2016, ജനുവരി 29, വെള്ളിയാഴ്‌ച

സ്വാമി ചിദാനന്ദ പുരികള്‍ക്ക് നേരെയുള്ള ആക്രമണം മുഴുവൻ ഹിന്ദു സമാജത്തോടുമുള്ള വെല്ലുവിളി

സ്വാമി ചിദാനന്ദ പുരികള്‍ക്ക് നേരെയുള്ള ആക്രമണം മുഴുവൻ ഹിന്ദു സമാജത്തോടുമുള്ള വെല്ലുവിളി

കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരികള്‍ക്ക് നേരെയുള്ള ആക്രമണംവെളിവാക്കുന്നത് ആ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു ഹിന്ദുധര്‍മ്മത്തോടുള്ള അടങ്ങാത്ത അസഹിഷ്ണുതയാണ്. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ അതിന്‍റെ തുടക്ക കാലം തൊട്ടു പിന്തുടരുന്ന ഹിന്ദു വിരുദ്ധതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അവരുടെ യുവജന വിഭാഗമായ DYFI യുടെ ഈ അതിക്രമം. സര്‍വ്വ സമ്മതനായ സ്വാമികള്‍ക്ക് നേരെപ്പോലും ആക്രമണം നടത്തതക്ക വിധത്തില്‍ അധ:പതിച്ചു പോയിരിക്കുന്നു കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍. തുടക്കകാലം തൊട്ടുതന്നെ ഗുരുദേവനെയും അയ്യങ്കാളിയെയും മറ്റു ഹൈന്ദവ നായകന്മാരെയും അവഹേളിച്ചും അപമാനിച്ചും ഹൈന്ദവ ധര്‍മ്മ പ്രമാണങ്ങളെ പരിഹസിച്ചും വൃത്തികെട്ട ന്യുനപക്ഷ വോട്ട്ബാങ്ക് രാഷ്ട്രീയം പുലര്‍ത്തിവന്ന കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പുതുതലമുറയ്ക്കുള്ളില്‍ പാശ്ചാത്യ ഭോഗസംസ്കാരവും ലൈംഗിക അരാജകത്വ ചിന്തകളും കുത്തിനിറയ്ക്കുന്നു. ചുംബന സമരവും താലിപൊട്ടിക്കല്‍ സമരവുമെല്ലാം ഇതിന്‍റെ ഉത്പന്നങ്ങളാണ്. കമ്മ്യുണിസ്റ്റ് പാര്‍ടികളില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനപ്രവര്‍ത്തകരുടെ സ്വാധീനവും ഹൈന്ദവ ധര്‍മ്മാചാര്യന്മാര്‍ക്ക് നേരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ക്ക് പ്രചോദനമേകുന്നു. രാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്ന ഇടതു പക്ഷ തീവ്രവാദ സംഘടനകളും ഇസ്ലാമിക മതമൌലിക വാദ സംഘടനകളും ഇന്ന് കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ഭാഗമായിട്ടുണ്ടെന്നു സമീപകാല ദ്രിഷ്ടാന്തങ്ങള്‍ തെളിയിക്കുന്നു. സമീപകാലത്ത് ശബരിമലയെ സംബന്ധിച്ചുയര്‍ത്തിയ വിവാദങ്ങള്‍ക്ക് പിന്നിലും നാസ്തികരായ കമ്മ്യുണിസ്റ്റുകാരായിരുന്നു എന്നത് നമ്മുടെ ഭയം വര്‍ദ്ധിപ്പിക്കുന്നു. ഹൈന്ദവ ധര്‍മ്മാചാര്യനായ ചിദാനന്ദ പുരി സ്വാമികള്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം മുഴുവന്‍ ഹിന്ദു സമാജത്തിനും നേരെയുള്ള വെല്ലുവിളിയായി ഹിന്ദു ഐക്യവേദി കാണുന്നു. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും.

2016, ജനുവരി 28, വ്യാഴാഴ്‌ച

സംഘര്‍ഷപൂരിതമായ ലോകത്തില്‍ പ്രശ്നങ്ങളഭിമുഖീകരിക്കുമ്പോള്‍ ധീരന്മാര്‍ ഒരിക്കലും തളരരുത്‌.


ഗീതാസന്ദേശം സംഘര്‍ഷപൂരിതമായ ലോകത്തില്‍ പ്രശ്നങ്ങളഭിമുഖീകരിക്കുമ്പോള്‍ ധീരന്മാര്‍ ഒരിക്കലും തളരരുത്‌. പ്രശ്നങ്ങളഭിമുഖീകരിക്കുന്ന വേളയില്‍ ദുര്‍ബലമായതും മനുഷ്യസഹജവുമായ ഹൃദയദൗര്‍ബല്യത്തെ ത്യജിച്ച്‌ ഊര്‍ജ്ജസ്വലതയോടെ കര്‍മനിരതരാകണം. ദുഃഖിക്കേണ്ട ആവശ്യമില്ലാത്തതിനെക്കുറിച്ച്‌ പലരും ദുഃഖിക്കുന്നു. അവര്‍ തന്നെ ധര്‍മബോധമുള്ള ജ്ഞാനികളെപ്പോലെ സംസാരിക്കുകയും ചെയ്യാറുണ്ട്‌. ധീരന്മാര്‍ക്ക്‌ ഇത്തരത്തിലുള്ള പെരുമാറ്റം ഭൂഷണമല്ല.
കഴിഞ്ഞുപോയതിനെക്കുറിച്ച്‌ ദുഃഖിക്കേണ്ടതായ ആവശ്യമേയില്ല. ഇനി കഴിയാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും ദുഃഖിച്ചിട്ട്‌ കാര്യമില്ല. ഭൂതകാലവും ഭാവികാലവും വര്‍ത്തമാനകാലവുമെല്ലാം കാലത്തിന്റെ തുടര്‍പ്രവാഹങ്ങളാണ്‌. അവിടെ നാം ചെയ്തുതീര്‍ക്കേണ്ടതായ കാര്യങ്ങള്‍ ചെയ്തേ മതിയാകൂ!
പരമമായ സത്യത്തിന്റേയും വസ്തുതകളുടേയും തലത്തില്‍ വിശകലനം ചെയ്താല്‍ വ്യക്തമാകുന്ന കാര്യങ്ങളുണ്ട്‌. നമ്മളിലെല്ലാം അധിവസിക്കുന്ന ജീവാത്മാവിന്‌ ജനനമരണങ്ങളില്ല. അതൊരിക്കലും ഇല്ലാതിരുന്നിട്ടില്ല. ഇനി ഒരിക്കലും ഉണ്ടാകാത്ത അവസ്ഥയും സംജാതമാകില്ല. ജീവാത്മാവ്‌ തെരഞ്ഞെടുക്കുന്ന ശരീരത്തിലധിവസിച്ച്‌ ആ ശരീരം ബാല്യം, കൗമാരം, യൗവനം ,വാര്‍ദ്ധക്യം, ജരാനര എന്നീ അവസ്ഥയിലൂടെ കടന്ന്‌ പോകുന്നു എന്നത്‌ പ്രകൃതിനിയമമാണ്‌.
ശരീരം ജീര്‍ണിക്കുമ്പോള്‍ സ്വാഭാവികമായും ജീവാത്മാവും ആ ശരീരത്തെയുപേക്ഷിച്ച്‌ മറ്റൊന്നിലേക്ക്‌ പ്രയാണം ചെയ്യും. ഈ മാറ്റത്തില്‍ധീരന്മാര്‍ ദുഃഖിക്കേണ്ട ആവശ്യമില്ലല്ലോ. അതാണ്‌ എല്ലാവരും ഭയപ്പെടുന്ന മരണം. അത്‌ കാലത്തിന്റെ നിയമവും നിയതിയുമാണ്‌

2016, ജനുവരി 26, ചൊവ്വാഴ്ച

മുക്കട കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു

കോട്ടയം മുക്കട മാതൃകാ ഹരിജന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നുള്ളഹിന്ദു ഐക്യവേദിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു.


കോട്ടയം മുക്കട മാതൃകാ ഹരിജന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നുള്ള ഹിന്ദു ഐക്യവേദിയുടെ ആവിശ്യം മുഖ്യമന്ത്രിയും പട്ടിക ജാതി - പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.പി അനില്‍കുമാറും അംഗീകരിച്ചു. 100 ഇല്‍ പരം കുടുംബങ്ങള്‍ അധിവസിക്കുന്ന കോളനിയില്‍ 25 പേര്‍ക്ക് മാത്രമാണ് പട്ടയം ലഭിച്ചിരുന്നത്. എന്നാല്‍ "ഹിന്ദു അവകാശ പത്രിക" ആധാരമാക്കി മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ  ഭാഗമായി  ഹിന്ദു ഐക്യവേദി ബാക്കിയുള്ള  കുടുംബങ്ങള്‍ക്കും പട്ടയം നല്‍കണമെന്ന് ശക്തമായി ആവിശ്യപ്പെട്ടതിന്‍റെ ഭലമായി 31 കുടുംബങ്ങള്‍ക്ക് കൂടെ പട്ടയം അനുവദിച്ചു നല്‍കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബാക്കി കുടുംബങ്ങള്‍ക്കും ഉടന്‍ തന്നെ പട്ടയം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികളും ആരംഭിച്ചു  

2016, ജനുവരി 19, ചൊവ്വാഴ്ച

ഇനിയും സഹിക്കണമോ നാം, ഈ കൊടിയ അപമാനം ?

ഇനിയും സഹിക്കണമോ നാം, ഈ  കൊടിയ അപമാനം ?
 


ഇത്തരത്തിലുള്ള കാഴ്ചകള്‍ ഭയം ജനിപ്പിക്കുന്നു......!!!!

രാഷ്ട്രീയ വൈരം  തീര്‍ക്കാനായി മുഴുവന്‍ ഭാരത ദേശത്തിന്‍റെയും സംസ്കൃതിയെയും ഏകാക്ഷരത്തില്‍ വര്‍ണ്ണിക്കുന്ന ഓംകാര മന്ത്രത്തെ ഇത്തരത്തില്‍ അപമാനിക്കുന്നവര്‍ ചമയുന്നതും അലങ്കരിക്കുന്നതും മതെതരത്വത്തിന്‍റെയും മാനവികതയുടെയും മുഖപടങ്ങളാണ്.!
സംഘടിത മത ന്യുനപക്ഷങ്ങളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഹൈന്ദവമായ എന്തിനെയും ഇത്തരത്തില്‍ നികൃഷ്ടതയോടെ ചിത്രീകരിക്കുവാന്‍  പുതുതലമുറയെ ഇവര്‍ ശീലിപ്പിക്കുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് മതേതരത്വത്തിന്‍റെ കാവല്‍ മാലാഖകളായി കണ്ടവരുടെ  കപടത നാം തിരിച്ചറിയുന്നത്‌.
അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്‍റെ  പ്രതീകമായാണ് ഓംകാരത്തെ കരുതിവരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപ മാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെ മനസ്സിലും ആ ചിഹ്നം ഓര്‍മ്മവരും. ഹൈന്ദവദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈന മതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരി ച്ചിട്ടുമുണ്ട്. ഓംകാരകത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാ ര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
ഇങ്ങനെ വളരെ ഉദാത്തമായ ദര്‍ശനമാണ് ഓംകാരത്തിന്‍റെത്.
അത്തരത്തില്‍ മതങ്ങള്‍ക്കുമപ്പുറം നില്‍ക്കുന്ന മഹത്തായ സംസ്കാരത്തിന്‍റെ കൊടിയടയാളമാണ് ഓംകാര ചിഹ്നം. അങ്ങനെയുള്ള ഓംകാര തത്വത്തെ അപമാനിക്കത്തക്ക വിധത്തില്‍ കൗമാരപ്രായത്തില്‍ തന്നെ ഈ കുട്ടികളില്‍ വിദ്വേഷവും അസഹിഷ്ണുതയും കുത്തി വെക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ലക്ഷ്യമിടുന്നത് സാമുദായിക കലാപങ്ങളും രക്തം കുതിര്‍ന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ സൃഷ്ടിക്കുമാണ്. അരുന്ധതിയും രശ്മിയും പശുപാലനും സമീറയും  ആല്‍ബിനും എല്ലാം മുളച്ചു പൊന്തുന്നത്‌ ഒരേ രാഷ്ട്രീയപ്രസ്ഥാനത്തിന്‍റെ വിളയിടങ്ങളില്‍ നിന്ന് തന്നെയാണ്.
ഇതര മതാചാരങ്ങളെ പുകഴ്ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇവര്‍  ഹിന്ദു ബിബങ്ങളെയും പ്രതീകങ്ങളെയും അതി നികൃഷ്ടമായി അപമാനിക്കുകയും ചെയ്യുന്നു.


ഹിന്ദുക്കള്‍ രാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെട്ട ജനത: കെ.പി. ശശികല ടീച്ചര്‍

ഹിന്ദുക്കള്‍ രാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെട്ട ജനത: കെ.പി. ശശികല ടീച്ചര്‍


രാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെട്ട ജനതയാണ് ഹിന്ദുക്കളെന്ന് ഹിന്ദു ഐക്യവേദി  സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഇതിനെതിരെ രാഷ്ട്രീയമായിത്തന്നെ പ്രതികരിക്കണമെന്ന് ടീച്ചര്‍ പറഞ്ഞു. മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് ഒരു ചര്‍ച്ച പോലും നടത്താന്‍ കഴിയാത്ത ഭാരതത്തില്‍ ആചാരാനുഷ്ഠാനങ്ങളിലെ അവസാന വാക്ക് കോടതിയുടെതാവുന്നത് എങ്ങനെയെന്ന് ടീച്ചര്‍ ചോദിച്ചു.
കേരളത്തിലുടനീളം ഒരു ഹിന്ദു ഉണര്‍വ്വ് ഇന്ന് ദൃശ്യമാകുന്നുണ്ട്. ഈ മാറ്റത്തെ ചൂഷണം ചെയ്യാന്‍ രണ്ട് മുന്നണികളും ശ്രമിക്കുന്നതായും അവര്‍ പറഞ്ഞു. മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും കെ.പി. ശശികല ടീച്ചര്‍ നിര്‍വ്വഹിച്ചു. ഹിന്ദുമഹാസംഗമം ചെയര്‍മാന്‍ വി. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. ചിദംബരനാഥ് സ്മാരക വീര മാരുതി പുരസ്‌കാരം അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസമനുഷ്ടിച്ച ആര്‍എസ്എസ് മുന്‍ പ്രചാരകനും പ്രമുഖ സംഘാടകനുമായ വൈക്കം ഗോപകുമാറിന് സരസമ്മ ചിദംബരനാഥ് സമ്മാനിച്ചു.


കടപ്പാട്    ജന്മഭൂമി

2016, ജനുവരി 16, ശനിയാഴ്‌ച

ക്രൈസ്തവല്‍ക്കരണ ക്രിയക്ക് ചീഫ് സെക്രട്ടറി നേരിട്ടുരംഗത്തുണ്ട് എന്ന ഘട്ടംവരെ എത്തിയിരിക്കുന്നു.!

ഭരണകൂടം ഒരു മതത്തെ പിന്താങ്ങുമ്പോള്‍

P.നാരായണക്കുറുപ്പ് 

കേരളത്തിലെ ഹിന്ദുഭൂരിപക്ഷം കുറഞ്ഞ് കുറഞ്ഞ് ഇന്ന് ജനപക്ഷമായി മാറിക്കൊണ്ടിരിക്കുന്നതെപ്പറ്റി അടുത്തകാലത്തെങ്കിലും ജനങ്ങള്‍ക്ക് അവബോധമുണ്ടായി. സനാതന ധര്‍മം ത്യാഗബുദ്ധിയാണെന്ന് ചരിത്രം പറയുന്നു- ഹിന്ദുധര്‍മത്തിന്റെ സുവര്‍ണകാലത്ത് (ഗുപ്തരാജാക്കന്മാര്‍) മുസ്ലിം കടന്നേറ്റക്കാരുണ്ടായപ്പോള്‍ അവരെ ഓടിക്കാനല്ല, അവര്‍ക്ക് പള്ളി പണിയാന്‍ സഹായിക്കാനാണ് വിക്രമാദിത്യ ചക്രവര്‍ത്തി തുനിഞ്ഞത്. ഈ പാരമ്പര്യം പുലര്‍ത്തി എന്തെല്ലാമാണ് നമുക്ക് നഷ്ടപ്പെടാന്‍ ഇടവരുത്തി എന്നത് ചരിത്രപാഠം. ആധുനിക ലോകത്തിന് അനുയോജ്യമായ നയവും തന്ത്രവും കൈക്കൊണ്ടില്ലെങ്കില്‍, ഗ്രീക്കുമതം ഇല്ലാതായ ചരിത്രം ഇവിടെയും ആവര്‍ത്തിക്കും. എതിര്‍പാര്‍ട്ടിയുടേതാണ് ഭരണം നടത്തുന്ന പാര്‍ട്ടിയും നേതാക്കളും; പ്രതിപക്ഷം പോലും. അപ്പോള്‍ തന്ത്രപ്രയോഗം എത്ര എളുപ്പം. ക്ഷേത്രത്തിലെ സ്വത്ത് കൈമാറി വകതിരിച്ച് ഒടുവില്‍ പള്ളികളില്‍ എത്തുന്നു എന്ന വിചിത്രമായ ധനവിനിയോഗം വരെ!
എന്തിന് ഗ്രീസ് വരെ പോകണം? ഉദാഹരണത്തിന് നമുക്ക് തന്നെയില്ലേ കശ്മീരി ബ്രാഹ്മണര്‍. ആ സമ്പന്നവര്‍ഗം അഭയാര്‍ത്ഥികളായി ഹരിയാനയിലും ദല്‍ഹിയിലും ഉന്തുവണ്ടിയില്‍ ആപ്പിള്‍ വിറ്റ് അഭയാര്‍ത്ഥികളായി കഴിയാന്‍ തുടങ്ങിയിട്ട് അറുപതിലേറെ കൊല്ലമായില്ലേ? കേരളത്തില്‍ തന്നെയോ? സമ്പന്നവര്‍ഗവും ഭൂവുടമകളുമായിരുന്ന അയ്യര്‍ എന്ന വിഭാഗത്തിന് എന്തുപറ്റി? അവരുടെ അനുഭവം കേരളത്തിലെ ഹിന്ദുവിന്റെ അനുഭവമായി മാറാനിടയുള്ളതുകൊണ്ട്, അല്‍പ്പം വിശദീകരിക്കാം. കേരള ബ്രാഹ്മണര്‍ തികയാതെ വന്നപ്പോള്‍ പൂജാദി അനുഷ്ഠാനങ്ങള്‍ക്ക് തമിഴ് ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തുകയാണു ചെയ്തത്, നമ്മുടെ മഹാരാജാക്കന്മാര്‍ കരമൊഴിവായി വസ്തുക്കള്‍ നല്‍കിപ്പോന്നു. ഭരണനേതൃത്വത്തിനും അവരെ നിയോഗിച്ചു. അങ്ങനെ നേതൃത്വം വഹിച്ചതില്‍പ്പെടുന്നു, പതിനെട്ടാം നൂറ്റാണ്ടിലെ രാമയ്യന്‍ ദളവ മുതല്‍ അടുത്തകാലത്തെ സര്‍ സി.പി.രാമസ്വാമി അയ്യര്‍ വരെ. തമിഴ് ബ്രാഹ്മണര്‍ എന്ന തണ്ടപ്പേരുള്ള അവര്‍ ‘അയ്യര്‍’ എന്ന വ്യവഹാരപ്പേരില്‍ കേരളത്തിലെ ഒരു ന്യൂനപക്ഷത്തില്‍ത്തന്നെ മൈനര്‍ വിഭാഗമായിക്കഴിഞ്ഞു.
തലസ്ഥാനനഗരിയില്‍പ്പോലും സ്വന്തം കെട്ടിടം ഉയര്‍ത്തുവാനോ, മലകളില്‍ എസ്റ്റേറ്റ് സമ്പാദിക്കാനോ, അവരാരും ചിന്തിച്ചതുപോലുമില്ല. അതാണ് വര്‍ഗസ്വഭാവം. ഭൗതികനേട്ടം അവര്‍ക്കില്ല. പകരമുള്ളത് ശാസ്ത്രത്തിലും കലയിലും ജ്ഞാനം മാത്രമാണ്. കര്‍ണാടക(ശാസ്ത്രീയ) സംഗീതത്തിലെ പ്രമുഖരില്‍ ഒരു നല്ല പങ്ക് അയ്യര്‍കള്‍ ആയിത്തീര്‍ന്നു. ചെന്നൈ വൈദ്യനാഥന്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, എം.ഡി.രാമനാഥന്‍ തുടങ്ങിയ കുലപതികളെ കേരളത്തിന് സുപരിചിതമായി. അവരുടെ ശിഷ്യഗണത്തില്‍ പെടുന്നു നമ്മുടെ തന്നെ പാട്ടുകാര്‍. എന്തിന്? അഖിലേന്ത്യാ പ്രശസ്തനായ വാഗ്‌ഗേയകാരന്‍ പാപനാശം ശിവന്‍, പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന് ശാപ്പാടു കഴിച്ച് ഫീസ് സൗജന്യത്തോടെ സംസ്‌കൃത (രാജകീയ) വിദ്യാലയത്തില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) പഠിച്ച് തിരുവനന്തപുരത്തു ജീവിച്ചത് രണ്ടുതലമുറക്ക് മുമ്പായിരുന്നു. ഭരണരംഗത്തും കലാരംഗത്തും സ്ഥാനമുറപ്പിച്ച ഈ പ്രബുദ്ധവര്‍ഗത്തിന് ജനകീയ ഭരണം പുരോഗമിച്ചപ്പോള്‍, ന്യൂനപക്ഷ മൈനര്‍, അഥവാ ഭൂരിപക്ഷത്തിലെ വെറും മൈനര്‍ എന്നനിലയില്‍, അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. ഭരണരംഗത്തും കലാരംഗത്തും വേരുറപ്പിച്ച അവര്‍ക്ക് ഭരണരംഗത്തെ വേര് നഷ്ടപ്പെട്ടു-സിപിയ്ക്കുശേഷം. വൈലോപ്പിള്ളിയുടെ ‘ഹെഡ്മാസ്റ്റര്‍’ എന്ന കവിതയില്‍ പറയുമ്പോലെ

‘പണ്ടേ ഇപ്പട്ടന്മാര്‍ക്കു പരദേശമേ ദേശം.’
മറിച്ച്, ഇതുപോലൊരു ന്യൂനപക്ഷമായിരുന്നു ക്രിസ്ത്യാനി. അവരാകട്ടെ മൈനര്‍ അല്ല. നയതന്ത്രം അറിയാവുന്നതിനാല്‍ മേജര്‍തന്നെ. കലാ സംസ്‌കാരത്തിലല്ല, കാടും ഫഌറ്റും പട്ടണവും കൈക്കലാക്കാനാണ് അവര്‍ തുനിഞ്ഞത്. ഈ ചരിത്രം ഇവിടെ ചൂണ്ടിക്കാട്ടിയത്, സമൂഹം അതിന്റെ നിലനില്‍പ്പിനുവേണ്ട ഊര്‍ജം വീണ്ടെടുക്കാന്‍ തയ്യാറാവണം എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ്.
തമിഴ് ബ്രാഹ്മണര്‍ക്ക് ഇന്ന് കേരളത്തില്‍ വീടുപോലും ഇല്ല എന്നുപറയാം. ക്ഷേത്രപരിസരത്ത് ഒറ്റമുറി വീട്ടില്‍ ഇടതിങ്ങി താമസിക്കുന്ന നൂറില്‍പ്പരം കുടുംബങ്ങള്‍ തിരുവനന്തപുരത്തുതന്നെയുണ്ട്. ഒക്കെയും ബൗദ്ധികരംഗത്ത് മികച്ച സംഭാവന നല്‍കിയവരുടെ കുടുംബങ്ങള്‍. ബഹിരാകാശ ഗവേഷണ രംഗത്തെ ശാസ്ത്രകാരന്മാര്‍, ദക്ഷിണാമൂര്‍ത്തിയെപ്പോലുള്ള കലാകാരന്മാര്‍ തുടങ്ങിയവരുടെ ബന്ധുക്കള്‍. സ്ത്രീകള്‍ ജോലിക്കു പോകാറില്ല. കളമെഴുത്തും പാട്ടും ഭജനയും മാത്രമാണ് ജോലി. ഹിന്ദുവിന്റെ ആത്മീയതയും മറ്റുള്ളവരുടെ ഭൗതിക ധനസമ്പാദന വ്യഗ്രതയും ഇവിടെ പ്രകടമാണല്ലോ.

മാതൃഭൂമിയുടെ സംസ്‌കൃതി ഉള്ളിലുള്ളവര്‍ നായര്‍-ഈഴവ സമുദായങ്ങളാണ്. രണ്ടും ന്യൂനപക്ഷം. ഒന്നിച്ചാല്‍ കഥമാറും. അതുകൊണ്ട് നായരെ ചാക്കിട്ടു പിടിച്ച് ഭിന്നിപ്പിച്ച് നിര്‍ത്തിയാണ് എതിരാളി ജയിച്ചുപോരുന്നത്. കള്ളച്ചൂതില്‍ തോറ്റ് കാട്ടില്‍ കഴിയേണ്ടിവന്ന യഥാര്‍ത്ഥ രാജ്യാവകാശികളുടെ കഥ (മഹാഭാരതം) ഓര്‍മവരുന്നു. അതിലും കഷ്ടമാണ് ഹിന്ദു. കാരണം അവരില്‍നിന്ന് തന്നെ റിക്രൂട്ട് ചെയ്ത് കള്ളന്മാരെ സൃഷ്ടിച്ച്, ഭീകരന്മാരെ കൂട്ടുപിടിച്ച്, വീട്ടില്‍തന്നെ വീടുതുരപ്പന്മാരെ സൃഷ്ടിക്കാന്‍ ഭരണകൂടംകൂടി കൂട്ടുനില്‍ക്കുന്നു!
കേരളത്തിലെ വ്യാപകമായ ക്രൈസ്തവല്‍ക്കരണ ക്രിയക്ക് ഉദ്യോഗസ്ഥ മേധാവിയായ ചീഫ് സെക്രട്ടറി നേരിട്ടുരംഗത്തുണ്ട് എന്ന ഘട്ടംവരെ എത്തിയിരിക്കുന്നു. അതായത് അതൊരു ഗവണ്‍മെന്റു നയം കൂടിയാണെന്ന്! അവര്‍ അതിനുപറയുന്ന പേരോ ‘മതേതരത്വം’ എന്നും! ജിജി തോംസണ്‍ എന്ന ചീഫ് സെക്രട്ടറി കോട്ടയത്തെ ഓര്‍ത്തഡോക്‌സ് സഭയുടെ 200-ാം വാര്‍ഷികത്തില്‍ ആഹ്വാനം ചെയ്തത് ഓരോരുത്തരും സുവിശേഷത്തിന് ഇറങ്ങിത്തിരിക്കാനാണ്-പോവുക(ഗോ) പ്രസംഗിക്കുക(സ്‌പെല്‍)! ഇതിനെതിരെ ഹിന്ദു പ്രതികരിച്ചപ്പോള്‍, ടൈംസ് ഓഫ് ഇന്ത്യ പത്രം ഹിന്ദുക്കളെയാണ് കുറ്റപ്പെടുത്തിയതും.
”ക്രിസ്തുമത പ്രചാരണം നടത്തിയതിന് ക്ഷേത്രങ്ങള്‍ ചീഫ് സെക്രട്ടറിയുടെ തല കൊയ്യുന്നു” (മേല്‍പ്പടി പത്രം 2.12.15; 25-ാം പേജ്). ആര്‍ക്കും അറിയാം തലകൊയ്യാനുള്ള കരുത്തോ അതുമറച്ചുപിടിക്കാനുള്ള സംവിധാനമോ ഏതു ക്ഷേത്രത്തിനാണുള്ളത്! എതിര്‍ക്കാനുള്ള അവസരങ്ങള്‍ എത്രയോ ഉണ്ടായി ഇവിടെ. മഹാകവി അക്കിത്തത്തിന്റെ ‘അമ്പാടിക്കണ്ണന്‍’ എന്ന കാവ്യബിംബത്തെ ‘ഞാവല്‍പ്പഴം’ എന്നു തിരുത്തിയത് കേരളാ കോണ്‍ഗ്രസ് മന്ത്രി ജോസഫ് ഇടപെട്ടായിരുന്നു. വിഷ്ണുനാരായണന്റെ ‘ആദം ഹവ്വ’ ക്കവിതയെ പാഠപുസ്തകത്തില്‍നിന്ന് എടുത്തുമാറ്റിയത് ക്രിസ്തീയവികാരത്തെ മാനിക്കാന്‍! ബൈബിള്‍ കഥയുടെ പുനരാഖ്യാനത്തില്‍ കവി ചെയ്ത കുറ്റം ദൈവപക്ഷത്തില്‍ മനുഷ്യസ്‌നേഹം കടത്തിവിട്ടു എന്നതാണ്. പക്ഷേ മതവികാരം ഉണ്ടോ അതൊക്കെ ഗൗനിക്കുന്നു! ഹിന്ദുക്കള്‍ക്കാണെങ്കില്‍ മതം ഒരു വികാരമല്ല, ദര്‍ശനമാണ്. ഈ കവികളാകട്ടെ വെറിയന്മാരല്ല, വേദജ്ഞരാണ്.

കടപ്പാട് : ജന്മഭൂമി:

ശബരിമലയില്‍ യുവതികളുടെ പ്രവേശനം, കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഹിന്ദു ഐക്യവേദി കക്ഷി ചേരും.

ആചാര പദ്ധതികള്‍ ബോദ്ധ്യപ്പെടുത്തുന്നതില്‍ 

സര്‍ക്കാര്‍ പരാജയപ്പെട്ടു: ഹിന്ദു ഐക്യവേദി


ശബരിമല: വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചുവരുന്ന ശബരിമലയിലെ ആചാര പദ്ധതികളെക്കുറിച്ച് കോടതിയെ ധരിപ്പിക്കാ ന്‍ സംസ്ഥാന സര്‍ക്കാരിന് ആവാതെവന്നതാണ് സ്ത്രീകളുടെ ദര്‍ശനത്തെ സംബന്ധിച്ച് കോടതി സംശയം ഉന്നയിക്കേണ്ടിവന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു.
സന്നിധാനത്ത് നടത്തിയ വാ ര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവഹിതം അറിഞ്ഞതിന് ശേഷംമാത്രമേ ആചാര അനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താ ന്‍ കഴിയൂ. ഇത് സംബന്ധിച്ച് കോടതിയില്‍ നിലനില്‍ക്കുന്ന കേസ്സില്‍ ഹിന്ദുഐക്യവേദി കക്ഷിചേരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാര-നിഷ്ഠകളെ സംബന്ധിച്ച് വ്യക്തമായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
അയ്യപ്പസേവാ സമാജത്തിന് ദേവസ്വം ബോര്‍ഡ് അനുവദിച്ചുനല്‍കിയ സ്ഥലത്തെ അന്നദാന മണ്ഡപം പൊളിച്ചുനീക്കിയതിലൂടെ ആയിരക്കണക്കിന് അയ്യപ്പന്മാരുടെ അന്നം മുട്ടിക്കുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. തെറ്റിദ്ധാരണയുടെ പേരില്‍ അന്നദാന മണ്ഡപം പൊളിച്ചുനീക്കാന്‍ മുന്‍കയ്യെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
പമ്പമുതല്‍ സന്നിധാനംവരെ കാല്‍നടയായി എത്തിച്ചേരുന്ന മുഴുവന്‍ അയ്യപ്പന്മാര്‍ക്കും സൗജന്യമായി അന്നദാനം നടത്താന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. ഇല്ലെങ്കില്‍ അതിന് തയ്യാറാകുന്ന സന്നദ്ധസംഘടനകള്‍ക്ക് സ്ഥലം അനുവദിച്ച് പദ്ധതി നടപ്പിലാക്കണം. അയ്യപ്പന്മാര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരാജയപ്പെട്ടു. പ്രാഥമിക വൃത്തിക്ക് ശൗചാലയങ്ങള്‍ക്ക് മുന്നില്‍ ക്യൂനില്‍ക്കേണ്ട ഗതികേടിലാണ് ഇന്ന് ശബരിമലയിലെ അയ്യപ്പ‘ക്തരുടെ സ്ഥിതി. സര്‍ക്കാരിന്റെ പ്രസ്താവനകള്‍ എല്ലാംതന്നെ പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ പറയാത്ത കോടതി കാര്യങ്ങളും കേരളാഗവൺമെൻറിൻെറ രാഷ്ട്രീയഗൂഢാലോചനയും

ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം
ശബരിമലയിൽ പ്രായപരിമിതികൾ ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന ആവശ്യത്തിൻമേലുള്ള (W.P. (Civil) 373/2006) കേസില്‍ 2016 January 11 ന് ബഹു.സുപ്രീം കോട തിയുടെ ഇടക്കാല നിരീക്ഷണം ആണല്ലോ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത് .വാസ്തവത്തിൽ എന്താ യിരുന്നു കോടതിയില്‍ സംഭവിച്ചത് ? 2006 മുതല്‍ തുടര്‍ന്ന് വന്ന കേസില്‍ കോടതി പെട്ടെന്ന് ഒരു നിരീക്ഷണം നടത്താനുള്ള പ്രത്യേക സാഹചര്യം എന്തായിരുന്നു ? ആ സാഹചര്യം ആണ്  ആരും പറയാതെ പോയത് .

ഈ കേസില്‍ ബഹു.സുപ്രീംകോടതിയുടെ മുന്നില്‍ തൊട്ട് മുൻപത്തെ LDF സര്‍ക്കാര്‍ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന ആവശ്യ വുമായി അല്പ ദിവസങ്ങൾക്കു മുന്‍പ് കോടതി യില്‍ അപേക്ഷ സമർപ്പിക്കുകയുണ്ടായി. ഈ അപേക്ഷ പരിഗണിക്കവേ ആണ് കോടതിയുടെ വിവാദപരാമർശങ്ങൾ ഉണ്ടായത് . ശബരിമലയിൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്നതായിരുന്നു LDF സര്‍ക്കാര്‍ സമർപ്പിച്ചിരുന്ന സത്യവാങ്മൂലത്തിൻെറ ഉള്ളടക്കം . ഈ സത്യവാങ്മൂലം പിൻവലിക്കാൻ ഇപ്പോഴത്തെ UDF ഗവണ്‍മെന്റിന് 4 വർഷത്തിനു മേല്‍ സമയം കിട്ടിയിട്ടും അതു ചെയ്യാതെ അടുത്ത തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കേ പിൻവലിക്കാൻ അപേക്ഷ നല്‍കിയതിൻെറ ഉദ്ദേശശുദ്ധിയിൽ കോടതിക്ക് സ്വാഭാവികമായും സംശയം ജനിക്കുന്നതാണ് .
ഈ സാഹചര്യത്തില്‍ കോടതി സര്‍ക്കാരിനോട് പ്രധാനമായും 4 ചോദ്യങ്ങള്‍ ഉന്നയിച്ചു . ദൌർഭാഗ്യവശാൽ (അതോ ബോധപൂർവമോ ) സര്‍ക്കാര്‍ വക്കീലിൻെറ ഭാഗത്ത് നിന്നും തൃപ്തികരമായ ഒരു മറുപടിയും ഉണ്ടായില്ല. സര്‍ക്കാരിനു വേണ്ടി അവിടെ ഹാജരായത് അഡ്വക്കേറ്റ് ലിസ് മാത്യൂ ആയിരുന്നു . ക്ഷേത്രപദ്ധതിയെ കുറിച്ചോ വിശ്വാസങ്ങളെ കുറിച്ചോ സാമാന്യധാരണയോ മതിപ്പോ ഇല്ലാത്ത ലിസ് മാത്യൂവിനെ ഈ കേസ് കൈകാര്യം ചെയ്യാന്‍ നിയോഗിച്ചതിൻെറ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടത്തക്കതാണ്. സര്‍ക്കാരിന് പ്രത്യേക താല്‍പ്പര്യങ്ങള്‍ ഉള്ള കേസുകളില്‍ കപിൽ സിബലിനെ പോലുള്ള മുതിര്‍ന്ന അഭിഭാഷകരെ ഹാജരാക്കിയിട്ടുണ്ട് എന്ന വസ്തുത മറക്കരുതല്ലോ . ഈ കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് വേണുഗോപാലിന് ആകട്ടെ വിവരണത്തിനുള്ള സമയവും ലഭിച്ചില്ല.
ന്യൂനപക്ഷങ്ങൾക്കു മാത്രമായുള്ള ഹിന്ദുവിരുദ്ധ സര്‍ക്കാര്‍ എന്ന ദുഷ്ക്കീർത്തി ഏറെക്കുറേ സമ്പാദിച്ച സര്‍ക്കാര്‍ ആണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ . ഈ പേരുദോഷത്തെ തിരഞ്ഞെടുപ്പില്‍ അപകടമുണ്ടാക്കാത്ത വിധം വെള്ള പൂശി പൊതുസമൂഹത്തെ കബളിപ്പിക്കാൻ നടത്തിയ ഒരു പൊറാട്ടുനാടകത്തിൻെറ ദയനീയ പരാജയം ആണ് കോടതിയില്‍ കണ്ടത്‌ . ഈ പരാജയത്തിൻെറ ദുരന്തഫലം അനുഭവിക്കേണ്ടി വരുന്നത് ഇവിടുത്തെ ഹിന്ദുസമൂഹവും . . . . . . . . . . . . . . 

2016, ജനുവരി 15, വെള്ളിയാഴ്‌ച

ശബരിമല ദര്‍ശനവും സ്ത്രീകളും

അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്


വ്രതാനുഷ്ഠാനത്തിനും ആത്മസംസ്‌കരണത്തിനും പ്രാധാന്യമേറിയ ശബരിമല ദര്‍ശനത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശം ഏറെ ചിന്തോദ്ദീപകവും അതേ സമയം ദശലക്ഷക്കണക്കായ അയ്യപ്പഭക്തരില്‍ ആശങ്ക ഉണര്‍ത്തുന്നതുമാണ്. സ്ത്രീകളുടെ ക്ഷേത്രദര്‍ശനം സംബന്ധിച്ച സുപ്രിംകോടതിയുടെ വാദഗതികള്‍ പ്രധാനമായും ശരണമന്ത്രങ്ങളുരുവിട്ട് മലചവുട്ടുന്ന എതൊരു അയ്യപ്പഭക്തനെയും എന്നതുപോലെ ശബരിമലയുടെ പ്രത്യേകതയും പവിത്രതയും നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് ചോദ്യം ഉയര്‍ത്തുന്നത്. ഇതരക്ഷേത്രങ്ങളില്‍നിന്നും തികച്ചും ഭിന്നമായ ആചാരനുഷ്ഠാനങ്ങളുള്ള അയ്യപ്പതിരുസന്നിധി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതി യും  അവിടെ എത്താനുളള ദുര്‍ഘടങ്ങളും ആരെയും ചിന്തിപ്പിക്കുന്നതാണ്.ഇതു സംബന്ധിച്ച് ഉയര്‍ന്ന ചില ആശങ്കകള്‍ പങ്കുവയ്ക്കട്ടെ:
30 ദശലക്ഷത്തോളം ഭക്തര്‍ വന്നുപോകുന്ന ശബരിമലയില്‍ തിക്കിലും തിരക്കിലും മണിക്കൂറുകള്‍ ക്യൂനിന്ന് ഈ തീര്‍ഥാടനത്തിരക്കിലേക്ക് സ്ത്രീകളെക്കൂടി കടത്തിവിട്ടാലുണ്ടാകുന്ന ദുരിതവും പ്രതിസന്ധിയും അനവധിയാണ്.
ശബരിമല ശ്രീ അയ്യപ്പസ്വാമി കലിയുഗവരദനും അതേസമയം ബ്രഹ്മമചാരിയുമാണെന്നാണ് ഐതിഹ്യം. സ്ത്രീകള്‍ അയ്യപ്പസ്വാമിയെ തൊഴാന്‍ എത്തുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തിയതും ഈ വിശ്വാസ-ആചാരധാരയുമായി ബന്ധപ്പെട്ടാണ്. മറ്റ് ക്ഷേത്രങ്ങള്‍ക്കൊന്നും ഇല്ലാത്ത ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ശബരിമലയ്ക്കുണ്ട്. കല്ലും മുള്ളും കാടും മേടും താണ്ടി ക്‌ളേശഭിരതമായ യാത്രയിലൂടെയെ ആ സവിധത്തിലെത്താനാവൂ. ഇത്തരത്തിലുളള കഠിനകരമായ യാത്ര സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സുരക്ഷിതമല്ലെന്നുമുള്ള കാഴ്ച്ചപ്പാട് ത്രികാലജ്ഞാനികളായ ഋഷിവര്യന്‍മാരെ ഇത്തരത്തിലുളള നിയന്ത്രണത്തിന് പ്രേരിപ്പിച്ചിരിക്കാം.
സുപ്രീംകോടതിയില്‍ സ്ത്രീകളുടെ ശബരിമല ദര്‍ശനത്തിനായുളള ഹര്‍ജി നല്‍കിയത് ഇടതുപക്ഷാനുഭാവമുളള സംഘടനകളാണ്. ഇടതുഭരണ സമയത്താണ് ഈ നീക്കം ആരംഭിച്ചതും. ഈശ്വരവിശ്വാസമില്ലാത്തെ ഇക്കൂട്ടര്‍ക്ക് ശബരിമലയോടും ക്ഷേത്രങ്ങളോടും താല്‍പര്യം ജനിച്ചത് ദുരൂഹമാണ്. ഇവര്‍ക്ക് ആരാധാനാലയത്തിലെ മൗലികാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍പോലും അര്‍ഹതയില്ല.ശബരിമലയിലെ നിലവിലുളള ആചാരനുഷ്ഠാനങ്ങളെ തിരുത്തി എത്ര സ്ത്രീകള്‍ക്ക്് അവിടെ ദര്‍ശനം നടത്താനാഗ്രഹമുണ്ടെന്ന് അവര്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ ഈ ആവശ്യം ആരുടെതെന്ന് വ്യക്തമാകും.
മത്സ്യമാംസാദികള്‍ വെടിഞ്ഞ് പൂര്‍ണ ആത്മനിയന്ത്രണത്തോടെ സംന്യാസിതുല്യ ദിനചര്യയിലൂടെ സന്നിധാനത്തിന് എത്തുന്നവര്‍ ലൗകിക ചിന്തകള്‍ ഉണര്‍ത്താതിരിക്കാനുളള സാഹചര്യമാണ് അവിടെ വിഭാവനം ചെയ്തിരിക്കുന്നത്. അത് തുടരുകയും വേണം.
ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഒരു ലബോറട്ടറി പരീക്ഷണത്തിലൂടെ അടുത്തറിയാന്‍ സാധിക്കില്ല. അതിന് ശ്രമിക്കുന്നത് ശരിയല്ല. അത്തരം വിശ്വാസങ്ങളെ ലൗകിക യുക്തിയുടെ സൂഷ്മദര്‍ശിനിയിലൂടെ അപഗ്രഥിക്കുന്നത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകും.
ഭാരതീയ ആചാരനുഷ്ഠാനങ്ങളില്‍ സ്ത്രീകളുടെ അശുദ്ധിയെന്നത് കാലാകാലങ്ങളായി ആചരിച്ചുപോരുന്ന ഒന്നാണ്. അത് വിശ്വാസങ്ങളുമായും ശാസ്ത്രീയതയുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. എല്ലാ മതങ്ങളിലും ഇത്തരത്തിലുളള ആചാരങ്ങളുണ്ട്. െ്രെകസ്തവ-മുസ്ലിം വിഭാഗങ്ങളിലും ഇത്തരത്തിലുളള ചില സ്വയംനിയന്ത്രണ ചട്ടങ്ങള്‍ നിലവിലുളളതായി കാണാം.
സ്‌നാനം ജീവിതത്തില്‍ അനുപേക്ഷണിയമാണ്. എന്നാല്‍ കുളിക്കാതെ ജീവിക്കാനും അവകാശമുണ്ട്. എന്നാല്‍ കുളിക്കാതെ പൂജാദികര്‍മങ്ങള്‍ ചെയ്യുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടോ എന്ന് ചികഞ്ഞുനോക്കേണ്ടതില്ല.
ഇഷ്ടമുളള വസ്ത്രം ധരിക്കാമെന്നുളളത് മൗലികാവകാശമാണ്. യൂണിഫോം ധരിക്കാതെ വന്നതിന് സ്‌കൂളില്‍നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിക്കും ഇതേ സംരക്ഷണം ലഭിക്കൂമോ? ഒരു വിശ്വാസപരമ്പരയില്‍ കണ്ണി ചേര്‍ന്നിരിക്കുന്നവര്‍ ആ നിയമങ്ങള്‍ പാലിക്കണം. അതിന് സാധിക്കാത്തവര്‍ അതില്‍ നിന്നും സ്വയം പുറത്തുപോകണം.
വനിതകളുടെ അവകാശങ്ങള്‍ക്കായി വനിതാ കമ്മീഷനും കുട്ടികളെ സംബന്ധിച്ചുളള വ്യവഹാരങ്ങള്‍ക്കായി ജൂവൈനൈല്‍ ജസ്റ്റിസുമുണ്ട്. ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് തര്‍ക്കം തീര്‍ക്കേണ്ടത് തന്ത്രശാസ്ത്ര നിപുണനായ ഒരു നിയമവിദഗ്ധന്റെ മേല്‍നോട്ടത്തിലായിരിക്കണം.
സ്ത്രീകളുടെ ഋതുകാലം എന്നത് ആയുര്‍വേദത്തിലടക്കം വിശ്രമവും പൊതുഇടങ്ങളില്‍നിന്നും അകന്നുകഴിയുന്നതും നിഷ്‌ക്കര്‍ഷിച്ചിട്ടുളളതാണ്. ഹൈന്ദവ വിശ്വാസി സമൂഹത്തില്‍ വൈകാരികമായി വേരുറച്ച ഒന്നാണ് ഇത്. ഈ കാലത്ത് സ്ത്രീകളുടെ ശരീരത്തിലുണ്ടാക്കുന്ന രാസമാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും മൂലം സുഖകരമല്ലാത്ത മാനസിക ശാരീക അവസ്ഥയുണ്ടാകുന്നുവെന്നത് സുവിദിതമാണ്. ഇത്തരമൊരു അവസ്ഥയില്‍ തീര്‍ഥാടനം സാധ്യമാണോ.

ഒരു ഇംഗ്ലീഷ് ദിനപത്രം സ്വീകരിച്ച ഇടതുപക്ഷ സമീപനം മൂലം രാജ്യത്തിന് കനത്ത വില കൊടുക്കേണ്ടി വന്നു

അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നെന്ന് 

പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ്രാമജന്മഭൂമിയായ അയോധ്യയില്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച മ്സ്ജിദ് നിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും അലഹബാദ് ഹൈക്കോടതിയും ക്ഷേത്രമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടും നിര്‍മാണം നീട്ടിക്കൊണ്ടു പോവുന്നത് ശരിയല്ലെന്നും മുഹമ്മദ് പറയുന്നു.
മസ്ജിദിന്റെ 14 തൂണുകളിലും പതിനൊന്നാം നൂറ്റാണ്ടിലെ ക്ഷേത്രങ്ങളിലേതു പോലെ പൂര്‍ണ്ണകലശം കൊത്തിവച്ചിട്ടുണ്ടെന്നും ക്ഷേത്രകലയില്‍ പൂര്‍ണക ലശം എട്ട് ഐശ്വര്യ ചിഹ്നങ്ങളിലൊന്നാണെന്നും മുഹമ്മദ് പറയുന്നു. ശനി യാഴ്ച പുറത്തിറങ്ങുന്ന ആത്മകഥയിലാണ് മുഹമ്മദ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
1978ലാണ് താന്‍ പുരാവസ്തു സംഘത്തിനൊപ്പം തര്‍ക്കമന്ദിരത്തിലെത്തി ഗവേഷണം നടത്തിയത്. പോലീസ് കാവലുള്ള മന്ദിരത്തിലേക്ക് ആര്‍ക്കും പ്രവേശനം ഇല്ലായിരുന്നുവെങ്കിലും ഞങ്ങള്‍ ഗവേഷണ സംഘത്തില്‍ പെട്ടവരായിരുന്നതുകൊണ്ട് ഒരു വിലക്കുമുണ്ടായില്ല. അതിനാലാണ് ഈ തൂണുകളൊക്കെ അത്ര അടുത്തു നിന്ന് കാണാന്‍ സാധിച്ചത്.
സത്യം അറിയാമായിരുന്ന പലരും അനുരഞ്ജനത്തിന് ശ്രമിച്ചില്ല. ബാബറി മസ്ജിദ് സംഭവത്തില്‍ ഒരു ഇംഗ്ലീഷ് ദിനപത്രം സ്വീകരിച്ച ഇടതുപക്ഷ സമീപ നമാണ് രാജ്യത്തിന് കനത്ത വില കൊടുക്കേണ്ടി വന്നതെന്നും പുസ്തകത്തില്‍ പറയുന്നു.
കടപ്പാട് : ജന്മഭൂമി

2016, ജനുവരി 14, വ്യാഴാഴ്‌ച

വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള വിലക്ക് ലിംഗ-സമത്വ വിലക്കായി തെറ്റിദ്ധരിപ്പിച്ചു.

ശബരിമല വിലക്ക് : സുപ്രീം കോടതിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തണം - ഹിന്ദു ഐക്യവേദി  

ശബരിമലയില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച സാഹചര്യവും, വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ആചാരപരമായ വിലക്കാണ് ഏര്‍പ്പെടുത്തിട്ടുള്ളത്.  ക്ഷേത്രവിശ്വാസത്തിന്റെ അടിസ്ഥാനത്തി ലുള്ള വിലക്കിനെ ലിംഗ-സമത്വ വിലക്കായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതു മൂലമാണ് കോടതി സ്ത്രീ പ്രവേശനത്തിന് അനുകൂലമായി നിരീക്ഷണം നടത്തിയത്. നിരിശ്വരവാദികളായ ഇടതു പക്ഷസര്‍ക്കാരാണ് ഇത്തരത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ശബരിമല പോലെ കോടാനുകോടികള്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രത്തിന്റെ വിശ്വാസപരമായ കാര്യങ്ങളില്‍ നിരുത്തരവാദപരമായ സമീപനമാണ് ഇടതുവലതുസര്‍ക്കാരുകള്‍ കൈക്കൊണ്ടത്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ താന്ത്രികവും ആചാരപരവുമായ കാര്യങ്ങളില്‍ അവസാനവാക്ക് തന്ത്രിമാരും വൈദികശ്രേഷ്ഠന്മാരുമായിരിക്കെ കോടതി ശബരിമല വിഷയത്തില്‍ ആചാര്യ അഭിപ്രായം തേടാന്‍ തയ്യാറാവണം. ആയിര ത്താണ്ടുകളായി തുടര്‍ന്നുവരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ ത്ത്  രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള ശ്രമങ്ങളില്‍ നിന്ന് ഇടതുവലതുമുന്ന ണികള്‍ പിന്‍തിരിയണം.  ഹൈന്ദവ ഭക്തജനവികാരത്തെ വ്രണപ്പെടുത്തുന്ന തീരുമാനങ്ങള്‍ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാകില്ലെന്ന പ്രത്യാശയിലാണ് ഹിന്ദുക്കളെന്നും ഇ.എസ്.ബിജു പറഞ്ഞു.

പൊരിവെയിലില്‍ ബാരിക്കേടുകള്‍ക്കിടയില്‍ കിടക്കവിരികള്‍ കെട്ടി അതിന് കീഴില്‍ പോ ലും തീര്‍ത്ഥാടകര്‍ക്ക് കിടക്കേണ്ടിവരുന്നു.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ശബരിമല; 

വിശ്രമത്തിന് വിരിയിടമില്ലാതെ അയ്യപ്പഭക്തര്‍

ശബരിമല: വിശ്രമത്തിന് വിരിയിടമില്ലാതെ വിഷമിക്കുന്ന അയ്യപ്പന്മാരുടെ വൃത്താന്തത്തിന് നിത്യം സന്നിധാനം മൂകസാക്ഷിയാണ്. ദര്‍ശനപുണ്യം നേടാന്‍ കഷ്ടപ്പാടുകളും ദുരിതവും സഹിച്ച് മണിക്കൂറുകള്‍ കാത്തുനിന്ന ക്ഷീ ണം ശരീരത്തെ തളര്‍ത്തുമ്പോള്‍ തലചായ്ക്കാനു ള്ള ഇടത്തിനായി ഭക്തരുടെ നെട്ടോട്ടം ഇവിടുത്തെ കാഴ്ചകളിലൊന്നാണ്.
ഭക്തര്‍ക്ക് വിരിവച്ച് വിശ്രമിക്കാന്‍ വേണ്ടത്ര സൗകര്യം ഇവിടെ ഒട്ടുംതന്നെയില്ല. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തുതന്നെ ഒന്നരക്കോടി ഭക്തജനങ്ങള്‍ വന്നുപോകുന്ന സന്നിധാനത്ത് ഭക്തര്‍ക്ക് വിശ്രമിക്കാന്‍ ആകെയുള്ളത് നാലുവിരിപ്പന്തലുകള്‍ മാത്രം. പരമാവധി നാലായിരംപേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിമാത്രമാണ് ഈ പന്തലുകള്‍ക്കുള്ളത്. ഇവിടം നിറഞ്ഞുകവിയുന്നതോടെ വൃത്തിയും വൃത്തികേടുകളും, മഞ്ഞുംമഴയും വെയി ലും നോക്കാതെ കിട്ടുന്നിടത്ത് വിരിവയ്ക്കുന്നു. പൊരിവെയിലില്‍  ബാരിക്കേടുകള്‍ക്കിടയില്‍ കിടക്കവിരികള്‍ കെട്ടി അതിന് കീഴില്‍ പോ ലും തീര്‍ത്ഥാടകര്‍ക്ക് കിടക്കേണ്ടിവരുന്നു.
പിന്നീടുള്ള ആശ്രയം ദേവസ്വംബോര്‍ഡ് ലേലത്തില്‍ നല്‍കിയിട്ടുള്ള വിരിപ്പുരകളാണ്. ബോര്‍ഡ് രൂപീകൃതമാകുന്നതിനുംമുമ്പ് നിര്‍മ്മിച്ചവയാണ് ഇവയെല്ലാം. ലക്ഷക്കണക്കിന് രൂപയ്ക്കാണ് വിരിപ്പുരകള്‍ ലേലം നല്‍കുന്നത്. വിരിയിടത്തിന് ഒരാള്‍ക്ക് 35 രൂപ നിജപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കരാറുകാര്‍ തിരക്കുള്ള ദിവസങ്ങളില്‍ 200 രൂപവരെ ഈടാക്കാന്നുണ്ട്.
സന്നിധാനത്തെ പത്തോളം കെട്ടിടങ്ങളിലായുള്ള വാടകമുറികളാണ് അയ്യപ്പന്മാരുടെ മറ്റൊരു ആശ്രയം. ഏഴ് ഡോണര്‍ഹൗസുകളിലും മൂന്ന് പില്‍ഗ്രിം സെന്ററുകളിലുമായി ആകെ 650 മുറികളാണുള്ളത്.
ഇതില്‍ നൂറോളം മുറികള്‍ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. പിന്നീടുള്ള 550 മുറികളാണ് അയ്യപ്പന്മാര്‍ക്ക് വാടകയക്ക് നല്‍കുന്നത്. ഇവിടെ മുറികള്‍ തരപ്പെടുത്തി എടുക്കുക എന്നുള്ളത് ഏറെ പ്രയാസകരമായ ജോലിയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് മുഖാന്തിരം മുറികള്‍ക്ക് ശ്രമിച്ചാല്‍ വളരെ വിരളമായി മാത്രമേ ഇവ ലഭ്യമാകുകയുള്ളു.
നേരിട്ടെത്തി മുറി സ്വന്തമാക്കാം എന്നുകരുതിയാല്‍ മണിക്കൂറുകളോളം നീണ്ടനിരയില്‍ കാത്തുനില്‍ക്കേണ്ടി യുംവരും. ഇവിടെ വരുന്ന തീര്‍ത്ഥാടകരുടെ വിശ്രമ ആവശ്യത്തിന് വേണ്ടത്രമുറികള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൗകര്യങ്ങള്‍ കുറവാണെങ്കിലും ഈ മുറികളുടെ നിരക്ക് സ്റ്റാര്‍ഹോട്ടലുകളെ വെല്ലുന്നതാണ്. 12 മണിക്കൂറിന് രണ്ടുപേര്‍ക്ക് 250 രൂപയില്‍ തുടങ്ങുന്ന വാടക 1600 രൂപവരെ ഉയരും. മൂന്നാമത് ഒരാള്‍കൂടി സംഘത്തിലുണ്ടെങ്കില്‍ ഒ രാള്‍ക്ക് 250 രൂപ നിരക്കില്‍ അധികമായും നല്‍കേണ്ടിവരും.
ചുരുക്കത്തില്‍ പത്തുപേരുടെ സംഘത്തിന് മുറി ലഭിക്കണമെങ്കില്‍ 3000 രൂപ വാടകയായി നല്‍കണം. തത്വത്തില്‍ ഒരാള്‍ ക്ക് 300രൂപ 12 മണിക്കൂറിന് വാടക നല്‍കേണ്ടതായുണ്ട്.


കടപ്പാട് :  ജന്മഭൂമി: 

ശബരിമലയില്‍ അടിസ്ഥാന സൌകര്യമൊരുക്കാത്തവരാണ് സ്ത്രീ പ്രവേശനത്തെ കുറിച്ച് വാദിക്കുന്നത് -കുമ്മനം.

ശബരിമലയില്‍ യുവതികളുടെ പ്രവേശനം; ദേവഹിതമറിഞ്ഞുള്ള ഏകോപന ചര്‍ച്ചകള്‍ ഉണ്ടാകണം: കുമ്മനം രാജശേഖരന്‍


ശബരിമല ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് കീഴ്‌വഴക്കങ്ങളും ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള ദേവഹിതവും അറിഞ്ഞുള്ള ഹൈന്ദവ സമൂഹത്തിന്റെ ഏകോപന ചര്‍ച്ചകള്‍ ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ശബരിമലയുടെ കാര്യങ്ങള്‍ വിശ്വാസികളുടെ പ്രശ്‌നങ്ങളാണ്. എന്നാല്‍ മതേതരമെന്ന് പറയുന്ന ഇടത്-വലത് മുന്നണി സര്‍ക്കാര്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന നിലപാടാണ് നാളിതുവരെ സ്വീകരിച്ചിരിക്കുന്നത്.  ശബരിമല  മറ്റ് ക്ഷേത്രങ്ങളെപ്പോലെയല്ല. മറ്റ് ക്ഷേത്രങ്ങളില്‍ ആര്‍ക്കും എപ്പോള്‍വേണമെങ്കിലും ദര്‍ശനം നടത്താം. എന്നാല്‍ ശബരിമലയില്‍ 41 ദിവസത്തെ വ്രതശുദ്ധി നിര്‍ബന്ധവും ഇതുവഴിയുള്ള ആചാരാനുഷ്ഠാനവുമാണ് ഉണ്ടാവേണ്ടത്്.
ശബരിമലയില്‍ സ്ത്രീകളെയും കുട്ടികളേയും പ്രായമായവരെയും ദര്‍ശനത്തിന് സൗകര്യമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു ക്ഷേത്രങ്ങളിലും ഹൈന്ദവ സമൂഹത്തിലേതടക്കം ഏതൊരു സ്ത്രീകള്‍ക്കും ദര്‍ശനം നടത്താം.

എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ ഇരുമുന്നണികളും ബോധപൂര്‍വ്വമായ വിവാദങ്ങളുണ്ടാക്കി ഹൈന്ദവ സമൂഹത്തിലെ വിശ്വാസങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.

ശബരിമലയില്‍ സ്ത്രീകളെ കയറ്റിക്കൂടെ എന്ന സുപ്രീം കോടതിയുടെ അഭിപ്രായത്തിന് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകകര്‍ മൗനം പാലിച്ചതിനുപിന്നിലും ആ കേസ് കോടതിയിലെത്തിച്ച എല്‍ഡിഎഫ് മുന്നണിയുടെ നീക്കത്തിലും വിശ്വാസികളില്‍ സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ നിലവിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്‌പോലും അടിസ്ഥാന സൗകര്യം ഒരുക്കാതെ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് പറയുന്നതിനു പിന്നിലെ ദുരൂഹത വ്യക്തമാണെന്ന്  അദ്ദേഹം പറഞ്ഞു

കടപ്പാട്: ജന്മഭുമി  

2016, ജനുവരി 12, ചൊവ്വാഴ്ച

തീര്‍ത്ഥാടന സമയത്തുണ്ടായ ദുരന്തകാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ കാട്ടു ന്ന അലംഭാവം അയ്യപ്പഭക്തന്മാരോട് കാട്ടുന്ന അവഗണനയാണ് ചൂണ്ടിക്കാട്ടുന്നത്

പുല്ലുമേട്: ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍


ശബരിമല: തിക്കിലും തിരക്കിലുംപെട്ട് അതിദാരുണമായി 106 അയ്യപ്പന്മാര്‍ മരിക്കാനിടയാക്കിയ പുല്ലുമേട് ദുരന്തം കഴിഞ്ഞിട്ട് നാലുവര്‍ഷം പിന്നിട്ടെങ്കിലും ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍. 2011 ജനുവരി 14നാണ് മകരജ്യോ തി കണ്ടുമടങ്ങിയ അയ്യപ്പന്മാ ര്‍ പുല്ലുമേട്ടില്‍ മരണപ്പെട്ടത്.


സംഭവത്തെ തുടര്‍ ന്ന് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം ആരംഭിക്കുംമുമ്പ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. എസ്പി സുരേന്ദ്രനായിരുന്നു അന്വേഷണ ചുമതല. എസ്പി സ്ഥലംമാറിയതോടെ കോട്ടയം ഡി വൈഎസ്പി ജോണ്‍സനാ ണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
മൂന്നരവര്‍ഷംകൊണ്ട് തയ്യാറാക്കിയ സമഗ്രമായ അന്വേഷ ണ റിപ്പോര്‍ട്ട് അടുത്തനാളില്‍ എറണാകുളം എസ്പിവഴി ഐജിക്ക് നല്‍കിയിരുന്നു. ഐജി എഡിജിപിക്കും റി പ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ടില്‍ അപകടത്തിന്റെ ഉത്തരവാദിത്വം വ്യക്തമാക്കിയിട്ടില്ലെന്നതിനാല്‍ തിരുത്തലുകള്‍ക്കായി അന്വേഷണ ഉ ദ്യോഗസ്ഥന് മടക്കിയയച്ചു. അപാകതകള്‍ പരിഹരിച്ച് മൂ ന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് എ ഡിജിപിക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന.
പതിനായിരക്കണക്കിന് തീര്‍ ത്ഥാടകര്‍ ജ്യോതീദര്‍ശനത്തി ന് ശേഷം ഇടുങ്ങിയ പാതയിലൂടെ കടന്നുവന്നപ്പോള്‍ ഉണ്ടായ തിക്കുംതിരക്കുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പുല്ലുമേടില്‍നിന്ന് ഉപ്പുപാറയ്ക്ക് വരുന്ന ഭാഗത്ത് 10മീറ്റര്‍ ഭാഗംമാത്രമാണ് നിരപ്പുള്ളത്. ഈ ഭാഗത്ത് സ്വാകാര്യവാഹനങ്ങ ള്‍ പാര്‍ക്കുചെയ്തതുമൂലം തീര്‍ത്ഥാടകര്‍ക്ക് സ്വതന്ത്രമാ യി സഞ്ചരിക്കാനുള്ള സൗക ര്യം ഇല്ലാതായി. തീര്‍ത്ഥാടക പാതയിലേക്ക് ഇറക്കി കടയുടമകള്‍ തട്ടികള്‍ സ്ഥാപിച്ചതും തിരക്കേറാന്‍ ഇടയാക്കി. സ്വകാര്യവാഹനങ്ങള്‍ വള്ളക്കടവില്‍നിന്നും കടത്തിവിടരുതെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും വനംവകുപ്പ് വാഹനങ്ങള്‍ കടത്തിവിട്ടു. ഈ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനാ യി സ്ഥലം ക്രമീകരിച്ചിരുന്നുമില്ല. ഇതോടെ വാഹനങ്ങള്‍ താര്‍ത്ഥാടക പാതയില്‍ പാര്‍ ക്ക് ചെയ്തു.
വിളക്കുകണ്ട് മടങ്ങിയ തീര്‍ ത്ഥാടകര്‍ ഇരച്ചെത്തിയതോ ടെ വാഹനങ്ങള്‍ക്ക് ഇടയിലൂ ടെ പോകാന്‍ കഴിയാതെയായി. ഇതാണ് തിക്കുംതിരക്കും ഉണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ഭാഗത്ത് വെളിച്ചമില്ലാതിരുന്നതും അപകടത്തി ന്റെ ആക്കംകൂട്ടി.
സംഭവസ്ഥലത്തുനിന്നും ക ണ്ടെടുത്ത ബൈക്കിന്റെ ഉടമയെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇതുവരെ അതിന് ക ഴിഞ്ഞിട്ടില്ല. ഉടമയില്ലാത്ത ബൈക്ക് എങ്ങനെ ഇവിടെയെത്തിയെന്നുള്ള ദുരൂഹത ഇനിയും മാറിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ഹരിഹരന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ ട്ടിട്ടിന്റെ പകര്‍പ്പുപോലും കഴി ഞ്ഞദിവസങ്ങളിലാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചത്.
ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരുവേദിയിലും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പുല്ലുമേട്ടില്‍ ഇനിയും അപകടം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളെ സംബന്ധിച്ച സാദ്ധ്യതകള്‍ പഠിക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ വാദം. ഈ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുല്ലുമേട്ടില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും സര്‍ക്കാര്‍ വിശദീകരി ക്കുന്നു.
പഠനറിപ്പോര്‍ട്ടോ, അന്വേഷ ണ റിപ്പോര്‍ട്ടോ എന്തുമാകട്ടെ അത് എന്തായാലും മന്ത്രിസഭായോഗത്തില്‍ വയ്ക്കുവാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും കെടുകാര്യസ്ഥതയും ഈറിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നുണ്ട്. പുല്ലുമേട്ടില്‍ കടകള്‍ അനുവദിച്ചതിലും, ചങ്ങലകള്‍ വലിച്ചുകെട്ടിയതി ലും വനംവകുപ്പ് വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടിലു ണ്ട്. ആവശ്യത്തിന് വെളിച്ചമില്ലാഞ്ഞ സ്ഥലത്ത് വേണ്ടത്ര പോലിസിനെ നിയോഗിക്കാ ത്തതും ദുരന്തത്തിന് വ്യാപ് തികൂട്ടിയതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഈ റിപ്പോര്‍ ട്ടിന്റെ അടിസ്ഥാനത്തില്‍ അനാസ്ഥകാണിച്ച ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
തീര്‍ത്ഥാടനത്തെ അട്ടിമറിക്കാ ന്‍ ചിലര്‍ നടത്തിയ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ദുരന്തം സംഭവിച്ചതെ ന്ന അഭിപ്രായം വിവിധ കോണുകളില്‍നിന്ന് ഇപ്പോഴും ഉയരുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് ക്യാബിനറ്റിലോ, നിയമസഭയിലോ പോലും, ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യറായില്ല.
ചുരുങ്ങിയ അറുപത് ദിനംകൊണ്ട് വിവിധ വകുപ്പുകളിലൂടെ സംസ്ഥാന സര്‍ക്കാരി ന്റെ ഖജനാവില്‍ കോടിക്കണക്കിന് രൂപയുടെ വരുമാനമെ ത്തുന്ന തീര്‍ത്ഥാടന സമയത്തുണ്ടായ ദുരന്തകാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ കാട്ടു ന്ന അലംഭാവം അയ്യപ്പഭക്തന്മാരോട് കാട്ടുന്ന അവഗണനയാണ് ചൂണ്ടിക്കാട്ടുന്നത്.


കടപ്പാട്ജന്മഭൂമി: 

ശബരിമല സ്ത്രീ പ്രവേശനവും സുപ്രീം കോടതി നിരീക്ഷണവും വീഴ്ച പറ്റിയത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും

മത വിശ്വാസപരമായ കാര്യങ്ങളില്‍ കോടതി അന്തിമ വാക്കായി മാറുന്നത് ഉചിതമായ കാര്യമല്ല. 


ശബരിമല സ്ത്രീ പ്രവേശനവും സുപ്രീം കോടതി നിരീക്ഷണവും വീഴ്ച പറ്റിയത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും .1. ശബരിമലയില്‍ സ്ത്രീ പ്രവേശനം അസാധ്യമോ ?
ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷിദ്ധമല്ല. പക്ഷെ സ്ത്രീകള്‍ക്ക് പ്രായപരിധി നിശ്ചയിക്കപെട്ടിട്ടുണ്ട്.
2. എന്താണ് അതിന്‍റെ അടിസ്ഥാനം ? 

ശബരിമല തീര്‍ത്ഥാടനം നടത്തേണ്ടത് മണ്ഡലകാലം (41ദിവസം) കഠിനവ്രതം എടുത്തതിനു ശേഷമാണ്. സാധാരണഗതിയില്‍ സ്ത്രീകള്‍ക്ക് ഒരു മണ്ഡലകാലം മുറിയാതെ വ്രതം സ്വീകരിക്കുവാന്‍ പ്രയാസമുണ്ട്. അതിനിടയില്‍ ഋതുവാകുവാന്‍ ഇടയുണ്ട് .

പൊതുവേ വ്രതകാലത്തും ക്ഷേത്രത്തിലും വര്‍ജ്ജിക്കേണ്ട അശുദ്ധികളുടെ കൂട്ടത്തില്‍ പറയപ്പെട്ടതാണ് 'രക്ത സ്പര്‍ശം' . (" രക്തസ്പര്‍ശോ ശവസ്പര്‍ശ രേതസ്പര്‍ശ സ്തഥൈവ ച") ശവസ്പര്‍ശം , രേതസ്സിന്‍റെ സ്പര്‍ശം ഇവയും വര്‍ജ്ജിക്കേണ്ടത് തന്നെ.

ഏതു തരത്തില്‍ പെട്ടതാണെങ്കിലും ഏതു ജീവിയുടെയാണെങ്കിലും രക്തം,ശവം,ശുക്ലം തുടങ്ങിയവയുടെ സ്പർശനം അശുദ്ധി തന്നെയാണ്.

3. ശബരിമല തീർത്ഥാടനം പഴയ കാലത്ത് പൂർണ്ണമായും കാൽനടയായും കല്ലും മുള്ളും കാടും മലയും താണ്ടി തന്നെയായിരുന്നു. 

ശരീരക്ലേശം കൊണ്ട് ക്രമം തെറ്റിയും ഋതുവാകുവാനുമുള്ള സാധ്യതകൾ ഉണ്ട്. അപ്രതീക്ഷിതമായി വ്രത ഭംഗം ഉണ്ടാവുന്നത് സ്ത്രീകൾക്കും മാനസിക പ്രയാസം ഉണ്ടാക്കും .

4. പിന്നെ ഒരു വിശ്വാസം പറയുന്നത് ശബരിമല ധർമ്മശാസ്താവ് നിത്യ നൈഷ്ഠികബ്രഹ്മചാരി സങ്കല്‍പ്പത്തിലാണ് ആരാധിക്കപ്പെടുന്നത് . സാധാരണ നൈഷ്ഠിക ബ്രഹ്മചാരികൾക്കു ധർമാചാര്യന്മാർ വിധിക്കുന്ന നിഷ്ഠ ദേവനും ബാധകമായി തീരുന്നുണ്ട്. ( അത് കൊണ്ട് തന്നെയാണ് തീര്‍ത്ഥാടകര്‍ക്ക് കഠിന വ്രതം നിശ്ചയിക്കപ്പെട്ടതും)

നൈഷ്ഠിക ബ്രഹ്മചര്യം പാലിക്കുന്ന ഏതൊരു വ്യക്തിക്കും എതിര്‍ലിംഗത്തില്‍പെടുന്ന വ്യക്തിയുമായി ഇടപഴകുന്നതിനു ധര്‍മ്മശാസ്ത്രങ്ങള്‍ നിയന്ത്രണം വിധിച്ചിട്ടുണ്ട്.

കോടതിയുടെ പരാമര്‍ശം
മത വിശ്വാസപരമായ കാര്യങ്ങളില്‍ കോടതി അന്തിമ വാക്കായി മാറുന്നത് ഉചിതമായ കാര്യമല്ല. 

ധർമാചരണപദ്ധതിയിൽ കൈകടത്തുമ്പോഴുള്ള കരുതലും പാകതയും ബഹു.സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറയാന്‍ ആകില്ല.

കാലാനുസൃതമായി നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായതാണ് ഹിന്ദു ധര്‍മ്മം.

അതിലൊക്കെ തീരുമാനം ഉണ്ടാക്കി നടപ്പിലാക്കിയത് ഇവിടുത്തെ ആചാര്യ സമൂഹമാണ്.
ഈ വിഷയത്തിലും ആചാര്യന്മാരുടെ അഭിപ്രായം മാനിക്കുന്നതാണ് പ്രായോഗികവും ധാര്‍മ്മികവുമായ രീതി. " ആചാര്യ സമയ പ്രമാണം വേദാശ്ച " എന്നത് ആചാര വിഷയങ്ങളില്‍ ആചാര്യന്മാരുടെ അഭിപ്രായം പ്രമാണമാണെന്ന സൂചനയാണ്.
അത് കൊണ്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ധര്‍മ്മ ആചാര്യന്മാരുടെ സഭ വിളിച്ചു കൂട്ടി അവര്‍ എടുക്കുന്ന തീരുമാനം എന്തായാലും കോടതിയെ ബോധ്യപ്പെടുത്തെണ്ടതാണ്.

കോടതി നിരീക്ഷിച്ചത് പോലെ ശബരിമല അടക്കമുള്ള ഹിന്ദു ക്ഷേത്രങ്ങള്‍, പൊതുസ്ഥാപനങ്ങളല്ല. അവ ഹിന്ദു സമൂഹത്തിലെ പ്രത്യേക "Religious Denomination"ന്‍റെ സര്‍വ്വസ്വമാണ്.

ക്ഷേത്ര വിശ്വാസികള്‍ അടങ്ങുന്നതാണ് ആ Religious denomination .
ഹിന്ദുക്കളുടെ ഇടയിൽ തന്നെയുള്ള ക്ഷേത്ര വിശ്വാസികളല്ലാത്ത ഇതര വിഭാഗങ്ങൾ പോലും ഇക്കാര്യങ്ങളിൽ ഇടപെടാൻ പാടില്ലാത്തതാകുന്നു. ഈ Religious denominationന്റെ പ്രതിനിധി ചമഞ്ഞ് സർക്കാർ കയ്യടക്കി വച്ചിരിക്കുന്നത് മോചിപ്പിച്ച് ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കുകയാണ് കോടതി ചെയ്യേണ്ടത്.
കുറിപ്പ് : സ്ത്രീകള്‍ രജസ്വലകളാകുന്ന പ്രക്രിയയെ വളരെ ഉദാത്തമായാണ് ധർമശാസ്ത്രങ്ങൾ നോക്കിക്കാണുന്നത്. സ്ത്രീകള്‍ മൂലതഃ പവിത്രകളാണ് എന്തെന്നാല്‍ - "സ്ത്രിയഃ പവിത്രമതുലം 
നൈതാ ദുഷ്യന്തി കർഹിചിത്
മാസി മാസി രജോ യാസാം 
ദുഷ്കൃതാന്യപകർഷതി."
ഒാരോ മാസവും രജസ്വലകളാകുന്നതുകൊണ്ട് എല്ലാ ദുഷ്കൃതങ്ങളെയും നീക്കി പവിത്രകളായി മാറുന്ന അവര്‍ ഒരിക്കലും ദോഷയുക്തകളാകുന്നില്ല എന്നാണ് ഈ സ്മൃത്യംശത്തിൻെറ സാരം.

-- ഭാർഗ്ഗവറാം

ഒരു കാഷായത്തുണിയും ചുറ്റി ലോകം ജയിച്ചു വന്ന മഹാപുരുഷന്‍ ..! ആശ നശിച്ച് ധര്‍മത്തില്‍നിന്നും ഭ്രംശിച്ച ഹിന്ദു മനസ്സിന് സഞ്ജീവിനിയായിട്ടാണ് അദ്ദേഹം ആവിര്‍ഭവിച്ചത്. ശ്രീ സ്വാമിജി ആത്മവിശ്വാസമരുളി പാരമ്പര്യ പ്രതിഷ്ഠയും കുറെ കൈവരുത്തി


ഇന്ന് വിവേകാനന്ദ ജയന്തി 

.  
ശ്രീരാമകൃഷ്ണ ദേവന്റെ പ്രഭാവത്താല്‍ ലോകോപകാര പ്രവൃത്തികള്‍ ക്കു വേണ്ടി തന്റെ ഹ്രസ്വമായ മഹദ്ജീവിതം സമ്പൂര്‍ണ സമര്‍പ്പണം ചെയ്ത ധീരോദാത്തന്‍, ആധുനിക ഭാരതത്തിന്റെ ഉദ്ധാരകന്‍, മാനവ മഹത്വത്തെ സാക്ഷാത്കരിച്ച വിശ്വപ്രേമി, മന്ത്രങ്ങളെ മുദ്രാവാക്യങ്ങളാക്കിയ മഹാന്‍, എന്തിന് ചൈനയുടെ ഭാരതാക്രമണം പോലും ദീര്‍ഘദര്‍ശനം ചെയ്ത ക്രാന്തദര്‍ശി-ഈ നിലകളിലാണ് സ്വാമി വിവേകാനന്ദന്‍ അറിയപ്പെടുന്നത്. ജീവിതപ്രശ്‌നങ്ങളെ നവീന രീതിയില്‍ സമീപിക്കുകയും ലോകത്തെ വിശിഷ്യാ ഭാരതത്തെ പ്രബുദ്ധമാക്കിയ വീരേശ്വരാവതാരമായ വിവേകാനന്ദ സ്വാമികള്‍ നവയുഗത്തിന്റെ ആചാര്യനും ഉദ്ഘാടകനുമാണ്.
ഭാരതത്തിലെന്നല്ല ലോകജീവിതത്തിന്റെ വിവിധ രംഗങ്ങളിലെ പ്രഗത്ഭര്‍ വിവേകാനന്ദനെക്കുറിച്ച് അവരുടെ വീക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. സ്വാമിജിയെ ലോകത്തിനുമുമ്പില്‍ കാഴ്ചവെച്ചത് അദ്ദേഹത്തിന്റെ ഗുരുനാഥനായ ശ്രീരാമകൃഷ്ണപരമഹംസന്റെ മഹിമയാണ്. അദ്ദേഹം സ്വാമിജിയെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി. ”ഒരു ദിവസം സമാധിയിലാണ്ടിരിക്കുമ്പോള്‍ ദൈവിക പ്രകാശം ഒളിമിന്നുന്ന ശരീരത്തോടുകൂടിയുള്ള ഏഴ് ഋഷിമാരെ ഞാന്‍ കണ്ടു. അതിലൊരു ഋഷി പെട്ടെന്ന് ദിവ്യമായ മുഖത്തോടുകൂടിയ ഒരു കുട്ടിയായി മാറി. ആദ്യമായി ഞാന്‍ നരേന്ദ്രനെ കണ്ടപ്പോള്‍ മനസ്സിലാക്കി അവന്‍ ആ ഋഷിയാണെന്ന്.” പിന്നീട് ശ്രീരാമകൃഷ്ണന്‍ സ്വാമിജിയെ ആദ്യമായി കണ്ട അവസരത്തില്‍ പറഞ്ഞു ”നിന്റെ യഥാര്‍ത്ഥ ചൈതന്യം ഞാന്‍ മനസ്സിലാക്കുന്നു. നീ നരേന്ദ്രനല്ല, നാരായണനെന്ന ഋഷിയുടെ ഒരു ഭാഗമായ നരനെന്ന ഋഷിയാണ്. മനുഷ്യരെ അവരുടെ കഷ്ടപ്പാടുകളില്‍നിന്നും ദുഃഖത്തില്‍നിന്നും രക്ഷിക്കാനായി ഭൂമിയില്‍ അവതരിച്ചവനാണ് നീ.”
സ്വാമികള്‍ പ്രസിദ്ധനാകുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ശ്രീരാമകൃഷ്ണ ദേവന്‍ നരേന്ദ്രന്‍ എന്ന ബാലനെ, അക്കാലത്തെ ബംഗാളിലെ പ്രസിദ്ധ വാഗ്മിയും ബ്രഹ്മസമാജ നേതാക്കളിലൊരാളുമായ കേശവചന്ദ്ര സെന്നുമായി തുലനം ചെയ്ത് ഇങ്ങനെ പറയുകയുണ്ടായി. ”കേശവന്‍ പത്തിതളുകളുള്ള താമരയാണെങ്കില്‍ എന്റെ നരേന്ദ്രന്‍ ആയിരം ഇതളുകളുള്ള താമരയാണ്. കേശവന്‍ മെഴുകുതിരിയാണെങ്കില്‍ നരേന്ദ്രന്‍ കത്തിജ്വലിക്കുന്ന സൂര്യനാണ്. കേശവന്‍ ചെറു കിണറാണെങ്കില്‍ നരേന്ദ്രന്‍ ഹര്‍ദാല്‍പൂക്കുറിനെപ്പോലെയുള്ള ഒരു പുഴയാണ്.”
സ്വാതന്ത്ര്യത്തിന് ദശകങ്ങള്‍ക്ക് മുമ്പ് അടിമത്വത്തെ അമൃതായി കരുതി നുകരാന്‍ മോഹിച്ച ഒരു ജനതയാണ് ഭാരതത്തിലുണ്ടായിരുന്നത്. അടിമത്വത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ തങ്കക്കിരണങ്ങള്‍ തങ്ങളില്‍ പതിക്കണമെന്നുള്ള ദാഹം നമ്മുടെ ജനതയില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടായെങ്കില്‍ അതിന് മുഖ്യകാരണം വിവേകാനന്ദ സന്ദേശങ്ങളാണ്. രാഷ്ട്രപിതാവ് മഹാത്മജി വിവേകാനന്ദനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ”ഞാന്‍ സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങള്‍ വളരെ ആഴത്തില്‍ പഠിച്ചിട്ടുണ്ട്. അതിനുശേഷം മാതൃരാജ്യത്തോടുള്ള എന്റെ സ്‌നേഹം ആയിരം ഇരട്ടിയായി വര്‍ധിച്ചു. അതുകൊണ്ട് യുവജനങ്ങളെ ഞാന്‍ പറയുന്നു.
സ്വാമി വിവേകാനന്ദന്‍ എന്തിനുവേണ്ടിയാണോ ജനിച്ചതും ജീവിച്ചതും, ആ സന്ദേശങ്ങളില്‍ ചിലതെങ്കിലും ഉള്‍ക്കൊള്ളാതെ നിങ്ങള്‍ വെറും കൈയോടെ മടങ്ങിപ്പോവരുത്.” ഭാരത സ്വാതന്ത്ര്യ സമരത്തില്‍ വിവേകാനന്ദന്റെ സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് നവഭാരതശില്‍പ്പിയായ നെഹ്‌റു പറയുന്നു: ”സ്വാതന്ത്ര്യസമരത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ വലിയൊരു വിഭാഗം ആവേശപൂര്‍വം പങ്കെടുക്കാനുണ്ടായ മുഖ്യ കാരണം അവര്‍ക്ക് സ്വാമി വിവേകാനന്ദനില്‍നിന്നും ലഭിച്ച പ്രചോദനമാണ്.”


കടപ്പാട്  ജന്മഭൂമി:


2016, ജനുവരി 6, ബുധനാഴ്‌ച

ന്യൂനപക്ഷ സമൂഹത്തിന്‍റെ അന്തപ്പുരങ്ങളില്‍ ചെന്ന് അവരുടെ ആവശ്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും, നിയമനിര്‍മ്മാണം നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഹിന്ദു സമൂഹത്തിന്‍റെ പ്രശ്‌നങ്ങളോട് നീതിപുലര്‍ത്തിയി


ഹിന്ദു അവകാശപത്രിക : സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിച്ചു
ഹിന്ദുസംഘടനാനേതാക്കള്‍


ഹിന്ദുഐക്യവേദി സര്‍ക്കാരിന് സമര്‍പ്പിച്ച 200 ലധികം ആവശ്യങ്ങളടങ്ങിയ ഹിന്ദു അവകാശ പത്രിക ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഔദ്യോഗിക ചര്‍ച്ച പ്രഹസനം ആയെന്ന് ഹിന്ദുസംഘടനാനേതാക്കള്‍ ആരോപിച്ചു. ബുധനാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, റവന്യൂവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, പട്ടികജാതി/പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ്, കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍, തുറമുഖവകുപ്പ് മന്ത്രി കെ.ബാബു, പട്ടിക വര്‍ഗവകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി, സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ. മുനീര്‍, വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്, വിവിധവകുപ്പ് തലവന്‍മാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ജനറല്‍സെക്രട്ടറിമാരായ ഇ.എസ്. ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, കെ.പി.എം.എസ്. പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, ട്രഷറര്‍ തുറവൂര്‍ സുരേഷ് മലയാള ബ്രാഹ്മണസമാജം പ്രസിഡന്റ്, തോട്ടം നാരായണന്‍ നമ്പൂതിരി, വീരശൈവസഭ ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.പി. ഭാസ്‌ക്കരന്‍, കേരള കുഡുംബി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, പാണന്‍ സമുദായ സമിതി രക്ഷാധികാരി തഴവ സഹദേവന്‍, നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് പി. കെ. ഭാസ്‌ക്കരന്‍, അഖില കേരള പണ്ഠിതര്‍ മഹാസഭ ജനറല്‍ സെക്രട്ടറി വി. എന്‍. അനില്‍കുമാര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി രജനീഷ് ബാബു, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം ജ്യോതിന്ദ്രകുമാര്‍, കെ. പ്രഭാകരന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മുന്നോക്ക-പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ തീരദേശ-ക്ഷേത്ര- ആഭ്യന്തര സുരക്ഷ, വിഷയങ്ങളില്‍ 29 ഇനകാര്യങ്ങളും, 2013 ലെ ആദ്യഘട്ട ചര്‍ച്ചയില്‍ തീര്‍പ്പാകാത്ത കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തത്.

ഹിന്ദു അവകാശപത്രിക സമര്‍പ്പിച്ച 3 വര്‍ഷത്തിനകം നടന്ന 2 ചര്‍ച്ചകളിലും, ഇന്ന് നടന്ന ചര്‍ച്ചയിലും സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയത്.
ന്യൂനപക്ഷ സമൂഹത്തിന്റെ അന്തപ്പുരങ്ങളില്‍ ചെന്ന് അവരുടെ ആവശ്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും, നിയമനിര്‍മ്മാണം നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഹിന്ദു സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് നീതിപുലര്‍ത്തിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
ഹിന്ദുക്കളുടെ ആവശ്യങ്ങളില്‍ ചില വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്, ലംപ്‌സം ഗ്രാന്റ് 1000 രൂപയാക്കുക, ഭൂരഹിതരുടെ സമരം ഒത്തു തീര്‍പ്പാക്കുക, വനവാസികള്‍ക്ക് പട്ടയം, മാറാട് സി.ബി.ഐ. അന്വേഷണം, ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും, ഗ്രേഡും ഉയര്‍ത്തല്‍, പിന്നോക്ക ക്ഷേമ പദ്ധതികള്‍, അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ വീണ്ടെടുക്കല്‍ എന്നീ വിഷയങ്ങളില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ തയ്യാറാകാത്തത് ഹിന്ദുക്കളോടുള്ള തികഞ്ഞ അവഹേളനമാണ്. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ മനോഭാവമാണ് ചര്‍ച്ചയില്‍ പ്രതിഫലിച്ചത്. സര്‍ക്കാരിന്റെ ഹിന്ദു വഞ്ചന ചര്‍ച്ച ചെയ്യാന്‍ ജനുവരി അവസാനവാരം അവസാനവാരം 144 ഹിന്ദുസംഘടനകളുടെ നേതൃയോഗം കോട്ടയത്ത് വിളിച്ചു ചേര്‍ക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.ഹിന്ദുഐക്യവേദി സര്‍ക്കാരിന് സമര്‍പ്പിച്ച200ലധികം ആവശ്യങ്ങളടങ്ങിയ ഹിന്ദു അവകാശ പത്രിക ചര്‍ച്ചചെയ്യാന്‍ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും

ഹിന്ദുഅവകാശ പത്രിക 

സര്‍ക്കാര്‍ തലചര്‍ച്ച ഇന്ന് 


    ഹിന്ദുഐക്യവേദി സര്‍ക്കാരിന് സമര്‍പ്പിച്ച200ലധികം ആവശ്യങ്ങളടങ്ങിയ ഹിന്ദു അവകാശ പത്രിക ചര്‍ച്ചചെയ്യാന്‍ഇന്ന് 
രാവിലെ 11  മണിക്ക് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും.
ചര്‍ച്ചയില്‍ വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ പങ്കെടുക്കും.. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്സ്.ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍,  നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ഭാസ്‌ക്കരന്‍, കെ.പി.എം.എസ്സ്. സംസ്ഥാനപ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍, ട്രഷറര്‍ തുറവൂര്‍ സുരേഷ്, ആള്‍ ഇന്‍ഡ്യ  വീരശൈവസഭാ പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്‍,ജനറല്‍ സെക്രട്ടറി കെ.വി.ശിവന്‍, മലയാള ബ്രാഹ്മണ സമാജം രക്ഷാധികാരി  തോട്ടംനാരായണന്‍ നമ്പൂതിരി, ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.റ്റി.ഭാസ്‌കരന്‍, അഖിലേന്‍ഡ്യാ നാടാര്‍ അസ്സോസിയേഷന്‍  സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, പാണന്‍ സമുദായസംഘടനാ രക്ഷാധികാരി തഴവ സഹദേവന്‍, കേരളാ കുടുംബി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി  എസ്സ്. സുധീര്‍, അഖില കേരള  പണ്ഡിതര്‍ മഹാജന സഭ ജനറല്‍ സെക്രട്ടറി വി.എന്‍.അനില്‍കുമാര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജനറല്‍ സെക്രട്ടറി രജനീഷ് ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

2016, ജനുവരി 5, ചൊവ്വാഴ്ച

ഹിന്ദു ഐക്യം എന്ന ആശയത്തിന് രൂപവും ഭാവവും നല്‍കിയ മഹാത്മാവാണ് മന്നത്തുപത്മനാഭന്‍. ഒരു പൈതൃകം പേറുകയും ഒരു ധര്‍മ്മസംഹിതയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഹിന്ദുക്കളെല്ലാം സഹോദരന്മാരായി കഴിഞ്ഞുകൂടണമെന്നും പരസ്പരം സഹായിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.

മന്നവും ശങ്കറും ഹിന്ദു ഐക്യവുംഎം.പി. അപ്പു
ഹിന്ദു ഐക്യം എന്ന ആശയത്തിന് രൂപവും ഭാവവും നല്‍കിയ മഹാത്മാവാണ് മന്നത്തുപത്മനാഭന്‍. ഒരു പൈതൃകം പേറുകയും ഒരു ധര്‍മ്മസംഹിതയില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഹിന്ദുക്കളെല്ലാം സഹോദരന്മാരായി കഴിഞ്ഞുകൂടണമെന്നും പരസ്പരം സഹായിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. തന്റെ പ്രവര്‍ത്തനത്തിന്റെ ഏറിയകൂറും നീക്കിവച്ചത് താന്‍ ജനിച്ച സമുദായത്തിനുവേണ്ടിയായിരുന്നുവെങ്കിലും സഹോദരസമുദായങ്ങളോടും അദ്ദേഹത്തിന് സ്‌നേഹഭാവമാണുണ്ടായിരുന്നത്. ഹിന്ദുമതത്തിന് ഒരുമിച്ചല്ലാതെ അതിലെ ഏതെങ്കിലും ഒരു സമുദായത്തിനുമാത്രമായി പുരോഗമിക്കുവാന്‍ എളുപ്പമല്ല” എന്ന് മന്നം പറയാറുണ്ടായിരുന്നു. “നായര്‍ സമുദായത്തിന്റെ ആരോഗ്യവും ക്ഷേമവും ഹിന്ദുസമൂഹത്തിന്റെ ആരോഗ്യത്തേയും ക്ഷേമത്തേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. ഹിന്ദുസമൂഹമാകുന്ന മഹാവൃക്ഷത്തിന്റെ ഒരുശാഖമാത്രമാണ് നായര്‍ സമുദായം. അതുകൊണ്ട് ഹിന്ദുസമൂഹത്തിന് ആരോഗ്യമുണ്ടെങ്കിലേ നായര്‍ സമുദായത്തിനും അതുണ്ടാകൂ എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. (മന്നത്തുപത്മനാഭന്‍ കര്‍മ്മയോഗിയായ കുലപതി പേജ്-140) “എന്നോട് ബന്ധമുള്ളതും സാമീപ്യമുള്ളതുമായതുകൊണ്ടാണ് നായര്‍സമുദായത്തെ താന്‍ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തത്””എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാക്കുകളില്‍ മാത്രമല്ല പ്രവൃത്തിയിലും മന്നം സഹോദരസമുദായങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭരണഘടനയില്‍ നായന്മാരല്ലാത്തവര്‍ക്കും പ്രവേശനം കൊടുക്കുവാനുള്ള അവസരം അദ്ദേഹം എഴുതിച്ചേര്‍ത്തു. “കരയോഗത്തിന്റെ അഭ്യുദയകാംക്ഷികളായ മറ്റ് ഹിന്ദുക്കളേയും കരയോഗത്തില്‍ ചേര്‍ക്കാവുന്നതാണ്. (കരയോഗ നിബന്ധന-ഇ).
അക്കാലത്ത് ഈഴവരുടേയും പുലയരുടേയും പറയരുടേയും ധീവരരുടേയുമൊക്കെ യോഗങ്ങളില്‍ ക്ഷണിച്ചുകൊണ്ടുപോയി മന്നത്തിനെ പ്രസംഗിപ്പിക്കാറുണ്ടായിരുന്നു. നമ്പൂതിരിമാരുടെ സമ്മേളനത്തില്‍ ഇങ്ങനെപോയി പ്രസംഗിക്കാറുള്ള ഏക അബ്രാഹ്മണന്‍ മന്നം മാത്രമായിരുന്നു. 1931 ഏപ്രില്‍ 10-ന് ആലപ്പുഴയില്‍ എസ്എന്‍ഡിപിയുടെ ആഭിമുഖ്യത്തില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ അദ്ധ്യക്ഷനാകുവാന്‍ ക്ഷണിച്ചതും മന്നത്തെയായിരുന്നു. പുലയനെ കണ്ടാല്‍പോലും അയിത്തമുള്ള കാലത്ത് അയ്യങ്കാളിയുടെ പിറന്നാളുകള്‍ക്ക് വെങ്ങാന്നൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍പോയി സദ്യ ഉണ്ണുവാനുള്ള ധൈര്യവും മന്നത്തിനുണ്ടായിരുന്നു. കല്ലുമാല വലിച്ചെറിഞ്ഞ് മാറുമറയ്ക്കുവാനുള്ള അവകാശത്തിനുവേണ്ടി 1915 ഡിസംബര്‍ 15-ന് കൊല്ലം റയില്‍വേസ്റ്റേഷനില്‍കൂടിയ അവര്‍ണ്ണയോഗത്തില്‍ എന്‍എസ്എസിന്റെ പ്രസിഡന്റ് പങ്കെടുത്തു. അവര്‍ക്കുധരിക്കുവാനുള്ള മേല്‍വസ്ത്രം എടുത്തുകൊടുക്കുകയും ചെയ്തു.
അവര്‍ണ്ണരുടെ സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാകേണ്ടത് സവര്‍ണ്ണരുടെ ബാദ്ധ്യതയാണ്. ഉയര്‍ന്ന ജാതിക്കാരായി കരുതുന്നവര്‍തന്നെയാണ് കൂടുതല്‍ ത്യാഗംചെയ്യേണ്ടതും ക്ലേശം സഹിക്കേണ്ടതും എന്ന ഉയര്‍ന്ന മനോഭാവവും മന്നത്തിനുണ്ടായിരുന്നു. (കര്‍മ്മയോഗിയായ കുലപതി 135).
ഒരു ഉത്തമനായ സമുദായനേതാവ് എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന്റെ ഉത്തമമായ ഉദാഹരണമാണ് മന്നം. തന്റെ സമുദായത്തിന്റെ മാത്രം അവകാശങ്ങള്‍, അവരുടെമാത്രം ഉയര്‍ച്ച എന്ന സങ്കുചിതത്വത്തെ വെടിഞ്ഞ് അവശത അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ചോരനീരാക്കി പണി എടുത്തു. പ്രശസ്തമായ വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിന് വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് സവര്‍ണ്ണജാഥ നയിച്ചത് മന്നം ആണ്. അത് നായര്‍ക്ക് വഴിനടക്കുവാനായിരുന്നില്ല, അവര്‍ണ്ണനെ വഴിനടത്തിക്കുവാനായിരുന്നു. അവര്‍ക്ക് ആ അവകാശം വാങ്ങിക്കൊടുക്കേണ്ടത് ജ്യേഷ്ഠസമുദായമായ നായരുടെ കടമയായി അദ്ദേഹം കണ്ടു. അതിനുവേണ്ടിയാണ് ചെരുപ്പും കുടയും ഉപയോഗിക്കാതെ കനത്തചൂടും വെയിലും സഹിച്ച് വൈക്കത്ത് നിന്നും തിരുവനന്തപുരംവരെ നടന്നത്.
മന്നം വിദ്യാഭ്യാസ രംഗത്തേക്ക് തിരിഞ്ഞതും എല്ലാ സമുദായങ്ങളിലുംപ്പെട്ട ഹിന്ദുകുട്ടികള്‍ക്ക് പഠിക്കുവാനുള്ള ധാരാളം അവസരം ഒരുക്കികൊടുക്കണം എന്ന നല്ലമനസ്സുമായാണ്. വെറുതെ പഠിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കുകമാത്രമല്ല, അവരില്‍ ഹിന്ദുധര്‍മ്മബോധവും സഹോദര മനസ്ഥിതിയും അങ്കുരിപ്പിക്കണം എന്നും അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു.
പള്ളിമുറ്റത്തെ പള്ളിക്കൂടത്തില്‍ കത്തനാരുടെ മാനേജ്‌മെന്റില്‍ അവരുടെ അന്തരീക്ഷത്തില്‍ ക്രിസ്ത്യാനി വാദ്ധ്യാര്‍ പഠിപ്പിച്ചാല്‍ ആ ഹിന്ദു എങ്ങനെയായിരിക്കും”എന്നും മന്നം ചോദിക്കുന്നു. ഇതിനു പരിഹാരമായിട്ട് ഓരോ സമുദായവും വിദ്യാലയമുണ്ടാക്കുകയെന്നത് എളുപ്പമല്ല. ഹിന്ദുക്കള്‍ എല്ലാവരുംകൂടി വിദ്യാലയമുണ്ടാക്കി നടത്തികൊണ്ടുപോകണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. 1920-ല്‍ മലയാള രാജ്യത്തില്‍ അദ്ദേഹം എഴുതി. ”ഹിന്ദു സമുദായത്തിലെ എല്ലാവിഭാഗങ്ങള്‍ക്കുംകൂടി ഇങ്ങനെ ഒരു മഹാസ്ഥാപനം ഉണ്ടാക്കുവാനും നടത്തുവാനും കഴിഞ്ഞാല്‍ സമുദായങ്ങള്‍ തമ്മില്‍ ഇന്നുള്ള അഭിപ്രായഭേദങ്ങളും അസമത്വവാദങ്ങളും തനിയെ നീങ്ങുമെന്നും ജാതിക്കധീതമായ ഒരു ഹിന്ദുസമുദായം ക്രമേണ പൂര്‍ണ്ണരൂപം പ്രാപിക്കുമെന്നും കാണുവാന്‍ ദീര്‍ഘദൃഷ്ടി ഒന്നും വേണ്ട.
നാമെല്ലാം യോജിച്ച് കൊല്ലത്ത് ഒരു ഹിന്ദുയൂണിയന്‍ കോളേജുണ്ടാക്കണമെന്നാണ് ആഗ്രഹിച്ചത്. ആ ആഗ്രഹം സഫലമാകുവാന്‍ എളുപ്പമല്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് പെരുന്നയില്‍ പണി ആരംഭിച്ചത്”. അങ്ങനെ ആറ്റുനോറ്റുണ്ടാക്കിയ കോളേജിന് നായര്‍ കോളേജ് എന്ന് പേരിടാതെ ഹിന്ദു കോളേജ് എന്ന് പേരിട്ടു തന്റെ പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു. ജാതിക്കതീതമായി ഹിന്ദുക്കളെ സംഘടിപ്പിക്കുവാന്‍ ഇറങ്ങിതിരിച്ച തന്റെ പേരിന്റെകൂടെ ജാതിനാമം ഇരിക്കുന്നത് ഭംഗിയല്ലെന്ന് മന്നത്തിന് തോന്നി. അതുകൊണ്ട് പേരിന്റെകൂടെയുണ്ടായിരുന്ന വാല്‍മുറിച്ചുകളഞ്ഞ് ജാത്യഭിമാനം വേണ്ടെന്നുവച്ച് മാതൃക കാണിച്ചു.
എന്‍എസ്എസ് ആസ്ഥാനത്തുവച്ച് നടക്കാറുള്ള വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് ഹിന്ദുസമ്മേളനവും നടത്തിവന്നു. അതില്‍ ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് വീരസവര്‍ക്കര്‍, വിശ്വഹിന്ദുപരിഷത്തിന്റെ സ്ഥാപകാംഗമായ സ്വാമി ചിന്മയാനന്ദ, ഹൈന്ദവ പണ്ഡിതനായ കെ.എന്‍.മുന്‍ഷി തുടങ്ങിയവരെ ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിക്കാറുണ്ടായിരുന്നു. ഹിന്ദുക്കളെ ഒരുമിപ്പിക്കാന്‍വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുമിഷന്‍ എന്ന സംഘടനയുടെ സ്ഥാപകാംഗവുമായിരുന്നു.
എസ്എന്‍ഡിപിയോഗത്തിന്റെ സാരഥിയായിരുന്ന ആര്‍.ശങ്കറുമായി ചേര്‍ന്ന് മന്നം ഹിന്ദുമഹാമണ്ഡലം ഉണ്ടാക്കുന്നതോടെയാണ് കേരളത്തില്‍ ഹിന്ദുഐക്യത്തിന്റെ കാഹളം ആദ്യമായി മുഴങ്ങുന്നത്. എന്തുകൊണ്ട് അതിന് ഇറങ്ങിതിരിച്ചു എന്നതിന് മന്നംതന്നെ മറുപടി പറയുന്നുണ്ട്.”അന്യോന്യബന്ധമില്ലാതെ അലസരായി കിടക്കുന്ന ഹിന്ദുക്കളെ സംഘടിതരായി ഒരു പ്ലാനോടുകൂടി ജോലിചെയ്യുന്ന മറ്റ് രണ്ട് മതക്കാരും ഇന്നല്ലെങ്കില്‍ നാളെ തോല്‍പ്പിക്കുമെന്നും അതിന്റെഫലമായി ഹിന്ദുജനതയും ഹിന്ദുസംസ്‌കാരവും നശിക്കുമെന്നും തോന്നിയതുകൊണ്ട് അതിനെ തടുത്ത് മാനാഭിമാനമുള്ള ഹിന്ദുക്കളെ സൃഷ്ടിക്കേണ്ടത് എല്ലാ ഹിന്ദുവിന്റേയും ധര്‍മ്മമാണെന്ന് കരുതിയാണ് ഹിന്ദുമഹാമണ്ഡലം ഉണ്ടാക്കിയത്.” (മന്നത്തുപത്മനാഭന്റെ പ്രസംഗങ്ങള്‍ 110).
ഹിന്ദുമഹാമണ്ഡലം ശൈശവാവസ്ഥയില്‍ വിടപറഞ്ഞെങ്കിലും ആ ആശയത്തിന്റെ പ്രസക്തി ഇന്നും കെട്ടുപോയിട്ടില്ല. മാത്രമല്ല ദിവസംതോറും വര്‍ദ്ധിച്ചുവന്നുകൊണ്ടുമിരിക്കുന്നു. അദ്ദേഹം അന്ന് പറഞ്ഞതുപോലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും രാഷ്ട്രീയമായിട്ട് സംഘടിച്ചു. മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നത് നിര്‍ത്തുകയും സ്വന്തമായി പാര്‍ട്ടികള്‍ ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും തങ്ങളുടെ സമുദായ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാം തിരിച്ചുവിടുകയും ചെയ്യുന്നു. അതാണ് അവരുടെ ഇന്നുകാണുന്ന മുന്നേറ്റത്തിനുകാരണം. വോട്ട് കയ്യിലുള്ള കാലത്തോളം അവരിതു തുടരുകയും ചെയ്യും.
സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗങ്ങളിലെ എല്ലാ നേട്ടങ്ങളും ന്യൂനപക്ഷങ്ങള്‍ കരസ്ഥമാക്കിയത് രാഷ്ട്രീയമായി ചിന്തിച്ചതുകൊണ്ടുമാത്രമാണ്. ഇത് കാണുവാന്‍ കണ്ണില്ലാതെ രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നിടത്ത് ഹിന്ദുക്കള്‍ വോട്ട് ചെയ്തതാണ് അവരുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പ്രധാനകാരണം. ഒരുവിഭാഗം സംഘടിച്ച് ശക്തരായി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങുമ്പോള്‍ മറ്റൊരുകൂട്ടര്‍ അസംഘടിതരായി നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് മത്സരിച്ചുകഴിഞ്ഞുകൂടിയാല്‍ ഉണ്ടാകുവാന്‍ പോകുന്നത് സര്‍വ്വനാശമാണ്. ഈ തിരിച്ചറിവ് ഇന്ന് എസ്എന്‍ഡിപി യോഗത്തിനും മറ്റു ചില സമുദായിക സംഘടനകള്‍ക്കും ഉണ്ടായികഴിഞ്ഞു. അതുകൊണ്ടാണവര്‍ നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവര്‍ യോജിക്കണം എന്നുപറയുന്നത്. ചില സമുദായനേതാക്കള്‍ക്ക് ഹിന്ദുഐക്യത്തിന്റെ ആവശ്യകത ഇനിയും ബോദ്ധ്യപ്പെട്ടിട്ടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണുതുറപ്പിക്കുമ്പോള്‍ അവര്‍ക്കും അത് ബോദ്ധ്യപ്പെടാതിരിക്കുകയില്ല.
കേരളത്തിലെ പകുതിയോളം വരുന്ന ന്യൂനപക്ഷവിഭാഗങ്ങൾ രാഷ്ട്രീയമായിട്ട് സംഘടിക്കുമ്പോൾ ഭൂരിപക്ഷവും അങ്ങനെ ചെയ്യുന്നതിൽ ഒരുതെറ്റുമില്ല. എൻഎസ്എസ് നേതാവായ മന്നവും എസ്എൻഡിപി യോഗം നേതാവായ ആർ.ശങ്കറും ഇത് വ്യക്തമാക്കിയിട്ടുണ്ട്. അവർ അത് കാണിച്ചുതന്നിട്ടുമുണ്ട്. ഇങ്ങനെ ഹിന്ദു സംഘടിക്കുന്നത് ഏതെങ്കിലും മതത്തിനെതിരല്ല. ആരുടേയും അവകാശങ്ങൾ കവർച്ച ചെയ്യുവാനുമല്ല. അവകാശപ്പെട്ടത് ചോദിച്ചുവാങ്ങുവാൻ മാത്രമാണ്.
സാമുദായിക നേതാക്കളായിട്ടും മന്നത്തിനും ശങ്കറിനും വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. അവർ സമുദായത്തിനും രാഷ്ട്രത്തിനുമെതിരായ എല്ലാ സമീപനങ്ങളേയും ചോദ്യം ചെയ്തു. ഹിന്ദു വിരുദ്ധമായ നടപടികളെടുത്തപ്പോൾ ലോകത്തിലാദ്യമായി വോട്ട് പെട്ടിയിലൂടെ അധികാരത്തിൽവന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ തട്ടിതാഴെയിട്ടു.
ക്രിസ്ത്യാനികളും മുസ്ലിങ്ങളും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതിനെ അനുകൂലിക്കുകയും അവരുമായി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തവർക്ക് ഹിന്ദുക്കൾ പാർട്ടി ഉണ്ടാക്കുന്നതിനെ എതിർക്കുവാൻ അവകാശമില്ല. എൻഎസ്എസ്സും എസ്എൻഡിപിയും കെപിഎംഎസും മറ്റും രാഷ്ട്രീയരംഗത്തുനിന്നു മാറിനിന്നതുകൊണ്ടാണ് കേരളത്തിലെ ഹിന്ദുവിന് ഇന്ന് കാണുന്നതരത്തിലുള്ള പിന്നോക്കാവസ്ഥ ഉണ്ടായത്. ഒരു കക്കൂസ് അനുവദിച്ചു കിട്ടണമെങ്കിൽപോലും പാർട്ടി ജനപ്രതിനിധിയുടെ ഒപ്പുവേണ്ട സംസ്ഥാനത്ത് ഇത്തരം വലിയ സംഘടനകൾ രാഷ്ട്രീയരംഗത്തുനിന്നും മാറിനിന്നാൽ ലക്ഷക്കണക്കിനുവരുന്ന സമുദായംഗങ്ങൾക്ക് അതുകൊണ്ടുണ്ടാകുവാൻ പോകുന്ന കഷ്ടപാടുകൾക്ക് കണ്ണും കയ്യുമുണ്ടാകുകയില്ല. അതുകൊണ്ട് അവരുടെ താത്പര്യത്തിനുവേണ്ടി രാഷ്ട്രീയത്തിൽ ഇടപ്പെടുന്നതിൽ ഒരു തെറ്റുമില്ല.
ഹിന്ദു രാഷ്ട്രീയമായി സംഘടിക്കാത്തതുകൊണ്ട് ഉണ്ടായ ദോഷങ്ങൾ നിരവധിയാണ്. 54ശതമാനം ഹിന്ദുക്കളുള്ള കേരളത്തിൽ അവരുടെ എല്ലാംകൂടി ഉടമസ്ഥതയിലുള്ളത് 447 സ്‌കൂളുകളും 54കോളേജുകളും മാത്രമാണ്. എന്നാൽ, സംഘടിതന്യൂനപക്ഷങ്ങൾക്ക് 8660 സ്‌കൂളുകളും 388 കോളേജുകളും ഭരണകൂടം അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഇത്തരം സമീപനത്തിന്റെ ഫലം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. കേരളത്തിലിപ്പോൾ 29 മെഡിക്കൽകോളേജുകളുണ്ട്. പൊതുമേഖലയിൽ 10എണ്ണവും ന്യൂനപക്ഷങ്ങളുടെ പക്കൽ 16എണ്ണവും ബാക്കി മൂന്നെണ്ണം ഹിന്ദുക്കളുടെ ഉടമസ്ഥതയിലും ആണ്. ആകെയുള്ള 3200 മെഡിക്കൽ സീറ്റുകളിൽ ഹിന്ദുവിന് കിട്ടുന്നത് 27ശതമാനം മാത്രം. കേരളജനസംഖ്യയുടെ 14.5ശതമാനം വരുന്ന നായർക്ക് സംവരണമെല്ലാം കഴിച്ച് കിട്ടുന്നത് അഞ്ച് ശതമാനം സീറ്റുകൾ മാത്രം. അതായത് നൂറ് ഡോക്ടർമാർ പുറത്തിറങ്ങുമ്പോൾ അതിൽ അഞ്ച് നായർ ഡോക്ടർമാർ മാത്രമേ ഉണ്ടാകുകയുള്ളൂ. ഇത് മെഡിക്കൽ സീറ്റുകളുടെ മാത്രം കാര്യമല്ല ആധുനികകോഴ്‌സുകളുടെ എല്ലാം അവസ്ഥയാണ്. കേരളത്തിന്റെ ബൗദ്ധിക ഉദ്യോസ്ഥതലങ്ങളിൽനിന്ന് ഹിന്ദു എത്രയോ പിന്നോക്കംപോകുമെന്ന് ഈ കണക്കിൽനിന്ന് മനസ്സിലാകുമല്ലോ.
ഇത് നായരുടെമാത്രം പ്രശ്‌നമല്ല, രാഷ്ട്രീയമായി സംഘടിക്കാത്തതുകൊണ്ട് ഹിന്ദുവിനെ മുഴുവൻ അവഗണിക്കുകയാണ്. വനത്തിന്റെ മുഴുവൻ അധികാരികളായിരുന്ന വനവാസി സഹോദരങ്ങൾ ഇന്ന് കിടക്കുവാനിടമില്ലാതെ നിൽപുസമരത്തിലാണ്. അവരുടെ കുട്ടികൾക്ക് ഉച്ചിഷ്ടം ഭക്ഷിച്ച് വിശപ്പടക്കേണ്ടവസ്ഥയാണുള്ളത്. അനവധി കുഞ്ഞുങ്ങൾ പട്ടിണികിടന്ന് മരിക്കുന്നു. ഹിന്ദുക്കൾക്കിന്ന് പഠിക്കുവാൻ പള്ളിക്കൂടങ്ങളും കോളേജുകളുമില്ല. പഠിച്ചവർക്ക് ജോലികിട്ടാൻ സംവിധാനമില്ല. പിഞ്ചുകുഞ്ഞുങ്ങളോടുപോലും മതവിവേചനം കാണിക്കുന്നു. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ന്യൂനപക്ഷകുട്ടിക്ക് സർക്കാർ 1,000 രൂപ ഗ്രാന്റ് കൊടുക്കുന്നു. അതേ ബഞ്ചിലിരിക്കുന്ന പിന്നോക്കത്തിൽ പിന്നോക്കമായ പട്ടികജാതികുട്ടിക്ക് കൊടുക്കുന്നത് 300 രൂപ മാത്രമാണ്. ഈ വിവേചനം ഹിന്ദുവിനോടായതുകൊണ്ട് ഒരു പാർട്ടിയും ഒരക്ഷരവും ഉരിയാടുന്നില്ല. ദാരിദ്ര്യരേഖയുടെ താഴെയുള്ള ഹിന്ദുക്കളുടെ എണ്ണം ഇന്ന് മറ്റ് രണ്ട് മതവിഭാഗങ്ങളേക്കാളും ഇരട്ടിയായി പെരുകിയിരിക്കുന്നു.


കടപ്പാട് : ജന്മഭൂമി: http://www.janmabhumidaily.com/news366007#ixzz3wLI3ABNT