2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളന സ്വാഗതസംഘ ആഫീസ്‌ ഉദ്ഘാടനം ചെയ്തു


എല്ലാമേഖലയിലും ഹിന്ദുക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു: കുമ്മനം രാജശേഖരന്‍

 ബിജെപി നേതാവ്‌ ഒ.രാജഗോപാല്‍ സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനം ചെയുന്നു 
         എല്ലാ മേഖലയിലും ഹിന്ദുക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോള്‍ അവരില്‍ ആത്മവിശ്വാസവും ഐക്യവും ഉണ്ടാക്കുവാന്‍ ഏപ്രിലില്‍ നടക്കുന്ന വിശാലഹിന്ദുഐക്യസമ്മേളനത്തിലൂടെ സാധിക്കണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളന സ്വാഗതസംഘ ആഫീസ്‌ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
     ഭാവിയിലെ ലോകനേതൃത്വം ഹിന്ദുത്വത്തെ കേന്ദ്രീകരിച്ചായിരിക്കുമെന്നു മുന്‍ കേന്ദ്രമന്ത്രി ഓ .രാജഗോപാല്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്രാനന്തരം പാശ്ചാത്യസമ്പ്രദായങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ ജനതയ്ക്ക് നിരാശ മാത്രമാണ് മിച്ചം. ഇത് മനസിലാക്കിയ ജനത വിവേകാനന്ദന്റെ  ആദര്‍ശങ്ങളിലേക്ക് ഏറെ ആകര്‍ഷിക്കപ്പെടുന്നു എന്നതിന് തെളിവാണ് വിവേകാനന്ദ ജയന്തി ആഘോഷങ്ങളില്‍ കണ്ട ജനപങ്കാളിത്തമെന്നും അദ്ദേഹം വിലയിരുത്തി.
           സ്വാമി വിവേകാനന്ദന്റെയും അയ്യങ്കാളിയുടെയും 150-ാ‍ം ജയന്തിവര്‍ഷത്തില്‍ നടക്കുന്ന സമ്മേളനം കൂടുതല്‍ പ്രധാന്യം അര്‍ഹിക്കുന്നു. ഏകാത്മതയും ഒത്തുച്ചേരലുമാണ്‌ ഹിന്ദുവിന്‌ വേണ്ടത്‌ ഇതിന്‌ അവസരം ഒരുക്കിക്കൊണ്ടാണ്‌ സമ്മേളനം നടക്കുന്നത്‌. അസംഘടിതരായ ഹിന്ദുവിന്‌ ഐക്യത്തിന്റെയും ആത്മവിശ്വാസവും നല്‍കുന്ന മഹാസമ്മേളനമായിരിക്കും തിരുവവനന്തപുരത്ത്‌ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
             സ്വാതന്ത്ര്യത്തിനുശേഷം പാശ്ചാത്യസമ്പ്രദായങ്ങള്‍ക്ക്‌ പിന്നാലെ പാഞ്ഞ ജനതയ്ക്ക്‌ നിരാശമാത്രമാണ്‌ മിച്ചം. ഇത്‌ മനസിലാക്കിയ ജനത വിവേകാനന്ദന്റെ ആദര്‍ശങ്ങളിലേക്ക്‌ ഏറെ ആകര്‍ഷിക്കപ്പെടുന്നുവെന്നതിന്‌ തെളിവാണ്‌ വിവേകാനന്ദജയന്തി ആഘോഷങ്ങളില്‍ കണ്ട ജനപങ്കാളിത്തമെന്ന്‌ ബിജെപി നേതാവ്‌ ഒ.രാജഗോപാല്‍. സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘടിത വിഭാഗങ്ങള്‍ എല്ലാം നേടിയെടുക്കുമ്പോള്‍ വെറും കാഴ്ചക്കാരായി നിരാശ ബാധിച്ച്‌ നിന്നവര്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്‌. ഇത്‌ ഭാരതത്തില്‍ ഒരു മാറ്റത്തിന്‌ ഇടയാക്കും. ഹിന്ദുവിന്‌ അനുകൂലമായ സാഹചര്യമാണ്‌ രാജ്യത്തില്‍ ഉരുത്തിരിഞ്ഞുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം വര്‍ക്കിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ എം.എസ്‌.കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി ഭാര്‍ഗവറാം സ്വാഗതവും കിളിമാനൂര്‍ സുരേഷ്‌ നന്ദിയും പറഞ്ഞു.ഹിന്ദു ഐക്യവേദി നേതാക്കള്‍ ആയ  കെ.പി. ഹരിദാസ്‌, വി.സുശികുമാര്‍, സി. ബാബു,കെ.അരവിന്ദാക്ഷന്‍ നായര്‍, ടി.ജയചന്ദ്രന്‍, പുഞ്ചക്കരിസുരേന്ദ്രന്‍, കൈനകരി ജനാര്‍ദ്ദനന്‍, പി.ജ്യോതീന്ദ്രകുമാര്‍ , അനില്‍ തിരുമല, സന്ദീപ്‌ തമ്പാനൂര്‍ എന്നിവരും വിവിധ സമുദായ സംഘടനാനേതാക്കളും നേതൃത്വം നല്‍കി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ