2016, ജനുവരി 16, ശനിയാഴ്‌ച

ശബരിമലയില്‍ യുവതികളുടെ പ്രവേശനം, കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഹിന്ദു ഐക്യവേദി കക്ഷി ചേരും.

ആചാര പദ്ധതികള്‍ ബോദ്ധ്യപ്പെടുത്തുന്നതില്‍ 

സര്‍ക്കാര്‍ പരാജയപ്പെട്ടു: ഹിന്ദു ഐക്യവേദി


ശബരിമല: വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചുവരുന്ന ശബരിമലയിലെ ആചാര പദ്ധതികളെക്കുറിച്ച് കോടതിയെ ധരിപ്പിക്കാ ന്‍ സംസ്ഥാന സര്‍ക്കാരിന് ആവാതെവന്നതാണ് സ്ത്രീകളുടെ ദര്‍ശനത്തെ സംബന്ധിച്ച് കോടതി സംശയം ഉന്നയിക്കേണ്ടിവന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു.
സന്നിധാനത്ത് നടത്തിയ വാ ര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവഹിതം അറിഞ്ഞതിന് ശേഷംമാത്രമേ ആചാര അനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താ ന്‍ കഴിയൂ. ഇത് സംബന്ധിച്ച് കോടതിയില്‍ നിലനില്‍ക്കുന്ന കേസ്സില്‍ ഹിന്ദുഐക്യവേദി കക്ഷിചേരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാര-നിഷ്ഠകളെ സംബന്ധിച്ച് വ്യക്തമായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
അയ്യപ്പസേവാ സമാജത്തിന് ദേവസ്വം ബോര്‍ഡ് അനുവദിച്ചുനല്‍കിയ സ്ഥലത്തെ അന്നദാന മണ്ഡപം പൊളിച്ചുനീക്കിയതിലൂടെ ആയിരക്കണക്കിന് അയ്യപ്പന്മാരുടെ അന്നം മുട്ടിക്കുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. തെറ്റിദ്ധാരണയുടെ പേരില്‍ അന്നദാന മണ്ഡപം പൊളിച്ചുനീക്കാന്‍ മുന്‍കയ്യെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
പമ്പമുതല്‍ സന്നിധാനംവരെ കാല്‍നടയായി എത്തിച്ചേരുന്ന മുഴുവന്‍ അയ്യപ്പന്മാര്‍ക്കും സൗജന്യമായി അന്നദാനം നടത്താന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. ഇല്ലെങ്കില്‍ അതിന് തയ്യാറാകുന്ന സന്നദ്ധസംഘടനകള്‍ക്ക് സ്ഥലം അനുവദിച്ച് പദ്ധതി നടപ്പിലാക്കണം. അയ്യപ്പന്മാര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരാജയപ്പെട്ടു. പ്രാഥമിക വൃത്തിക്ക് ശൗചാലയങ്ങള്‍ക്ക് മുന്നില്‍ ക്യൂനില്‍ക്കേണ്ട ഗതികേടിലാണ് ഇന്ന് ശബരിമലയിലെ അയ്യപ്പ‘ക്തരുടെ സ്ഥിതി. സര്‍ക്കാരിന്റെ പ്രസ്താവനകള്‍ എല്ലാംതന്നെ പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ