2016, ജനുവരി 6, ബുധനാഴ്‌ച

ഹിന്ദുഐക്യവേദി സര്‍ക്കാരിന് സമര്‍പ്പിച്ച200ലധികം ആവശ്യങ്ങളടങ്ങിയ ഹിന്ദു അവകാശ പത്രിക ചര്‍ച്ചചെയ്യാന്‍ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും

ഹിന്ദുഅവകാശ പത്രിക 

സര്‍ക്കാര്‍ തലചര്‍ച്ച ഇന്ന് 


    ഹിന്ദുഐക്യവേദി സര്‍ക്കാരിന് സമര്‍പ്പിച്ച200ലധികം ആവശ്യങ്ങളടങ്ങിയ ഹിന്ദു അവകാശ പത്രിക ചര്‍ച്ചചെയ്യാന്‍ഇന്ന് 
രാവിലെ 11  മണിക്ക് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും.
ചര്‍ച്ചയില്‍ വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ പങ്കെടുക്കും.. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്സ്.ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍,  നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ഭാസ്‌ക്കരന്‍, കെ.പി.എം.എസ്സ്. സംസ്ഥാനപ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍, ട്രഷറര്‍ തുറവൂര്‍ സുരേഷ്, ആള്‍ ഇന്‍ഡ്യ  വീരശൈവസഭാ പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്‍,ജനറല്‍ സെക്രട്ടറി കെ.വി.ശിവന്‍, മലയാള ബ്രാഹ്മണ സമാജം രക്ഷാധികാരി  തോട്ടംനാരായണന്‍ നമ്പൂതിരി, ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.റ്റി.ഭാസ്‌കരന്‍, അഖിലേന്‍ഡ്യാ നാടാര്‍ അസ്സോസിയേഷന്‍  സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, പാണന്‍ സമുദായസംഘടനാ രക്ഷാധികാരി തഴവ സഹദേവന്‍, കേരളാ കുടുംബി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി  എസ്സ്. സുധീര്‍, അഖില കേരള  പണ്ഡിതര്‍ മഹാജന സഭ ജനറല്‍ സെക്രട്ടറി വി.എന്‍.അനില്‍കുമാര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജനറല്‍ സെക്രട്ടറി രജനീഷ് ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ