വിഴിഞ്ഞം പാക്കേജിലെ മത വിവേചനത്തിനെതിരെ
ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും
-- കുമ്മനം രാജശേഖരന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും
വിഴിഞ്ഞം പാക്കേജിലെ മത വിവേചനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനാ നേതാക്കളോടൊപ്പം പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പുനരധിവാസ പാക്കേജില്‍ ഹിന്ദു സമൂഹത്തോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. സംഘടിത മതസമൂഹങ്ങള്‍ക്ക് അനര്‍ഹമായ ആനുകൂല്യം വാരിക്കോരി നല്കുമ്പോള് ഹിന്ദു സമൂഹത്തോട് നീതികേടും പക്ഷപാതപരവുമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു. പ്രദേശ വാസികളായ ഹിന്ദുമത വിഭാഗക്കാരെ പാക്കേജിലും അവഗണിച്ചു. ലത്തീന്‍ കത്തോലിക്ക സഭയ്ക്കും ജമാഅത് നേതൃത്വത്തിനും വിഴിഞ്ഞം പാക്കേജിന്റെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ വാരിക്കോരി കൊടുത്തു. ന്യൂനപക്ഷ പ്രീണനത്തിന് വസ്തുവിന് നഷ്ടപരിഹാരം കൊടുക്കുന്നത് ഇരട്ടി തുക. സെന്റിന് മൂന്നര ലക്ഷം ഹിന്ദുക്കള്‍ക്ക് നല്കുമ്പോള് മുസ്ലീം ക്രൈസ്തവ വിഭാഗത്തിന് നല്കിയതു എഴര ലക്ഷവും അതില്‍ കൂടുതലും. ക്രൈസ്തവരും മുസ്ലീം മതമേലധ്യക്ഷന്മാരും തീരുമാനിച്ച പാക്കേജാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കുമ്മനം കുറ്റുപ്പെടുത്തി. പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നടത്തിയ ചര്‍ച്ചകളിലൊന്നും ഹൈന്ദവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ല. തങ്ങളുടെ പ്രശ്നങ്ങള്‍ നിവേദനമായി നല്‍കാനെത്തിയവരെ മുഖ്യമന്ത്രിയും മന്ത്രി കെ. ബാബുവും കളക്ടറും അവഹേളിച്ച് ഇറക്കി വിട്ടു. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ തൊഴില്‍ നഷ്ടപ്പെട്ട എല്ലാവരെയും ഒരേ മനസോടെ പുനരധിവസിപ്പിക്കണം. ക്രൈസ്തവരും, മുസ്ലിം വിഭാഗവും കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് കോടികള്‍ അനുവദിച്ചപ്പോള്‍ മീന്‍ പിടിക്കുന്ന, കക്കവാരി ഉപജീവനം നയിക്കുന്ന ഹൈന്ദവര്‍ താമസിക്കുന്ന പ്രദേശങ്ങളെ അവഗണിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ ഏഴോളം ക്ഷേത്രങ്ങളുടെ സംരക്ഷണത്തിലും സര്‍ക്കാര്‍ കണ്ണടച്ചു. വിഴിഞ്ഞം തുറമുഖത്തിന് തൊട്ടടുത്ത് സര്‍ക്കാര്‍ പുറമ്പോക്കില്‍ ഉള്ള ഖബര്സ്ഥാന് മേല്‍പ്പാലം നിര്‍മിക്കാന്‍ ഏഴര കോടിയാണ് പാക്കേജില്‍ മാറ്റി വച്ചത്. എന്നാല്‍ എഴ് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് ഒരു നാണയത്തുട്ട് പോലും സര്‍ക്കാര്‍ മാറ്റിവച്ചിട്ടില്ലെന്നും കുമ്മനം ആരോപിച്ചു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍, പിന്നാക്കക്കാര്‍, ഹോട്ടലിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ പട്ടിണിയിലായിരിക്കുകയാണ്. ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമാക്കിയ സര്‍ക്കാര്‍ ഈ മേഖലയിലെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് നയാപൈസ നീക്കി വച്ചിട്ടില്ല. സൂസപാക്യവും ഇമാമുമാരും പറയുന്നത് മാത്രം കേട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ കാട്ടുന്ന നീതി നിഷേധത്തിനെതിരെ ബഹുജന മുന്നേറ്റം ഉണ്ടാകും. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. പരിഹാരം കാണാന്‍ സര്ക്കാന് തയ്യാറായില്ലെങ്കില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കുമ്മനം മുന്നറിയിപ്പു നല്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ