2016, ജനുവരി 14, വ്യാഴാഴ്‌ച

പൊരിവെയിലില്‍ ബാരിക്കേടുകള്‍ക്കിടയില്‍ കിടക്കവിരികള്‍ കെട്ടി അതിന് കീഴില്‍ പോ ലും തീര്‍ത്ഥാടകര്‍ക്ക് കിടക്കേണ്ടിവരുന്നു.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ശബരിമല; 

വിശ്രമത്തിന് വിരിയിടമില്ലാതെ അയ്യപ്പഭക്തര്‍

ശബരിമല: വിശ്രമത്തിന് വിരിയിടമില്ലാതെ വിഷമിക്കുന്ന അയ്യപ്പന്മാരുടെ വൃത്താന്തത്തിന് നിത്യം സന്നിധാനം മൂകസാക്ഷിയാണ്. ദര്‍ശനപുണ്യം നേടാന്‍ കഷ്ടപ്പാടുകളും ദുരിതവും സഹിച്ച് മണിക്കൂറുകള്‍ കാത്തുനിന്ന ക്ഷീ ണം ശരീരത്തെ തളര്‍ത്തുമ്പോള്‍ തലചായ്ക്കാനു ള്ള ഇടത്തിനായി ഭക്തരുടെ നെട്ടോട്ടം ഇവിടുത്തെ കാഴ്ചകളിലൊന്നാണ്.
ഭക്തര്‍ക്ക് വിരിവച്ച് വിശ്രമിക്കാന്‍ വേണ്ടത്ര സൗകര്യം ഇവിടെ ഒട്ടുംതന്നെയില്ല. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തുതന്നെ ഒന്നരക്കോടി ഭക്തജനങ്ങള്‍ വന്നുപോകുന്ന സന്നിധാനത്ത് ഭക്തര്‍ക്ക് വിശ്രമിക്കാന്‍ ആകെയുള്ളത് നാലുവിരിപ്പന്തലുകള്‍ മാത്രം. പരമാവധി നാലായിരംപേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിമാത്രമാണ് ഈ പന്തലുകള്‍ക്കുള്ളത്. ഇവിടം നിറഞ്ഞുകവിയുന്നതോടെ വൃത്തിയും വൃത്തികേടുകളും, മഞ്ഞുംമഴയും വെയി ലും നോക്കാതെ കിട്ടുന്നിടത്ത് വിരിവയ്ക്കുന്നു. പൊരിവെയിലില്‍  ബാരിക്കേടുകള്‍ക്കിടയില്‍ കിടക്കവിരികള്‍ കെട്ടി അതിന് കീഴില്‍ പോ ലും തീര്‍ത്ഥാടകര്‍ക്ക് കിടക്കേണ്ടിവരുന്നു.
പിന്നീടുള്ള ആശ്രയം ദേവസ്വംബോര്‍ഡ് ലേലത്തില്‍ നല്‍കിയിട്ടുള്ള വിരിപ്പുരകളാണ്. ബോര്‍ഡ് രൂപീകൃതമാകുന്നതിനുംമുമ്പ് നിര്‍മ്മിച്ചവയാണ് ഇവയെല്ലാം. ലക്ഷക്കണക്കിന് രൂപയ്ക്കാണ് വിരിപ്പുരകള്‍ ലേലം നല്‍കുന്നത്. വിരിയിടത്തിന് ഒരാള്‍ക്ക് 35 രൂപ നിജപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കരാറുകാര്‍ തിരക്കുള്ള ദിവസങ്ങളില്‍ 200 രൂപവരെ ഈടാക്കാന്നുണ്ട്.
സന്നിധാനത്തെ പത്തോളം കെട്ടിടങ്ങളിലായുള്ള വാടകമുറികളാണ് അയ്യപ്പന്മാരുടെ മറ്റൊരു ആശ്രയം. ഏഴ് ഡോണര്‍ഹൗസുകളിലും മൂന്ന് പില്‍ഗ്രിം സെന്ററുകളിലുമായി ആകെ 650 മുറികളാണുള്ളത്.
ഇതില്‍ നൂറോളം മുറികള്‍ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. പിന്നീടുള്ള 550 മുറികളാണ് അയ്യപ്പന്മാര്‍ക്ക് വാടകയക്ക് നല്‍കുന്നത്. ഇവിടെ മുറികള്‍ തരപ്പെടുത്തി എടുക്കുക എന്നുള്ളത് ഏറെ പ്രയാസകരമായ ജോലിയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് മുഖാന്തിരം മുറികള്‍ക്ക് ശ്രമിച്ചാല്‍ വളരെ വിരളമായി മാത്രമേ ഇവ ലഭ്യമാകുകയുള്ളു.
നേരിട്ടെത്തി മുറി സ്വന്തമാക്കാം എന്നുകരുതിയാല്‍ മണിക്കൂറുകളോളം നീണ്ടനിരയില്‍ കാത്തുനില്‍ക്കേണ്ടി യുംവരും. ഇവിടെ വരുന്ന തീര്‍ത്ഥാടകരുടെ വിശ്രമ ആവശ്യത്തിന് വേണ്ടത്രമുറികള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൗകര്യങ്ങള്‍ കുറവാണെങ്കിലും ഈ മുറികളുടെ നിരക്ക് സ്റ്റാര്‍ഹോട്ടലുകളെ വെല്ലുന്നതാണ്. 12 മണിക്കൂറിന് രണ്ടുപേര്‍ക്ക് 250 രൂപയില്‍ തുടങ്ങുന്ന വാടക 1600 രൂപവരെ ഉയരും. മൂന്നാമത് ഒരാള്‍കൂടി സംഘത്തിലുണ്ടെങ്കില്‍ ഒ രാള്‍ക്ക് 250 രൂപ നിരക്കില്‍ അധികമായും നല്‍കേണ്ടിവരും.
ചുരുക്കത്തില്‍ പത്തുപേരുടെ സംഘത്തിന് മുറി ലഭിക്കണമെങ്കില്‍ 3000 രൂപ വാടകയായി നല്‍കണം. തത്വത്തില്‍ ഒരാള്‍ ക്ക് 300രൂപ 12 മണിക്കൂറിന് വാടക നല്‍കേണ്ടതായുണ്ട്.


കടപ്പാട് :  ജന്മഭൂമി: 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ