2016, ജനുവരി 29, വെള്ളിയാഴ്‌ച

സ്വാമി ചിദാനന്ദ പുരികള്‍ക്ക് നേരെയുള്ള ആക്രമണം മുഴുവൻ ഹിന്ദു സമാജത്തോടുമുള്ള വെല്ലുവിളി

സ്വാമി ചിദാനന്ദ പുരികള്‍ക്ക് നേരെയുള്ള ആക്രമണം മുഴുവൻ ഹിന്ദു സമാജത്തോടുമുള്ള വെല്ലുവിളി

കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരികള്‍ക്ക് നേരെയുള്ള ആക്രമണംവെളിവാക്കുന്നത് ആ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു ഹിന്ദുധര്‍മ്മത്തോടുള്ള അടങ്ങാത്ത അസഹിഷ്ണുതയാണ്. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ അതിന്‍റെ തുടക്ക കാലം തൊട്ടു പിന്തുടരുന്ന ഹിന്ദു വിരുദ്ധതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അവരുടെ യുവജന വിഭാഗമായ DYFI യുടെ ഈ അതിക്രമം. സര്‍വ്വ സമ്മതനായ സ്വാമികള്‍ക്ക് നേരെപ്പോലും ആക്രമണം നടത്തതക്ക വിധത്തില്‍ അധ:പതിച്ചു പോയിരിക്കുന്നു കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍. തുടക്കകാലം തൊട്ടുതന്നെ ഗുരുദേവനെയും അയ്യങ്കാളിയെയും മറ്റു ഹൈന്ദവ നായകന്മാരെയും അവഹേളിച്ചും അപമാനിച്ചും ഹൈന്ദവ ധര്‍മ്മ പ്രമാണങ്ങളെ പരിഹസിച്ചും വൃത്തികെട്ട ന്യുനപക്ഷ വോട്ട്ബാങ്ക് രാഷ്ട്രീയം പുലര്‍ത്തിവന്ന കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പുതുതലമുറയ്ക്കുള്ളില്‍ പാശ്ചാത്യ ഭോഗസംസ്കാരവും ലൈംഗിക അരാജകത്വ ചിന്തകളും കുത്തിനിറയ്ക്കുന്നു. ചുംബന സമരവും താലിപൊട്ടിക്കല്‍ സമരവുമെല്ലാം ഇതിന്‍റെ ഉത്പന്നങ്ങളാണ്. കമ്മ്യുണിസ്റ്റ് പാര്‍ടികളില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനപ്രവര്‍ത്തകരുടെ സ്വാധീനവും ഹൈന്ദവ ധര്‍മ്മാചാര്യന്മാര്‍ക്ക് നേരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ക്ക് പ്രചോദനമേകുന്നു. രാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്ന ഇടതു പക്ഷ തീവ്രവാദ സംഘടനകളും ഇസ്ലാമിക മതമൌലിക വാദ സംഘടനകളും ഇന്ന് കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ഭാഗമായിട്ടുണ്ടെന്നു സമീപകാല ദ്രിഷ്ടാന്തങ്ങള്‍ തെളിയിക്കുന്നു. സമീപകാലത്ത് ശബരിമലയെ സംബന്ധിച്ചുയര്‍ത്തിയ വിവാദങ്ങള്‍ക്ക് പിന്നിലും നാസ്തികരായ കമ്മ്യുണിസ്റ്റുകാരായിരുന്നു എന്നത് നമ്മുടെ ഭയം വര്‍ദ്ധിപ്പിക്കുന്നു. ഹൈന്ദവ ധര്‍മ്മാചാര്യനായ ചിദാനന്ദ പുരി സ്വാമികള്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം മുഴുവന്‍ ഹിന്ദു സമാജത്തിനും നേരെയുള്ള വെല്ലുവിളിയായി ഹിന്ദു ഐക്യവേദി കാണുന്നു. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ