2013, ഫെബ്രുവരി 16, ശനിയാഴ്‌ച

ആറന്മുള പ്രക്ഷോഭത്തിന്‌ ഫെയ്സ്ബുക്ക്‌ പ്രചാരണവുംClick Here to Go to Page "Save Aranmula From Land Mafia"


ആറന്മുള നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലും കാവുകളും നശിപ്പിക്കുന്നതിനെതിരെ വ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭത്തിന്‌ ശക്തി പകരുവാന്‍ ഫെയ്സ്ബുക്ക്‌ വഴിയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 'സേവ്‌ ആറന്മുള ഫ്രം ലാന്റ്‌ മാഫിയ' എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള ഫെയ്സ്ബുക്ക്‌ ഗ്രൂപ്പിലും പേജിലും പങ്കുചേര്‍ന്നും ലൈക്ക്‌ ചെയ്തും സഹകരിക്കണമെന്ന്‌ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി അഭ്യര്‍ത്ഥിച്ചു. കുടിവെള്ളവും അന്നവും കിടപ്പാടവും കൃഷിയും സംരക്ഷിക്കുന്നതിനും കോര്‍പ്പറേറ്റ്‌ ഭീമന്മാരുടെ അധിനിവേശത്തെ ചെറുക്കുന്നതിനും വേണ്ടിയാണ്‌ ഫെയ്സ്ബുക്ക്‌ പ്രചാരണം നടത്തിവരുന്നത്‌. സോഷ്യല്‍ മീഡിയവഴി ബഹുജനാഭിപ്രായം സ്വരൂപിക്കുകയും ജനമനസാക്ഷി ഉണര്‍ത്തുകയുമാണ്‌ ഇതിന്റെ ലക്ഷ്യം എന്ന്‌ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ