2015, ഡിസംബർ 30, ബുധനാഴ്‌ച

ഹിന്ദുഐക്യവേദി സര്‍ക്കാരിന് സമര്‍പ്പിച്ച200ലധികം ആവശ്യങ്ങളടങ്ങിയ ഹിന്ദു അവകാശ പത്രിക ചര്‍ച്ചചെയ്യാന്‍ ജനുവരി 6ന് 3 പി.എം ന്. മുഖ്യമന്ത്രിയുടെ കോഫ്രന്‍സ് ഹാളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഹിന്ദുസംഘടനാ നേതാക്കളുമായി ഔദ്യോഗിക ചര്‍ച്ചനടക്കും.


ഹിന്ദുഅവകാശ പത്രിക  : സര്‍ക്കാര്‍ തലചര്‍ച്ച 
                          ജനു.6 ന്  തിരുവനന്തപുരത്ത്    ഹിന്ദുഐക്യവേദി സര്‍ക്കാരിന് സമര്‍പ്പിച്ച200ലധികം ആവശ്യങ്ങളടങ്ങിയ ഹിന്ദു അവകാശ പത്രിക ചര്‍ച്ചചെയ്യാന്‍ ജനുവരി 6ന് 3 പി.എം ന്. മുഖ്യമന്ത്രിയുടെ കോഫ്രന്‍സ് ഹാളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഹിന്ദുസംഘടനാ നേതാക്കളുമായി ഔദ്യോഗിക ചര്‍ച്ചനടക്കും. മുന്നോക്ക-പിന്നോക്ക- പട്ടികജാതി -പട്ടികവര്‍ഗ്ഗ -തീരദേശ-ക്ഷേത്രആഭ്യന്തരസുരക്ഷ വിദ്യാഭ്യസ മേഖലയിലെ വിഷയങ്ങളിലാണ് ചര്‍ച്ചനടക്കുത്. ഇതിന് മുന്‍പ് നടന്ന ചര്‍ച്ചകളിലും എടുത്ത തീരുമാനങ്ങളില്‍ നടപ്പിലാക്കാന്‍ കാലതാമസം വരുത്തിയ തീരുമാനങ്ങളും ചര്‍ച്ചചെയ്യും. ഹിന്ദു സംഘടനാപ്രതിനിധികളായ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്ര'റിമാരായ ഇ.എസ്സ്.ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സഹസംഘടനാ സെക്ര'റി വി. സുശികുമാര്‍,  നാഷണല്‍ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ഭാസ്‌ക്കരന്‍, കെ.പി.എം.എസ്സ്. സംസ്ഥാനപ്രസിഡന്റ് എന്‍. നീലകണ്ഠന്‍ മാസ്റ്റര്‍,ട്രഷറര്‍ തുറവൂര്‍ സുരേഷ്, ആള്‍ ഇന്‍ഡ്യ  വീരശൈവസഭാ പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്‍,ജനറല്‍ സെക്ര'റി കെ.വി.ശിവന്‍, മലയാള ബ്രാഹ്മണ സമാജം രക്ഷാധികാരി  തോ'ംനാരായണന്‍ നമ്പൂതിരി, ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്ര'റി കെ.റ്റി.ഭാസ്‌കരന്‍, വനവാസി വികാസകേന്ദ്രം പ്രസിഡന്റ് പള്ളിയറരാമന്‍, അഖിലേന്‍ഡ്യാ നാടാര്‍ അസ്സോസിയേഷന്‍  സംഘടനാ സെക്ര'റി പുഞ്ചക്കരി സുരേന്ദ്രന്‍, പാണര്‍ സമുദായസംഘടനാ രക്ഷാധികാരി തഴവ സഹദേവന്‍, കേരളാ കുടുംബി ഫെഡറേഷന്‍ ജനറല്‍ സെക്ര'റി  എസ്സ്. സുധീര്‍, അഖില കേരള  പണ്ഡിതര്‍ മഹാജന സഭ ജനറല്‍ സെക്ര'റി വി.എന്‍.അനില്‍കുമാര്‍ എിവരെ ഹിന്ദുസംഘടനാനേതൃയോഗം ചര്‍ച്ചയ്ക്ക് ചുമതലപ്പെടുത്തി.

2015, ഡിസംബർ 29, ചൊവ്വാഴ്ച

ചെമ്പിലരയനെ എന്തുകൊണ്ടാണ് അംഗീകരിക്കാതിരുന്നത് എന്ന ഒരു ചോദ്യവുമായി രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകന്മാരും മുന്നോട്ടുവന്നില്ല. എന്തിനേറെ സ്വന്തം സമുദായത്തിന്റെ ഒരു ഉജ്വലനായ ധീരസേനാനിയെ, കേരള സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആ ഇതിഹാസ നായകനെ സമുദായത്തിന്റെ പേരില്‍ സംവരണവും വോട്ടുകച്ചവടവും നടത്തുന്നവര്‍ പോലും മറന്നു. പക്ഷേ ഓര്‍ത്തിരിക്കേണ്ടതായ ചില സുവര്‍ണ നിമിഷങ്ങളുണ്ട്. അത് കാലം തങ്കലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇനിയും വൈകിയിട്ടില്ല, ചെമ്പില്‍ വലിയ അരയനെ നമുക്ക് സ്മരിക്കാന്‍, ആദരിക്കാന്‍

വിസ്മരിക്കാമോ ഈ സാമ്രാജ്യത്വ വിരുദ്ധ പോരാളിയെ?

\

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ചെമ്പില്‍ തൈലംപറമ്പില്‍ വീട്ടില്‍ ഈച്ചരന്‍-കാളി ദമ്പതികളുടെ പുത്രനായിട്ടാണ് ചെമ്പിലരയന്റെ ജനനം. 922 മകരമാസത്തില്‍. അരയന്റെ പിതാവ് വില്ലേജ് സര്‍വേയറായിരുന്നു. എല്ലാവിധ ആയുധമുറകളുടെയും അഭ്യാസകേന്ദ്രമായിരുന്നു തൈലംപറമ്പ്. തറവാട്ടിലെ സ്ത്രീകള്‍പോലും അഭ്യാസികളായിരുന്നു. സ്വന്തം രാജ്യത്തെ പാരതന്ത്ര്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ വേണ്ടി ജീവത്യാഗംചെയ്ത ആ ചരിത്ര നായകനെ സ്മരിക്കാന്‍ നാം എന്തുകൊണ്ടോ വൈകിപ്പോയി.
ഇല്ലാത്ത കോലാഹലങ്ങള്‍ സൃഷ്ടിച്ച് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്നുധരിപ്പിച്ച് ഓരോ സംഘടനകള്‍ക്കും നേതാക്കന്മാരെ സൃഷ്ടിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഇന്നത്തെ തലമുറക്കും രാഷ്ട്രീയ നായകന്മാര്‍ക്കും ഈ ഇതിഹാസ നായകനെ മറവിയിലേക്ക് തള്ളിവിടാന്‍ കഴിഞ്ഞു. കാലം മാപ്പുകൊടുക്കാത്ത തെറ്റ്.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധര്‍മത്തിനെതിരെ ചരിത്രത്തിലെ ആദ്യത്തെ പോരാട്ടം നടത്തിയ ഐതിഹാസിക നായകനായ ചെമ്പില്‍ വലിയ അരയന്‍  കുങ്കുമാരന്‍ വലിയ പടത്തലവന്‍ എന്ന ധീരധീവര നായകനെ ഇപ്പോള്‍ ആര് സ്മരിക്കുന്നു! ചെമ്പില്‍ അരയന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 212 വയസ്സ് തികയുന്നു.
ബാലരാമവര്‍മ രാജാവ് കേരളം ഭരിച്ചിരുന്ന കാലത്തായിരുന്നു ചെമ്പില്‍ വലിയ അരയന്റെ പോരാട്ടം. വേലുത്തമ്പി ദളവയായിരുന്നു തിരുവിതാംകൂറിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. വേലുത്തമ്പിയെ ഭരണകാര്യങ്ങള്‍ ഏല്‍പ്പിച്ചത് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരിയായ മെക്കാളെ പ്രഭുവിന് ഇഷ്ടമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇവിടെ വന്ന സമയത്ത് നമ്മുടെ നാട്ടുരാജ്യങ്ങളെ സംരക്ഷിക്കേണ്ടതായ ഉത്തരവാദിത്വംകൂടി അവര്‍ ഏറ്റെടുത്തിരുന്നുവല്ലോ? അങ്ങനെ നാട്ടുരാജ്യങ്ങളെ സംരക്ഷിക്കുന്നതിന് ഒരു തുക നല്‍കിയിരുന്നു. അതിന് കപ്പം എന്നുപറയും. നമ്മളെ സംരക്ഷിക്കുവാനുള്ള കരുത്ത് നമ്മളില്‍തന്നെയുള്ള കഴിവുള്ളവരെ ഏല്‍പ്പിക്കുവാനുള്ള ചിന്ത നമ്മുടെ വലിയ നാട്ടുരാജാക്കന്മാര്‍ക്കില്ലാതെ പോയി.
വേലുത്തമ്പി ദളവയെ ഭരണാധികാരം ഏല്‍പ്പിച്ചത് മെക്കാളെ പ്രഭുവിന് ദഹിച്ചിരുന്നില്ല. അദ്ദേഹം തിരുവിതാംകൂറിന്റെ കപ്പം ഇരട്ടിയായി ഉയര്‍ത്തി. ഈ നികുതിഭാരം താങ്ങാതെ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിനടിമകളായിത്തീര്‍ന്നു. ധീരനായ വേലുതമ്പി കപ്പം നിര്‍ത്തലാക്കിക്കൊണ്ട് ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തു. ബ്രിട്ടീഷുകാര്‍ക്കെതിരായി യുദ്ധംചെയ്യാന്‍ വേലുതമ്പി അന്നത്തെ തിരുവിതാംകൂര്‍ സേനയുടെ നായകനായിരുന്ന ചെമ്പില്‍ വലിയ അരയനെ ചുമതലപ്പെടുത്തി. ഇന്നത്തെ ബോള്‍ഗാട്ടി പാലസായിരുന്നു മെക്കാളെ പ്രഭുവിന്റെ കോട്ട. 1808 ഡിസംബര്‍ 29 ന് ഓടിവള്ളങ്ങളുമായി അരയന്റെ നേതൃത്വത്തില്‍ സൈന്യം കോട്ടയിലേക്ക് കടന്നുകയറി. സൈന്യത്തിന്റെ ഹുങ്കാരം കേട്ട് മെക്കാളെ പലായനം ചെയ്തു.
മെക്കാളെ പ്രഭു രക്ഷപ്പെട്ടു എങ്കിലും മറ്റു സൈന്യാധിപന്മാര്‍ അരയനെ വളഞ്ഞ് കോടതിയില്‍ ഹാജരാക്കി. ഈ സമയത്ത് അവസാന ആഗ്രഹം ചോദിച്ച സമയത്ത് മകളെ കാണണം എന്നുപറഞ്ഞു.
മകള്‍ വന്നു. അച്ഛനെ ഞങ്ങള്‍ വധിക്കുകയാണ് എന്നറിയിച്ചപ്പോള്‍ അച്ഛനെ വധിച്ചാല്‍ അച്ഛന്‍ തുടങ്ങിവച്ചതിനായി ഞാന്‍ പോരാടും എന്ന് ധൈര്യശാലിയായ മകള്‍ ‘കോമച്ചി’ പറഞ്ഞു. ഈ ധീരതയ്ക്കുമുന്നില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് തലകുനിക്കാതിരിക്കാനായില്ല. ചെമ്പില്‍ അരയന്‍ നടത്തിയ പോരാട്ടം ചരിത്രത്തിലെ നാഴികക്കല്ലാണ്.
ചെമ്പില്‍ അരയന്റെ പിന്‍മുറക്കാര്‍ ഡിസംബര്‍ 29 ചെമ്പില്‍ വലിയ അരയന്‍ കുങ്കുമാരന്‍ രക്തസാക്ഷി ദിനമായി ആചരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചില നടപടികള്‍ ഉണ്ടായി എങ്കിലും അതിന് തുടര്‍ച്ചയുണ്ടായില്ല. അരയനെ നാം വിസ്മരിച്ചുകൂടാ, ഇനിയെങ്കിലും. ആ ധീരയോദ്ധാവിനെ ആദരിക്കുവാന്‍ നാം തയ്യാറാവണം.
ആ ധീരരക്തസാക്ഷിയുടെ പേരില്‍ ഒരു സ്മാരകവും അവിടെ ഉയര്‍ന്നില്ല. വലിയ അരയനെ എന്തുകൊണ്ടാണ് അംഗീകരിക്കാതിരുന്നത് എന്ന ഒരു ചോദ്യവുമായി രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകന്മാരും മുന്നോട്ടുവന്നില്ല. എന്തിനേറെ സ്വന്തം സമുദായത്തിന്റെ ഒരു ഉജ്വലനായ ധീരസേനാനിയെ, കേരള സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആ ഇതിഹാസ നായകനെ സമുദായത്തിന്റെ പേരില്‍ സംവരണവും വോട്ടുകച്ചവടവും നടത്തുന്ന സമുദായ നേതാക്കള്‍പോലും മറന്നു. പക്ഷേ ഓര്‍ത്തിരിക്കേണ്ടതായ ചില സുവര്‍ണ നിമിഷങ്ങളുണ്ട്.  അത് കാലം തങ്കലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇനിയും വൈകിയിട്ടില്ല, ചെമ്പില്‍ വലിയ അരയനെ നമുക്ക് സ്മരിക്കാന്‍, ആദരിക്കാന്‍.
ചന്ദ്രിക ഹരിദാസ്

കടപ്പാട്: ജന്മഭുമി 

ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് കേരളത്തിലെ ദളിത്‌ പിന്നോക്ക വിഭാഗത്തില്‍ പെടുന്ന സ്ത്രീകളാണ്. അവര്‍ക്ക് വേണ്ട നിയമപരിരക്ഷ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നാളിതുവരെ ലഭിച്ചിട്ടില്ല

സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ മഹിളാ ഐക്യവേദി സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി 


തിരു : സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ മഹിളാ ഐക്യവേദി സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ പി.ജി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ പീഡനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് കേരളത്തിലെ ദളിത്‌ പിന്നോക്ക വിഭാഗത്തില്‍ പെട്ട സ്ത്രീകളാണ്. അവര്‍ക്ക് വേണ്ട നിയമപരിരക്ഷ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നാളിതുവരെ ലഭിച്ചിട്ടില്ല.
                          ഉത്തരേന്ത്യയില്‍ നിരന്തരം നടക്കുന്ന അതിക്രമങ്ങളില്‍ ചിലത് മാത്രം രാഷ്ട്രീയ മുതലെടുപ്പിനായി ഉയര്‍ത്തിക്കാട്ടി വാര്‍ത്താ വിസ്പോഡനനങ്ങള്‍ സൃഷ്ടിച്ച് പാര്‍ലമെന്റിനെ പോലും സ്തംഭിപ്പിച്ച കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്കാരിക അസഹിഷ്ണുതാ വാദികളും വനിതാ സംഘടനകളും ആരും തന്നെ അടൂര്‍,കോന്നി,കിളിരൂര്‍ പെണ്‍കുട്ടികളുടെ ദുരവസ്ഥയ്ക്ക് എതിരെ ഒരു പ്രസ്താവന പോലും ഇറക്കുവാന്‍ തയ്യാറായില്ല എന്ന് ഓര്‍ക്കുമ്പോള്‍ സാക്ഷര-സാംസ്കാരിക കേരളം എവിടെ നില്‍ക്കുന്നു ?
                         അമ്മ എന്ന ഏറ്റവും മഹത്വവും തേജസ്സുള്‍ക്കൊള്ളുന്ന വ്യക്തിത്വത്തെ,പ്രപഞ്ചത്തിന്‍റെ താളവും, കുടുംബങ്ങളുടെ ഊഷമളതയും നിലനിര്‍ത്തുന്ന അമ്മ മനസ്സിനെ അറിയുവാന്‍ വിമുഖത കാണിക്കുന്ന അധികാരത്തിന്‍റെ സുഖശീതളിമയില്‍ അമരുന്ന ഇച്ഛാശക്തിയില്ലാത്ത ഭരണ സാരഥികള്‍ക്ക് ഇനിയും ആ സുവര്‍ണ്ണ കാലത്തെക്കുറിച്ച്  സ്വപ്നം കാണുവാനേ കഴിയൂ എന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ പി.ജി ശശികല ടീച്ചര്‍ പറഞ്ഞു.

2015, ഡിസംബർ 28, തിങ്കളാഴ്‌ച

ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം ഹൃദ്യമായി

ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം ഹൃദ്യമായിസമാനതകള്‍ ഇല്ലാത്ത ആഘോഷരാത്രി, ഭഗവത് ഭക്തിയുടെ അനിര്‍വചനീയമായ പരമാനന്ദം, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സംഗം തികച്ചും ദീപ്തമായ ഒരു സന്ധ്യയായി. ശരണം വിളികളാല്‍ സമ്പന്നമായ ദീപാരാധനയില്‍ ശ്രീധര്‍മ്മശാസ്താവിനെ കണ്‍കുളിരെ കണ്ടു ഭക്തജനസഞ്ചയം സായുജ്യമടഞ്ഞു. കേരളത്തിലെ പോലെ ഇഗ്ലണ്ടിലും ഇത് രണ്ടാം തവണയും തിരുവാതിര കൊണ്ടാടി.
ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകീട്ട് 5.45 ഓടെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ബാലവേദിയുടെ ഭജനയോടെ പരിപാടികള്‍ ആരംഭിച്ചു. അതിനുശേഷം ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഊഴമായിരുന്നു. ഏകദേശം രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന ഭജന തിങ്ങിനിറഞ്ഞ ഭക്തര്‍ക്ക് നവ്യാനുഭവം ആയിരുന്നു. പങ്കെടുത്തവര്‍ എല്ലാവരും ചേര്‍ന്ന് നടത്തിയ നാമസങ്കീര്‍ത്തനം ഉല്‍കൃഷ്ടമായ ഈശ്വര ഭക്തിയുടെ മകുടോദാഹരണമായി. ഭജനക്കുശേഷം മിനി വിജയകുമാര്‍ എന്താണ് തിരുവാതിര, തിരുവാതിര വ്രതത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് പ്രഭാഷണവും നടത്തി. അതിനുശേഷം ശ്രീപരമേശ്വരനെ സ്തുതിച്ചു തിരുവാതിരകളി നടന്നു. ‘യാമി യാമി’ എന്നുതുടങ്ങുന്ന അതിമനോഹരമായ കീര്‍ത്തനമാണ് തിരുവാതിരകളിക്ക് തിരഞ്ഞെടുത്തിരുന്നത്.
ഭഗവാന്‍ ശ്രീഗുരുവയൂരപ്പന് ദീപാരാധന നടത്തി കഴിഞ്ഞതിന്നു ശേഷം, ശ്രീധര്‍മ്മശാസ്തവിനായി പ്രത്യേകം തയാറാക്കിയ താല്‍കാലിക ക്ഷേത്രത്തില്‍ പടിപൂജ നടത്തി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പടിപാട്ട് ഭക്തിനിര്‍ഭരമായിരുന്നു, പടിപാട്ടിനുശേഷം മംഗളാരതി നടത്തി.
ഹരിഗോവിന്ദന്‍ നമ്പൂതിരി ഹരിവരാസനം പാടി ചടങ്ങുകള്‍ പൂര്‍ണമാക്കി. തിരുവാതിര പ്രമാണിച്ച് അന്നദാനത്തിനായി പ്രത്യേകം തയാറാക്കിയ കഞ്ഞിയും പുഴുക്കും ആയിരുന്നു ഭക്തര്‍ക്ക് നല്‍കിയത്. കേരളിത്തില്‍നിന്നും കൊണ്ടുവന്ന കമുങ്ങില്‍ പാള കൊണ്ട് ഉണ്ടാക്കിയ പാത്രത്തിലാണ് കഞ്ഞി വിളമ്പിയത്. പൂജകള്‍ക്ക് മുരളി  നേതൃത്വം നല്‍കി.


കടപ്പാട്:  ജന്മഭൂമി: 

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

ധനുമാസത്തിലെ തിരുവാതിര കൊണ്ടാടുന്നതിനുള്ള തയ്യാറെടുപ്പിലാണ് മലയാളക്കര. പഴയ തനിമ നഷ്ടപ്പെടുപോയെങ്കിലും കൈമോശം വരാതെ ചിലരെങ്കിലും ആ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുണ്ട്. വരുന്ന 26 നാണ് മങ്കമാര്‍ നോമ്പുനോറ്റ് തിരുവാതിര അനുഷ്ഠിക്കുന്നത്. തിരുവാതിരയുമായി ബന്ധപ്പെട്ട വിശേഷങ്ങളിലേക്ക്...

തിരുവാതിരവിശേഷം
ലോകൈകനാഥനും പ്രപഞ്ച സ്രഷ്ടാവുമായ ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര ആര്‍ദ്രാവ്രതമായും ആചാരാനുഷ്ഠാനങ്ങളില്‍ മഹാപുണ്യദിനമായും ഹൈന്ദവര്‍ ആചരിച്ചുവരുന്നു.ഭാരതീയ സംസ്‌കാരത്തെ മാറോട്‌ചേര്‍ത്ത് സര്‍വ്വൈശ്വര്യ- സന്തോഷപ്രദവുമായ ദാമ്പത്യസുഖ ജീവിതത്തെ ഓര്‍മ്മിക്കലാണ് തിരുവാതിരയാഘോഷത്തിന്റെ പ്രധാന ഉദ്ദേശം.
ശ്രീശിവശങ്കരന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച് തിരുവാതിര വ്രതം ആദ്യമായി അനുഷ്ഠിച്ചത്  ശ്രീപാര്‍വ്വതി ദേവിയായിരുന്നുവെന്നാണ് ഐതിഹ്യം.
പാര്‍വ്വതി ദേവിയുമായുള്ള വിവാഹത്തിന് ശ്രീപരമേശ്വരന്‍ അനുമതിയരുളിയത് ധനുമാസത്തിലെ തിരുവാതിരയിലാണെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീപാര്‍വ്വതിദേവി ഭഗവാന്റെ അനുഗ്രഹത്തിന് വ്രതമെടുക്കുന്ന ദിവസമെന്ന പ്രത്യേകതയുള്ളതുകൊണ്ട് ഈ പുണ്യദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ ഭഗവാന്റെ അനുഗ്രഹം വളരെകൂടുതല്‍ ലഭിക്കുമെന്നാണ് വിശ്വാസം.
തിരുവാതിരവ്രതത്തില്‍ മകയിരം വ്രതത്തിന് വളരെ പ്രാധാന്യമുണ്ട്. ഈ നക്ഷത്രത്തിലാണ് കാമദേവന്റെ ദഹനം നടന്നത്. തിരുവാതിര നാളിലാണ് പുനര്‍ജീവന്‍ ലഭിച്ചതെന്ന് പുരാണങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാമദേവദഹനമറിഞ്ഞ് കാമദേവപത്‌നി രതീദേവി ദുഃഖിതയും, അന്നപാനാദികള്‍ വെടിഞ്ഞ് വിലപിച്ച് പ്രാര്‍ത്ഥനയും വ്രതവുമായി കഴിഞ്ഞു. മറ്റു ദേവീമാരെല്ലാവരും ഒത്തൊരുമിച്ച് ഇതില്‍ പങ്കുചേര്‍ന്നു. ഇതെല്ലാം അറിഞ്ഞ ശ്രീപരമേശ്വരന്‍ കാമദേവന് പുനര്‍ജീവന്‍ നല്‍കി. ഇതിന്റെ സ്മരണ മകയിരം വ്രതത്തെ പ്രാധാന്യമുള്ളതാക്കി.
ശിവാലയങ്ങളില്‍ വിശേഷാല്‍ പൂജകള്‍, നാമമന്ത്രകീര്‍ത്തനം, ലക്ഷാര്‍ച്ചന, ദ്രവ്യകലശപൂജ, കലശാഭിഷേകം, ശിവസ്തുതിളോടെ നടത്തുന്ന തിരുവാതിരകളി എന്നിവ ഈ പുണ്യദിനത്തെ മഹനീയമാക്കുന്നു.തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ആതിരമഹോത്സവമായിട്ടാണ് ആഘോഷിക്കുന്നത്.
ബ്രാഹ്മണ-ഉപാസകഗൃഹങ്ങളില്‍ പൂജയും തിരുവാതിരകളിയുമായി ഈ പൗര്‍ണ്ണമിദിനം ആചരിക്കുന്നു. ഗൃഹസ്ഥനായി കുടുംബസമേതം കഴിയുന്ന ശ്രീശങ്കരനെ ഈ മഹാപുണ്യദിനത്തില്‍ വ്രതശുദ്ധിയോടെ ആരാധിച്ചാല്‍ കുടുംബജീവിതം ഏറ്റവും സന്തോഷപ്രദമാകുമെന്നാണ് വിശ്വാസം.
ഉപവാസം-ഒരിക്കല്‍-പഞ്ചാക്ഷരമന്ത്രജപം എന്നിവയാണ് തിരുവാതിരദിനത്തില്‍ പ്രധാനമായും അനുഷ്ഠിക്കുക. ശിവസഹസ്രനാമം – ശിവപുരാണപാരായാണം എന്നിവ ഈ വിശിഷ്ടദിനത്തില്‍ പാരായണം  ചെയ്താല്‍ ഓംകാരമൂര്‍ത്തിയുടെ അനുഗ്രഹം വളരെ വേഗം ലഭിക്കുമെന്നും വിശ്വാസമുണ്ട്. ശിവക്ഷേത്രത്തില്‍ ജലധാര, ഇളനീര്‍ധാര, കുവളത്തിലകൊണ്ട് പുഷ്പാഞ്ജലി, ശംഖാഭിഷേകം, മൃതുഞ്ജയ പുഷ്പാഞ്ജലി, മൃത്യുഞ്ജയഹോമം, നെയ്യഭിഷേകം എന്നിവ യഥാശക്തിപ്രകാരം ചെയ്യുന്നത് വളരെ ഉത്തമം. കുടുംബിനികള്‍ ഭര്‍ത്താവിന്റെ ആയുസ്സ്, ആരോഗ്യം, യശസ്സ്,  എന്നിവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കന്യകമാര്‍ സല്‍ഗുണസമ്പന്നരായ ഭര്‍ത്താക്കന്മാരെ ലഭിയ്ക്കുന്നതിനുവേണ്ടിയും തിരുവാതിര വ്രതാനുഷ്ഠാനംകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
തിരുവാതിരദിനത്തില്‍ രാത്രിയില്‍ ദശപുഷ്പങ്ങള്‍കൊണ്ട് പാതിരപ്പൂചൂടലും തളിര്‍വെറ്റിലകൊണ്ട് മുറുക്കുന്നതും ഒരു മുഖ്യചടങ്ങായി പഴമക്കാര്‍ ആചരിച്ചുവന്നിരുന്നു. രാത്രിയില്‍ വിടരുന്ന കൊടുവേലിപ്പൂവിനോടൊപ്പം കറുക, കഞ്ഞുണ്ണി, തിരുതാളി, മുയല്‍ചെവിയന്‍, പൂവാംകുറുന്നില, മുക്കുറ്റി, നിലപ്പന, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറുള എന്നീ ദശപുഷ്പങ്ങളും ചേര്‍ന്നുള്ളത് ത്രിജടയെന്ന നാമധേയത്തില്‍ പ്രസിദ്ധമാണ്.
ആരാധനാ സമ്പദായത്തില്‍ ദശപുഷ്പങ്ങളില്‍ ഓരോന്നിനും ഓരോ ദേവതകളുമായി ബന്ധമുള്ളതിനാല്‍ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. മിഥുന സംക്രമദിവസം ദശപുഷ്പങ്ങള്‍ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്നത് വളരെ നല്ലതാണ്. ഔഷധഗുണമുള്ള സസ്യജാലങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നത് ഐശ്വര്യവും ആയുരാരോഗ്യവുമാണ് പ്രദാനം ചെയ്യുക. കര്‍ക്കിടകത്തില്‍ ശ്രീഭഗവതിയ്ക്കായി സമര്‍പ്പിക്കുന്ന അഷ്ടമംഗല്യത്തില്‍ ദശപുഷ്പങ്ങളുള്‍പ്പെടും.
തിരുവാതിരയോടനുബന്ധിച്ച് പാണനും പാട്ടിയും ഒത്തുചേര്‍ന്ന് ദേശാടനത്തിലൂടെ വീടുകള്‍തോറും സഞ്ചരിച്ച് നടത്തുന്ന തുകിലുണര്‍ത്തുപാട്ടും, വള്ളുവനാട്ടിലെ ചോഴികെട്ടിവരവും, വടക്കന്‍ കേരളത്തില്‍ പുറാട്ടുകാരന്റെ വേഷംവരവും ഈ പുണ്യദിനത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്നു.
ശ്രീപാര്‍വ്വതിദേവിയുടെ പരമഭക്തവിവാഹം കഴിഞ്ഞ് നാലാം നാള്‍ വിധവയായി. തന്റെ പ്രിയ ഭക്തയ്ക്കു  നേരിട്ട മഹാദുരന്തത്തിന്റെ തീവ്രത ശ്രീപാര്‍വ്വതി ദേവി ശ്രീപരമേശ്വരനെ സങ്കടരൂപേണ അറിയിച്ചു. ഉടനെതന്നെ ശ്രീപരമേശ്വരന്‍ യമധര്‍മ്മനെ വിളിച്ച് പ്രിയഭക്തയുടെ ഭര്‍ത്താവിന്റെ ജീവാത്മാവിനെ തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ടു, പുന:സംഗമം സിദ്ധിച്ച ഭക്തദമ്പതികളെ ശ്രീപാര്‍വ്വതി ദേവി അനുഗ്രഹിക്കുന്ന കഥയാണ് മംഗല ആതിരയെന്ന പേരില്‍ പ്രസിദ്ധമായ കീര്‍ത്തനം.
തിരുവാതിരയുടെ തലേദിവസം മുതല്‍ വ്രതമെടുത്ത് ശരീരശുദ്ധിയും മന:ശുദ്ധിയും വരുത്തി ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനയുമായി കഴിയണം. അരിഭക്ഷണം ഒഴിവാക്കി ഗോതമ്പുകൊണ്ടുള്ള ഭക്ഷണവും, കാവത്തും കിഴങ്ങും പയറും ചേര്‍ത്ത് തേങ്ങചിരവിയതുമിട്ട് കഴിയ്ക്കുകയുമാവാം. തിരുവാതിരയ്ക്ക് വാഴപ്പഴം (ചെറുപഴം)പ്രധാനപ്പെട്ട വിഭവമായി ഉപയോഗിച്ചുവരുന്നു.
തിരുവാതിരയുടെ തലേദിവസം മകയിരം വ്രതമെടുത്താല്‍ മക്കള്‍ക്ക് അഭിവൃദ്ധി, ആയുരാരോഗ്യം എന്നിവയുണ്ടാകുമെന്നും വിശ്വാസമുണ്ട്. ജാതകപ്രകാരം ദാമ്പത്യകലഹം, ഭര്‍തൃവിയോഗം വിധിക്കപ്പെട്ടവര്‍ക്കുപോലും തിരുവാതിരദിനത്തിലെ ശിവപാര്‍വ്വതി ആരാധനയിലൂടെ ദീര്‍ഘമാംഗല്യവും സന്തുഷ്ട കുടുംബജീവിതവും ലഭിക്കുന്നുവെന്നാണ് വിശ്വാസം.

ശബരിമല: കാനനവാസനായ ധർമശാസ്താവിന് ചാർത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ശനിയാഴ്ച സന്നിധാനത്തെതും അന്നു വൈകിട്ട് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. തങ്കയങ്കിയെ വരവേല്‍ക്കുവാനുള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് തുടങ്ങി

ശബരിമല മണ്ഡലപൂജ : തങ്കയങ്കി നാളെയെത്തും; ഭക്തര്‍ക്ക്‌ നിയന്ത്രണം ശബരിമല: കാനനവാസനായ ധർമശാസ്താവിന് 
ചാർത്താനുള്ള  തങ്കയങ്കിയുമായുള്ള  ഘോഷയാത്ര ശനിയാഴ്ച സന്നിധാനത്തെതും ന്നു വൈകിട്ട് തങ്കയങ്കി ചാര്‍ത്തിയുള്ള  ദീപാരാധന നടക്കും. തങ്കയങ്കിയെ വരവേല്‍ക്കുവാനുള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് തുടങ്ങി. തങ്കയങ്കിയെത്തുന്ന 26 ന് ഉച്ചയ്ക്ക് 12.30 വരെ മാത്രമേ പമ്പയില്‍ നിന്ന് ഭക്തരെ മല ചവിട്ടാന്‍ അനുവദിക്കുകയുള്ളു. ഉച്ചപൂജയ്ക്കു ശേഷം ദീപാരാധന വരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. വൈകിട്ട് വടക്കേനടവഴി ദീപാരാധന തൊഴാന്‍ സോപാനത്തിലേക്ക് കടത്തിവിടും. ഉച്ചയ്ക്ക് 12.30മുതല്‍ ഘോഷയാത്ര മരക്കൂട്ടത്ത് എത്തുന്ന സമയംവരെ പമ്പയില്‍നിന്നും പ്രവേശനമുണ്ടാവില്ല. ഘോഷയാത്ര പതിനെട്ടാംപടി കയറി സോപാനത്തിങ്കല്‍ എത്തിയശേഷം മാത്രമേ മരക്കൂട്ടത്തുനിന്നും തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളു. മണ്ഡല പൂജ ദിവസമായ 27ന് ആവശ്യമെങ്കില്‍ നിയന്ത്രണം തുടരും.

2015, ഡിസംബർ 24, വ്യാഴാഴ്‌ച

അയ്യപ്പന്മാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം: ഹിന്ദുഐക്യവേദി

അയ്യപ്പന്മാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ

നടപടികള്‍ സ്വീകരിക്കണം: ഹിന്ദുഐക്യവേദിമ്പയില്‍ അയ്യപ്പന്മാരെയും ശരംകുത്തിയില്‍ ദേവസ്വം ജീവനക്കാരെയും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍ ആവശ്യപ്പെട്ടു.  അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തര്‍ക്കെതിരെയുള്ള പോലീസ് അതിക്രമം പ്രതിഷേധാര്‍ഹമാണ്. ദര്‍ശനത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് വരുത്തിയിട്ടുള്ള വീഴ്ചകള്‍ തീര്‍ത്ഥാടനത്തെ അലങ്കോലപ്പെടുത്തുന്നു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കുമെന്ന് പ്രസ്താവനകളല്ലാതെ വിതരണം നടക്കുന്നില്ല.
ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തര്‍ക്ക് വിരിവച്ചുറങ്ങുവാനുള്ള സൗകര്യംപോലും ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ല. മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള ക്യൂവില്‍ ദുരിതമനുഭവിക്കുന്ന അയ്യപ്പന്മാര്‍ക്കുനേരെ കേരളപോലീസ് അവരുടെ കായികബലം കാട്ടുകയാണ്. മണിക്കൂറുകളോളം സാധാരണ ഭക്തര്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ പോലീസുകാരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിഐപി പരിഗണന നല്‍കി കടത്തിവിടുന്ന സമീപനം ഭക്തരെ രോഷാകുലരാക്കുവാന്‍ സാഹചര്യമൊരുക്കും.
തീര്‍ത്ഥാടനകാലത്ത് ഓര്‍ഡിനറി സര്‍വ്വീസുകള്‍ നിര്‍ത്തിവച്ച് അമിതനിരക്ക് ഈടാക്കുന്നതിനായി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസിയും ഭക്തരെ കൊള്ളയടിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്ന് അയ്യപ്പന്മാര്‍ക്കെതിരെ നടത്തുന്ന ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നും മുരളീധരന്‍ പത്രക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീ ശക്തി അനിവാര്യം: 


ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ 

കെ.പി. ശശികല ടീച്ചര്‍.


സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീ ശക്തി അനിവാര്യമാണെന്നും അത് ബാലഗോകുലങ്ങളിലൂടെ ഭഗിനിമാര്‍ക്ക് സാധിക്കുമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. പതിനാറാമത് ബാലഗോകുലം സംസ്ഥാന ഭഗിനി ശില്‍പ്പശാല മാന്നാര്‍ ശ്രീഭുവനേശ്വരി എച്ച്എസ്എസ്സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍.
നാല് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബാലഗോകുലത്തിന്റെ വിജയം ഇല്ലാതാക്കാന്‍ പല ശക്തികളും നാനാഭാഗത്തുനിന്നും ്ര്രശമിച്ചിരുന്നു. എന്നാല്‍ ഇന്ന് ബാലഗോകുലം മുന്നോട്ടു വെച്ച ആശയങ്ങള്‍ എതിര്‍ത്തവര്‍പോലും ഏറ്റെടുക്കുകയാണ്. ഇതില്‍ ഭഗിനിമാരുടെ പങ്ക് വളരെ വലുതാണ്. സ്ത്രീകള്‍ മറ്റുള്ളവര്‍ക്ക് വെളിച്ചം വീശാന്‍ സ്വയം ഉരുകി തീരുന്ന മെഴുക് തിരികളാകാതെ പ്രഭചൊരിയുന്ന കെടാവിളക്കായി മാറണം.
കുടുബത്തില്‍ നിന്നുമാണ് ഏത് സാമൂഹിക മാറ്റതിനും അടിത്തറയുണ്ടാകുന്നത്. മുന്‍കാലങ്ങളില്‍ പിടിപെട്ട അധാര്‍മ്മികത ഇല്ലാതാക്കി സാമൂഹിക പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് അമ്മമാരാണ്. അവര്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍പോലും സ്വന്തം ധര്‍മ്മവും, വിശ്വാസവും കാത്തുസൂക്ഷിച്ചു. ഇന്ന് നടക്കുന്ന അനാചാരങ്ങളോട് പ്രതികരിക്കാന്‍ സ്ത്രീശക്തി ജാഗരണം അനിവാര്യമാണ്. സ്വാതന്ത്യം ആവശ്യമാണ് എന്നാല്‍ അത് മൂല്യബോധത്തോടെയായിരിക്കണം.
വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള സ്ത്രീകള്‍ വിളക്ക് കണ്ട് ആകൃഷ്ടരായിപോകുന്ന ഈയാംപാറ്റകളാകരുത്. മുന്‍പില്‍ ഉണ്ടാകുന്ന വിപത്ത് കണ്ട് പിന്തിരിയാന്‍ സാധിക്കണം. സ്വയവും, മറ്റുള്ളവരെയും ധാര്‍മ്മികതയിലേക്ക് നയിക്കുവാന്‍ ബാലഗോകുലങ്ങളിലെ ഭഗിനിമാര്‍ക്ക് സാധിക്കുമെന്നും ടീച്ചര്‍ പറഞ്ഞു.

പരാജയം ഭയന്ന് "ക്ഷേത്രങ്ങളിലെ സര്‍ക്കാര്‍ ഭരണവും വരുമാനവും സംബന്ധിച്ച സംവാദത്തില്‍ നിന്ന് വി.ഡി. സതീശന്‍ എംഎല്‍എ പിന്മാറി"സംഘപരിവാര്‍ സംഘടനകളിലെ ഏത് സംസ്ഥാന നേതാവുമായും സംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്ന വി.ഡി. സതീശന്റെ വെല്ലുവിളി ഹിന്ദു ഐക്യവേദി ഏറ്റെടുക്കുകയും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബുവിനെ സംവാദത്തിന് അയക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളോട് മാത്രമേ സംവാദത്തിനുള്ളുവെന്നാണ് വി.ഡി. സതീശന്റെ ഇപ്പോഴത്തെ നിലപാട്.

പരാജയം ഭയന്ന്   "ക്ഷേത്രങ്ങളിലെ സര്‍ക്കാര്‍ ഭരണവും വരുമാനവും സംബന്ധിച്ച സംവാദത്തില്‍ നിന്ന് വി.ഡി. സതീശന്‍ എംഎല്‍എ പിന്മാറി"

 
 ആര്‍.വി. ബാബു                         വി.ഡി. സതീശന്‍

ക്ഷേത്രങ്ങളിലെ സര്‍ക്കാര്‍ ഭരണവും വരുമാനവും സംബന്ധിച്ച സംവാദത്തില്‍ നിന്ന് വി.ഡി. സതീശന്‍ എംഎല്‍എ പിന്മാറി. സംഘപരിവാര്‍ സംഘടനകളിലെ ഏത് സംസ്ഥാന നേതാവുമായും സംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്ന വി.ഡി. സതീശന്റെ വെല്ലുവിളി ഹിന്ദു ഐക്യവേദി ഏറ്റെടുക്കുകയും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബുവിനെ സംവാദത്തിന് അയക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളോട് മാത്രമേ സംവാദത്തിനുള്ളുവെന്നാണ് വി.ഡി. സതീശന്റെ ഇപ്പോഴത്തെ നിലപാട്.
സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനോ ബിജെപിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളോ സംവാദത്തില്‍ പങ്കെടുക്കണമെന്നാണ് സതീശന്റെ ആവശ്യം. ഇന്നലെ ഫോണില്‍ ബന്ധപ്പെട്ട ഹിന്ദു ഐക്യവേദി നേതാക്കളോട് സതീശന്‍ ഇക്കാര്യം വ്യക്തമാക്കി. സംഘപരിവാര്‍ സംഘടനകളിലെ ഏത് സംസ്ഥാന നേതാവിനോടും സംവാദത്തിന് തയ്യാറാണെന്നായിരുന്നു സതീശന്‍ നേരത്തെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്. സതീശനുമായി സംവാദത്തിന് ഹിന്ദു ഐക്യവേദി തയ്യാറാണെന്ന് ആര്‍.വി. ബാബു പറഞ്ഞു.
ദേവസ്വം ഭരണം സംബന്ധിച്ച് നിയമസഭയില്‍ സതീശനും ദേവസ്വം മന്ത്രിയും നടത്തിയ നാടകത്തിന് ശേഷം ഇരുവരുടെയും വാദങ്ങള്‍ പൊളിക്കുന്ന നിരവധി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സതീശന്റെ പിന്മാറ്റം.

2015, ഡിസംബർ 19, ശനിയാഴ്‌ച

ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം:മന്ത്രിയുടെ വാദം അടിസ്ഥാനരഹിതം-ഹിന്ദുഐക്യവേദി

............................................................................................................

കോട്ടയം: ന്യൂനപക്ഷങ്ങള്‍ക്ക് അനര്‍ഹമായി ഒരാനുകൂല്യവും നല്‍കുന്നില്ലെന്ന പിന്നോക്ക മന്ത്രി എം.പി. അനില്‍കുമാറിന്റെ നിയമസഭയിലെ മറുപടി അടിസ്ഥാനരഹിതമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ഹിന്ദുക്കള്‍ക്ക് നല്‍കുന്നതായുള്ള മന്ത്രിയുടെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്.
22 കാബിനറ്റ് മന്ത്രിമാരില്‍ 12 പേര്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരാണ്. 21 മന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കിയ 117 വകുപ്പുകളില്‍ ഭൂരിപക്ഷം വകുപ്പുകളും ന്യൂനപക്ഷ മന്ത്രിമാരുടെ കൈവശമാണ്. അഞ്ചാം മന്ത്രി വിവാദം ഉയര്‍ത്തി വകുപ്പുകള്‍ പുനര്‍നിര്‍ണയിച്ചപ്പോഴും ഒരു വകുപ്പ് ആര്യാടന് കൂടുതല്‍ ലഭിച്ചു. രണ്ട് രാജ്യസഭാ എംപി സ്ഥാനവും ന്യൂനപക്ഷ നേതാക്കള്‍ക്കാണ് ലഭിച്ചത്. ഗവ. പ്ലീഡര്‍മാരെ നിയമിച്ചതില്‍ ന്യൂനപക്ഷ സമൂഹത്തിന് 80 ശതമാനം സ്ഥാനവും ഹൈക്കോടതി, ജില്ലാകോടതി, പ്രാദേശിക കോടതി എന്നിവിടങ്ങളില്‍ ലഭിച്ചു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ വീതംവച്ചപ്പോഴും 80 ശതമാനം സ്ഥാനങ്ങളും ന്യൂനപക്ഷത്തിനാണ് നല്‍കിയത്.
ജില്ലാ ആസൂത്രണസമിതികളില്‍ 14ല്‍ 13നും ന്യൂനപക്ഷ സമൂഹത്തിലുള്ളവരാണ് അദ്ധ്യക്ഷന്മാര്‍. അഞ്ച് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റുകളില്‍ 25 ശതമാനം അംഗങ്ങള്‍ പോലും ഹിന്ദുക്കള്‍ക്കില്ല. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുടേയും തലവന്മാര്‍ ന്യൂനപക്ഷത്തില്‍നിന്നാണ്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ന്യൂനപക്ഷ പദവി നല്‍കുന്നത് മാനേജ്‌മെന്റിന്റെ മതംനോക്കിയാണ്. സംസ്ഥാന സര്‍ക്കാര്‍ അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് ഓരോന്നിനും 50 ലക്ഷം രൂപ നല്‍കി.
മലപ്പുറം ജില്ലയില്‍ മുപ്പത് ന്യൂനപക്ഷവിദ്യാലയങ്ങള്‍ക്ക് ഫണ്ട് ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ 94.5 ശതമാനം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 84.15 ശതമാനം, ടീച്ചേഴ്‌സ് 62 ശതമാനം പ്രൊഫസര്‍മാര്‍ 76 ശതമാനം, സ്വാശ്രയകോളേജ് 74.35 ശതമാനം ന്യൂനപക്ഷങ്ങളുടെ കൈകളിലാണ് ഇതെല്ലാം കേരളസര്‍ക്കാര്‍ ന്യൂനപക്ഷത്തിന് നല്‍കിയ ആനുകൂല്യങ്ങളല്ലേ എന്ന് മന്ത്രി വ്യക്തമാക്കണം.
കേരളത്തിലെ റവന്യൂ ഭൂമികളില്‍ 8216 ഏക്കര്‍ ഭൂമി ന്യൂനപക്ഷത്തിനു പതിച്ചുനല്‍കിയപ്പോള്‍ നായര്‍, ഈഴവ സമൂഹത്തിനും ക്ഷേത്രങ്ങള്‍ക്കും പതിച്ചുനല്‍കിയത് 141 ഏക്കര്‍ ഭൂമിയാണ്. ആനുകൂല്യങ്ങളില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ നല്‍കുമ്പോള്‍ എസ് സി/എസ്ടി സമൂഹത്തിന് ലംപ്‌സം ഗ്രാന്റ് 250 രൂപയാണ്. പ്രത്യേക വിദ്യാഭ്യാസ സഹായനിധി 500 രൂപ നല്‍കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് ലഭ്യമല്ല. വിദ്യാഭ്യാസ വായ്പ ന്യൂനപക്ഷത്തിന് 3 ശതമാനം പലിശയും ഹിന്ദുവിന് 12.5 ശതമാനം പലിശയുമാണ്. മദ്രസ നവീകരണത്തിന് 20 ലക്ഷം രൂപ നല്‍കുന്നു.
മദ്രസകളെ സിബിഎസ്ഇ സ്‌കൂളിന് തുല്യമാക്കിയതും ഈ സര്‍ക്കാരാണ്. ന്യൂനപക്ഷ വിധവകള്‍ക്ക് വീടുവയ്ക്കാന്‍ 2.5 ലക്ഷം രൂപ നല്‍കുമ്പോള്‍ ഹിന്ദുവിധവകള്‍ക്ക് ഇത് നിക്ഷേധിച്ചതിലൂടെ കടുത്ത മതവിവേചനമാണ് സര്‍ക്കാര്‍ കാട്ടിയത്. ന്യൂനപക്ഷ കൂട്ടായ്മയകള്‍ക്ക് 25 ലക്ഷം രൂപ 3 ശതമാനം പലിശയ്ക്ക് നല്‍കിയപ്പോള്‍ ഹിന്ദുക്കൂട്ടായ്മകള്‍ക്ക് ഇത് നിഷേധിച്ചു.  ഇ.എസ്ബിജു പറഞ്ഞു

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

ചീഫ് സെക്രട്ടറിയെ എത്രയും വേഗം പുറത്താക്കി മുഖ്യമന്ത്രി മാതൃക കാട്ടിയില്ലെങ്കില്‍ ഹിന്ദു സമൂഹം പ്രതികരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍

കേരളത്തെ ക്രൈസ്തവവല്‍ക്കരിക്കാന്‍ ആഹ്വാനം ചെയ്ത ചീഫ് സെക്രടറി ജിജി തോംസനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക്
നടത്തിയ മാര്‍ച്ച് സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു 


തിരുവനന്തപുരം: ചീഫ് സെക്രട്ടറിയെ എത്രയും വേഗം പുറത്താക്കി മുഖ്യമന്ത്രി മാതൃക കാട്ടിയില്ലെങ്കില്‍ ഹിന്ദു സമൂഹം പ്രതികരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍
മിഷണറിമാര്‍ പോലും തുറന്ന് പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് ഉത്തരവാദപ്പെട്ട ചുമതലയില്‍ ഇരുന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറയുന്നത്.
ചീഫ് സെക്രട്ടറിയുടെ മനസ്സില്‍ ഇത്തരം ചിന്തയാണെങ്കില്‍ ഫയലുകള്‍ നോക്കുമ്പോഴും ഇത് പ്രതിഫലിക്കുമെന്ന് അവര്‍ പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മെത്രാന്‍ ചീഫ് സെക്രട്ടറിയായിരിക്കുന്ന ഭാരതത്തിലെ ആദ്യത്തെ സംസ്ഥാനം കേരളമായിരിക്കും. സഭയുടെ നോമിനിയായി അധികാരത്തിലേറിയ ജിജി തോംസണ്‍ മതംമാറ്റത്തിന് ഒത്താശചെയ്യുന്നതില്‍ അത്ഭുതമില്ല. ജിജി തോംസണെ പുറത്താക്കി മുഖ്യമന്ത്രി ചുമതല നിര്‍വ്വഹിക്കണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. അക്ബര്‍ ചക്രവര്‍ത്തിയേ പോലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മതേതര വാദിയെന്നാണ് അവകാശപ്പെടുന്നത്. അക്ബര്‍ ചക്രവര്‍ത്തി അന്തപുരത്തില്‍ ജാതി മത വ്യത്യസമില്ലാതെ സ്ത്രീകളെ താമസിപ്പിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയും ഇതെ മാതൃകയില്‍ ജാതിയും മതവും പ്രദേശവും നോക്കാതെ സരിതമാരെ ഒപ്പം താമസ്സിപ്പിക്കുകയാണ്. മാലിന്യം ഭക്ഷിക്കുന്ന, ഉച്ചകഞ്ഞിയുടെ മിച്ചം ശേഖരിച്ച് കുടുംബം പുലര്‍ത്തുന്നവര്‍ എന്നിങ്ങനെ ദിനം പ്രതി ആദിവാസികളുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. വെറും മൂന്ന് സെന്റ് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദിവാസികള്‍ നില്‍പ്പ്‌സമരം നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രി ഇവര്‍ക്ക് ചാക്ക് വാക്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്.
അതേസമയം മാനന്തവാടിയിലെ സെന്റ് ജോര്‍ജ് ഫെറാനോയിലെ ബിഷപ്പ് ചോദിച്ച് അഞ്ചാം ദിവസം 13.67 ഏക്കര്‍ ഭൂമിയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കൂടി പതിച്ച് നല്‍കിയത്. ഭൂപരിഷ്‌കരണം നടന്ന കേരളത്തില്‍ 50 ഏക്കറിനു മുകളില്‍ ഭൂമിയുള്ള 814 എസ്റ്റേറ്റ് ഉടമകള്‍ ഉണ്ട്. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്താല്‍ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ശക്തി ഭരണവര്‍ഗം തിരിച്ചറിയുമെന്നും ടീച്ചര്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി നേതാക്കളായ സി. ബാബു, പുഞ്ചക്കരി സുരേന്ദ്രന്‍, അരവിന്ദാക്ഷന്‍ നായര്‍, കെ. പ്രഭാകരന്‍, കിളിമാനൂര്‍ സുരേഷ്, ജോതീന്ദ്രകുമാര്‍, എന്‍.കെ. രത്‌നകുമാര്‍, സന്ദീപ്‌ തമ്പാനൂര്‍, Dr.വിജയകുമാര്‍, അനില്‍ മേലാറന്നൂര്‍, വഴയില ഉണ്ണി ആര്‍എസ്എസ് വിഭാഗ്കാര്യവാഹ് സന്തോഷ്, വിഭാഗ് സദസ്യരായ പി. സുധാകരന്‍, കൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. പി.പി. വാവ, വക്താവ് വി.വി. രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, ജില്ല പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, കേരളക്ഷേത്രസംരക്ഷണ സമിതി ജില്ല പ്രസിഡന്റ് സുരേന്ദ്ര കുറുപ്പ്, ജില്ല സെക്രട്ടറി ഷാജു, എന്‍.കെ. വിനോദ്, യു.എന്‍. ഹരിദാസ്, എന്‍.കെ. പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.


2015, ഡിസംബർ 3, വ്യാഴാഴ്‌ച

കേരളത്തെ ക്രൈസ്തവവല്‍ക്കരിക്കാന്‍ ആഹ്വാനം ചെയ്ത ചീഫ് സെക്രട്ടറി ജിജി തോംസനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് ഹിന്ദു ഐക്യവേദി നടത്തിയ പടുകൂറ്റന്‍ നിയമസഭാ മാര്‍ച്ച്.

.
ഹിന്ദു ഐക്യവേദിയുടെ ആരാധ്യയായ സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി.കെ.പി.ശശികല ടീച്ചര്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു.