2013, ജൂൺ 13, വ്യാഴാഴ്‌ച
വടകര: മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദുഐക്യവേദി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകരയിലെ ക്യാമ്പ്‌ ഓഫീസിലേക്ക്‌ നടന്ന മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമിരമ്പി. മതഭീകരവാദശക്തികളുടെ നിയന്ത്രണത്തിലാണ്‌ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ എന്നതിന്റെ തെളിവാണ്‌ മാറാട്‌ കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിന്‌ പിന്നിലെന്ന്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ തീവ്രവാദശക്തികളുടെ പങ്ക്‌ പുറത്ത്‌ വന്നാല്‍ 

2013, ജൂൺ 10, തിങ്കളാഴ്‌ച

"തിരുവനന്തപുരംമാസ്റ്റര്‍ പ്ലാന്‍" തള്ളിക്കളയണം


കഴിഞ്ഞ മാസം പ്രസിദ്ധം ചെയ്ത, തിരുവനന്തപുരത്തിനായുള്ള പുതിയ മാസ്റ്റര്‍ പ്ലാന്‍ ( Thiruvananthapuram Master Plan -2012) തിരുവനന്തപുരത്തിന്റെ വിനാശത്തിന് പല പ്രകാരത്തില്‍ കാരണമായിത്തീരാവുന്നതും വളരെ ലാഘവബുദ്ധിയോടെ തയ്യാറാക്കിയതുമാണ് . നഗരാസൂത്രണത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും പ്രൊഫഷനലിസം തൊട്ടു തീണ്ടാത്തതുമായ പ്രസ്തുത മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണമായും നിരാകരിക്കത്തക്കതാണ് .

 1. മുന്‍ മാസ്റ്റര്‍ പ്ലാനുകളുമായി പൊരുത്തമില്ലാത്തതും
 2. അതിന്റെ തുടര്‍ച്ചയല്ലാത്തതും
 3. കൃത്യതയില്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും
 4. സുതാര്യതയില്ലാത്തതും
 5. സമഗ്രതയില്ലാത്തതും
 6. അബദ്ധജടിലവും
 7. ചില വര്‍ഗീയ സാമുദായികകക്ഷികളും ഭൂമാഫിയകള്‍ അടക്കമുളളവരും ആയവരുടെ താല്പര്യങ്ങള്‍ ഉണ്ടെന്നു സംശയിക്കത്തക്കതും ആണ് .

ഇത് സംബന്ധിയായ ചില വിശദാംശങ്ങള്‍ ഇതോടൊപ്പം ഉദാഹരണ സഹിതം താഴെ ചേര്‍ക്കുന്നു.


.തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ തള്ളിക്കളയണം ... എന്തുകൊണ്ട്?
 • സാമൂഹിക സാമ്പത്തീക പാരിസ്ഥിതിക സര്‍വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതല്ല.
സാധാരണ ഗതിയില്‍ ഏതൊരു മാസ്റ്റര്‍ പ്ലാനും തയ്യാറാക്കുന്നത് നേരിട്ടുള്ളതും വിശദവും ആയ സാമൂഹിക സാമ്പത്തികപാരിസ്ഥിതിക സര്‍വേകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. എന്നാല്‍ തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ നിര്‍മിതിയില്‍ ഇങ്ങനെയുള്ള യാതൊരു ground reality യെ സംബന്ധിച്ചുള്ള സര്‍വേകളെയും(Primary Source) അടിസ്ഥാനമാക്കിയിട്ടില്ല. ഉപഗ്രഹചിത്രങ്ങള്‍ തുടങ്ങിയ Secondary Source മാത്രം ഭാഗീകമായി ഉപയോഗപ്പെടുത്തികൊണ്ട് ഭാവനാകല്പിതമായും വികലമായും യഥാര്‍ത്ഥ വസ്തുതകളുമായി പൊരുത്തപ്പെടാത്തതും ആയ ചില കാര്യങ്ങള്‍ ആണ് മാസ്റ്റര്‍ പ്ലാന്‍ എന്ന രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.(ഉപഗ്രഹചിത്രങ്ങളില്‍ തന്നെ കൂടുതല്‍ കൃത്യതയുള്ള ഉപഗ്രഹചിത്രങ്ങള്‍ കിട്ടുമെന്നിരിക്കെ Google Earth തുടങ്ങിയ കൃത്യതയില്ലാത്ത ചില ഘടകങ്ങള്‍ ആണ് മാസ്റ്റര്‍ പ്ലാനിനു ഉപാദാനം എന്നത് അപലപനീയം ആണ് ). വസ്തുതാപരമായ അബദ്ധങ്ങളുടെ ഘോഷയാത്രയാണ് മാസ്റ്റര്‍ പ്ലാന്‍ മുഴുക്കെ . ഉദാഹരണത്തിന് -
 1. കോവളം മുതല്‍ ഇടഗ്രാമം വരെയുള്ള തോട് പലരും കയ്യേറി കെട്ടിടം വച്ചു എങ്കിലും ജലഗതാഗതത്തെ കുറിച്ച് പറയുമ്പോള്‍ , മാസ്റ്റര്‍ പ്ലാനില്‍ അവിടം ഇപ്പോഴും സഞ്ചാരയോഗ്യമായ തോടാണ്!!!!!
 2. Existing Industry എന്ന വിവരം കൊടുത്ത ഭാഗത്തില്‍ ഇന്ന് നിലവില്‍ ഉള്ള പല സംരംഭങ്ങളെയും വിട്ടു പോയിട്ടുണ്ട്. ബ്രഹ്മോസ് സംബന്ധിച്ച കാര്യങ്ങളും വിട്ടു പോയവയില്‍ പെടും.
 3. മാര്‍ക്കറ്റ്‌ സംവിധാനങ്ങളെ പരാമര്‍ശിക്കുന്ന ഭാഗത്ത് മാര്‍ക്കറ്റ്‌ നോഡുകള്‍ നിര്‍ണയിച്ചിരിക്കുന്നതും വാസ്തവവുമായി ബന്ധം കുറവാണ്. ഉദാഹരണത്തിന് ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പരാമര്‍ശിച്ചപ്പോള്‍ പാറ്റൂര്‍ ഓപ്പണ്‍ മാര്‍ക്കെറ്റ് എന്ന് "കണ്ടെത്തിയവര്‍ " വന്‍വിറ്റുവരവ് നടക്കുന്ന കേശവദാസപുരം മസ്ജിദിനു സമീപമുള്ള യഥാര്‍ത്ഥ ഓപണ്‍ മാര്‍ക്കറ്റ് കാണാതെയും പോയി!!!
 4. നഗരത്തിന്റെ വര്‍ക്ക് ഫോഴ്സ് കണക്കാക്കിയത് വസ്തുതകള്‍ക്ക് നിരക്കാത്ത മട്ടിലാണ്. ജനസംഖ്യ വച്ച് കൊണ്ട് വര്‍ക്ക് ഫോഴ്സ് നിര്‍ണയിച്ച പമ്പരവിഡ്ഢിത്തം ആണ് പ്ലാനില്‍ കാണുന്നത്. ഇത്രയും വര്‍ക്ക് ഫോഴ്സ് ഉണ്ടെങ്കില്‍ ഇവിടെ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാര്‍ തൊഴില്‍ ഇല്ലാത്തവര്‍ ആയി പോയേനെ! അന്യസംസ്ഥാന തൊഴിലാളികളുടെ വര്‍ക്ക് ഫോഴ്സ് എവിടെ കണക്കില്‍ പെടുത്തും. സമാജത്തിന്റെ ഉന്നതശ്രേണിയില്‍ ഉള്ളവരടക്കം വലിയൊരു വിഭാഗം തൊഴില്‍ ചെയ്യാന്‍ തയ്യാറല്ലാത്ത അവസ്ഥയും ഉണ്ട്. തിരുവനന്തപുരത്ത് നിന്ന് ഇതരജില്ലകളിലും സംസ്ഥാനങ്ങളിലും അന്യ രാജ്യങ്ങളിലും തൊഴിലെടുക്കുന്നവരുടെ വര്‍ക്ക് ഫോഴ്സ് കുറവ് ചെയ്യാനും ശ്രമിച്ചിട്ടില്ല. • ഇപ്പോഴത്തെ പാരിസ്ഥിതിക അവസ്ഥയെ കുറിച്ചും പരിസ്ഥിതിയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റത്തെ കുറിച്ചും ഒരു പഠനവും നടത്തിയിട്ടില്ല. അന്തരീക്ഷതാപനത്തിന്റെ സന്തുലനം , നഗരത്തിന്റെ ഓക്സിജന്‍ ലഭ്യതയില്‍ ഉള്ള പര്യാപ്തത ഇവയൊന്നും പരിഗണിക്കാതെയും പഠിക്കാതെയും ഉള്ളതാണ് നിര്‍ദിഷ്ട മാസ്റ്റര്‍ പ്ലാന്‍. തിരുവനന്തപുരത്തിന്റെ ഭൌമഘടന അനുസരിച്ച് നമ്മുടെ കിണറുകളില്‍ കാണുന്ന ഉപരിതലജല ലഭ്യത വളരെ മുകളില്‍ ആണ് . ഈ ഉപരിതല ജലത്തിന്റെ സാന്നിധ്യം ആണ് അന്തരീക്ഷതാപനിലയെ സന്തുലനം ചെയ്തു നിര്‍ത്തുന്നത്. ഉപരിതലജലത്തെ റിചാര്‍ജ് ചെയ്തു അന്തരീക്ഷതാപനിലയെ സമതുലനം ചെയ്യുകയും കുടിവെള്ളലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിരുന്ന വയലുകള്‍ പൂര്‍ണമായി നാമാവശേഷമാക്കി കൊണ്ട് നടപ്പിലാക്കാന്‍ പോകുന്ന മാസ്റ്റര്‍പ്ലാന്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തും. 1971 ലെ മാസ്റ്റര്‍ പ്ലാന്‍ അന്നത്തെ നഗരസഭാ പരിധിക്കകത്ത് അന്ന് നിലവില്‍ ഉള്ള 2060 ഏക്കര്‍ വയലുകള്‍ക്ക് പുറമേ 1740 ഏക്കര്‍ വയല്‍ ഭൂമികൂടി കണ്ടെത്തണം എന്ന് പറഞ്ഞു, 1986 ആകുമ്പോഴേക്കും 3800 ഏക്കര്‍ വയല്‍ ആയി (നഗരത്തിന്റെ 19.5%) ലക്‌ഷ്യം പ്രഖ്യാപിച്ചു. പഴയ നഗരപരിധിയില്‍ ഇന്ന് വയലുകള്‍ ഇല്ല എന്നതാണ് ഇപ്പോഴത്തെ വാസ്തവം .


 • ജൈവീകസമ്പത്തിന്റെ സുസ്ഥിതിയെ കുറിച്ചും പരിഗണിച്ചിട്ടേ ഇല്ല . പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളെ കണ്ടിട്ടേയില്ല . ഉദാഹരണത്തിന് തിരുവനന്തപുരത്തിന്റെ പ്രത്യേകതയായി പറയുന്ന പാരിസ്ഥിക ദുര്‍ബലപ്രദേശത്തുള്ള "വേളികൊക്ക്" ഇന്ന് വംശനാശഭീഷണിയില്‍ ആണ് . ഇത്തരം വിഷയങ്ങള്‍ക്കുള്ള യാതൊരു പരിഗണനയും ഉണ്ടായിട്ടില്ല. തിരുവനന്തപുരത്തിന്റെ യാഥാര്‍ത്യങ്ങളുമായി അടുത്തറിവില്ലാതെ, കേവലം രണ്ടാംതരം സ്രോതസ്സിനെ ആശ്രയിച്ചു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത് കൊണ്ട് സംഭവിച്ചതാണ് ഇത്.


 • ട്രിഡായെയോ മറ്റു ഏജന്‍സികളെയോ ജനപ്രതിനിധികളെയോ വിശ്വാസത്തില്‍ എടുത്തിട്ടില്ല . നഗരപാലികാനിയമങ്ങളുടെ ചട്ടങ്ങളുടെ ലംഘനവും ആണ്.
  ഈ വിഷയം കഴിഞ്ഞദിവസം ശ്രീ .ശിവന്‍ കുട്ടി എം എല്‍ എ തന്നെ പരാമര്‍ശിക്കുകയുണ്ടായി.


 • തുറന്ന പ്രദേശങ്ങളുടെ കുറവ് നികത്താന്‍ മാസ്റ്റര്‍ പ്ലാനില്‍ യാതൊരു നിര്‍ദേശവും ഇല്ല.


 • ചേരിസമുദ്ധാരണം അടക്കമുള്ള കാര്യങ്ങളില്‍ പക്ഷപാതപരമായിട്ടാണ് പരിഗണന നല്‍കിയിട്ടുള്ളത്. സാമ്പത്തിക ഭൌതിക സാഹചര്യങ്ങള്‍ക്ക് പകരം സാമുദായിക പരിഗണനയ്ക്കാണ് മുന്‍‌തൂക്കം നല്‍കിയിട്ടുള്ളത്.


 • തിരുവനന്തപുരത്തിന്റെ വികസനഗതിനീക്കം (Development Trend ) വിഴിഞ്ഞം പോര്‍ട്ടിന്റെയും കഴക്കൂട്ടം ടെക്നോസിറ്റിയുടെയും പൂര്‍ണമായ പ്രവര്‍ത്തനക്ഷമതയില്‍ മാത്രം വ്യക്തമാകുന്ന വസ്തുതയാണ്. ഇപ്പോഴത്തെ വസ്തുതകള്‍ മാത്രം വച്ച് വിലയിരുത്തുന്നത് അബദ്ധമാണ്.


 • അര്‍ബന്‍ ഫോമിന്റെ അടിസ്ഥാനസൂചകമായി ജനസംഖ്യാസാന്ദ്രതയെ ആണ് ഇതില്‍ പരിഗണിച്ചിരിക്കുന്നത്. അത് ശരിയല്ല.


 • ഗതാഗതസര്‍വേയുടെ ഫലങ്ങള്‍ എന്ന മട്ടില്‍ പ്ലാനില്‍ കൊടുത്തിരിക്കുന്ന Desire Line കളുടെ ചിത്രണം 2013 ലെ ഇപ്പോള്‍ നിലവില്‍ ഉള്ള ഗതാഗതസംവിധാനവുമായി പൊരുത്തപ്പെടുന്നില്ല . റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഇവിടുത്തെ പല മുഖ്യ റോഡുകളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നത് മാറിയിട്ട് അധികകാലം ആയിട്ടില്ല . ഇതൊന്നും പരിഗണനാവിഷയമേ അല്ല എന്ന മട്ടില്‍ വളരെ ലാഘവബുദ്ധിയില്‍ ആണ് ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്.


 • തിരുവനന്തപുരത്തെ ഇന്ന് നിലവിലുള്ള Road Pattern എന്നത് Master Plan സൂചിപ്പിക്കുന്നത് പോലെ Ring Road Pattern അല്ല Grid Road Pattern ആണ് എന്നതാണ് വാസ്തവം . MC Road നു സമാന്തരമായി കിടക്കുന്ന മൂന്നോളം റോഡുകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളും വ്യക്തമായും Grid Pattern ല്‍ ഉള്ളവയാണ്.


 • 1971 മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് തന്നെ നടപ്പിലാക്കുവാന്‍ നിര്‍ദേശിക്കപ്പെട്ട് അംഗീകാരം കിട്ടിയ പല റോഡുകളെ കുറിച്ചും ഇപ്പോള്‍ മൌനത്തില്‍ ആണ്. ഉദാഹരണത്തിന് സ്റ്റാച്യു മുതല്‍ ജനറല്‍ ഹോസ്പിറ്റല്‍ വരെയുള്ള റോഡ്‌ 45 മീറ്ററില്‍ സ്പെഷ്യലി ഡിസൈന്‍ഡ്‌ റോഡ്‌ എന്ന നിലയില്‍ പഴയ മാസ്റ്റര്‍ പ്ലാനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അത് ഇപ്പോള്‍ പരിഗണനയില്‍ തന്നെ കാണുന്നില്ല .


 • ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ എന്ന പേരില്‍ നിര്‍ദേശിക്കപ്പെട്ട ഫ്ലൈ ഓവറുകളെയും അണ്ടര്‍പാസുകളെയും കുറിച്ചുള്ള വിവരണങ്ങള്‍ ശുദ്ധവിവരദോഷത്തിനു ഉദാഹരണമാണ് . പേരൂര്‍ക്കട തുടങ്ങിയ ഇടങ്ങളില്‍ ഫ്ലൈ ഓവര്‍ പണിയാന്‍ നിര്‍ദേശിക്കുന്ന മാസ്റ്റര്‍പ്ലാന്‍ ഭൂമിയുടെ ഘടനയോ പൊക്കത്താഴ്ചയോ ജനാധിവാസമോ പരിഗണിച്ചിട്ടില്ല. ഇവ പരിഗണിച്ചാല്‍ പേരൂര്‍ക്കട അടക്കം ഫ്ലൈ ഓവര്‍ നിര്‍ദേശിക്കപ്പെട്ട പല ഇടത്തും അണ്ടര്‍ പാസുകള്‍ ആണ് അനിവാര്യം എന്ന് മനസിലാകും . ഈ പ്രദേശങ്ങളിലൂടെ ജലവിതരണത്തിനായി കടന്നു പോകുന്ന പൈപ്പ് ലൈന്‍ കാണുന്ന സാധാരണക്കാരന് പോലും ബോധ്യമാകും ഭൂമിയുടെ പൊക്കാത്താഴ്ചകളുടെ വ്യത്യാസം.


 • Urban Structure ല്‍ പറഞ്ഞിരിക്കുന്ന Urban Node കള്‍ പലതും വസ്തുതകളുമായി നിരക്കുന്നതല്ല.


 • കെട്ടിലും മട്ടിലും മാസ്റ്റര്‍ പ്ലാന്‍ നിര്‍മാണത്തില്‍ തന്നെ വിദഗ്ദ്ധതയില്ലാത്തതും അച്ചടക്കം ഇല്ലാത്തതും ആണ് മാസ്റ്റര്‍ പ്ലാന്‍ . ഉദാഹരണത്തിന് സാധാരണ ഗതിയില്‍ DTP (Detailed Town Plan) യില്‍ മാത്രം പരാമര്‍ശിതം ആകുന്ന ആറു മീറ്റര്‍ റോഡുകള്‍ വരെ മാസ്റ്റര്‍ പ്ലാനിനനകത്ത് കാണാന്‍ ഉണ്ട്. IRC മാനദണഡങ്ങളോ അര്‍ബന്‍ റോഡുമാനദണഡങ്ങളോ പരിഗണിക്കാത്ത ഈ ശൈലി അശാശ്ത്രീയം ആണ്.

 • New Town ആശയം തികച്ചും അശാസ്ത്രീയവും അവ്യക്തവും .
  ടൌണ്‍ പ്ലാന്‍ സങ്കേതങ്ങള്‍ അനുസരിച്ച് പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ചു പ്രത്യേക പരിഗണന നല്‍കി ഉയര്‍ത്തി കൊണ്ട് വരുന്ന പട്ടണങ്ങളെയാണ് ന്യൂ ടൌണ്‍ എന്ന് പറയപ്പെടുന്നത്‌. വ്യവസായം ,ടൂറിസം , മതം തുടങ്ങി ഇവയുടെ സാമൂഹിക സാമ്പത്തിക അടിത്തറ വിഭിന്നമായി കൃത്യമായി വ്യക്തമാക്കിയിരിക്കും . ഇതിന്റെ ഭരണവ്യവസ്ഥയും പ്രത്യേക അധികാര വിശേഷത്തോടെയുള്ള ഭരണകൂടത്തിനു ആയിരിക്കും.
 1. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് തിരുവനന്തപുരം നഗരസഭാപരിധിക്കകത്ത് ചേങ്കോട്ടുകോണം കേന്ദ്രമാക്കി ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്ന New Town ന്റെ സാമൂഹിക സാമ്പത്തിക അടിത്തറ എന്താണ് എന്ന് പരാമര്‍ശിച്ചിട്ടില്ല. അറിവില്‍ പെട്ടിടത്തോളം അവിടെ ഖനിയോ ടൂറിസ്റ്റ് കേന്ദ്രമോ വ്യവസായ ശാലകളോ ഇല്ല . മതം ആണ് അടിത്തറ എങ്കില്‍ അതിന്റെ വിശദാംശം എന്ത് ?
 2. അഞ്ചു പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തു നഗരസഭാവികസനം നടത്തിയത് അടുത്ത കാലത്താണ് എന്നിരിക്കെ ,വീണ്ടും വിഭജിച്ചു ഒരു ടൌണ്‍ ഷിപ്പിന് രൂപം കൊടുക്കണോ?
 3. ഇത്തരത്തിലുള്ള ഒരു ന്യൂ ടൌണ്‍ സംവിധാനത്തിന്റെ ആസൂത്രണത്തിനു പര്യാപ്തമായ രീതിയില്‍ സാമൂഹിക സാമ്പത്തിക സര്‍വേ നടത്താതെ എങ്ങനെയാണ് ഇതിനു ശുപാര്‍ശ ചെയ്തത് ? ഏതെങ്കിലും മതസംഘടനകളോ സ്വകാര്യ ഏജന്‍സികളോ നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തില്‍ ആണോ ഈ ശുപാര്‍ശ?
 4. ഈ ന്യൂ ടൌണ്‍ പദ്ധതിയുടെ നടത്തിപ്പിന് റോഡുകളുടെ വികസനത്തിന് അടക്കം എത്ര ഭൂമി ആവശ്യമായി വരും എന്നോ, എത്ര ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉണ്ട് എന്നോ, പൊതുകാര്യങ്ങള്‍ക്കായി എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും എന്നോ എത്ര വയലുകള്‍, തണ്ണീര്‍തടങ്ങള്‍, തോടുകള്‍, ആരാധനാലയങ്ങള്‍ ,പുരാവസ്തുസ്മാരകങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇതിന്റെ പരിധിക്കകത്ത് പെടുമെന്നോ സൂചനകള്‍ പോലും ഇല്ല എന്നുമാത്രമല്ല , ന്യൂ ടൌണിന്റെ അതിരുകളെ പോലും നിര്‍വചിക്കുന്നില്ല എന്നതാണ് ആശ്ചര്യകരം.
 5. തിരുവനന്തപുരത്തെ മള്‍ടിന്യൂക്ളിയസ് സിറ്റി ആക്കുക എന്ന ഉദ്ദേശത്തില്‍ , പുതിയ ഒരു നഗരകേന്ദ്രം വളര്‍ത്തിയെടുക്കുക എന്നാണു ഉദ്ദേശമെങ്കില്‍ അതിനു ഉപയോഗിക്കുന്ന സാങ്കേതിക പദം New Town എന്നല്ല .
 6. കേരളത്തിലെ ചില മതസംവിധാനങ്ങള്‍ അവരുടെ മുന്‍കാല വാര്‍ഷിക പദ്ധതി പ്രഖ്യാപനങ്ങളില്‍ മതസമൂഹാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു New Town പദ്ധതി പ്രഖ്യാപിച്ചിട്ടള്ള സാഹചര്യത്തില്‍ , നിര്‍ദിഷ്ട New Town ന്റെ സാമൂഹ്യ സാമ്പത്തിക അടിത്തറയും ഭരണവ്യവസ്ഥയും സുതാര്യമല്ലാത്തത് ദുരൂഹതയുണര്‍ത്തുന്നുണ്ട് . • പുതിയ മാസ്റ്റര്‍ പ്ലാനിന്റെ ഏറ്റവും മോശപ്പെട്ട പോരായ്മ എന്നത് അത് മുന്‍കാല മാസ്റ്റര്‍ പ്ലാനുകളുടെ തുടര്‍ച്ചയല്ല എന്നതും മുന്‍കാല മാസ്റ്റര്‍ പ്ലാനുകളുടെ നടപ്പില്‍ വരുത്തലിനെ വിലയിരുത്തിട്ടില്ല എന്നതുമാണ്‌. ഇത്കൊണ്ട് സമൂഹത്തിനും രാഷ്ട്രത്തിനും വ്യക്തി ക്കുമുണ്ടായ ധനപരവും സാമൂഹ്യവും പാരമ്പര്യവും സാംസ്കാരികവും ആയ നഷ്ടം നികത്താന്‍ ആകാത്തതാണ്.
 1. മുന്‍ മാസ്റ്റര്‍പ്ലാനില്‍ കൊമേഴ്സ്യല്‍ ഏരിയയോ ഓപ്പണ്‍ സ്പേസ് ആയോ നിര്‍ദേശിക്കപ്പെട്ട സ്ഥലം ഇപ്പോള്‍ റെസിഡന്ഷ്യല്‍ ഏരിയ ആണെന്ന് പറയപ്പെട്ടിരിക്കുന്നു. ഇതിന്റെ ഇരകള്‍ നിരവധിയാണ്. പദ്ധതി നടത്തിപ്പിന് എന്ന് പറഞ്ഞു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ നിയന്ത്രണം ഇല്ല. ഇത് വന്‍ ഗൂഡാലോചനയാണെന്ന് സംശയിക്കത്തക്കതാണ്.
 2. മുന്‍ മാസ്റ്റര്‍പ്ലാനിന്റെ DTP(Detailed Town Plan) Scheme തയ്യാറാക്കി പൊതു ആവശ്യത്തിനു ഏറ്റെടുക്കല്‍ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍, കിട്ടിയ പണത്തിനു കിടപ്പാടം വിറ്റോടിയ നൂറ്റാണ്ടുകളുടെ കുടുംബപാരമ്പര്യം ഉള്ള തിരുവനന്തപുരത്തിന്റെ തനതുജനത ഇരകളായി വിഡ്ഢികള്‍ ആക്കപ്പെട്ടു. ഈ ഭൂമി വാങ്ങിക്കൂട്ടിയവര്‍ പുതിയ മാസ്റ്റര്‍ പ്ലാനിലൂടെ സുരക്ഷിതരായി . അപ്പോള്‍ ആര്‍ക്കു വേണ്ടിയാണ് എന്ത് ഉദ്ദേശത്തില്‍ ആണ് ഈ മാസ്റ്റര്‍ പ്ലാന്‍ ? പുതിയ മാസ്റ്റര്‍പ്ലാന്‍ വികസനത്തിന്റെ പേരില്‍ പുതിയ ഇരകളെ തേടുകയാണ്.
 3. മുന്‍ പ്ലാനില്‍ പൊതുആവശ്യത്തിനു വ്യക്തമായ ഉദ്ദേശത്തോടെ ഏറ്റെടുക്കപ്പെട്ട ഭൂമികള്‍ പലതും അന്യാധീനപ്പെടുകയോ മറ്റു കാര്യങ്ങള്‍ക്ക് വക മാറ്റി വിനിയോഗിക്കുകയോ ചെയ്തു .അതിന്റെ ശരിയായ ഉപയോഗത്തെ കുറിച്ചും പുതിയ മാസ്റ്റര്‍ പ്ലാന്‍ മൌനത്തില്‍ ആണ്.
 4. മുന്‍ മാസ്റ്റര്‍ പ്ലാനുകളില്‍ നിന്നുള്ള വ്യതിയാനം നഷ്ടം വരുത്തിയത് റോഡു വികസനത്തിന്റെ വിഷയത്തിലും വളരെ മാരകമായിട്ടാണ്. ഉദാഹരണത്തിന്
  മുന്‍പ്ലാനില്‍ ഔട്ടര്‍ റിംഗ് റോഡ്‌ എന്ന് പേരിട്ടു വിളിച്ച ഉള്ളൂര്‍-പരുത്തിപ്പാറ-അമ്പലമുക്ക്‌ -പേരൂര്‍ക്കട -വട്ടിയൂര്‍ക്കാവ്-കുണ്ടമണ്കടവ്-കരമന റോഡു 21 മീറ്ററില്‍ ഉള്ളതാണ്. ഇന്ന് പക്ഷെ ഈ റോഡിന്റെ വീതി പലയിടത്തും 10 മീറ്ററും 8 മീറ്ററും വരെ ആണ്. 21 മീറ്ററിന്റെ കര്‍ക്കശവ്യവസ്ഥിതികളില്‍പെടുത്തി നഗരസഭയടക്കമുള്ളവര്‍ ദ്രോഹിച്ചത് കാരണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാവാതെ കിട്ടിയ പണത്തിനു വസ്തു വിറ്റുപോയവരും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തവരും അനവധിയാണ്. കൂടാതെ വിട്ടുകൊടുത്ത സ്ഥലം സര്‍ക്കാരിനും അവനവനും പ്രയോജനമില്ലാത്തതായി തീരുകയും ചെയ്തു. • നഗരത്തിന്റെ വിഭവങ്ങളെ കുറിച്ചും ആവശ്യകതയെയും പരിമിതിയെയും കുറിച്ച് മതിയായ പഠനങ്ങള്‍ നടത്തിയിട്ടില്ല. ഉദാഹരണത്തിന് -
 1. ജലലഭ്യതയ്ക്ക് വേണ്ടി തദ്ദേശമായ ജലഉറവിടങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ ഉദ്ദേശമേ ഇല്ല . നഗരത്തില്‍ നവീകരിക്കാവുന്ന നിരവധി ജലാശയങ്ങള്‍ ഇന്നുമുണ്ട്. കൂടാതെ നഗരപരിധിയില്‍ തന്നെ തണ്ണീര്‍തടങ്ങളും ഉറവയുള്ള തോടുകളും പുഴകളും ഉണ്ട്. ഇവയില്‍ മലിനമായവ ശുദ്ധീകരിക്കുവാനും ഉപയോഗക്ഷമമാക്കുവാനും കാഴ്ചപ്പാട് രൂപീകരിച്ചിട്ടേ ഇല്ല .
 2. സാമാന്യ ജനശ്രദ്ധ തന്നെ നേടിയ ഖരമാലിന്യ സംസ്കരണവിഷയത്തില്‍ മാസ്റ്റര്‍ പ്ലാന്‍ മൌനം പാലിക്കുന്നു.
 3. ജലഗതാഗതത്തെ ഉദ്ദേശിച്ചുള്ളതും കാര്യമായി നവീകരിച്ചാല്‍ ജലസ്രോതസ്സായി മാറ്റാവുന്നതുമായ പാര്‍വതി പുത്തനാറിലേക്ക്‌ മലിനജലം തള്ളുവാന്‍ നിര്‍ദേശിക്കുന്നതു ശരിയാണെന്ന് തോന്നുന്നില്ല. അത് ഇപ്പോഴത്തെ സ്ഥിതിയെ കൂടുതല്‍ മാരകമാക്കും . Sewage scheme ല്‍ അടക്കം പുതിയ മാതൃകകളെ അവതരിപ്പിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു.
ഇത്തരത്തില്‍ നൂറുകണക്കിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും . ഇങ്ങനെ അബദ്ധ ജടിലവും അശാസ്ത്രീയവുമായ ഈ മാസ്റ്റര്‍ പ്ലാന്‍ തിരുവനന്തപുരത്തെ കണ്ടറിവുള്ള ആര്‍ക്കും പുച്ഛത്തിനിടയാക്കുന്നതാണ്. ആയതു തള്ളിക്കളയേണ്ടതാണ്.
വിശ്വസ്തതയോടെ
ഹിന്ദുഐക്യവേദിയ്ക്ക് വേണ്ടി
ബ്രഹ്മചാരി ഭാര്‍ഗവ റാം
സംസ്ഥാന ജനറല്‍ സെക്രട്ടറി
http://www.corporationoftrivandrum.in/master-plan-draft

2013, ജൂൺ 5, ബുധനാഴ്‌ച

2013, ജൂൺ 4, ചൊവ്വാഴ്ച

ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു                  എം.കെ.കുഞ്ഞോല്‍ രക്ഷാധികാരിയായും കെ.പി.ശശികലടീച്ചര്‍ അധ്യക്ഷയായും ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

 കെ.എന്‍.രവീന്ദ്രനാഥ്‌ (വര്‍ക്കിംഗ്‌ പ്രസിഡന്റ്‌), 

പി.കെ.ഭാസ്കരന്‍, പി.ആര്‍.ശിവരാജന്‍, രവിശതാന്ത്രികുണ്ടാര്‍, കൈനകരി ജനാര്‍ദ്ദനന്‍, അഡ്വ.വി.പത്മനാഭന്‍ (സീനിയര്‍ വൈസ്പ്രസിഡന്റുമാര്‍), 

കുമ്മനം രാജശേഖരന്‍, ഇ.എസ്‌.ബിജു, വി.ആര്‍.സത്യവാന്‍, ആര്‍.വി.ബാബു, കെ.ടി.ഭാസ്കരന്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം (ജനറല്‍ സെക്രട്ടറിമാര്‍). 

അഡ്വ.കെ.ഹരിദാസ്‌, ആര്‍.എസ്‌.അജിത്കുമാര്‍, പി.വി.മുരളീധരന്‍, കിളിമാനൂര്‍ സുരേഷ്‌, തെക്കടം സുദര്‍ശനന്‍, പി.ജിതേന്ദ്രന്‍, എ.ശ്രീധരന്‍, എം.പി.അപ്പു, എംവി.ഉണ്ണികൃഷ്ണന്‍ (സെക്രട്ടറിമാര്‍), 

കെ.പി.ഹരിദാസ്‌ (സംഘടനാ സെക്രട്ടറി), 

എം.രാധാകൃഷ്ണന്‍, വി.സുശികുമാര്‍, സി.ബാബു (സഹസംഘടനാ സെക്രട്ടറിമാര്‍), 

കെ.അരവിന്ദാക്ഷന്‍നായര്‍ (ഖജാന്‍ജി), 

ടി.ജയചന്ദ്രന്‍, പുഞ്ചക്കരി സുരേന്ദ്രന്‍, തിരുമല അനില്‍, കെ.പ്രഭാകരന്‍(തിരുവനന്തപുരം),

 കെ.രാധാകൃഷ്ണന്‍ (കൊല്ലം),
 എം.കെ.വാസുദേവന്‍ (ആലപ്പുഴ), 
അമ്പോറ്റി (പത്തനംതിട്ട), 
ദേവചൈതന്യസ്വാമി (ഇടുക്കി), 
ക്യാപ്റ്റന്‍ സുന്ദരം (എറണാകുളം),
 കളരിക്കല്‍ രവീന്ദ്രനാഥ്‌, 
അഡ്വ.രമേശ്‌ (തൃശൂര്‍), 
ഹരീന്ദ്രകുമാര്‍ (പാലക്കാട്‌), 
ടി.വി.രാമന്‍ (മലപ്പുറം),
 അഡ്വ.ബി.എന്‍.ബിനീഷ്ബാബു (കോഴിക്കോട്‌), 
സി.പി.വിജയന്‍ (വയനാട്‌), 
ഹരികൃഷ്ണന്‍നമ്പൂതിരി (കണ്ണൂര്‍), 
കരുണാകരന്‍മാസ്റ്റര്‍, നിഷാസോമന്‍ (കാസര്‍കോട്‌) 
എന്നിവരെ നിര്‍വാഹകസമിതിയംഗങ്ങളായും തെരഞ്ഞെടുത്തു.

എന്‍എസ്‌എസ്സിനെതിരായ ലേഖനം സീമകള്‍ ലംഘിച്ചു : കുമ്മനം രാജശേഖരന്‍


       എന്‍എസ്‌എസ്സിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും അവഹേളിച്ചു കൊണ്ട്‌ ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സാമാന്യ മര്യാദകളുടെയും സീമകള്‍ ലംഘിച്ചു എന്ന്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.

       ഏതു വിമര്‍ശനത്തിനും മറുപടി നല്‍കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്‌, പക്ഷേ അത്‌ വികാരങ്ങളെ വ്രണപ്പെടുത്തിയും വ്യക്തിഹത്യ ലക്ഷ്യമിട്ടു കൊണ്ടും ആകരുത്‌. പൊതുജീവിതത്തില്‍ വൈവിധ്യ സ്വഭാവമുള്ള അഭിപ്രായപ്രകടനങ്ങള്‍ സ്വാഭാവികമാണ്‌. അതിനെ വിലകുറഞ്ഞ പദപ്രയോഗങ്ങളിലൂടെയും ചെളി വാരി എറിഞ്ഞും നേരിടുന്നവര്‍ സ്വന്തം ആശയ ദാരിദ്ര്യത്തെയാണ്‌ വെളിപ്പെടുത്തുന്നത്‌. ചന്ദ്രിക ദിനപത്രം നൂറോളം വര്‍ഷം പഴക്കമുള്ള എന്‍ എസ്‌ എസ്സിനെയും അതിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയെയും അധിക്ഷേപിച്ചതിന്റെ പിന്നില്‍ വ്യക്തമായ അജന്‍ഡയുണ്ട്‌. മുസ്ലിം ലിഗ്‌ എന്ന രാഷ്ട്രീയ കക്ഷി വിമര്‍ശനങ്ങള്‍ക്ക്‌ അതീതമാണെന്ന സന്ദേശമാണ്‌ ലേഖനത്തിന്റെ കാതല്‍. എന്‍ എസ്‌ എസ്സും എസ്‌ എന്‍ ഡി പിയും ഉന്നയിച്ചത്‌ ഭൂരിപക്ഷ സമൂഹത്തിന്റെ ഭയാശങ്കകളും ആവലാതികളുമാണ്‌. ഭരണ കക്ഷിയായ മുസ്ലിം ലിഗ്‌ അവയ്ക്ക്‌ കാര്യകാരണ സഹിതം മറുപടി പറയാനുള്ള ആര്‍ജ്ജവം കാട്ടണം. അതിന്‌ പകരം ഭൂരിപക്ഷ വിഭാഗത്തെ അടച്ചാക്ഷേപിച്ച്‌ ഹിന്ദു ഐക്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നത്‌ അപലപനീയമാണ്‌. 

       ഹിന്ദു നേതാക്കളെ തിരഞ്ഞ്‌ പിടിച്ച്‌ കടന്നാക്രമിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഹീനമായ ശ്രമങ്ങളില്‍ നിന്നും ചന്ദ്രിക ദിനപത്രവും മുസ്ലിം ലീഗും പിന്തിരിയണമെന്ന്‌ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

2013, ജൂൺ 2, ഞായറാഴ്‌ച

മാധവിക്കുട്ടി ലവ് ജിഹാദിന്റെ ഇര :-ഹിന്ദു ഐക്യവേദി


Bharga Ram
Brahmachari
Bhargava Ram
മാധവിക്കുട്ടി ലവ് ജിഹാദിന്റെ ഇര :-ഹിന്ദു ഐക്യവേദി               മാധവിക്കുട്ടി ലവ് ജിഹാദിന്റെ ഇരയവുകയായിരുന്നു   എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാര്ഗവ റാം .തിരുവനന്തപുരം സമന്വയ ഭവനിൽ  ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച  മാധവിക്കുട്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .  നീർമാതളത്തിന്റെ വിശുധിയുള്ള മാധവിക്കുട്ടിയെ കള്ളം പറഞ്ഞു മതം മാറ്റുകയും പിന്നീട് വഞ്ചിക്കുകയും ആയിരുന്നു എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
oru vanchana
Madhavikkutti

2013, മാർച്ച് 6, ബുധനാഴ്‌ച

വിശാലഹിന്ദുഐക്യസമ്മേളനം 2013 ഏപ്രില്‍ 4,5,6 തിരുവനന്തപുരം
എല്ലാ മേഖലയിലും ഹിന്ദുക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോള്‍ അവരില്‍ ആത്മവിശ്വാസവും ഐക്യവും ഉണ്ടാക്കുവാന്‍ ഏപ്രിലില്‍ നടക്കുന്ന വിശാലഹിന്ദുഐക്യസമ്മേളനത്തിലൂടെ സാധിക്കണം : ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍

                    സംഘടിത വിഭാഗങ്ങള്‍ എല്ലാം നേടിയെടുക്കുമ്പോള്‍ വെറും കാഴ്ചക്കാരായി നിരാശ ബാധിച്ച്‌ നിന്നവര്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്‌. ഇത്‌ ഭാരതത്തില്‍ ഒരു മാറ്റത്തിന്‌ ഇടയാക്കും. ഹിന്ദുവിന്‌ അനുകൂലമായ സാഹചര്യമാണ്‌ രാജ്യത്തില്‍ ഉരുത്തിരിഞ്ഞുവരുന്നത് .


             അസംഘടിതരായ ഹിന്ദുവിന്‌ ഐക്യത്തിന്റെയും ആത്മവിശ്വാസവും നല്‍കുന്ന മഹാസമ്മേളനമായിരിക്കും 2013 ഏപ്രില്‍ 4,5,6 തിരുവവനന്തപുരത്ത്‌ നടക്കുന്ന വിശാലഹിന്ദുഐക്യസമ്മേളനം 


 

2013, ഫെബ്രുവരി 16, ശനിയാഴ്‌ച

ആറന്മുള വിമാനത്താവളം: പ്രതിരോധ മന്ത്രാലയ അനുമതി അന്വേഷിക്കണമെന്നാവശ്യംLetter from Jayanthi Natarajan To Smt.Sushama Swaraj about Environmental clearence

       ഗുരുതരമായ നിയമലംഘനങ്ങള്നടത്തിയ ഒരു സ്വകാര്യ കമ്പനി നല്കിയ ചില കടലാസുകളുടെ അടിസ്ഥാനത്തില്യാതൊരു പഠനങ്ങളോ അന്വേഷണങ്ങളോ നടത്താതെ അനുമതി നല്കിയ പ്രതിരോധ വകുപ്പിന്റെ നടപടി ദുരൂഹമാകയാല്വിശദ അന്വേഷണം നടത്തണമെന്ന്ആറന്മുള പൈതൃകഗ്രാമ കര്മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്ആവശ്യപ്പെട്ടു. പൈതൃകഗ്രാമ കര്മ്മസമിതിയുടെ പത്തനംതിട്ട ജില്ലാ സമിതി രൂപീകരണയോഗത്തില്മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമീപ കാലത്ത്പ്രതിരോധ വകുപ്പില്നടന്ന ഞെട്ടിക്കുന്ന അഴിമതികളുടെ പരമ്പര പുറത്തുവരുമ്പോള്പ്രസ്തുത അനുമതിക്കുപിന്നിലും അഴിമതി നടന്നതായി സംശയിക്കുന്നു. .എന്‍.എസ്‌. ഗരുഡയുടെ നിയന്ത്രണ പരിധിക്കുള്ളിലാകയാല്ആറന്മുളയില്വിമാത്താവള നിര്മ്മാണത്തിന്അനുമതി നിക്ഷേധിച്ച പ്രതിരോധ വകുപ്പ്‌, സ്വകാര്യ കമ്പനി റണ്വെയുടെ ദിശ മാറ്റിയെന്നുള്ള ദുര്ബ്ബല വാദത്തിന്റെ അടിസ്ഥാനത്തിലാണ്പിന്നീട്അനുമതി നല്കിയത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്തുടങ്ങി കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയംവരെയുള്ള വിവിധ വകുപ്പുകളുടെ അനുമതി അപേക്ഷയോടൊപ്പം സമര്പ്പിക്കണമെന്നുള്ള പ്രാഥമിക നിയമം പോലും പാലിക്കാതെയാണ്പ്രസ്തുത അനുമതി നല്കിയത്‌. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയെന്നു രാഷ്ട്രീയ കേരളം വിശേഷിപ്പിക്കുന്ന .കെ. ആന്റണിയുടെ വകുപ്പില്നടന്ന വന്നിയമലംഘനത്തിന്റെ ഉത്തരവാദിത്വത്തില്നിന്ന്അദ്ദേഹത്തിന്ഒഴിഞ്ഞുമാറാന്കഴിയില്ലെന്നും വിശദമായ അന്വേഷണം നടത്തി ജനങ്ങള്ക്കുമുമ്പാകെ വിശദീകരിക്കുവാന്.കെ. ആന്റണി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവളം ഉയര്ത്തുന്ന നിയമപ്രശ്നങ്ങള്.കെ. ആന്റണിയെ നേരില്കണ്ട്ധരിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ പ്രതികരണം നിരാശാജനകവും പ്രതിഷേധാര്ഹവുമായിരുന്നു. എന്തു വന്നാലും ആറന്മുളയില്വിമാനത്താവളം നിര്മ്മിക്കുമെന്ന മുഖ്യമന്ത്രിയുടെ വാശിക്കു പിന്നിലെ പ്രചോദനം .കെ. ആന്റണിയുടെ നിലപാടാണെന്ന്സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്കുമ്മനം രാജശേഖരന്പറഞ്ഞു. 
വേണ്ട അനുമതികളൊന്നും ലഭിക്കാതെ എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച്ഒരു കമ്പനിയ്ക്ക്എങ്ങനെ മുന്നോട്ടു പോകാന്സാധിയ്ക്കും? റണ്വേയുടെ ദിശ എവിടേക്കാണ്മാറ്റിയതെന്നോ അതിന്റെ വിശദമായ രൂപരേഖ കമ്പനി നല്കിയിട്ടുണ്ടോയെന്നും മന്ത്രാലയം വിശദമാക്കേണ്ടതുണ്ട്‌. കമ്പനിയുടെ സാമ്പത്തികസ്രോതസ്സിനെ കുറിച്ചോ വിമാനത്താവള പദ്ധതിയുടെ വിശദമായ രൂപരേഖകളെയോ അതിരുകളെയോ കുറിച്ച്ഒന്നും തന്നെ വ്യക്തതയില്ലാത്തതിനാല്ഇതിനെക്കുറിച്ച്വ്യക്തമായ ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും കുമ്മനം പറഞ്ഞു. 

കോന്നി, അടൂര്‍, പന്തളം, പത്തനംതിട്ട എന്നീ താലൂക്കുകള്ഉള്പ്പെടുത്തിയാണ്പത്തനംതിട്ട ജില്ലാ കര്മ്മസമിതിക്ക്രൂപം നല്കിയത്‌. ഫെബ്രുവരി 25-നു മുന്പ്മണ്ഡല, താലൂക്ക്സമിതികള്രൂപീകരിക്കുവാനും മാര്ച്ച്‌ 1 മുതല്‍ 10 വരെ പത്തനംതിട്ട ജില്ലയില്ജനസമ്പര്ക്ക പരിപാടികള്നടത്തുവാനും ആറന്മുളയില്നടക്കുവാന്പോകുന്ന സത്യഗ്രഹ സമരത്തിലേയ്ക്ക്ജില്ലയുടെ എല്ലാഭാഗത്തു നിന്നും പ്രവര്ത്തകരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തില്ആറന്മുള പൈതൃകഗ്രാമ കര്മ്മ സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്കെ.സി. ഗണപതി പിള്ള അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ ശാരീരിക്ശിക്ഷാ പ്രമുഖ്. എം. കൃഷ്ണന്‍, വിഭാഗ്പ്രചാരക്പി. ഉണ്ണിക്കൃഷ്ണന്‍, വിഭാഗ്കാര്യവാഹ്എന്‍. ജി. രവീന്ദ്രന്‍, ജനറല്കണ്വീനര്പി. ആര്‍. ഷാജി, ജില്ലാ പ്രചാര്പ്രമുഖ്ആര്പ്രദീപ്‌, ജില്ലാ ജനറല്കണ്വീനര്കെ. അശോക്കുമാര്എന്നിവര്
സംസാരിച്ചു