2016, ജനുവരി 6, ബുധനാഴ്‌ച

ന്യൂനപക്ഷ സമൂഹത്തിന്‍റെ അന്തപ്പുരങ്ങളില്‍ ചെന്ന് അവരുടെ ആവശ്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും, നിയമനിര്‍മ്മാണം നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഹിന്ദു സമൂഹത്തിന്‍റെ പ്രശ്‌നങ്ങളോട് നീതിപുലര്‍ത്തിയി


ഹിന്ദു അവകാശപത്രിക : സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിച്ചു
ഹിന്ദുസംഘടനാനേതാക്കള്‍


ഹിന്ദുഐക്യവേദി സര്‍ക്കാരിന് സമര്‍പ്പിച്ച 200 ലധികം ആവശ്യങ്ങളടങ്ങിയ ഹിന്ദു അവകാശ പത്രിക ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഔദ്യോഗിക ചര്‍ച്ച പ്രഹസനം ആയെന്ന് ഹിന്ദുസംഘടനാനേതാക്കള്‍ ആരോപിച്ചു. ബുധനാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, റവന്യൂവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, പട്ടികജാതി/പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ്, കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍, തുറമുഖവകുപ്പ് മന്ത്രി കെ.ബാബു, പട്ടിക വര്‍ഗവകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി, സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ. മുനീര്‍, വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്, വിവിധവകുപ്പ് തലവന്‍മാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ജനറല്‍സെക്രട്ടറിമാരായ ഇ.എസ്. ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, കെ.പി.എം.എസ്. പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, ട്രഷറര്‍ തുറവൂര്‍ സുരേഷ് മലയാള ബ്രാഹ്മണസമാജം പ്രസിഡന്റ്, തോട്ടം നാരായണന്‍ നമ്പൂതിരി, വീരശൈവസഭ ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.പി. ഭാസ്‌ക്കരന്‍, കേരള കുഡുംബി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, പാണന്‍ സമുദായ സമിതി രക്ഷാധികാരി തഴവ സഹദേവന്‍, നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് പി. കെ. ഭാസ്‌ക്കരന്‍, അഖില കേരള പണ്ഠിതര്‍ മഹാസഭ ജനറല്‍ സെക്രട്ടറി വി. എന്‍. അനില്‍കുമാര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി രജനീഷ് ബാബു, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം ജ്യോതിന്ദ്രകുമാര്‍, കെ. പ്രഭാകരന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മുന്നോക്ക-പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ തീരദേശ-ക്ഷേത്ര- ആഭ്യന്തര സുരക്ഷ, വിഷയങ്ങളില്‍ 29 ഇനകാര്യങ്ങളും, 2013 ലെ ആദ്യഘട്ട ചര്‍ച്ചയില്‍ തീര്‍പ്പാകാത്ത കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തത്.

ഹിന്ദു അവകാശപത്രിക സമര്‍പ്പിച്ച 3 വര്‍ഷത്തിനകം നടന്ന 2 ചര്‍ച്ചകളിലും, ഇന്ന് നടന്ന ചര്‍ച്ചയിലും സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയത്.
ന്യൂനപക്ഷ സമൂഹത്തിന്റെ അന്തപ്പുരങ്ങളില്‍ ചെന്ന് അവരുടെ ആവശ്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും, നിയമനിര്‍മ്മാണം നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഹിന്ദു സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് നീതിപുലര്‍ത്തിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
ഹിന്ദുക്കളുടെ ആവശ്യങ്ങളില്‍ ചില വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്, ലംപ്‌സം ഗ്രാന്റ് 1000 രൂപയാക്കുക, ഭൂരഹിതരുടെ സമരം ഒത്തു തീര്‍പ്പാക്കുക, വനവാസികള്‍ക്ക് പട്ടയം, മാറാട് സി.ബി.ഐ. അന്വേഷണം, ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും, ഗ്രേഡും ഉയര്‍ത്തല്‍, പിന്നോക്ക ക്ഷേമ പദ്ധതികള്‍, അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ വീണ്ടെടുക്കല്‍ എന്നീ വിഷയങ്ങളില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ തയ്യാറാകാത്തത് ഹിന്ദുക്കളോടുള്ള തികഞ്ഞ അവഹേളനമാണ്. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ മനോഭാവമാണ് ചര്‍ച്ചയില്‍ പ്രതിഫലിച്ചത്. സര്‍ക്കാരിന്റെ ഹിന്ദു വഞ്ചന ചര്‍ച്ച ചെയ്യാന്‍ ജനുവരി അവസാനവാരം അവസാനവാരം 144 ഹിന്ദുസംഘടനകളുടെ നേതൃയോഗം കോട്ടയത്ത് വിളിച്ചു ചേര്‍ക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ