2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ധര്‍മ്മജ്യോതി പുരസ്കാരം കുമ്മനത്തിന്‌


ധര്‍മ്മജ്യോതി പുരസ്കാരം കുമ്മനത്തിന്‌


           സനാതന ധര്‍മപരിഷത്തിന്റെ അഞ്ചാമത്‌ ധര്‍മ്മജ്യോതി പുരസ്കാരം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‌. പി. പരമേശ്വരന്‍, ഡോ.ടി. എസ്സ്‌ വിജയന്‍ കാരുമാത്ര, പട്ടയില്‍ പ്രഭാകരന്‍ എന്നിവരടങ്ങുന്ന പുരസ്കാര നിര്‍ണ്ണയസമിതിയാണ്‌ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്‌. സാമൂഹ്യ സേവന മേഖലയിലുള്ള സമര്‍പ്പണവും ഹൈന്ദവ ഐക്യത്തിനുള്ള സുദീര്‍ഘമായ പ്രവര്‍ത്തന പാരമ്പര്യവും മുന്‍നിര്‍ത്തിയാണ്‌ കുമ്മനത്തിന്‌ പുരസ്കാരം. 19 ന്‌ നടക്കുന്ന സനാതന ധര്‍മ്മപരിഷത്തിന്റെ ഉദ്ഘാടന സഭയില്‍ ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ ഉപഹാരം സമര്‍പ്പിക്കും. 25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്കാരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ