2015, ഡിസംബർ 4, വെള്ളിയാഴ്‌ച

ചീഫ് സെക്രട്ടറിയെ എത്രയും വേഗം പുറത്താക്കി മുഖ്യമന്ത്രി മാതൃക കാട്ടിയില്ലെങ്കില്‍ ഹിന്ദു സമൂഹം പ്രതികരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍

കേരളത്തെ ക്രൈസ്തവവല്‍ക്കരിക്കാന്‍ ആഹ്വാനം ചെയ്ത ചീഫ് സെക്രടറി ജിജി തോംസനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക്
നടത്തിയ മാര്‍ച്ച് സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു 


തിരുവനന്തപുരം: ചീഫ് സെക്രട്ടറിയെ എത്രയും വേഗം പുറത്താക്കി മുഖ്യമന്ത്രി മാതൃക കാട്ടിയില്ലെങ്കില്‍ ഹിന്ദു സമൂഹം പ്രതികരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍
മിഷണറിമാര്‍ പോലും തുറന്ന് പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് ഉത്തരവാദപ്പെട്ട ചുമതലയില്‍ ഇരുന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറയുന്നത്.
ചീഫ് സെക്രട്ടറിയുടെ മനസ്സില്‍ ഇത്തരം ചിന്തയാണെങ്കില്‍ ഫയലുകള്‍ നോക്കുമ്പോഴും ഇത് പ്രതിഫലിക്കുമെന്ന് അവര്‍ പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മെത്രാന്‍ ചീഫ് സെക്രട്ടറിയായിരിക്കുന്ന ഭാരതത്തിലെ ആദ്യത്തെ സംസ്ഥാനം കേരളമായിരിക്കും. സഭയുടെ നോമിനിയായി അധികാരത്തിലേറിയ ജിജി തോംസണ്‍ മതംമാറ്റത്തിന് ഒത്താശചെയ്യുന്നതില്‍ അത്ഭുതമില്ല. ജിജി തോംസണെ പുറത്താക്കി മുഖ്യമന്ത്രി ചുമതല നിര്‍വ്വഹിക്കണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. അക്ബര്‍ ചക്രവര്‍ത്തിയേ പോലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മതേതര വാദിയെന്നാണ് അവകാശപ്പെടുന്നത്. അക്ബര്‍ ചക്രവര്‍ത്തി അന്തപുരത്തില്‍ ജാതി മത വ്യത്യസമില്ലാതെ സ്ത്രീകളെ താമസിപ്പിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയും ഇതെ മാതൃകയില്‍ ജാതിയും മതവും പ്രദേശവും നോക്കാതെ സരിതമാരെ ഒപ്പം താമസ്സിപ്പിക്കുകയാണ്. മാലിന്യം ഭക്ഷിക്കുന്ന, ഉച്ചകഞ്ഞിയുടെ മിച്ചം ശേഖരിച്ച് കുടുംബം പുലര്‍ത്തുന്നവര്‍ എന്നിങ്ങനെ ദിനം പ്രതി ആദിവാസികളുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. വെറും മൂന്ന് സെന്റ് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദിവാസികള്‍ നില്‍പ്പ്‌സമരം നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രി ഇവര്‍ക്ക് ചാക്ക് വാക്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്.
അതേസമയം മാനന്തവാടിയിലെ സെന്റ് ജോര്‍ജ് ഫെറാനോയിലെ ബിഷപ്പ് ചോദിച്ച് അഞ്ചാം ദിവസം 13.67 ഏക്കര്‍ ഭൂമിയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കൂടി പതിച്ച് നല്‍കിയത്. ഭൂപരിഷ്‌കരണം നടന്ന കേരളത്തില്‍ 50 ഏക്കറിനു മുകളില്‍ ഭൂമിയുള്ള 814 എസ്റ്റേറ്റ് ഉടമകള്‍ ഉണ്ട്. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്താല്‍ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ശക്തി ഭരണവര്‍ഗം തിരിച്ചറിയുമെന്നും ടീച്ചര്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി നേതാക്കളായ സി. ബാബു, പുഞ്ചക്കരി സുരേന്ദ്രന്‍, അരവിന്ദാക്ഷന്‍ നായര്‍, കെ. പ്രഭാകരന്‍, കിളിമാനൂര്‍ സുരേഷ്, ജോതീന്ദ്രകുമാര്‍, എന്‍.കെ. രത്‌നകുമാര്‍, സന്ദീപ്‌ തമ്പാനൂര്‍, Dr.വിജയകുമാര്‍, അനില്‍ മേലാറന്നൂര്‍, വഴയില ഉണ്ണി ആര്‍എസ്എസ് വിഭാഗ്കാര്യവാഹ് സന്തോഷ്, വിഭാഗ് സദസ്യരായ പി. സുധാകരന്‍, കൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. പി.പി. വാവ, വക്താവ് വി.വി. രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, ജില്ല പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, കേരളക്ഷേത്രസംരക്ഷണ സമിതി ജില്ല പ്രസിഡന്റ് സുരേന്ദ്ര കുറുപ്പ്, ജില്ല സെക്രട്ടറി ഷാജു, എന്‍.കെ. വിനോദ്, യു.എന്‍. ഹരിദാസ്, എന്‍.കെ. പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ