മാധ്യമങ്ങള്‍ പറയാത്ത കോടതി കാര്യങ്ങളും കേരളാഗവൺമെൻറിൻെറ രാഷ്ട്രീയഗൂഢാലോചനയും
ശബരിമലയിൽ പ്രായപരിമിതികൾ ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന ആവശ്യത്തിൻമേലുള്ള (W.P. (Civil) 373/2006) കേസില്‍ 2016 January 11 ന് ബഹു.സുപ്രീം കോട തിയുടെ ഇടക്കാല നിരീക്ഷണം ആണല്ലോ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത് .വാസ്തവത്തിൽ എന്താ യിരുന്നു കോടതിയില്‍ സംഭവിച്ചത് ? 2006 മുതല്‍ തുടര്‍ന്ന് വന്ന കേസില്‍ കോടതി പെട്ടെന്ന് ഒരു നിരീക്ഷണം നടത്താനുള്ള പ്രത്യേക സാഹചര്യം എന്തായിരുന്നു ? ആ സാഹചര്യം ആണ് ആരും പറയാതെ പോയത് .
ഈ കേസില്‍ ബഹു.സുപ്രീംകോടതിയുടെ മുന്നില്‍ തൊട്ട് മുൻപത്തെ LDF സര്‍ക്കാര്‍ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന ആവശ്യ വുമായി അല്പ ദിവസങ്ങൾക്കു മുന്‍പ് കോടതി യില്‍ അപേക്ഷ സമർപ്പിക്കുകയുണ്ടായി. ഈ അപേക്ഷ പരിഗണിക്കവേ ആണ് കോടതിയുടെ വിവാദപരാമർശങ്ങൾ ഉണ്ടായത് . ശബരിമലയിൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്നതായിരുന്നു LDF സര്‍ക്കാര്‍ സമർപ്പിച്ചിരുന്ന സത്യവാങ്മൂലത്തിൻെറ ഉള്ളടക്കം . ഈ സത്യവാങ്മൂലം പിൻവലിക്കാൻ ഇപ്പോഴത്തെ UDF ഗവണ്മെന്റിന് 4 വർഷത്തിനു മേല്‍ സമയം കിട്ടിയിട്ടും അതു ചെയ്യാതെ അടുത്ത തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പിൻവലിക്കാൻ അപേക്ഷ നല്‍കിയതിൻെറ ഉദ്ദേശശുദ്ധിയിൽ കോടതിക്ക് സ്വാഭാവികമായും സംശയം ജനിക്കുന്നതാണ് .
ഈ സാഹചര്യത്തില്‍ കോടതി സര്‍ക്കാരിനോട് പ്രധാനമായും 4 ചോദ്യങ്ങള്‍ ഉന്നയിച്ചു . ദൌർഭാഗ്യവശാൽ (അതോ ബോധപൂർവമോ ) സര്‍ക്കാര്‍ വക്കീലിൻെറ ഭാഗത്ത് നിന്നും തൃപ്തികരമായ ഒരു മറുപടിയും ഉണ്ടായില്ല. സര്‍ക്കാരിനു വേണ്ടി അവിടെ ഹാജരായത് അഡ്വക്കേറ്റ് ലിസ് മാത്യൂ ആയിരുന്നു . ക്ഷേത്രപദ്ധതിയെ കുറിച്ചോ വിശ്വാസങ്ങളെ കുറിച്ചോ സാമാന്യധാരണയോ മതിപ്പോ ഇല്ലാത്ത ലിസ് മാത്യൂവിനെ ഈ കേസ് കൈകാര്യം ചെയ്യാന്‍ നിയോഗിച്ചതിൻെറ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടത്തക്കതാണ്. സര്‍ക്കാരിന് പ്രത്യേക താല്‍പ്പര്യങ്ങള്‍ ഉള്ള കേസുകളില്‍ കപിൽ സിബലിനെ പോലുള്ള മുതിര്‍ന്ന അഭിഭാഷകരെ ഹാജരാക്കിയിട്ടുണ്ട് എന്ന വസ്തുത മറക്കരുതല്ലോ . ഈ കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് വേണുഗോപാലിന് ആകട്ടെ വിവരണത്തിനുള്ള സമയവും ലഭിച്ചില്ല.
ന്യൂനപക്ഷങ്ങൾക്കു മാത്രമായുള്ള ഹിന്ദുവിരുദ്ധ സര്‍ക്കാര്‍ എന്ന ദുഷ്ക്കീർത്തി ഏറെക്കുറേ സമ്പാദിച്ച സര്‍ക്കാര്‍ ആണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ . ഈ പേരുദോഷത്തെ തിരഞ്ഞെടുപ്പില്‍ അപകടമുണ്ടാക്കാത്ത വിധം വെള്ള പൂശി പൊതുസമൂഹത്തെ കബളിപ്പിക്കാൻ നടത്തിയ ഒരു പൊറാട്ടുനാടകത്തിൻെറ ദയനീയ പരാജയം ആണ് കോടതിയില്‍ കണ്ടത് . ഈ പരാജയത്തിൻെറ ദുരന്തഫലം അനുഭവിക്കേണ്ടി വരുന്നത് ഇവിടുത്തെ ഹിന്ദുസമൂഹവും . . . . . . . . . . . . . . .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ