2012, നവംബർ 29, വ്യാഴാഴ്‌ച

ശബരിമല അപ്പം: അനാസ്ഥക്കെതിരെ കേസെടുക്കണം- ശശികല ടീച്ചര്‍
   ശബരിമല അപ്പത്തില്‍ പൂപ്പല്‍ പിടിക്കാന്‍ ഇടവരുത്തിയവര്‍ക്കെതിരെ കേസ്സെടുക്കണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലടീച്ചര്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റയില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹൈന്ദവ പൊതുയോഗത്തില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു ടിച്ചര്‍. പ്രശ്നത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ദേവസ്വം മന്ത്രി രാജിവെക്കണം. ശബരിമലക്കെതിരെ വര്‍ഷങ്ങളായി വന്‍ ഗൂഢാലോചനയാണ്‌ നടക്കുന്നത്‌. ഇത്‌ കണ്ടില്ലെന്ന്‌ നടിക്കാന്‍ ഇനിയും ഹൈന്ദവര്‍ തയ്യാറാകുമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. പ്രസാദമുണ്ടാക്കാന്‍ ഏല്‍പ്പിച്ചതിന്‌ പിന്നില്‍ വന്‍ അഴിമതിയാണ്‌ നടക്കുന്നതെന്ന്‌ നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. കരാറുകാരെ തിരഞ്ഞെടുത്തത്‌ ദേവസ്വം ബോര്‍ഡും, വകുപ്പ്‌ മന്ത്രിയും ഉള്‍പ്പെട്ട സമിതിയാണ്‌. കഴിഞ്ഞ വര്‍ഷം മന്ത്രിയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തികൊണ്ടുവന്ന്‌ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ ശബരിമലയിലെത്തുന്നത്‌ തടസ്സപ്പെടുത്താന്‍ ക്രിസ്ത്യന്‍ വര്‍ഗ്ഗീയത മുതലെടുത്ത്‌ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഭഗവാന്‌ സമര്‍പ്പിക്കുന്ന അരവണ പ്രസാദത്തില്‍ പല്ലിയേയും പഴുതാരയേയും പിടിച്ചിട്ട്‌ ശബരിമല ഭക്തരെ അകറ്റിനിര്‍ത്താന്‍ ന്യൂനപക്ഷങ്ങളുടെ സഹായത്തോടെ സര്‍ക്കാരുകള്‍ മാറിമാറി ശ്രമിക്കുകയാണ്‌. ശബരിമലയില്‍ നടക്കുന്ന ഓരോ ദുര്യോഗത്തിനുപിന്നിലും ചില തല്‍പ്പരകക്ഷികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ കഴിയും. രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്‍ അധികാരത്തിലേറുന്നവരെ ഉപയോഗിച്ച്‌ ശബരിമലയിലേക്ക്‌ ഭക്തരെത്തുന്നത്‌ തടയുകയാണ്‌ കേരളത്തിലെ ക്രിസ്ത്യന്‍-മുസ്ലീം മതങ്ങളുടെ നേതൃത്വത്തില്‍ ഭരണം നടത്തുന്നവര്‍ ചെയ്യുന്നത്‌. ന്യൂനപക്ഷങ്ങള്‍ പറയുന്നത്‌ കേട്ട്‌ ഏറാന്‍മൂളുന്ന ഭരണം എന്തിനും മൗനാനുവാദം നല്‍കുകയാണ്‌. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതിന്‌ അര്‍ത്ഥം ഹിന്ദു എല്ലാ നാശവും സഹിച്ചോളണമെന്നല്ലെന്ന്‌ ഭരണകൂടം ഇനിയെങ്കിലും ഓര്‍ക്കണമെന്ന്‌ ടീച്ചര്‍ പറഞ്ഞു.
                കറുപ്പുടുക്കുന്ന ഭക്തന്‍മാരെ സര്‍ക്കാര്‍ കറവപശുവാക്കുന്ന രീതി നിര്‍ത്തണം. സന്നിധാനത്ത്‌ നടത്തുന്ന പിരിവുകള്‍ എന്ത്‌ കൊണ്ട്‌ വാവാരുപള്ളിയില്‍ ഉണ്ടാകുന്നില്ലെന്ന്‌ ചോദിക്കാന്‍മാത്രം ഹിന്ദുവളര്‍ന്നു, ഈ വളര്‍ച്ചയില്‍ ചിലര്‍ക്ക്‌ അസൂയയുണ്ടെന്ന്‌ ഹിന്ദു ഐക്യവേദി മനസിലാക്കുന്നുണ്ട്‌. ഇസ്രായേലുകാര്‍ക്കെതിരെ നടത്തിയ ആക്രമണമാണ്‌ ബോംബെയില്‍ നടന്നത്‌ എന്നതുകൊണ്ടാണ്‌ അജ്മല്‍കസബിനെ തൂക്കിലിട്ടത്‌, അതിന്‌ മുമ്പ്തന്നെ ഇന്ത്യന്‍ പാര്‍ലമെന്റ്‌ അക്രമിച്ച കേസില്‍ കോടതി മരണശിക്ഷ വിധിച്ച അഫ്സല്‍ ഗുരുവിന്‌ ശിക്ഷ നടത്താന്‍ സര്‍ക്കാര്‍ ധൈര്യപെടാത്തത്‌ ആരെ പ്രീണിപ്പിക്കാനാണെന്ന്‌ വ്യക്തമാക്കണം. ജൂദര്‍ക്ക്‌ വേണ്ടി വിടുപണിചെയ്യുന്ന സര്‍ക്കാരായി ഭാരത സര്‍ക്കാര്‍ മാറിയെന്നാണ്‌ ഇതു കാണിക്കുന്നത്‌.
           അധികാരത്തിനുവേണ്ടി മുസ്ലീം ലീഗിനേയും ക്രിസ്ത്യന്‍ കോണ്‍ഗ്രസ്സിനെയും സഹിച്ച പിണറായിയും അച്യുതാനന്ദനും ഇനിയും അധികാരത്തില്‍ വരണമെന്നുണ്ടെങ്കില്‍ വരാന്‍ പോകുന്ന ഹിന്ദു ഐക്യത്തെയും സഹിക്കേണ്ടിവരുമെന്ന്‌ ടീച്ചര്‍ പറഞ്ഞു. യോഗത്തില്‍ എസ്‌.എന്‍.ഡി.പി.യൂത്ത്‌ സംസ്ഥാന നേതാവ്‌ ജയരാജന്‍ മാസറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.മുരളീധരന്‍ സ്വാഗതം പറഞ്ഞു. സി.പി.വിജയന്‍, എ.എം.ഉദയന്‍, ഇരുമട്ടൂര്‍ കുഞ്ഞാമന്‍, പരമേശ്വരന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

2012, നവംബർ 7, ബുധനാഴ്‌ച

സ്വാമി സത്യാനന്ദസരസ്വതിയെ അറിയുക
          ലോകചരിത്രം വിശകലനം ചെയ്താല്‍ ആക്രമണങ്ങളില്‍ കൂടിയോ മതപരിവര്‍ത്തനത്തില്‍കൂടിയോഹിന്ദുജനത സാമ്രാജ്യം വികസിപ്പിക്കുവാന്‍ ശ്രമിച്ചതായി കാണാനാവില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്കും കൊള്ളയടിക്കലിനും വിധേയമായ സംസ്കാരം ഹിന്ദുവിന്റേതാണ്‌. ഒന്നുമില്ലാത്തവനെ ആരും കൊള്ളയടിക്കാറില്ല. അമൂല്യമായ ആധ്യാത്മികതയാണ്‌ ഹിന്ദുവിന്റെ സ്വത്ത്‌. പ്രപഞ്ചോല്‍പത്തി, നിലനില്‍പ്പ്‌, നാശം ഇവയെ ശാസ്ത്രീയമായി വിവരിക്കാന്‍ ഹിന്ദുധര്‍മത്തിനല്ലാതെ മറ്റേത്‌ മതത്തിന്‌ സാധിക്കും? സനാതനധര്‍മ്മം ദൈവികമാണ്‌. അതുകൊണ്ടാണ്‌ അനേകമനേകം പ്രതികൂല സാഹചര്യങ്ങളെ ധീരമായി തരണം ചെയ്ത്‌ സംസ്കാരങ്ങളുടെ മാതാവായി ഭാരതീയ സംസ്കാരം ഇന്നും തല ഉയര്‍ത്തിനില്‍ക്കുന്നത്‌. അപചയങ്ങള്‍ സംഭവിച്ചപ്പോഴൊക്കെ ധര്‍മ്മസംരക്ഷണാര്‍ത്ഥം അവതാരങ്ങളുമുണ്ടായി. നമ്മുടെ കാലഘട്ടത്തില്‍ ഹിന്ദുധര്‍മ്മ രക്ഷക്കായി അവതരിച്ചതായിരുന്നു സ്വാമി സത്യാനന്ദസരസ്വതി.

സന്യാസിസമൂഹത്തില്‍നിന്നുള്ള ഒളിച്ചോടലല്ല, മറിച്ച്‌ ധര്‍മ്മം പുലര്‍ന്നുകാണേണ്ട സമൂഹത്തിന്റെ സ്വത്താണ്‌ സന്യാസിയെന്ന്‌ അദ്ദേഹം കാട്ടിത്തന്നു. എപ്പോഴൊക്കെ ഹിന്ദുക്കള്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നുവോ അപ്പോഴൊക്കെ ശക്തമായ നേതൃത്വം നല്‍കിക്കൊണ്ട്‌, ഹിന്ദുക്കളുടെ സംഘശക്തിയെ തട്ടിയുണര്‍ത്തി, ആ വെല്ലുവിളികളെ അമ്പേ പരാജയപ്പെടുത്തുവാന്‍ സ്വാമിജിക്ക്‌ സാധിച്ചു.ഹൈന്ദവ നവോത്ഥാനത്തിന്റെ ധര്‍മകാഹളം മുഴക്കി കന്യാകുമാരിയില്‍നിന്ന്‌ സ്വാമിജിയുടെ നേതൃത്വത്തില്‍ പാലുകാച്ചിമലയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങളുമായി നടത്തിയ പ്രതിഷ്ഠാ ഘോഷയാത്ര ചരിത്രപ്രസിദ്ധമാണ്‌. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ നൂറുകണക്കിന്‌ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്ത്‌ സ്വാമിജി തന്റെ വാഗ്ധോരണി കൊണ്ട്‌ ഹിന്ദുമനസ്സുകളെ തട്ടിയുണര്‍ത്തി. ഹിന്ദുവിന്റെ ആവേശമായി പാലുകാച്ചി മലയില്‍ എത്തി ശ്രീരാമ-സീത ആഞ്ജനേയ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ഉറങ്ങിക്കിടക്കുകയോ ഉറക്കം നടിക്കുകയോ ചെയ്തിരുന്ന ഹിന്ദുസമൂഹം സടകുടഞ്ഞെഴുന്നേറ്റു അതിനുശേഷമുള്ള മൂന്ന്‌ പതിറ്റാണ്ടുകളില്‍ കേരളം കണ്ട എല്ലാ ധര്‍മ്മസമരങ്ങളുടെയും നേതൃത്വം സ്വമിജിക്കായിരുന്നു. ഹിന്ദുസമാജത്തിന്റെ സങ്കീര്‍ണമായ പ്രശ്നങ്ങളെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തിയ അദ്ദേഹം അതിനുള്ള ശാസ്ത്രീയ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു. സ്വാമിജി കാട്ടിയ ധൈര്യവും ഹിന്ദുത്വാഭിമാനവും ഹിന്ദുമനസ്സുകളില്‍ പരിവര്‍ത്തനവും ശക്തമായ സ്വാധീനവും ചെലുത്തി.ക്ഷേത്രങ്ങള്‍ സംരക്ഷിക്കുവാനും അന്യാധീനപ്പെട്ടവ പിടിച്ചെടുത്ത്‌ പുനര്‍നിര്‍മാണം ചെയ്യുവാനും ഹിന്ദുക്കളെ ആഹ്വാനം ചെയ്തുകൊണ്ടും അതിന്‌ നേതൃത്വം കൊടുത്തുമാണ്‌ കൊട്ടിയൂര്‍ പാലുകാച്ചിമലയില്‍ സ്വാമിജി ആയിരക്കണക്കിന്‌ ഗിരിജനങ്ങളുടെയും ഹരിജനങ്ങളുടെയും മറ്റ്‌ ഹൈന്ദവജനവിഭാഗങ്ങളുടെയും സാന്നിധ്യത്തില്‍ 1978 ജൂണ്‍ 8 ന്‌ ദേവവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത്‌.പ്രതിഷ്ഠാകര്‍മ്മം കഴിഞ്ഞ്‌ 90 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 1978 സപ്തംബര്‍ എട്ടിന്‌ ആസുരിക ശക്തികള്‍ ശ്രീരാമ-സീത-ആഞ്ജനേയ വിഗ്രഹങ്ങള്‍ അടിച്ചുടച്ച്‌ പര്‍ണശാലക്ക്‌ തീവെച്ചു. ഹൈന്ദവ മനസ്സാക്ഷിയെ ഇളക്കിമറിച്ചുകൊണ്ട്‌, ഉടഞ്ഞ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 1978 ഒക്ടോബര്‍ രണ്ടിന്‌ സ്വാമിജിയുടെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍നിന്ന്‌ കന്യാകുമാരിയിലേക്ക്‌ തിരിച്ചു. ആ തേരോട്ടത്തില്‍ സടകുടഞ്ഞെഴുന്നേറ്റ ഹിന്ദു മറ്റൊരു വിവേകാനന്ദനെ സ്വാമിജിയില്‍ ദര്‍ശിച്ചു. 1978 ഒക്ടോബര്‍ 11 ന്‌ കന്യാകുമാരിയിലെ ത്രിവേണി സംഗമത്തില്‍ ഉടഞ്ഞ വിഗ്രഹങ്ങള്‍ ആചാരപൂര്‍വം നിമജ്ജനം ചെയ്തു. വിഗ്രഹനിമജ്ജന വിലാപയാത്ര കൊട്ടിയൂരില്‍നിന്ന്‌ ആരംഭിക്കുമ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സ്വാമിജി ഒരു പ്രഖ്യാപനം നടത്തി. വിലാപയാത്ര തിരുവനന്തപുരം ജില്ലയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ ഈ അധര്‍മത്തിന്‌ എല്ലാ ഒത്താശയും ചെയ്തുകൊടുത്ത പി.കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലംപതിക്കും. അല്ലാത്തപക്ഷം ഞാന്‍ ആശ്രമത്തില്‍ കാലുകുത്തുകയില്ല. കൊല്ലത്തെത്തുന്നതുവരെയും സ്വാമിജി പ്രഖ്യാപനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കൊല്ലത്തെ സമാപനസമ്മേളനം കഴിഞ്ഞപ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അതുവരെയും പ്രകടമായ യാതൊരു ഭീഷണിയുമില്ലാതിരുന്ന പികെവിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലംപതിച്ചു. എ.കെ. ആന്റണി മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചതായിരുന്നു കാരണം. 1979 മാര്‍ച്ച്‌ 30 ന്‌ പാലുകാച്ചിമലയിലെ പുനഃപ്രതിഷ്ഠ നിശ്ചയിച്ചുകൊണ്ട്‌, ശ്രീരാമ-സീത-ആഞ്ജനേയ വിഗ്രഹങ്ങള്‍ വഹിച്ച്‌ സ്വാമിജി കന്യാകുമാരിയില്‍നിന്ന്‌ കൊട്ടിയൂരിലേക്ക്‌ പ്രതിഷ്ഠാ ഘോഷയാത്ര നടത്തി. നിരോധനാജ്ഞ ലംഘിച്ചൂകൊണ്ട്‌ അദ്ദേഹം പാലുകാച്ചിമലയില്‍ വിഗ്രഹങ്ങള്‍ പുനഃപ്രതിഷ്ഠിച്ചു.

1983 മാര്‍ച്ച്‌ 24 ന്‌ ശബരിമല പൂങ്കാവനത്തില്‍പ്പെട്ട നിലക്കലില്‍ കുരിശ്‌ സ്ഥാപിച്ചു. ഈ വിവരം കുമ്മനം രാജശേഖരനില്‍നിന്നും ആദ്യമറിഞ്ഞപ്പോള്‍ സ്വാമിജി ഇങ്ങനെ പ്രതികരിച്ചു, "ആ കുരിശ്‌ വച്ചവര്‍തന്നെ എടുത്തുകൊണ്ടുപോകും. അതു വച്ചവനും കൂട്ടുനിന്നവനും അനുഭവിക്കുകയും ചെയ്യും."സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ 14 ന്‌ നിലക്കലിലേക്ക്‌ നാമജപയാത്ര നടത്തി. ഏപ്രില്‍ 22 ന്‌ കേരളത്തിലെ എല്ലാ ഹിന്ദുസംഘടനകളുടെയും നേതാക്കളുടെ യോഗം നടന്നു. 27 ഹിന്ദുസംഘടനാ നേതാക്കള്‍ പങ്കെടുത്തു. സ്വാമിജി ചെയര്‍മാനും കുമ്മനം രാജശേഖരന്‍ ജനറല്‍ കണ്‍വീനറും ജെ. ശിശുപാലന്‍ കണ്‍വീനറുമായി 31 അംഗ നിലക്കല്‍ കര്‍മ്മസമിതി രൂപീകരിച്ചു. ശബരിമല പൂങ്കാവനം സത്യവും സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്നു എന്നത്‌ കെട്ടുകഥയാണെന്നും ശബരിമല പൂങ്കാവനത്തില്‍ ഒരിടത്തും കുരിശുവെക്കാന്‍ ഹൈന്ദവജനത സമ്മതിക്കില്ലെന്നും കുരിശ്‌ ഉടനെ നീക്കം ചെയ്യണമെന്നും സ്വാമിജി പ്രഖ്യാപിച്ചു.കുരിശ്‌ സ്ഥാപിച്ച സ്ഥലത്ത്‌ 3 ഏക്കര്‍ ഭൂമി പള്ളിക്കനുവദിച്ചുകൊണ്ട്‌ കരുണാകരന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിഷേധസൂചകമായി ഏപ്രില്‍ 30 നിലക്കല്‍ ദിനമായി ആചരിച്ചു. മെയ്‌ 28 ന്‌ നിലക്കല്‍ കയ്യേറ്റ സ്ഥലത്തുനിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഭാഗത്ത്‌ 300 മീറ്റര്‍ അകലെ കുരിശ്‌ മാറ്റി സ്ഥാപിച്ചു. കോട്ടയതത്‌ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ പുതിയതായി കണ്ടെത്തിയ സ്ഥലം അസ്വീകാര്യമാണെന്നും പൂങ്കാവനത്തിനുള്ളില്‍ ഒരിടത്തും പള്ളി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ജൂണ്‍ 4 ന്‌ നിലക്കലില്‍ പുതിയ സ്ഥലത്തേക്ക്‌ 36 സന്യാസിശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ മാര്‍ച്ചുചെയ്തു. വെടിവെപ്പ്‌ ഉള്‍പ്പെടെയുള്ള മര്‍ദ്ദനമുറകള്‍കൊണ്ട്‌ പോലീസ്‌ മാര്‍ച്ചിനെ നേരിട്ടു. സന്യാസിമാര്‍ ഉള്‍പ്പെടെ അനേകം പേര്‍ക്ക്‌ പരിക്കേറ്റു.

     അനവധിപേര്‍ അറസ്റ്റിലായി. ജൂണ്‍ 6 ന്‌ നിലക്കല്‍ പ്രക്ഷോഭം സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാനത്ത്‌ അനേകായിരം ഹിന്ദുക്കള്‍ അറസ്റ്റ്‌ വരിച്ച്‌ ജയിലിലായി. പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന്‌ സംസ്ഥാനത്തുണ്ടായ സംഘര്‍ഷാവസ്ഥ മനസ്സിലാക്കി, സര്‍വ്വോദയ നേതാവ്‌ എം.പി. മന്മഥന്‍ മധ്യസ്ഥശ്രമവുമായി സ്വാമിജിയെ സമീപിച്ചു. ഉപാധികളില്ലാതെ ചര്‍ച്ച നടത്തുവാന്‍ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ സമ്മതിച്ചു. ജൂണ്‍ 27 ന്‌ മന്മഥന്‍സാറിന്റെ മധ്യസ്ഥതയില്‍ ആദ്യയോഗം നടന്നു. ആ യോഗത്തില്‍ നിലക്കലില്‍നിന്ന്‌ കുരിശ്‌ മാറ്റാമെന്ന്‌ ക്രൈസ്തവ സഭകള്‍ സമ്മതിച്ചു. എവിടെ കുരിശ്‌ വെക്കണമെന്ന്‌ തര്‍ക്കമായി.

ക്രൈസ്തവ സഭാ നേതാക്കള്‍ ചെങ്കാട്ടുകോണം ആശ്രമത്തിലെത്തി സ്വാമിജിയുമായി ചര്‍ച്ച നടത്തി. ആഗസ്റ്റ്‌ ആദ്യവാരം ക്രൈസ്തവ-ഹൈന്ദവ നേതാക്കള്‍ നിലക്കലിന്‌ സമീപമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ക്രൈസ്തവ നേതാക്കള്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ നേതൃത്വസംഘം നിരസിച്ചു.

         ആഗസ്റ്റില്‍ ശബരിമല പൂങ്കാവനത്തിന്റെ സ്കെച്ചും പ്ലാനും സ്വാമിജി മന്മഥന്‍ സാറിന്‌ കൈമാറുകയും പൂങ്കാവനത്തിനുള്ളില്‍ പള്ളി പണിയാന്‍ അനുവദിക്കുകയില്ലെന്ന്‌ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ആഗസ്റ്റ്‌ 12 ന്‌ കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ അടുത്ത യോഗം നടന്നു. ബിഷപ്പ്‌ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വാമിജിയുടെ നേതൃത്വത്തില്‍ ഹിന്ദുനേതാക്കള്‍ യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോകുകയും, അന്ന്‌ രാത്രി 9 മണിക്ക്‌ കോട്ടയം ഇന്ദ്രപ്രസ്ഥം ഹാളില്‍ യോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ആഗസ്റ്റ്‌ 26 ന്‌ ഗവര്‍ണര്‍ക്ക്‌ ഭീമഹര്‍ജി നല്‍കിക്കൊണ്ട്‌ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ആഗസ്റ്റ്‌ 28 തിരുവോണ ദിവസം സ്വാമിജി ഉപവസിക്കാന്‍ തീരുമാനിച്ചു. ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ സ്വാമിജി ഉപവാസം ഉപേക്ഷിച്ചു. പ്രശ്നം കൈവിട്ടുപോകുമെന്ന്‌ മനസിലാക്കിയ ബിഷപ്പുമാര്‍ ആഗസ്റ്റ്‌ 19 ന്‌ കൊല്ലത്ത്‌ യോഗം ചേര്‍ന്ന്‌ നിലക്കല്‍ ആക്ഷന്‍ കമ്മറ്റിയുടെ അതിര്‍ത്തിനിര്‍ണയ പ്ലാന്‍ അനുസരിച്ച്‌ കുരിശ്‌ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലക്കല്‍ പ്രക്ഷോഭം താല്‍ക്കാലികമായി പിന്‍വലിച്ചു.

സ്വാമിജി നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക്‌, ശബരിമല പൂങ്കാവനത്തിന്‌ വെളിയില്‍ കുരിശ്‌ മാറ്റിസ്ഥാപിച്ചു. അതുകൊണ്ടും സ്വാമിജി തൃപ്തനായില്ല. അദ്ദേഹം നിലക്കലില്‍ ലക്ഷാര്‍ച്ചന നടത്തി. നിലക്കല്‍ ശ്രീകോവിലില്‍, 18 കുടുംബങളിലെ പമ്പാതീര്‍ത്ഥം ശിവലിംഗ പ്രതിഷ്ഠയില്‍ സ്വാമിജി അഭിഷേകം നടത്തുമ്പോള്‍, വര്‍ഗീയ വിഷം വമിച്ച ആ കുരിശ്‌ ആരോരുമറിയാതെ, ഒരു ലോറിയില്‍ ക്ഷേത്രത്തിന്‌ മുന്‍പില്‍കൂടി കടന്നുപോയി.

ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നുള്ളത്‌ സ്വാമിജിയുടെ ശപഥമായിരുന്നു. രാമക്ഷേത്ര പുനര്‍നിര്‍മാണസമിതിയില്‍ സ്വാമിജി ഒരു പരമോന്നത സ്ഥാനമാണ്‌ വഹിച്ചിരുന്നത്‌. ഈ സമിതിയുടെ അധ്യക്ഷനായിരുന്ന ശ്രീരാമചന്ദ്ര പരമഹംസന്‍ 2003 ല്‍ സമാധിയായപ്പോള്‍, ആ സന്യാസിവര്യന്റെ സ്മരണക്കായി സ്വാമിജി സ്ഥാപിച്ച ഫലകം ഒരു ചരിത്രസ്മാരകമായി ഇന്ന്‌ അയോധ്യയില്‍ ശ്രീരാമചന്ദ്ര പരമഹംസ സമാധിയില്‍ വിരാജിക്കുന്നു. ഈ ഫലകത്തില്‍, ശ്രീരാമചന്ദ്രപരമഹംസ പ്രശസ്തിയും ശ്രീരാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുന്ന കാര്യത്തിലുമുള്ള ജഗദ്ഗുരുവിന്റെ ശപഥവും അടങ്ങിയിട്ടുണ്ട്‌.

മാര്‍പ്പാപ്പ കേരളം സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ പ്രസംഗിക്കാനായി ശംഖുമുഖത്ത്‌ സ്ഥാപിച്ച താല്‍ക്കാലിക വേദി ഒരു സ്ഥിരം സംവിധാനമാക്കാനുള്ള ഗൂഢശ്രമം, രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒത്താശയോടെ ക്രിസ്ത്യന്‍ മതമേധാവികള്‍ നടത്തി. ശംഖുമുഖം ശ്രീപത്മനാഭന്റെ 'ആറാട്ടുകടവ്‌' ആണെന്നും അവിടെ പാപ്പാവേദി അനുവദിക്കില്ലെന്നും സ്വാമിജിയുടെ നേതൃത്വത്തില്‍ ഹൈന്ദവ നേതൃത്വം പ്രഖ്യാപിച്ചു. പ്രക്ഷോഭം ശക്തമാകുമെന്ന്‌ മനസ്സിലായപ്പോള്‍ സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസംഘടനാ നേതാക്കളുമായി ആലോചിച്ച്‌ പാപ്പാവേദി പൊളിച്ചുമാറ്റാന്‍ ക്രിസ്തീയ മതനേതൃത്വം തീരുമാനിച്ചു.

ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളില്‍ നടന്ന ക്ഷേത്രവിമോചന സമരങ്ങള്‍ക്ക്‌ സ്വാമിജി ശക്തമായ നേതൃത്വം നല്‍കി. പൂന്തുറയില്‍ നടന്ന മതതീവ്രവാദ ആക്രമണത്തില്‍ സാധു ഹിന്ദുജനതക്ക്‌ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ സ്വാമിജി അവിടെ ഓടിയെത്തുകയും ആശ്രമത്തില്‍നിന്ന്‌ ഹിന്ദുജനതക്ക്‌ ആവശ്യമായ സാധനങ്ങള്‍ അവിടെ എത്തിക്കുകയും ചെയ്തു. ഇനി ഒരിക്കലും ഹിന്ദുവിന്‌ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടി 53 ഹിന്ദുസംഘടനകളെ ഉള്‍പ്പെടുത്തി 'ഹിന്ദു ഐക്യവേദി' രൂപീകരിക്കപ്പെട്ടു. ഹിന്ദുവിനെതിരെയുള്ള ഒരു ചെറിയ ആക്രമണംപോലും ചോദ്യംചെയ്യപ്പെടാതെ പോകരുതെന്നും, അവയെ ശക്തമായി ചെറുത്തുതോല്‍പ്പിക്കണമെന്നും ഹിന്ദു ഐക്യവേദി സ്ഥാപക ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തുകൊണ്ട്‌ സ്വാമിജി പ്രഖ്യാപിച്ചു.

വൈക്കം ടിവിപുരം സെമിത്തേരിക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഹിന്ദുക്കള്‍ക്ക്‌ ശക്തമായ നേതൃത്വം അദ്ദേഹം നല്‍കി. വികാസ്ഭവന്‍ ഹനുമാന്‍ കോവിലിന്‌ സമീപമുള്ള സ്ഥലം സി.എച്ച്‌. മുഹമ്മദ്‌ കോയ ഫൗണ്ടേഷന്‌ നല്‍കാന്‍ കരുണാകര മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തുകൊണ്ട്‌ ആന്റണി മന്ത്രിസഭയെക്കൊണ്ട്‌ ആ നിര്‍ദ്ദേശം പിന്‍വലിപ്പിക്കുവാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. കരുനാഗപ്പള്ളി പുതിയകാവ്‌ ദേവീക്ഷേത്ര മൈതാന വിമോചനസമരത്തിന്‌ ശക്തമായ നേതൃത്വം നല്‍കി. ആ ധര്‍മ്മസമരം വിജയപ്രാപ്തിയിലെത്തിക്കുവാന്‍ സ്വാമിജിക്ക്‌ സാധിച്ചു. ശ്രീ മൂകാംബികാ ക്ഷേത്രസന്നിധിയില്‍നിന്ന്‌ തുടങി, കേരളത്തിലെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയും, കന്യാകുമാരി വരെയും സഞ്ചരിച്ച്‌ ഹിന്ദുവിന്റെ ആത്മാഭിമാനം തട്ടിയുണര്‍ത്തുന്ന ശ്രീരാമനവമി രഥയാത്രയും അതിനോടനുബന്ധിച്ചുള്ള ശ്രീരാമനവമി ഹിന്ദുസമ്മേളനവും സംഘടിപ്പിച്ചത്‌ സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു.

             ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ട ആവശ്യകത, ഹിന്ദു ബാങ്ക്‌, കൃഷി, വ്യവസായം എന്നിവയില്‍ ഹിന്ദുക്കള്‍ വഹിക്കേണ്ട പങ്ക്‌, ഹിന്ദു വ്യാപാരികള്‍ക്ക്‌ പ്രത്യേക സംഘടന, ഹിന്ദു കുടുംബ യുണിറ്റുകള്‍, ഹിന്ദു പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ ഇന്‍ഷുറന്‍സ്‌ പദ്ധതി, സനാതന സംസ്കാരത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ മഹത്വം, ക്ഷേത്രങ്ങളുടെ അഭിവൃദ്ധി, ഹിന്ദുവിന്‌ ധര്‍മ്മാധിഷ്ഠിതമായ ജീവിതചര്യ, ഹിന്ദു പാര്‍ലമെന്റ്‌- ഇങ്ങനെ ഹിന്ദുവിന്റെ സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയും അത്‌ നടപ്പാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.

     ധര്‍മ്മപ്രചാരണത്തിനായി ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി സ്ഥാപിക്കുകയും അതിന്റെ മേല്‍നോട്ടത്തില്‍ അനേകം ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും, നാശോന്മുഖമായിക്കൊണ്ടിരുന്ന പല ക്ഷേത്രങ്ങളും ഏറ്റെടുത്ത്‌ പുനരുദ്ധാരണം നടത്തുകയും ചെയ്തു. കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി.

      ഹിന്ദുക്കള്‍ക്കായി അദ്ദേഹം മുന്നോട്ടുവെച്ച ഏറ്റവും ശ്രദ്ധേയവും സമഗ്രവുമായ ഒരു സംരംഭമായിരുന്നു ശബരിമല വികസനത്തിനായുള്ള 'ഹരിവരാസനം പ്രോജക്ട്‌.' അനേകം സാങ്കേതികവിദഗ്ധരുമായി ആലോചിച്ച്‌ അദ്ദേഹം രൂപകല്‍പ്പന ചെയ്തതായിരുന്നു ഈ പദ്ധതി.ആയുര്‍വേദത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജി സാഹിത്യം, കഥകളി, തുള്ളല്‍ തുടങ്ങിയ ക്ലാസിക്‌ കലകളുടെ ഉപാസകന്‍കൂടിയായിരുന്നു. ഹിന്ദുക്കളെ സംബന്ധിക്കുന്ന സമസ്ത മേഖലകളെക്കുറിച്ചും ഗഹനമായി ചിന്തിക്കുകയും പദ്ധതികള്‍ ആവിഷ്കരിക്കുകയും അത്‌ നടപ്പാക്കുകയും ചെയ്ത സ്വാമി സത്യാനന്ദസരസ്വതിയുടെ ആത്മാവ്‌ 2006 നവംബര്‍ 24 ന്‌ പരമധാമത്തില്‍ വിലയം പ്രാപിച്ചു.
ആധുനിക കേരളത്തിന്റെ യശസ്സിന്‌ 'ഭസ്മക്കുറി'യിട്ട സ്വാമി സത്യാനന്ദസരസ്വതിയുടെ അനുഭവസാക്ഷ്യം വരുംതലമുറക്ക്‌ പാഠവും വഴികാട്ടിയുമാണ്‌

നിലയ്ക്കല്‍ പ്രക്ഷോഭം


നിലയ്ക്കല്‍ പ്രക്ഷോഭം

ഹൈന്ദവസമൂഹത്തെയാകമാനം തട്ടിയുണര്‍ത്തുവാനും അവര്‍ക്ക് ആവേശം പകരുവാനും എക്കാലവും അവതാരപുരുഷന്മാര്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ശ്രീവിദ്യാധിരാജാ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും ആദ്ധ്യാത്മിക സാമൂഹിക പരിവര്‍ത്തനങ്ങളുടെ ശംഖധ്വനി മുഴക്കിയ അവതാരപുരുഷന്മാരാണ്. അവര്‍ക്കുശേഷം ഹൈന്ദവജനതക്കാകമാനം ഊര്‍ജ്ജവും, ഉന്മേഷവും, ആശയവും, ആവേശവും, അറിവും, ആത്മവിശ്വാസവും പകരുവാന്‍ സ്വന്തം ജീവനും ശരീരവും യജ്ഞോപാധിയാക്കി മാറ്റിയ മഹാമനീഷിയാണ് ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി. നിലയ്ക്കല്‍ പ്രശ്‌നപരിഹാരത്തിന് ആരാണ് ഹൈന്ദവര്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായമുണ്ടായിരുന്നില്ല. അതിനുള്ള നേതൃത്വഗുണവും തന്റേടവും എല്ലാം ഹിന്ദുക്കളും കണ്ടത് ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളില്‍ തന്നെ. കേരളത്തിലെ ഹൈന്ദവസംഘടനകള്‍ യോഗം ചേര്‍ന്ന് നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജഗദ്ഗുരുവിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഹൈന്ദവജനതയ്ക്ക് പുതിയ ആദ്ധ്യാത്മികനേതൃത്വവും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു. അദ്ദേഹത്തിന്റെ വാഗ്‌ധോരണി കേരളമാകെ അലയടിച്ചു. അസംഘടിതമായി തമ്മിലടിച്ച് അകന്നു നിന്നിരുന്ന സമൂഹങ്ങളെയും സംഘടനകളെയും സ്വാമിജി തന്റെ വാക്കുകള്‍കൊണ്ട് കോര്‍ത്തെടുത്ത് സുന്ദരമായ മാല്യമാക്കി മാറ്റി. ഹൈന്ദവന്റെ മനോമണ്ഡലങ്ങളില്‍ അടിഞ്ഞു കൂടിക്കിടന്ന സ്പര്‍ദ്ധയുടെയും ജനവിദ്വേഷത്തിന്റെയും കാര്‍മേഘപടലങ്ങള്‍ സത്യാനന്ദകൊടുങ്കാറ്റില്‍ അപ്രത്യക്ഷമായി. ഹൈന്ദവരുടെ അപ്രതിഹത ശക്തിയില്‍ ക്രൈസ്തവ അപ്പോസ്തലന്മാരുടെ പദ്ധതികള്‍ പാളി ധൈര്യം ചോര്‍ന്നു. ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതിയും കുമ്മനം രാജശേഖരനും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. എങ്ങും ചര്‍ച്ച നിലയ്ക്കല്‍ പ്രശ്‌നം തന്നെ. രണ്ടു സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമോ? കേരളം രക്തപ്പുഴയാകുമോ? കുരിശും പള്ളിയും മാറ്റുവാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകുമോ? സര്‍ക്കാരിന് എങ്ങനെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും? പ്രശ്‌നം ഭാരതത്തിലുടനീളം ഭവിഷ്യത്തുവിന്റെ നേതൃത്വത്തില്‍ ആകാശം മുട്ടെ ഉയര്‍ന്നു. അവരുടെ ധര്‍മ്മബോധം ഉണര്‍ന്നു. രാഷ്ട്രീയത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നു. ക്രൈസ്തവരുടെ കെട്ടിച്ചമച്ച വിശ്വാസപ്രമാണങ്ങള്‍ നയമാക്കിമാറ്റിയ ഇടതുവലതു ശക്തികള്‍ ആടിയുലഞ്ഞു. നിലയ്ക്കലില്‍ പള്ളി പണിയുവാന്‍ കത്തോലിക്കാസഭ ദശാബ്ദങ്ങളായി നടത്തിയ കുതന്ത്രപരമ്പരയ്ക്കും കുല്‍സിതശ്രമങ്ങള്‍ക്കും എന്നെന്നേക്കുമായി വിരാമം വന്നു. അവസാനം ക്ഷേത്രസമീപത്തുനിന്ന് പള്ളിയും കുരിശും മാറ്റേണ്ടിവന്നു. ഹൈന്ദവര്‍ ഒന്നിച്ചാല്‍ ഏതു വെല്ലുവിളിയും നേരിടാനുള്ള കര്‍മ്മശേഷി അവര്‍ക്കുണ്ടെന്ന് ജഗദ്ഗുരു അവരെ പഠിപ്പിച്ചു.

ധര്‍മ്മസമരം


നിലയ്ക്കല്‍ പ്രശ്‌നത്തില്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായുള്ള കേരളസര്‍ക്കാര്‍ ഹൈന്ദവവികാരങ്ങളെ തെല്ലും മാനിക്കാതെയും സന്യാസിമാര്‍ക്ക് പുല്ലുവില കല്‍പ്പിക്കാതെയും രാജധര്‍മ്മവും രാജ്യതന്ത്രജ്ഞതയും മറന്ന് ന്യൂനപക്ഷവിഭാഗമായ ക്രിസ്ത്യാനികള്‍ക്ക് ഓശാന പാടിയത് പ്രശ്‌നം സങ്കീര്‍ണമാക്കി. നിലയ്ക്കലില്‍ പള്ളിപണിയുവാന്‍ 2 ഹെക്ടര്‍ ഭൂമി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഹൈന്ദവവികാരങ്ങളെ തൃണവല്‍ഗണിക്കുവാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇത് നിലയ്ക്കല്‍ പ്രശ്‌നം ആളിക്കത്തുവാന്‍ കാരണമായി. കേരളത്തിലെ എല്ലാ ഹൈന്ദവസംഘടനാപ്രതിനിധികളും പ്രമുഖരായ സന്യാസിവര്യന്മാരും സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നേതൃത്വത്തില്‍ അണിനിരന്ന് ഒരുമിച്ച് ശബ്ദിച്ചിട്ടും മുഖ്യമന്ത്രി അത് അംഗീകരിച്ചില്ല എന്നു മാത്രമല്ല സന്യാസിമാരെ അവഹേളിച്ചുകൊണ്ട് പ്രസ്താവിച്ചത് ഭാരതത്തിലെ അംഗീകരിക്കപ്പെടുന്ന മാതാചാര്യന്മാര്‍ പറയട്ടെ. തീരുമാനം പുനഃപരിശോധിക്കാം എന്നായിരുന്നു. ഈ പ്രസ്താവന സന്യാസിമാരുടെ നിലയ്ക്കല്‍ മാര്‍ച്ചിന് വഴിതെളിച്ചു. നിലയ്ക്കല്‍ അനധികൃതമായി പണിത പള്ളിയില്‍ തപസ്സനുഷ്ഠിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു വിഭാഗം സന്യാസിമാര്‍ സ്വാമി ഭൂമാനന്ദതീര്‍ത്ഥയുടെ നേതൃത്വത്തില്‍ നിലയ്ക്കലേക്ക് മാര്‍ച്ച് ചെയ്തു. ആയിരക്കണക്കിന് ഹൈന്ദവര്‍ അവരെ അനുഗമിച്ചു. നിലയ്ക്കലില്‍ വച്ച് മാര്‍ച്ചില്‍ പങ്കെടുത്ത സന്യാസിമാരെയും ഹൈന്ദവരെയും കരുണാകരന്റെ പോലീസ് തല്ലിച്ചതച്ച സന്യാസിമാരെയും ഹിന്ദുനേതാക്കന്മാരെയും അറസ്റ്റ് ചെയ്ത് തുറിങ്കിലടച്ചു. കേരളത്തിലെമ്പാടും പ്രതിഷേധകൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഹിന്ദുനേതാക്കന്മാരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്ത് കേസുകളില്‍ കുടുക്കി. നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആക്ഷന്‍കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ.കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത സര്‍വപേരേയും മോചിപ്പിച്ചു. കേസുകള്‍ പിന്‍വലിക്കാതെ യാതൊരു സൗഹൃദസംഭാഷണവും ഉണ്ടാവില്ലെന്ന് ജഗദ്ഗുരു പ്രഖ്യാപിച്ചു. സ്വാമിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് ജൂണ്‍ 12-ാം തീയതി കുമ്മനത്തിനും മറ്റു പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചു. പോലീസ് നടപടിയെ അനുകൂലിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രി സി.എം.സ്റ്റീഫന്റെ പ്രസ്താവന ഹൈന്ദവരെ രോഷാകുലരാക്കി. ജഗദ്ഗുരു പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ചു. ‘സനാതനധര്‍മ്മത്തിന്റെ താക്കോല്‍ ക്രിസ്തുവിന് മുമ്പ് സൂക്ഷിച്ചവര്‍ തന്നെയാണ് ഇപ്പോഴും സൂക്ഷിക്കുന്നത്. എന്നാല്‍ ജനകീയതയുടെ താക്കോല്‍ അങ്ങനെയല്ല’.