നല്‍കി. ദ്വാരകാമഠത്തിലുള്ള ക്ഷേത്രത്തിലെ ദേവന്‍ സിദ്ധേശ്വരനും, ദേവി ഭദ്രകാളിയുമാണ്‌. ബദരികാശ്രമത്തിലെ ക്ഷേത്രത്തില്‍ ശ്രീനാരായണനും പൂര്‍ണഗിരിയുമാണ്‌ ദേവനും ദേവിയും. പുരിയിലെ ഗോവര്‍ദ്ധന മഠത്തിലെ ക്ഷേത്രത്തിലുള്ള പ്രതിഷ്ഠാമൂര്‍ത്തികള്‍ ശ്രീജഗന്നാഥനും വിമലാദേവിയുമാണ്‌. ശൃംഗേരിയിലെ രാമേശ്വരക്ഷേത്രത്തില്‍ ശ്രീശാരദാദേവിക്ക്‌ പുറമേ വിഭാണ്ഡക മുനി ആരാധിച്ച ആദിവരാഹമൂര്‍ത്തിയുമുണ്ട്‌. ക്ഷേത്രാരാധന സമ്പ്രദായത്തിന്‌ മറ്റു പല കാരണങ്ങളാല്‍ ക്ഷയം സംഭവിച്ചപ്പോള്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി പുനരുജ്ജീവിപ്പിച്ചത്‌ വാസ്തവത്തില്‍ ശ്രീശങ്കരനായിരുന്നു. ഭാരതത്തിലെ മിക്ക പ്രധാനക്ഷേത്രങ്ങളിലും തീര്‍ത്ഥസ്നാനങ്ങളിലും ശ്രീശങ്കരന്‍ കാല്‍നടയായി ചെന്ന്‌ ദര്‍ശനം നടത്തിയിട്ടുണ്ട്‌. ഈ പ്രവര്‍ത്തിയിലൂടെ ക്ഷേത്രസംസ്കാരത്തിന്റെ അത്യാവശ്യകത ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്‌ ശ്രീശങ്കരഭഗവദ്പാദര്‍ ചെയ്തത്‌. ക്ഷേത്രാചാരങ്ങള്‍ക്ക്‌ അനുസൃതമായിട്ടുതന്നെ ക്ഷേത്രദര്‍ശനം നടത്തണമെന്ന കാര്യത്തില്‍ ശ്രീശങ്കരന്‌ നിര്‍ബന്ധവുമുണ്ടായിരുന്നു.
താന്ത്രികവിഷയങ്ങള്‍ പ്രതിപാദിക്കുന്ന ‘പ്രപഞ്ചസാരതന്ത്രം’ എന്ന ഗ്രന്ഥം ശ്രീശങ്കരനാണ്‌ രചിച്ചത്‌. കൂടാതെ ദേവീദേവന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നിരവധി സ്തോത്രങ്ങളും ശ്രീശങ്കരന്‍ രചിച്ചിട്ടുണ്ട്‌. വിഷ്ണു സഹസ്രനാമത്തിന്‌ ആചാര്യപാദര്‍ ഭാഷ്യം രചിച്ചിരുന്നു. തന്റെ ജീവിത ദൗത്യം ഭംഗിയായി നിര്‍വഹിച്ചതിനുശേഷം കാശ്മീരിലെ ശാരദാക്ഷേത്രത്തിലുള്ള സര്‍വജ്ഞപീഠത്തില്‍ ആസനസ്ഥനായ ആ യുഗപുരുഷന്‍ കാലയവനികക്കുള്ളില്‍ തിരോധാനം ചെയ്തു.

അമിതാഗ്രഹവും അഹങ്കാരവുമില്ലാതെ, അര്‍പ്പിത ഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്‌ കര്‍മാതീതരാകുന്നത്‌


ശ്രീമദ്‌ ഭഗവത് ഗീതാ സന്ദേശം.
ഭൗതിക സുഖ സന്തോഷങ്ങള്‍ക്കായി സാധാരണക്കാര്‍ കര്‍മം ചെയ്യുന്ന അതേ ഇച്ഛാശക്തിയോടെ വേണം ശ്രേഷ്ഠന്മാര്‍ സുഖസന്തോഷങ്ങള്‍ക്കല്ലാതെ കര്‍മം ചെയ്യേണ്ടത്‌. അജ്ഞാനികളെപ്പോലെ ചെറിയ സുഖസന്തോഷങ്ങള്‍ക്കായും കാര്യസിദ്ധിക്കായുമല്ല ജ്ഞാനികള്‍ കര്‍മനിരതരാകേണ്ടത്‌. എല്ലാവരും എല്ലാ ജീവജാലങ്ങളും പ്രവര്‍ത്തിക്കുന്നത്‌ പ്രകൃതിയുടെ നിര്‍ബന്ധത്താലാണ്‌. അജ്ഞാനികളും അഹങ്കാരികളും വിചാരിക്കുന്നു ഞാനാണതു ചെയ്യുന്നതെന്ന്‌. ജ്ഞാനികളറിയണം ഇതെല്ലാം പ്രകൃതി നമ്മെക്കൊണ്ട്‌ ചെയ്യിക്കുകയാണെന്ന്‌.
സ്വയം അനുഷ്ഠിക്കേണ്ടതായ സ്വധര്‍മത്തിലെ കര്‍മങ്ങളുടെ ഗുണത്തിലും ദോഷത്തിലും കര്‍മയോഗി ബന്ധിതനാകാറില്ല. കര്‍മത്തിന്റെ ഗുണദോഷങ്ങളില്‍ ബന്ധിതനായ വ്യക്തിക്ക്‌ കര്‍മബന്ധനങ്ങളില്‍നിന്ന്‌ മോചനം സാധ്യവുമല്ല. കര്‍മയോഗികളും കര്‍മജ്ഞാനികളും അവരുടെ കര്‍മവും കര്‍മഫലവും കര്‍മപ്രതിഫലവുമെല്ലാം ഈശ്വരാര്‍പണമായി സമര്‍പ്പിച്ച്‌ കര്‍മം ചെയ്യുന്നു. അമിതാഗ്രഹങ്ങളും അഹങ്കാരവുമില്ലാതെ,ഈശ്വരാര്‍പ്പിതമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്‌ കര്‍മാതീതരാകുന്നത്‌. ഇതിന്‌ വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ പിന്നീട്‌ പശ്ചാത്തപിക്കുകയും ചെയ്യുന്നു.
ചിലര്‍ സംശയിക്കുന്നു, പ്രകൃതിയുടേയും ചുറ്റുപാടുകളുടേയും സ്വാധീനത്താല്‍ നല്ല ജ്ഞാനികള്‍ പോലും ചിലപ്പോള്‍ സുഖഭോഗങ്ങളില്‍ ആകൃഷ്ടരായിത്തീരുന്നതെന്തുകൊണ്ടാണെന്ന്‌. ഇതിന്‌ കാരണമുണ്ട്‌! ഓരോ മനുഷ്യനിലും, അവന്‍ എത്രജ്ഞാനിയാണെങ്കിലും യോഗിയാണെങ്കിലും, ഒരേപോലെ ഇന്ദ്രിയങ്ങള്‍ അവയുടെ കര്‍മം ചെയ്തുകൊണ്ടേയിരിക്കും. അവയുടെ കര്‍മം നിരന്തരം എല്ലാ വ്യക്തികളിലും പ്രകടമാകുക തന്നെ ചെയ്യും. അതിന്‌ കാരണം ആ ഇന്ദ്രിയങ്ങളില്‍ സ്വതസിദ്ധമായി നിലനില്‍ക്കുന്ന രാഗദ്വേഷങ്ങളാണ്‌. (ആകര്‍ഷണവും വികര്‍ഷണവും).ഇന്ദ്രിയങ്ങളുടെ അടിമയായി ജീവിക്കുന്ന ഏത്‌ വ്യക്തിക്കും ഈ ആകര്‍ഷണവികര്‍ഷണങ്ങളുടെ സ്വാധീനമുണ്ടാകും. നമ്മളില്‍ തന്നെയുള്ള, ഏവരേയും വഴിതെറ്റിക്കുന്ന രണ്ടു ശത്രുക്കളാണിവ. സാധാരണക്കാര്‍ക്ക്‌ അവയെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ജ്ഞാനികള്‍ക്ക്‌, ഇടക്ക്‌ ഈ ഇന്ദ്രിയങ്ങളുടെ നിയന്ത്രണം വിട്ടുപോകാമെങ്കിലും, അവരത്‌ തിരിച്ചറിഞ്ഞ്‌ മനസ്സിനേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കുന്നു

2016, ഫെബ്രുവരി 10, ബുധനാഴ്‌ച

എസ്എഫ്‌ഐയുടെ പീഡനം,ദളിത്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു...!
എസ്എഫ്‌ഐ നേതാക്കളുടെ മാനസികപീഡനത്തെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ബിഎ മോഹിനിയാട്ടം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. എസ്എഫ്‌ഐ-വിദ്യാര്‍ത്ഥി സംഘട്ടനത്തെ തുടര്‍ന്ന് കോളെജ് അടച്ചു.
അത്യാസന്ന നിലയിലായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണത്തിലാണ്. അമിതയളവില്‍ ഗുളിക കഴിച്ചത് കരളിനെ ബാധിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ടെസ്റ്റുകള്‍ക്കും ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാലാ സ്വദേശിനി ആത്മഹത്യാക്കുറിപ്പും എഴുതിവച്ചിരുന്നു. കോളേജിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ അടക്കമുള്ള എസ്എഫ്‌ഐ നേതാക്കളുടെ പേരുകളും പെണ്‍കുട്ടിയ്ക്ക് ഏല്‍ക്കേണ്ടിവന്ന മാനസികപീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളും കത്തിലുണ്ട്.
മാസങ്ങള്‍ മുമ്പ് കോളേജില്‍ ഉണ്ടായ ഒരു സംഘട്ടനത്തിന് ദൃക്‌സാക്ഷിയായതോടെയാണ് പെണ്‍കുട്ടിക്കെതിരെ എസ്എഫ്‌ഐ നേതാക്കള്‍ തിരിഞ്ഞത്. സംഘട്ടനത്തെ സംബന്ധിച്ച് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കോളേജ് പ്രിന്‍സിപ്പലിന് പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ എസ്എഫ്‌ഐ നേതാക്കളുടെ ഭീഷണിയും മാനസികപീഡനവും നിരന്തരം ഏല്‍ക്കേണ്ടിവന്നു. എസ്എഫ്‌ഐ നേതാവ് കിരണ്‍രാജ് അപമര്യാദയായി പെരുമാറിയത് സംബന്ധിച്ചും പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന എസ്എഫ്‌ഐ സംഘം ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്കെതിരെ അപവാദങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പതിച്ചു. ഇത് സംബന്ധിച്ച പരാതിയില്‍ ഹോസ്റ്റല്‍ അധികൃതരോ കോളേജ് പ്രിന്‍സിപ്പലോ നടപടി സ്വീകരിച്ചില്ല. ഇതിനിടെ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ കോളേജില്‍ നിറഞ്ഞതോടെ വിവാഹവും മുടങ്ങി. ഇതേത്തുടര്‍ന്ന് എസ്എഫ്‌ഐ നേതാക്കളുടെ മാനസികപീഡനത്തെ സംബന്ധിച്ച് പെണ്‍കുട്ടി കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി.
എന്നാല്‍, പ്രിന്‍സിപ്പലും ഇടത് അധ്യാപക സംഘടനയില്‍പ്പെട്ട ചില അധ്യാപകരും ചേര്‍ന്ന് എസ്എഫ്‌ഐ നേതാക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും പരാതിക്കാരിയായ പെണ്‍കുട്ടിയോട് തട്ടിക്കയറുകയും ചെയ്തു. ഇതോടെ കടുത്ത മാനസികസംഘര്‍ഷത്തിലായ പെണ്‍കുട്ടി ഫെബ്രുവരി എട്ടിന്, തിങ്കളാഴ്ച രാത്രി ഹോസ്റ്റലില്‍ അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. രാത്രിതന്നെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും അവിടെനിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് അത്യാസന്ന നിലയിലായ പെണ്‍കുട്ടിയെ ഇന്നലെ ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോളേജില്‍ എസ്എഫ്‌ഐക്കാരുടെ നിരന്തര ഭീഷണിയും അപകീര്‍ത്തിപ്പെടുത്തലും പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നതായി സഹപാഠികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മുറിയില്‍നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ കിരണ്‍രാജ്, മനു, അരുണ്‍, ജിത്തു തങ്കപ്പന്‍ എന്നിവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ആറ് എസ്ഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു.

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ആനയടി ഗജമേള ഇന്ന്.കേരളത്തിലെ അതിപുരാതനമായ വൈഷ്ണവാരാധനാ കേന്ദ്രവും നരസിംഹ പ്രതിഷ്ഠയുമുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ പ്രമുഖവും ആയ ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആനയടി ഗജമേള ഇന്ന് നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള നേര്‍ച്ച ആന എഴുന്നള്ളത്താണ് ഇവിടുത്തെ പ്രധാന വഴിപാട്.
കേരളത്തിലെ 15ല്‍ പ്പരം പ്രമുഖ ഗജശ്രേഷ്ടന്മാരോടൊപ്പം അറുപതോളം ഗജ വീരന്മാരും നൂറില്‍പ്പരം കലാകാരന്മാരും ഗജമേളയില്‍ അണിനിരക്കും 
                 കൊല്ലം ജില്ലയില്‍ ശൂരനാട്‌ വടക്ക്‌ പഞ്ചായത്തിലാണ്‌ അതിപുരാത നമായ ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രം. ആനയെഴുന്നെള്ളത്തിലൂ ടെ  പ്രസിദ്ധമായ ക്ഷേത്രം. ആനയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ പ്രദേശമായതു കൊണ്ട്‌ ആനയടി എന്ന്‌ പേരുണ്ടായതെന്ന്‌ പുരാവൃത്തം. ആനയടി ഒരുകാല ത്ത്‌ പേപ്പട്ടി വിഷ ചികിത്സയിലൂടെയും അറിയപ്പെട്ടിരുന്നു.ക്ഷേത്രത്തിന്‌ മുന്നില്‍ ആല്‍മരം. നേരെ എതിര്‍വശത്ത്‌ കല്യാണ സദ്യാലയം, മനോഹരമായ കിഴക്കേ ഗോപുരം, ഗോപുരമുകളില്‍ മഹാവിഷ്ണുവിന്റെയും കാളിയമര്‍ദ്ദനം തുടങ്ങിയ പുരാത സംബന്ധിയായ വിഗ്രഹങ്ങളും കാണാം. മുന്‍വശത്തെ വാതില്‍ കണ്ടാല്‍ പടിപ്പുരവാതില്‍പോലെ. അകത്ത്‌ വലിയ ധ്വജം. മുഖമണ്ഡപവും ബലിക്കല്‍പ്പുരയുമുണ്ട്‌. ശ്രീകോവിലില്‍ നരസിംഹമൂര്‍ത്തി – ചതുര്‍ബാഹുക്കളോട്‌ കൂടിയ വിഷ്ണുരൂപം. കിഴക്കോട്ട്‌ ദര്‍ശനം. പ്രധാന കോവിലിന്റെ വലതുവശത്ത്‌ ശിവനും ഭുവനേശ്വരിദേവിയും വടക്കുകിഴക്കായി നാഗദൈവങ്ങളേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഗോപുരത്തിന്‌ മുന്നില്‍ കൂവളത്തറയില്‍ മാടന്റെ സ്ഥാനവുമുണ്ട്‌. രണ്ടുനേരം പൂജ, വിഷ്ണുപൂജയാണ്‌. അര്‍ച്ചനയും സ്വയംവരാര്‍ച്ചനയും തുടങ്ങി ഒട്ടേറെ വഴിപാടുകള്‍. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആനയെ എഴുന്നെള്ളിക്കുക എന്ന പ്രധാന വഴിപാടാണ്‌. മണ്ഡലകാലം ചിറപ്പുമഹോത്സവമായി ആഘോഷിച്ചുവരുന്നു. വൃശ്ചികം ഒന്നാം തീയതി നടക്കുന്ന മാടന്‍ പൂജയുണ്ട്‌. വിജയദശമിയും കര്‍ക്കിടകമാസം – രാമായണമാസമായും ആചരിച്ചുവരുന്നു.

വിഷ്ണുഭക്തരായ നെയ്തന്‍ശേരി ഭട്ടതിരിമാര്‍ ക്ഷേത്രത്തിനടുത്ത്‌ താമസിക്കുകയും മഠത്തിന്റെ ഒരുഭാഗത്തുവച്ച്‌ വിഷ്ണുവിനെ ആരാധിക്കുകയും ചെയ്തിരുന്നു. ആരാധനയുടെ ഫലമായി ഉപാസനാ വിഗ്രഹമായ ചതുര്‍ബാഹു വിഷ്ണു നരസിംഹമൂര്‍ത്തിയുടെ ഉഗ്രശക്തിയാര്‍ജ്ജിച്ചതായി കാണുകയാല്‍ പ്രശ്നവിധിപ്രകാരം മഠത്തിലെ പറമ്പിന്റെ പടിഞ്ഞാറുള്ള ഉയര്‍ന്നഭാഗത്ത്‌ ക്ഷേത്രം പണികഴിപ്പിച്ച്‌ വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നു. പിന്നീട്‌ നരസിംഹമൂര്‍ത്തിയുടെ ഉഗ്രതേജസ്‌ ശാന്തമാക്കാന്‍ കിഴക്കേക്കരയിലുള്ള ഉയര്‍ന്ന പ്രദേശത്ത്‌ ശ്രീകൃഷ്ണനെ പ്രതിഷ്ഠിക്കുകയും ചെയ്തു. അങ്ങനെ നേരത്തെ ഉണ്ടായിരുന്ന ക്ഷേത്രം പഴയിടമായും ഒടുവില്‍ പണികഴിപ്പിച്ചത്‌ പുതിയിടമായും അറിയപ്പെടാന്‍ തുടങ്ങി. അതോടെ ഭക്തര്‍ക്ക്‌ വിഷ്ണുഭഗവാന്റെ ഉഗ്ര-സൗമ്യഭാവങ്ങള്‍ ദര്‍ശിക്കാനും ഇടയായി.
മകരമാസത്തിലെ തിരുവോണനാളില്‍ ആറാട്ടുവരത്തക്കവിധം പത്തുദിവസാണ്‌ ഉത്സവം. ഉത്സവത്തോടനുബന്ധിച്ചുള്ള പറ എഴുന്നെള്ളിപ്പ്‌ വിശേഷമാണ്‌. ആന എഴുന്നള്ളത്തോടെയുള്ള പറ ഈ കരവിട്ട്‌ താമരക്കുളം, ശൂരനാട്‌, നൂറനാട്‌, തെങ്ങമം, തോട്ടുവ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എത്തും. ഏഴാം ദിവസത്തെ ഉത്സവബലിക്കും സവിശേഷതയുണ്ട്‌. ഒന്‍പതും പത്തും ദിവസങ്ങളില്‍ ആന എഴുന്നെള്ളത്ത്‌ ഉണ്ടാകും. ഒന്‍പതാം നാളില്‍ നേര്‍ച്ചയാനകളുടെ എഴുന്നെള്ളത്താണ്‌. പത്താം ദിവസം രണ്ടുമണിയോടെ നൂറുകണക്കിന്‌ ഗജവീരന്മാരെ അണിയിച്ചൊരുക്കി വഴിപാടുകാര്‍ ക്ഷേത്രത്തിലെത്തിക്കുന്നു. ഊരുചുറ്റാന്‍ പോകുന്നതിന്‌ മുന്‍പായി അമ്പലത്തിലെ മാലകെട്ടുകാര്‍ നല്‍കുന്ന ഹാരം എല്ലാ ആനകള്‍ക്കും ചാര്‍ത്തുന്ന ചടങ്ങുണ്ട്‌. ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഗജവീരന്മാരുടെ ഘോഷയാത്ര സംഗമം ജംഗ്ഷന്‍ വരെ പോയി തിരിച്ച്‌ വയ്യാങ്കര വഞ്ചിമുക്ക്‌ ആനയടി പേപ്പട്ടി ജംഗ്ഷന്‍ കോട്ടപ്പുറം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ ആനയടി പാലത്തിന്‌ സമീപത്തെത്തുകയും അവിടെ നിന്നും പുതിയടം ക്ഷേത്രം വഴി പഴയിടം ക്ഷേത്രത്തിലെത്തിച്ചേരും. അത്ഭുതാരവങ്ങളോടെ ആ കാഴ്ചകാണാന്‍ ക്ഷേത്രപറമ്പിലും വഴിക്ക്‌ ഇരുവശങ്ങളിലും ഭക്തജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടാകും. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പാടത്ത്‌ ആനകള്‍ അണി നിരക്കുന്ന കാഴ്ച കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ എത്തിച്ചേരും. അപ്പോള്‍ വര്‍ണപ്പകിട്ടാര്‍ന്ന കെട്ടുകാഴ്ചകളും വിദ്വാന്മാര്‍ ഒരുക്കുന്ന വാദ്യമേളങ്ങളും കൊണ്ട്‌ ഭക്തിനിര്‍ഭരമായ അന്തരീക്ഷം കാഴ്ചവയ്ക്കും. അന്നേരം ആനയടി ക്ഷേത്രവും പരിസരവും പൂരപ്പറമ്പുപോലെയാകും. പിന്നീട്‌ പള്ളിക്കലാറ്റില്‍ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.


2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തെ ദേവസ്വം ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു

ഗുരുവായൂര്‍ ദേവസ്വത്തില്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തെ തിരിച്ചയച്ചു


ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തെ ദേവസ്വം ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ഇന്നലെ കാലത്ത് 11 മണിക്ക് തൃശൂര്‍ വിജിലന്‍സ് സി ഐ ഷാജു, മച്ചാട് റെയ്ഞ്ച് ഓഫീസര്‍ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് ദേവസ്വം ഓഫീസില്‍ എത്തിയത്. ദേവസ്വം ഗണപതികോവിലിനു സമീപത്തെ പഴയ ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികളുടെ നിജസ്ഥിതി അറിയാനാണ് വിജിലന്‍സ് സംഘം എത്തിയത്.
ദേവസ്വം ഓഫീസില്‍ എത്തിയ വിജിലന്‍സ് സംഘത്തോട് പരിശോധന നടത്താനുള്ള ഉത്തരവിന്റെ കോപ്പി ദേവസ്വം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉത്തരവ് അന്വേഷണ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. ഹൈക്കോടതി നിരീക്ഷണത്തിലുള്ള സ്ഥലമായതിനാല്‍ ചന്ദന ഗോഡൗണ്‍ പരിശോധിക്കാന്‍ ബുദ്ധിമുട്ടാണെന്നും മതിയായ രേഖകളില്ലാതെ പരിശോധിക്കാന്‍ അനുവദിക്കില്ല എന്നും ദേവസ്വം അറിയിച്ചതിനെതുടര്‍ന്ന് സംഘം മടങ്ങി പോകുകയായിരുന്നു.
ദേവസ്വം സ്റ്റോക്ക് എടുത്ത് വെരിഫിക്കേഷന്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ദേവസ്വം ഓഫീസിലെത്തിയതെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. സേലത്തു നിന്നും വന്‍ തുക നല്‍കി ദേവസ്വം വാങ്ങിയ ചന്ദനം ഗുണനിലവാരം കുറവായതിനാല്‍ ഉപയോഗിക്കാതെ ദേവസ്വം ഗോഡൗണില്‍ കിടക്കുന്നതായി ഗുരുവായൂര്‍ സ്വദേശിയായ ബിജേഷ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധനക്ക് എത്തിയത്. ബിജേഷ് നേരത്തേ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരം കാണാതെ വന്നപ്പോഴാണ് തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
2009ല്‍ ഒമ്പതര ടണ്‍ ഗുണനിലവാരമുള്ള മറയൂര്‍ ചന്ദനമായ ഗാട്ട് ബാഡ്‌ല ഫസ്റ്റ് ക്ലാസ് അന്താരാഷ്ട്ര ഗുണനിലവാരമുള്ളത് ദേവസ്വത്തിന്റെ കൈവശമുള്ളപ്പോള്‍ ചന്ദനം ലഭ്യമല്ലെന്നും കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ളത് കിട്ടുമെന്നും പറഞ്ഞ് ജാഗ് പോഗല്‍ ചന്ദനമുട്ടികള്‍ സേലത്തു നിന്ന് 55 ടണ്‍ ദേവസ്വം വാങ്ങി. എന്നാല്‍ ഇതില്‍ 35 ടണ്‍ ചന്ദനം ഉപയോഗിക്കാതെ കെട്ടികിടക്കുകയാണ്.
ബാക്കി 20 ടണ്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ച് വിവരമില്ല. ഇത് കൂടാതെ അരച്ച് കഴിഞ്ഞ ചന്ദനമുട്ടികളില്‍ വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്ത ചെറിയ കഷ്ണങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ലേലം ചെയ്ത് വില്‍പ്പന നടത്തിയിരുന്നു. ഇതില്‍ രണ്ടായിരം കിലോ ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ ഉപയോഗിച്ചതിനെയും വാങ്ങിച്ചതിനെയുംകുറിച്ച് വാര്‍ഷിക കണക്കെടുപ്പ് നടത്താത്തതിനാല്‍ കണക്കില്‍ പൊരുത്തക്കേട് ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. ഈ ഇനത്തില്‍ ദേവസ്വത്തിന് 1 കോടി 64 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ ഓഡിറ്റ് വിഭാഗം ദേവസ്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ദ്രുത പരിശോധന നടന്നുകൊണ്ടിരിക്കെ ഗോഡൗണിലും ക്ഷേത്രത്തിലുമുള്ള സ്റ്റോക്കിന്റെയും കണക്കുകള്‍ പരിശോധിക്കാനായിട്ടാണ് വിജിലന്‍സ് സംഘം ദേവസ്വം ഓഫീസിലെത്തിയത്. അതേസമയം യാതൊരു മുന്‍കരുതലുകളും തയ്യാറെടുപ്പുകളും ഇല്ലാതെ ദേവസ്വത്തിന് സഹായകരമാകുന്ന തരത്തില്‍ വിജിലന്‍സ് സംഘം എത്തിയത് സംശയത്തിന് ഇട നല്‍കുന്നുണ്ട്.

2016, ഫെബ്രുവരി 3, ബുധനാഴ്‌ച

ജീവാത്മാവ്‌ വധിക്കപ്പെടുന്നുമില്ല ആരേയും വധിക്കുന്നുമില്ല. അതൊരിക്കലും ഇല്ലാതിരുന്നിട്ടുമില്ല ഇനിയില്ലാതിരിക്കുകയുമില്ല

ഗീതാസന്ദേശങ്ങളിലൂടെ..
ജീവാത്മാവ്‌ വധിക്കപ്പെടുന്നുമില്ല ആരേയും വധിക്കുന്നുമില്ല. അതൊരിക്കലും ഇല്ലാതിരുന്നിട്ടുമില്ല ഇനിയില്ലാതിരിക്കുകയുമില്ല. ജനനമരണങ്ങള്‍ക്കതീതമായ ആത്മാവിനെക്കുറിച്ച്‌ ദുഃഖിക്കേണ്ടകാര്യവുമില്ല. ദുഃഖിച്ചതുകൊണ്ട്‌ പ്രയോജനവുമില്ല. ജനനമരണങ്ങള്‍ക്കതീതമായ ഒന്നിനെക്കുറിച്ച്‌ ചിന്തിച്ചുവേവലാതിപ്പെടുന്നത്‌ സമയനഷ്ടവും ഊര്‍ജ്ജനഷ്ടവുമാണെന്നറിയുക. മുഷിഞ്ഞതും ജീര്‍ണിച്ചതുമായ വസ്ത്രങ്ങളുപേക്ഷിച്ച്‌ നമ്മള്‍ നല്ല വസ്ത്രങ്ങളുടുക്കുന്നതുപോലെ മാത്രമാണ്‌ ജീര്‍ണിച്ച ശരീരത്തെയുപേക്ഷിച്ച്‌ ആത്മാവ്‌ പുതിയശരീരത്തെ തെരഞ്ഞെടുക്കുന്നത്‌. ആത്മാവിനെ ആയുധമോ അഗ്നിയോ ജലമോ വായുവോ നശിപ്പിക്കില്ല. അത്‌ നിത്യവും അചഞ്ചലവും എല്ലാത്തിലും എക്കാലവും നിലനില്‍ക്കുന്നതുമാണ്‌. പരിമിതമായ അക്ഷരങ്ങളുള്ള ഭാഷാപ്രയോഗത്തിലൂടെ ആത്മാവിനെക്കുറിച്ച്‌ എങ്ങിനെയെല്ലാം വിവരിച്ചാലും ആത്മാവിനെക്കുറിച്ചുള്ള വിവരണം അപൂര്‍ണമായിരിക്കും.
ആത്മാവ്‌ എന്ന പ്രതിഭാസം അവ്യക്തമാണ്‌, ചിന്താതീതമാണ്‌, വികാരാതീതമാണ്‌, ചിലര്‍ ധരിക്കുന്നു ആത്മാവിനും ജനനമരണമുണ്ടെന്ന്‌. ഇനി അപ്രകാരം ധരിക്കുന്നുവെങ്കില്‍ പോലും ഒരു വസ്തുത സത്യമാണ്‌. ജനിച്ചതിനെല്ലാം മരണമുണ്ട്‌, മരിച്ചതിലെ ആത്മാവ്‌ പുനര്‍ജനിക്കുകയും ചെയ്യുന്നതിനാല്‍ ജനനമരണത്തെക്കുറിച്ച്‌ ദുഃഖിക്കേണ്ടയാവശ്യമേയില്ല. 
ജീവിതമെന്നതുതന്നെ അത്ഭുതകരമായ ഒരു പ്രതിഭാസമാണ്‌. ജനനത്തിന്‌ മുമ്പുള്ള അവസ്ഥയും മരണത്തിന്‌ ശേഷമുള്ള അവസ്ഥയും അവ്യക്തമാണ്‌. ജനനമരണങ്ങള്‍ക്കിടക്കുള്ള ജീവിതകാലത്തിലെ ഓരോ ബിന്ദുവും വിശകലനം ചെയ്താല്‍ നമ്മുടെ ജീവിതം എന്ന പ്രതിഭാസം എത്ര അത്ഭുതകരമാണെന്ന്‌ ബോധ്യമാകും. ജീവിതത്തെക്കുറിച്ച്‌ ചിലര്‍ അത്ഭുതത്തോടെ വിവരിക്കുന്നു. ചിലര്‍ അത്ഭുതത്തോടെ അത്‌ കേള്‍ക്കുന്നു.ചിലര്‍ അത്ഭുതത്തോടെ ജീവിതത്തെനോക്കിക്കാണുന്നു. ഈ മൂന്നുവിഭാഗത്തില്‍പ്പെടുന്നവരും ജീവിതയാഥാര്‍ത്ഥ്യമെന്താണെന്നു വ്യക്തമായും സത്യസന്ധമായും വസ്തുതാപരമായും അറിയുന്നില്ല. അന്ധന്‍ അന്ധനെ നയിക്കുന്നതുപോലെ പലരും കണ്ടതും കേട്ടതും അനുഭവിച്ചതും പരിമിതമായ അക്ഷരങ്ങളും വാക്കുകളുമുള്ള ഭാഷയുപയോഗിച്ച്‌ ഭാഗികമായി മാത്രമറിവുള്ളവന്‌ വിവരിക്കുന്നതല്ലേ ഇതെല്ലാം.

സന്യാസിമാര്‍ക്കു നേരെയുള്ള അതിക്രമം ആത്മബോധത്തിനു നേരെയുള്ള കടന്നുകയറ്റം:


സന്യാസിമാര്‍ക്കു നേരെയുള്ള അതിക്രമം ആത്മബോധത്തിനു നേരെയുള്ള കടന്നുകയറ്റം: മാര്‍ഗദര്‍ശക് മണ്ഡല്‍തിരുവനന്തപുരം: കേരളത്തില്‍ സന്യാസിമാര്‍ക്കുനേരെയുള്ള അതിക്രമം ആത്മബോധത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാന മാര്‍ഗദര്‍ശക് മണ്ഡലിന്റെ ജനറല്‍ സെക്രട്ടറിയും എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതിയുമായ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ശിവഗിരിമഠത്തിലെ സ്വാമി സുകൃതാനന്ദ, സാധ്വി സരോജിനി സരസ്വതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ഗദര്‍ശക് മണ്ഡലിന്റെ കേരളത്തിലെ അധ്യക്ഷനും കൊളത്തൂര്‍ അദൈ്വതാശ്രമാധിപനുമായ സ്വാമി ചിദാനന്ദപുരിയെ കോഴിക്കോട് കക്കട്ടിനടുത്തുള്ള അരൂരിലെ സ്‌കൂള്‍ മൈതാനത്ത് നടന്ന പ്രഭാഷണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തത് അപലപനീയമാണ്. വേദാന്തവിഷയത്തിന്റെ സമഗ്രമായ അവതരണവും സംശയനിവാരണവും ചേര്‍ത്ത് വസ്തുനിഷ്ഠമായി പ്രഭാഷണം ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് സ്വാമിയെ ഉപദ്രവിക്കുവാന്‍ ശ്രമിച്ചത്.
പരിപാടി നടക്കുന്നതിന് നാളുകള്‍ക്കു മുമ്പുതന്നെ ഹൈന്ദവാചാര്യന്മാരായ ശ്രീശ്രീ രവിശങ്കര്‍, ബാബാരാംദേവ്, മാതാ അമൃതാനന്ദമയി തുടങ്ങിയവര്‍ക്കെതിരെയും സ്വാമിയുടെ പ്രഭാഷണപരമ്പരയ്ക്ക് എതിരേയും മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രദേശത്തെങ്ങും പതിച്ചിരുന്നു. 15 മിനിറ്റോളം അസഭ്യവര്‍ഷം ചൊരിഞ്ഞിട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണുവാനാകില്ല. ജ്ഞാനിയും വയോവൃദ്ധനുമായ പേജാവര്‍ മഠാധിപതിയെ ഭീകരന്‍ എന്ന് കൊടിയേരി ബാലകൃഷ്ണന്‍ വിളിച്ചതും അതിനുമുമ്പ് അമൃതാനന്ദമയി മഠത്തിനെതിരെയും കേരളത്തിലെ വിവിധ ആചാര്യന്മാര്‍ക്കെതിരെയുമൊക്കെ ആക്രമണം അഴിച്ചുവിട്ടതും മറക്കാറായിട്ടില്ല.
നാളിതുവരെ ഏതെങ്കിലുമൊരു ക്രൈസ്തവ മേലധ്യക്ഷനോ മുസ്ലിം പുരോഹിതനോ ഇങ്ങനെയുള്ള അപമാനം സഹിക്കേണ്ടി വന്നിട്ടില്ല. ഭാരതീയ ജീവിതത്തിന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ചാണ് ഹിന്ദു ആചാര്യന്മാര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. വൈദേശിക മതബോധത്തിന്റെ കണ്ണിലൂടെ ഇവിടുത്തെ ആചാര്യന്മാരെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഭരണകൂടത്തിന് ദിശാബോധം നല്‍കി ദേശരക്ഷ ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം പണ്ടുമുതലേ ഭാരതം ആചാര്യന്മാരില്‍ നിഷിപ്തമാക്കിയിട്ടുണ്ട്. സന്യാസിമാര്‍ ഹിന്ദുവിന്റെ ആത്മബോധത്തിന്റെ പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ സന്യാസിയുടെ മേലുള്ള കടന്നുകയറ്റം ഹിന്ദുവിന്റെ ആത്മബോധത്തിനുനേരെയുള്ള കടന്നുകയറ്റമാണ്.

2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ഹിന്ദുസമൂഹത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങളോട് സര്‍ക്കാരിനു നിഷേധാത്മക നിലപാട്.

കേരള സര്‍ക്കാര്‍ ഹിന്ദുക്കളെ

 വഞ്ചിച്ചു: ഹിന്ദുനേതൃസമ്മേളനം

കോട്ടയം: സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ഹിന്ദു അവകാശ പത്രികയിലെ ആവശ്യങ്ങള്‍ അവഗണിച്ച് കേരള സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിച്ചതായി ഹിന്ദുനേതൃസമ്മേളനം ആരോപിച്ചു. ഹിന്ദുഐക്യവേദിയുടെ നേതൃത്വ ത്തിലാണ് നേതൃസമ്മേളനം സംഘടിപ്പിച്ചത്. നേതൃസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ച നേതൃയോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പ്രമേയം അവതരിപ്പിച്ചു.
ഹിന്ദുസമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോട് നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇ.എസ്. ബിജു പറഞ്ഞു. സര്‍ക്കാര്‍, ഭൂരിപക്ഷ സമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഫണ്ടില്ല എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ്. ലംപ്‌സംഗ്രാന്റ് വര്‍ദ്ധന, ഭൂരഹിതര്‍ക്ക് ഭൂമി, ആദിവാസി ഭൂസംരക്ഷണം, പരമ്പരാഗത തൊഴില്‍ സംരക്ഷണം, ക്ഷേമ കോര്‍പ്പറേഷനുകള്‍ക്ക് പണ്ട് അനുവദിക്കല്‍, ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് എന്നീ ആവശ്യങ്ങളില്‍മേല്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു മതേതരസര്‍ക്കാരിന് ഭൂഷണമല്ലെന്ന് നേതൃസമ്മേളനം സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി. നേതൃസമ്മേളനത്തില്‍ കെവിഎസ് സംസ്ഥാന ഓര്‍ഗനൈ സിംഗ് സെക്രട്ടറി വി.ആര്‍. രവികുമാര്‍, അഖില കേരള ഹിന്ദുസാംബവ മഹാസഭ നേതാവ് കെ.കെ. തങ്കപ്പന്‍, സംസ്ഥാന പ്രസിഡന്റ് എന്‍.കെ. കൃഷ്ണന്‍കുട്ടി, അഖിലകേരള ഹിന്ദു ചേരമര്‍ മഹാസഭ ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത്, അഖില കേരള വില്‍ക്കുറുപ്പ് മഹാസഭ സംസ്ഥാന സെക്രട്ടറി കെ.ടി. സുരേന്ദ്രന്‍, വിഎസ്എസ് താലൂക്ക് പ്രസിഡന്റ് എം.പി. രവി, പണ്ഡിതര്‍ മഹാജനസഭ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അംബിക തമ്പി, മോഹന്‍ദാസ് എം.ആര്‍, വി. ശിവദാസ്, കെ,എന്‍. കൃഷ്ണന്‍കുട്ടിപ്പണിക്കര്‍, ചെല്ലന്‍ നാടാര്‍, ഇ.കെ. തങ്കപ്പന്‍, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്പി.ആര്‍. ശിവരാജന്‍, സംസ്ഥാന സെക്രട്ടറി ആര്‍.എസ്. അജിത്, രാജു വെള്ളക്കല്‍, അജിത് വേണു, ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

പട്ടികജാതി അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുക, ഭൂരഹതിര്‍ക്ക് പാര്‍പ്പിട ഭൂമിയും കൃഷിഭൂമിയും നല്‍കുക, ശബരിമല സ്ത്രീപ്രവേശനം, ക്ഷേത്രസ്വത്ത് വിനിയോഗം സംബന്ധിച്ച കാര്യങ്ങളില്‍ വിവാദങ്ങള്‍ ഒഴിവാക്കുക എന്നീ കാര്യങ്ങളില്‍ പ്രമേയങ്ങള്‍ പാസാക്കി