2016, ജനുവരി 16, ശനിയാഴ്‌ച

ക്രൈസ്തവല്‍ക്കരണ ക്രിയക്ക് ചീഫ് സെക്രട്ടറി നേരിട്ടുരംഗത്തുണ്ട് എന്ന ഘട്ടംവരെ എത്തിയിരിക്കുന്നു.!

ഭരണകൂടം ഒരു മതത്തെ പിന്താങ്ങുമ്പോള്‍

P.നാരായണക്കുറുപ്പ് 

കേരളത്തിലെ ഹിന്ദുഭൂരിപക്ഷം കുറഞ്ഞ് കുറഞ്ഞ് ഇന്ന് ജനപക്ഷമായി മാറിക്കൊണ്ടിരിക്കുന്നതെപ്പറ്റി അടുത്തകാലത്തെങ്കിലും ജനങ്ങള്‍ക്ക് അവബോധമുണ്ടായി. സനാതന ധര്‍മം ത്യാഗബുദ്ധിയാണെന്ന് ചരിത്രം പറയുന്നു- ഹിന്ദുധര്‍മത്തിന്റെ സുവര്‍ണകാലത്ത് (ഗുപ്തരാജാക്കന്മാര്‍) മുസ്ലിം കടന്നേറ്റക്കാരുണ്ടായപ്പോള്‍ അവരെ ഓടിക്കാനല്ല, അവര്‍ക്ക് പള്ളി പണിയാന്‍ സഹായിക്കാനാണ് വിക്രമാദിത്യ ചക്രവര്‍ത്തി തുനിഞ്ഞത്. ഈ പാരമ്പര്യം പുലര്‍ത്തി എന്തെല്ലാമാണ് നമുക്ക് നഷ്ടപ്പെടാന്‍ ഇടവരുത്തി എന്നത് ചരിത്രപാഠം. ആധുനിക ലോകത്തിന് അനുയോജ്യമായ നയവും തന്ത്രവും കൈക്കൊണ്ടില്ലെങ്കില്‍, ഗ്രീക്കുമതം ഇല്ലാതായ ചരിത്രം ഇവിടെയും ആവര്‍ത്തിക്കും. എതിര്‍പാര്‍ട്ടിയുടേതാണ് ഭരണം നടത്തുന്ന പാര്‍ട്ടിയും നേതാക്കളും; പ്രതിപക്ഷം പോലും. അപ്പോള്‍ തന്ത്രപ്രയോഗം എത്ര എളുപ്പം. ക്ഷേത്രത്തിലെ സ്വത്ത് കൈമാറി വകതിരിച്ച് ഒടുവില്‍ പള്ളികളില്‍ എത്തുന്നു എന്ന വിചിത്രമായ ധനവിനിയോഗം വരെ!
എന്തിന് ഗ്രീസ് വരെ പോകണം? ഉദാഹരണത്തിന് നമുക്ക് തന്നെയില്ലേ കശ്മീരി ബ്രാഹ്മണര്‍. ആ സമ്പന്നവര്‍ഗം അഭയാര്‍ത്ഥികളായി ഹരിയാനയിലും ദല്‍ഹിയിലും ഉന്തുവണ്ടിയില്‍ ആപ്പിള്‍ വിറ്റ് അഭയാര്‍ത്ഥികളായി കഴിയാന്‍ തുടങ്ങിയിട്ട് അറുപതിലേറെ കൊല്ലമായില്ലേ? കേരളത്തില്‍ തന്നെയോ? സമ്പന്നവര്‍ഗവും ഭൂവുടമകളുമായിരുന്ന അയ്യര്‍ എന്ന വിഭാഗത്തിന് എന്തുപറ്റി? അവരുടെ അനുഭവം കേരളത്തിലെ ഹിന്ദുവിന്റെ അനുഭവമായി മാറാനിടയുള്ളതുകൊണ്ട്, അല്‍പ്പം വിശദീകരിക്കാം. കേരള ബ്രാഹ്മണര്‍ തികയാതെ വന്നപ്പോള്‍ പൂജാദി അനുഷ്ഠാനങ്ങള്‍ക്ക് തമിഴ് ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തുകയാണു ചെയ്തത്, നമ്മുടെ മഹാരാജാക്കന്മാര്‍ കരമൊഴിവായി വസ്തുക്കള്‍ നല്‍കിപ്പോന്നു. ഭരണനേതൃത്വത്തിനും അവരെ നിയോഗിച്ചു. അങ്ങനെ നേതൃത്വം വഹിച്ചതില്‍പ്പെടുന്നു, പതിനെട്ടാം നൂറ്റാണ്ടിലെ രാമയ്യന്‍ ദളവ മുതല്‍ അടുത്തകാലത്തെ സര്‍ സി.പി.രാമസ്വാമി അയ്യര്‍ വരെ. തമിഴ് ബ്രാഹ്മണര്‍ എന്ന തണ്ടപ്പേരുള്ള അവര്‍ ‘അയ്യര്‍’ എന്ന വ്യവഹാരപ്പേരില്‍ കേരളത്തിലെ ഒരു ന്യൂനപക്ഷത്തില്‍ത്തന്നെ മൈനര്‍ വിഭാഗമായിക്കഴിഞ്ഞു.
തലസ്ഥാനനഗരിയില്‍പ്പോലും സ്വന്തം കെട്ടിടം ഉയര്‍ത്തുവാനോ, മലകളില്‍ എസ്റ്റേറ്റ് സമ്പാദിക്കാനോ, അവരാരും ചിന്തിച്ചതുപോലുമില്ല. അതാണ് വര്‍ഗസ്വഭാവം. ഭൗതികനേട്ടം അവര്‍ക്കില്ല. പകരമുള്ളത് ശാസ്ത്രത്തിലും കലയിലും ജ്ഞാനം മാത്രമാണ്. കര്‍ണാടക(ശാസ്ത്രീയ) സംഗീതത്തിലെ പ്രമുഖരില്‍ ഒരു നല്ല പങ്ക് അയ്യര്‍കള്‍ ആയിത്തീര്‍ന്നു. ചെന്നൈ വൈദ്യനാഥന്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, എം.ഡി.രാമനാഥന്‍ തുടങ്ങിയ കുലപതികളെ കേരളത്തിന് സുപരിചിതമായി. അവരുടെ ശിഷ്യഗണത്തില്‍ പെടുന്നു നമ്മുടെ തന്നെ പാട്ടുകാര്‍. എന്തിന്? അഖിലേന്ത്യാ പ്രശസ്തനായ വാഗ്‌ഗേയകാരന്‍ പാപനാശം ശിവന്‍, പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന് ശാപ്പാടു കഴിച്ച് ഫീസ് സൗജന്യത്തോടെ സംസ്‌കൃത (രാജകീയ) വിദ്യാലയത്തില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) പഠിച്ച് തിരുവനന്തപുരത്തു ജീവിച്ചത് രണ്ടുതലമുറക്ക് മുമ്പായിരുന്നു. ഭരണരംഗത്തും കലാരംഗത്തും സ്ഥാനമുറപ്പിച്ച ഈ പ്രബുദ്ധവര്‍ഗത്തിന് ജനകീയ ഭരണം പുരോഗമിച്ചപ്പോള്‍, ന്യൂനപക്ഷ മൈനര്‍, അഥവാ ഭൂരിപക്ഷത്തിലെ വെറും മൈനര്‍ എന്നനിലയില്‍, അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. ഭരണരംഗത്തും കലാരംഗത്തും വേരുറപ്പിച്ച അവര്‍ക്ക് ഭരണരംഗത്തെ വേര് നഷ്ടപ്പെട്ടു-സിപിയ്ക്കുശേഷം. വൈലോപ്പിള്ളിയുടെ ‘ഹെഡ്മാസ്റ്റര്‍’ എന്ന കവിതയില്‍ പറയുമ്പോലെ

‘പണ്ടേ ഇപ്പട്ടന്മാര്‍ക്കു പരദേശമേ ദേശം.’
മറിച്ച്, ഇതുപോലൊരു ന്യൂനപക്ഷമായിരുന്നു ക്രിസ്ത്യാനി. അവരാകട്ടെ മൈനര്‍ അല്ല. നയതന്ത്രം അറിയാവുന്നതിനാല്‍ മേജര്‍തന്നെ. കലാ സംസ്‌കാരത്തിലല്ല, കാടും ഫഌറ്റും പട്ടണവും കൈക്കലാക്കാനാണ് അവര്‍ തുനിഞ്ഞത്. ഈ ചരിത്രം ഇവിടെ ചൂണ്ടിക്കാട്ടിയത്, സമൂഹം അതിന്റെ നിലനില്‍പ്പിനുവേണ്ട ഊര്‍ജം വീണ്ടെടുക്കാന്‍ തയ്യാറാവണം എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ്.
തമിഴ് ബ്രാഹ്മണര്‍ക്ക് ഇന്ന് കേരളത്തില്‍ വീടുപോലും ഇല്ല എന്നുപറയാം. ക്ഷേത്രപരിസരത്ത് ഒറ്റമുറി വീട്ടില്‍ ഇടതിങ്ങി താമസിക്കുന്ന നൂറില്‍പ്പരം കുടുംബങ്ങള്‍ തിരുവനന്തപുരത്തുതന്നെയുണ്ട്. ഒക്കെയും ബൗദ്ധികരംഗത്ത് മികച്ച സംഭാവന നല്‍കിയവരുടെ കുടുംബങ്ങള്‍. ബഹിരാകാശ ഗവേഷണ രംഗത്തെ ശാസ്ത്രകാരന്മാര്‍, ദക്ഷിണാമൂര്‍ത്തിയെപ്പോലുള്ള കലാകാരന്മാര്‍ തുടങ്ങിയവരുടെ ബന്ധുക്കള്‍. സ്ത്രീകള്‍ ജോലിക്കു പോകാറില്ല. കളമെഴുത്തും പാട്ടും ഭജനയും മാത്രമാണ് ജോലി. ഹിന്ദുവിന്റെ ആത്മീയതയും മറ്റുള്ളവരുടെ ഭൗതിക ധനസമ്പാദന വ്യഗ്രതയും ഇവിടെ പ്രകടമാണല്ലോ.

മാതൃഭൂമിയുടെ സംസ്‌കൃതി ഉള്ളിലുള്ളവര്‍ നായര്‍-ഈഴവ സമുദായങ്ങളാണ്. രണ്ടും ന്യൂനപക്ഷം. ഒന്നിച്ചാല്‍ കഥമാറും. അതുകൊണ്ട് നായരെ ചാക്കിട്ടു പിടിച്ച് ഭിന്നിപ്പിച്ച് നിര്‍ത്തിയാണ് എതിരാളി ജയിച്ചുപോരുന്നത്. കള്ളച്ചൂതില്‍ തോറ്റ് കാട്ടില്‍ കഴിയേണ്ടിവന്ന യഥാര്‍ത്ഥ രാജ്യാവകാശികളുടെ കഥ (മഹാഭാരതം) ഓര്‍മവരുന്നു. അതിലും കഷ്ടമാണ് ഹിന്ദു. കാരണം അവരില്‍നിന്ന് തന്നെ റിക്രൂട്ട് ചെയ്ത് കള്ളന്മാരെ സൃഷ്ടിച്ച്, ഭീകരന്മാരെ കൂട്ടുപിടിച്ച്, വീട്ടില്‍തന്നെ വീടുതുരപ്പന്മാരെ സൃഷ്ടിക്കാന്‍ ഭരണകൂടംകൂടി കൂട്ടുനില്‍ക്കുന്നു!
കേരളത്തിലെ വ്യാപകമായ ക്രൈസ്തവല്‍ക്കരണ ക്രിയക്ക് ഉദ്യോഗസ്ഥ മേധാവിയായ ചീഫ് സെക്രട്ടറി നേരിട്ടുരംഗത്തുണ്ട് എന്ന ഘട്ടംവരെ എത്തിയിരിക്കുന്നു. അതായത് അതൊരു ഗവണ്‍മെന്റു നയം കൂടിയാണെന്ന്! അവര്‍ അതിനുപറയുന്ന പേരോ ‘മതേതരത്വം’ എന്നും! ജിജി തോംസണ്‍ എന്ന ചീഫ് സെക്രട്ടറി കോട്ടയത്തെ ഓര്‍ത്തഡോക്‌സ് സഭയുടെ 200-ാം വാര്‍ഷികത്തില്‍ ആഹ്വാനം ചെയ്തത് ഓരോരുത്തരും സുവിശേഷത്തിന് ഇറങ്ങിത്തിരിക്കാനാണ്-പോവുക(ഗോ) പ്രസംഗിക്കുക(സ്‌പെല്‍)! ഇതിനെതിരെ ഹിന്ദു പ്രതികരിച്ചപ്പോള്‍, ടൈംസ് ഓഫ് ഇന്ത്യ പത്രം ഹിന്ദുക്കളെയാണ് കുറ്റപ്പെടുത്തിയതും.
”ക്രിസ്തുമത പ്രചാരണം നടത്തിയതിന് ക്ഷേത്രങ്ങള്‍ ചീഫ് സെക്രട്ടറിയുടെ തല കൊയ്യുന്നു” (മേല്‍പ്പടി പത്രം 2.12.15; 25-ാം പേജ്). ആര്‍ക്കും അറിയാം തലകൊയ്യാനുള്ള കരുത്തോ അതുമറച്ചുപിടിക്കാനുള്ള സംവിധാനമോ ഏതു ക്ഷേത്രത്തിനാണുള്ളത്! എതിര്‍ക്കാനുള്ള അവസരങ്ങള്‍ എത്രയോ ഉണ്ടായി ഇവിടെ. മഹാകവി അക്കിത്തത്തിന്റെ ‘അമ്പാടിക്കണ്ണന്‍’ എന്ന കാവ്യബിംബത്തെ ‘ഞാവല്‍പ്പഴം’ എന്നു തിരുത്തിയത് കേരളാ കോണ്‍ഗ്രസ് മന്ത്രി ജോസഫ് ഇടപെട്ടായിരുന്നു. വിഷ്ണുനാരായണന്റെ ‘ആദം ഹവ്വ’ ക്കവിതയെ പാഠപുസ്തകത്തില്‍നിന്ന് എടുത്തുമാറ്റിയത് ക്രിസ്തീയവികാരത്തെ മാനിക്കാന്‍! ബൈബിള്‍ കഥയുടെ പുനരാഖ്യാനത്തില്‍ കവി ചെയ്ത കുറ്റം ദൈവപക്ഷത്തില്‍ മനുഷ്യസ്‌നേഹം കടത്തിവിട്ടു എന്നതാണ്. പക്ഷേ മതവികാരം ഉണ്ടോ അതൊക്കെ ഗൗനിക്കുന്നു! ഹിന്ദുക്കള്‍ക്കാണെങ്കില്‍ മതം ഒരു വികാരമല്ല, ദര്‍ശനമാണ്. ഈ കവികളാകട്ടെ വെറിയന്മാരല്ല, വേദജ്ഞരാണ്.

കടപ്പാട് : ജന്മഭൂമി:

1 അഭിപ്രായം:

  1. india ille dhalithu vipagam sondham maru marakkan pollum kathiyilla the indianill nootadukallolam geevichille athillum valluthano madhatheyum dhayivatheym vit jeevich ividuthe sabana savarna vargam apple vit adhonichu jeevikunath indiaill oru thozhil eduth jeevikan arkum avakashavum sothanthravum und alla the anyante viyarpill ninu paku patti jeevikan agrahichittu athunadakathathinu hinduvineyum haidhavanaeyum koot pidikanda

    മറുപടിഇല്ലാതാക്കൂ