

തിരു: ഹിന്ദുഐക്യവേദിയുടെ സ്ഥാപക നേതാവും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ മഠാധിപതിയുമായ ജഗത്ഗുരു സ്വാമി സത്യാനന്ദസരസ്വതികളുടെ 80-)ം ജയന്തി ആഘോശത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് ഹിന്ദുഐക്യവേദി സംസഥാന സംഘടനാ സെക്രട്ടറി സി.ബാബു പുഷ്പാര്‍ച്ചന നടത്തി.
കണ്ണൂര്‍ പാലുകാച്ചിമല, പൂന്തുറ കലാപം, പാപ്പാവേദി സമരം, കൊല്ലം പുതിയ കാവ് ക്ഷേത്രം തുടങ്ങി ഹൈന്ദവ സമൂഹം നേരിട്ട നൂറുകണക്കിന് വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് സമരമുഖത്തേക്കിറങ്ങിയ സന്യാസിവര്യനാണ് ജഗത്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍. അദ്ദേഹം തുടങ്ങിവച്ച ഹൈന്ദവ മുന്നേറ്റങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തിച്ചു വരുന്നത് എന്ന് സി.ബാബു പറഞ്ഞു.
സ്വാമിജിയുടെ 80-)ം ജയന്തി ആഘോഷം ഹിന്ദുഐക്യവേദി മുഴുവന്‍ സ്ഥാനീധ സമിതികളിലും ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാമിജിയുടെ പണിമൂലക്കടുത്തുളള ജന്മസ്ഥലത്ത് നടന്ന സദ്ഭാവനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് ഡോ. വിജയന് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കെ. പ്രഭാകരന്, സ്വാമിജിയുടെ ഉറ്റ സുഹൃത്ത് രവീന്ദ്രന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സമിതി അംഗം വെണ്ണിയൂര്‍ ഹരി താലൂക്ക് നേതാക്കളായ മോഹനന് നായര്‍, അഡ്വ. രാജേഷ്, ഗോപകുമാര്എന്നിവര് പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ