2016, ജനുവരി 19, ചൊവ്വാഴ്ച

ഇനിയും സഹിക്കണമോ നാം, ഈ കൊടിയ അപമാനം ?

ഇനിയും സഹിക്കണമോ നാം, ഈ  കൊടിയ അപമാനം ?
 


ഇത്തരത്തിലുള്ള കാഴ്ചകള്‍ ഭയം ജനിപ്പിക്കുന്നു......!!!!

രാഷ്ട്രീയ വൈരം  തീര്‍ക്കാനായി മുഴുവന്‍ ഭാരത ദേശത്തിന്‍റെയും സംസ്കൃതിയെയും ഏകാക്ഷരത്തില്‍ വര്‍ണ്ണിക്കുന്ന ഓംകാര മന്ത്രത്തെ ഇത്തരത്തില്‍ അപമാനിക്കുന്നവര്‍ ചമയുന്നതും അലങ്കരിക്കുന്നതും മതെതരത്വത്തിന്‍റെയും മാനവികതയുടെയും മുഖപടങ്ങളാണ്.!
സംഘടിത മത ന്യുനപക്ഷങ്ങളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഹൈന്ദവമായ എന്തിനെയും ഇത്തരത്തില്‍ നികൃഷ്ടതയോടെ ചിത്രീകരിക്കുവാന്‍  പുതുതലമുറയെ ഇവര്‍ ശീലിപ്പിക്കുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് മതേതരത്വത്തിന്‍റെ കാവല്‍ മാലാഖകളായി കണ്ടവരുടെ  കപടത നാം തിരിച്ചറിയുന്നത്‌.
അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്‍റെ  പ്രതീകമായാണ് ഓംകാരത്തെ കരുതിവരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപ മാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെ മനസ്സിലും ആ ചിഹ്നം ഓര്‍മ്മവരും. ഹൈന്ദവദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈന മതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരി ച്ചിട്ടുമുണ്ട്. ഓംകാരകത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാ ര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
ഇങ്ങനെ വളരെ ഉദാത്തമായ ദര്‍ശനമാണ് ഓംകാരത്തിന്‍റെത്.
അത്തരത്തില്‍ മതങ്ങള്‍ക്കുമപ്പുറം നില്‍ക്കുന്ന മഹത്തായ സംസ്കാരത്തിന്‍റെ കൊടിയടയാളമാണ് ഓംകാര ചിഹ്നം. അങ്ങനെയുള്ള ഓംകാര തത്വത്തെ അപമാനിക്കത്തക്ക വിധത്തില്‍ കൗമാരപ്രായത്തില്‍ തന്നെ ഈ കുട്ടികളില്‍ വിദ്വേഷവും അസഹിഷ്ണുതയും കുത്തി വെക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ലക്ഷ്യമിടുന്നത് സാമുദായിക കലാപങ്ങളും രക്തം കുതിര്‍ന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ സൃഷ്ടിക്കുമാണ്. അരുന്ധതിയും രശ്മിയും പശുപാലനും സമീറയും  ആല്‍ബിനും എല്ലാം മുളച്ചു പൊന്തുന്നത്‌ ഒരേ രാഷ്ട്രീയപ്രസ്ഥാനത്തിന്‍റെ വിളയിടങ്ങളില്‍ നിന്ന് തന്നെയാണ്.
ഇതര മതാചാരങ്ങളെ പുകഴ്ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇവര്‍  ഹിന്ദു ബിബങ്ങളെയും പ്രതീകങ്ങളെയും അതി നികൃഷ്ടമായി അപമാനിക്കുകയും ചെയ്യുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ