2016, ജനുവരി 15, വെള്ളിയാഴ്‌ച

ഒരു ഇംഗ്ലീഷ് ദിനപത്രം സ്വീകരിച്ച ഇടതുപക്ഷ സമീപനം മൂലം രാജ്യത്തിന് കനത്ത വില കൊടുക്കേണ്ടി വന്നു

അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നെന്ന് 

പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ്രാമജന്മഭൂമിയായ അയോധ്യയില്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച മ്സ്ജിദ് നിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും അലഹബാദ് ഹൈക്കോടതിയും ക്ഷേത്രമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടും നിര്‍മാണം നീട്ടിക്കൊണ്ടു പോവുന്നത് ശരിയല്ലെന്നും മുഹമ്മദ് പറയുന്നു.
മസ്ജിദിന്റെ 14 തൂണുകളിലും പതിനൊന്നാം നൂറ്റാണ്ടിലെ ക്ഷേത്രങ്ങളിലേതു പോലെ പൂര്‍ണ്ണകലശം കൊത്തിവച്ചിട്ടുണ്ടെന്നും ക്ഷേത്രകലയില്‍ പൂര്‍ണക ലശം എട്ട് ഐശ്വര്യ ചിഹ്നങ്ങളിലൊന്നാണെന്നും മുഹമ്മദ് പറയുന്നു. ശനി യാഴ്ച പുറത്തിറങ്ങുന്ന ആത്മകഥയിലാണ് മുഹമ്മദ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
1978ലാണ് താന്‍ പുരാവസ്തു സംഘത്തിനൊപ്പം തര്‍ക്കമന്ദിരത്തിലെത്തി ഗവേഷണം നടത്തിയത്. പോലീസ് കാവലുള്ള മന്ദിരത്തിലേക്ക് ആര്‍ക്കും പ്രവേശനം ഇല്ലായിരുന്നുവെങ്കിലും ഞങ്ങള്‍ ഗവേഷണ സംഘത്തില്‍ പെട്ടവരായിരുന്നതുകൊണ്ട് ഒരു വിലക്കുമുണ്ടായില്ല. അതിനാലാണ് ഈ തൂണുകളൊക്കെ അത്ര അടുത്തു നിന്ന് കാണാന്‍ സാധിച്ചത്.
സത്യം അറിയാമായിരുന്ന പലരും അനുരഞ്ജനത്തിന് ശ്രമിച്ചില്ല. ബാബറി മസ്ജിദ് സംഭവത്തില്‍ ഒരു ഇംഗ്ലീഷ് ദിനപത്രം സ്വീകരിച്ച ഇടതുപക്ഷ സമീപ നമാണ് രാജ്യത്തിന് കനത്ത വില കൊടുക്കേണ്ടി വന്നതെന്നും പുസ്തകത്തില്‍ പറയുന്നു.
കടപ്പാട് : ജന്മഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ