2015, ഡിസംബർ 29, ചൊവ്വാഴ്ച

ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് കേരളത്തിലെ ദളിത്‌ പിന്നോക്ക വിഭാഗത്തില്‍ പെടുന്ന സ്ത്രീകളാണ്. അവര്‍ക്ക് വേണ്ട നിയമപരിരക്ഷ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നാളിതുവരെ ലഭിച്ചിട്ടില്ല

സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ മഹിളാ ഐക്യവേദി സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി 


തിരു : സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ മഹിളാ ഐക്യവേദി സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ പി.ജി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ പീഡനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് കേരളത്തിലെ ദളിത്‌ പിന്നോക്ക വിഭാഗത്തില്‍ പെട്ട സ്ത്രീകളാണ്. അവര്‍ക്ക് വേണ്ട നിയമപരിരക്ഷ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നാളിതുവരെ ലഭിച്ചിട്ടില്ല.
                          ഉത്തരേന്ത്യയില്‍ നിരന്തരം നടക്കുന്ന അതിക്രമങ്ങളില്‍ ചിലത് മാത്രം രാഷ്ട്രീയ മുതലെടുപ്പിനായി ഉയര്‍ത്തിക്കാട്ടി വാര്‍ത്താ വിസ്പോഡനനങ്ങള്‍ സൃഷ്ടിച്ച് പാര്‍ലമെന്റിനെ പോലും സ്തംഭിപ്പിച്ച കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്കാരിക അസഹിഷ്ണുതാ വാദികളും വനിതാ സംഘടനകളും ആരും തന്നെ അടൂര്‍,കോന്നി,കിളിരൂര്‍ പെണ്‍കുട്ടികളുടെ ദുരവസ്ഥയ്ക്ക് എതിരെ ഒരു പ്രസ്താവന പോലും ഇറക്കുവാന്‍ തയ്യാറായില്ല എന്ന് ഓര്‍ക്കുമ്പോള്‍ സാക്ഷര-സാംസ്കാരിക കേരളം എവിടെ നില്‍ക്കുന്നു ?
                         അമ്മ എന്ന ഏറ്റവും മഹത്വവും തേജസ്സുള്‍ക്കൊള്ളുന്ന വ്യക്തിത്വത്തെ,പ്രപഞ്ചത്തിന്‍റെ താളവും, കുടുംബങ്ങളുടെ ഊഷമളതയും നിലനിര്‍ത്തുന്ന അമ്മ മനസ്സിനെ അറിയുവാന്‍ വിമുഖത കാണിക്കുന്ന അധികാരത്തിന്‍റെ സുഖശീതളിമയില്‍ അമരുന്ന ഇച്ഛാശക്തിയില്ലാത്ത ഭരണ സാരഥികള്‍ക്ക് ഇനിയും ആ സുവര്‍ണ്ണ കാലത്തെക്കുറിച്ച്  സ്വപ്നം കാണുവാനേ കഴിയൂ എന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ പി.ജി ശശികല ടീച്ചര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ