2016, ജനുവരി 14, വ്യാഴാഴ്‌ച

വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള വിലക്ക് ലിംഗ-സമത്വ വിലക്കായി തെറ്റിദ്ധരിപ്പിച്ചു.

ശബരിമല വിലക്ക് : സുപ്രീം കോടതിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തണം - ഹിന്ദു ഐക്യവേദി  

ശബരിമലയില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച സാഹചര്യവും, വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ആചാരപരമായ വിലക്കാണ് ഏര്‍പ്പെടുത്തിട്ടുള്ളത്.  ക്ഷേത്രവിശ്വാസത്തിന്റെ അടിസ്ഥാനത്തി ലുള്ള വിലക്കിനെ ലിംഗ-സമത്വ വിലക്കായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതു മൂലമാണ് കോടതി സ്ത്രീ പ്രവേശനത്തിന് അനുകൂലമായി നിരീക്ഷണം നടത്തിയത്. നിരിശ്വരവാദികളായ ഇടതു പക്ഷസര്‍ക്കാരാണ് ഇത്തരത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ശബരിമല പോലെ കോടാനുകോടികള്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രത്തിന്റെ വിശ്വാസപരമായ കാര്യങ്ങളില്‍ നിരുത്തരവാദപരമായ സമീപനമാണ് ഇടതുവലതുസര്‍ക്കാരുകള്‍ കൈക്കൊണ്ടത്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ താന്ത്രികവും ആചാരപരവുമായ കാര്യങ്ങളില്‍ അവസാനവാക്ക് തന്ത്രിമാരും വൈദികശ്രേഷ്ഠന്മാരുമായിരിക്കെ കോടതി ശബരിമല വിഷയത്തില്‍ ആചാര്യ അഭിപ്രായം തേടാന്‍ തയ്യാറാവണം. ആയിര ത്താണ്ടുകളായി തുടര്‍ന്നുവരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ ത്ത്  രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള ശ്രമങ്ങളില്‍ നിന്ന് ഇടതുവലതുമുന്ന ണികള്‍ പിന്‍തിരിയണം.  ഹൈന്ദവ ഭക്തജനവികാരത്തെ വ്രണപ്പെടുത്തുന്ന തീരുമാനങ്ങള്‍ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാകില്ലെന്ന പ്രത്യാശയിലാണ് ഹിന്ദുക്കളെന്നും ഇ.എസ്.ബിജു പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ