2016, ജനുവരി 12, ചൊവ്വാഴ്ച

തീര്‍ത്ഥാടന സമയത്തുണ്ടായ ദുരന്തകാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ കാട്ടു ന്ന അലംഭാവം അയ്യപ്പഭക്തന്മാരോട് കാട്ടുന്ന അവഗണനയാണ് ചൂണ്ടിക്കാട്ടുന്നത്

പുല്ലുമേട്: ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍


ശബരിമല: തിക്കിലും തിരക്കിലുംപെട്ട് അതിദാരുണമായി 106 അയ്യപ്പന്മാര്‍ മരിക്കാനിടയാക്കിയ പുല്ലുമേട് ദുരന്തം കഴിഞ്ഞിട്ട് നാലുവര്‍ഷം പിന്നിട്ടെങ്കിലും ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍. 2011 ജനുവരി 14നാണ് മകരജ്യോ തി കണ്ടുമടങ്ങിയ അയ്യപ്പന്മാ ര്‍ പുല്ലുമേട്ടില്‍ മരണപ്പെട്ടത്.


സംഭവത്തെ തുടര്‍ ന്ന് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം ആരംഭിക്കുംമുമ്പ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. എസ്പി സുരേന്ദ്രനായിരുന്നു അന്വേഷണ ചുമതല. എസ്പി സ്ഥലംമാറിയതോടെ കോട്ടയം ഡി വൈഎസ്പി ജോണ്‍സനാ ണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
മൂന്നരവര്‍ഷംകൊണ്ട് തയ്യാറാക്കിയ സമഗ്രമായ അന്വേഷ ണ റിപ്പോര്‍ട്ട് അടുത്തനാളില്‍ എറണാകുളം എസ്പിവഴി ഐജിക്ക് നല്‍കിയിരുന്നു. ഐജി എഡിജിപിക്കും റി പ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ടില്‍ അപകടത്തിന്റെ ഉത്തരവാദിത്വം വ്യക്തമാക്കിയിട്ടില്ലെന്നതിനാല്‍ തിരുത്തലുകള്‍ക്കായി അന്വേഷണ ഉ ദ്യോഗസ്ഥന് മടക്കിയയച്ചു. അപാകതകള്‍ പരിഹരിച്ച് മൂ ന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് എ ഡിജിപിക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന.
പതിനായിരക്കണക്കിന് തീര്‍ ത്ഥാടകര്‍ ജ്യോതീദര്‍ശനത്തി ന് ശേഷം ഇടുങ്ങിയ പാതയിലൂടെ കടന്നുവന്നപ്പോള്‍ ഉണ്ടായ തിക്കുംതിരക്കുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പുല്ലുമേടില്‍നിന്ന് ഉപ്പുപാറയ്ക്ക് വരുന്ന ഭാഗത്ത് 10മീറ്റര്‍ ഭാഗംമാത്രമാണ് നിരപ്പുള്ളത്. ഈ ഭാഗത്ത് സ്വാകാര്യവാഹനങ്ങ ള്‍ പാര്‍ക്കുചെയ്തതുമൂലം തീര്‍ത്ഥാടകര്‍ക്ക് സ്വതന്ത്രമാ യി സഞ്ചരിക്കാനുള്ള സൗക ര്യം ഇല്ലാതായി. തീര്‍ത്ഥാടക പാതയിലേക്ക് ഇറക്കി കടയുടമകള്‍ തട്ടികള്‍ സ്ഥാപിച്ചതും തിരക്കേറാന്‍ ഇടയാക്കി. സ്വകാര്യവാഹനങ്ങള്‍ വള്ളക്കടവില്‍നിന്നും കടത്തിവിടരുതെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും വനംവകുപ്പ് വാഹനങ്ങള്‍ കടത്തിവിട്ടു. ഈ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനാ യി സ്ഥലം ക്രമീകരിച്ചിരുന്നുമില്ല. ഇതോടെ വാഹനങ്ങള്‍ താര്‍ത്ഥാടക പാതയില്‍ പാര്‍ ക്ക് ചെയ്തു.
വിളക്കുകണ്ട് മടങ്ങിയ തീര്‍ ത്ഥാടകര്‍ ഇരച്ചെത്തിയതോ ടെ വാഹനങ്ങള്‍ക്ക് ഇടയിലൂ ടെ പോകാന്‍ കഴിയാതെയായി. ഇതാണ് തിക്കുംതിരക്കും ഉണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ഭാഗത്ത് വെളിച്ചമില്ലാതിരുന്നതും അപകടത്തി ന്റെ ആക്കംകൂട്ടി.
സംഭവസ്ഥലത്തുനിന്നും ക ണ്ടെടുത്ത ബൈക്കിന്റെ ഉടമയെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇതുവരെ അതിന് ക ഴിഞ്ഞിട്ടില്ല. ഉടമയില്ലാത്ത ബൈക്ക് എങ്ങനെ ഇവിടെയെത്തിയെന്നുള്ള ദുരൂഹത ഇനിയും മാറിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ഹരിഹരന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ ട്ടിട്ടിന്റെ പകര്‍പ്പുപോലും കഴി ഞ്ഞദിവസങ്ങളിലാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചത്.
ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരുവേദിയിലും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പുല്ലുമേട്ടില്‍ ഇനിയും അപകടം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളെ സംബന്ധിച്ച സാദ്ധ്യതകള്‍ പഠിക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ വാദം. ഈ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുല്ലുമേട്ടില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും സര്‍ക്കാര്‍ വിശദീകരി ക്കുന്നു.
പഠനറിപ്പോര്‍ട്ടോ, അന്വേഷ ണ റിപ്പോര്‍ട്ടോ എന്തുമാകട്ടെ അത് എന്തായാലും മന്ത്രിസഭായോഗത്തില്‍ വയ്ക്കുവാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും കെടുകാര്യസ്ഥതയും ഈറിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നുണ്ട്. പുല്ലുമേട്ടില്‍ കടകള്‍ അനുവദിച്ചതിലും, ചങ്ങലകള്‍ വലിച്ചുകെട്ടിയതി ലും വനംവകുപ്പ് വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടിലു ണ്ട്. ആവശ്യത്തിന് വെളിച്ചമില്ലാഞ്ഞ സ്ഥലത്ത് വേണ്ടത്ര പോലിസിനെ നിയോഗിക്കാ ത്തതും ദുരന്തത്തിന് വ്യാപ് തികൂട്ടിയതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഈ റിപ്പോര്‍ ട്ടിന്റെ അടിസ്ഥാനത്തില്‍ അനാസ്ഥകാണിച്ച ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
തീര്‍ത്ഥാടനത്തെ അട്ടിമറിക്കാ ന്‍ ചിലര്‍ നടത്തിയ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ദുരന്തം സംഭവിച്ചതെ ന്ന അഭിപ്രായം വിവിധ കോണുകളില്‍നിന്ന് ഇപ്പോഴും ഉയരുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് ക്യാബിനറ്റിലോ, നിയമസഭയിലോ പോലും, ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യറായില്ല.
ചുരുങ്ങിയ അറുപത് ദിനംകൊണ്ട് വിവിധ വകുപ്പുകളിലൂടെ സംസ്ഥാന സര്‍ക്കാരി ന്റെ ഖജനാവില്‍ കോടിക്കണക്കിന് രൂപയുടെ വരുമാനമെ ത്തുന്ന തീര്‍ത്ഥാടന സമയത്തുണ്ടായ ദുരന്തകാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ കാട്ടു ന്ന അലംഭാവം അയ്യപ്പഭക്തന്മാരോട് കാട്ടുന്ന അവഗണനയാണ് ചൂണ്ടിക്കാട്ടുന്നത്.


കടപ്പാട്ജന്മഭൂമി: 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ