ആറന്മുള വിമാനത്താവള പദ്ധതി എമര്‍ജിംഗ്
കേരളയില്‍ പ്രഖ്യാപിക്കുന്നതിനെതിരെ എമര്‍ജിംഗ് ഹെരിറ്റേജ് എന്ന പേരില്‍
സപ്തംബര്‍ 6ന് ആറന്മുളയില് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന്
തിരുവാറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരേക്കര്‍ ഭൂമിപോലും ആറന്മുളയില് സ്വ
ന്തമായില്ലാത്ത
കെ.ജി.എസ് ഗ്രൂപ്പ് എന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയുടെ റിയല്‍
എസ്റ്റേറ്റ് പദ്ധതിയാണ് യഥാര്‍ഥത്തില്‍ വിമാനത്താവള പദ്ധതിക്കു
പുറകിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കാര്‍ഷിക സംസ്കൃതിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ഗ്രാമമായ ആറന്മുളയില് വിമാനത്താവളത്തിനുവേണ്ടി നികത്തിയ നീര്‍ത്തടവും നെല്‍വയലും തിരിച്ചുപിടിക്കാനുള്ള പ്രത്യക്ഷ സമരപരിപാടികള്‍ക്ക് 6ന് തുടക്കം കുറിക്കും. മണ്ണിട്ടുനികത്തിയ നീര്‍ച്ചാലുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക് പൂര്വ്വസ്ഥിതിയിലാക്കുന്നതിനുവ േണ്ടി
ചാലുകീറല്‍ സമരവും കൃഷിയിറക്കുന്നതിനുള്ള കാര്‍ഷിക പദ്ധതിയും സംബന്ധിച്ച
തീരുമാനങ്ങള്‍ ജനകീയ കൂട്ടായ്മയില്‍ പ്രഖ്യാപിക്കും. നിയമപ്രകാരം ചെയ്യേണ്ട
ഒരു നടപടിക്രമവും പൂര്‍ത്തിയാക്കാതെയാണ് ആറന്മുള പുഞ്ചപ്പാടം മണ്ണിട്ടു
നികത്തിയതെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ പറയുന്നു. പരസ്യമായി നിയമലംഘനം
നടത്തിയവര്‍ പ്രമാണിമാരും മാഫിയകളുമായതിനാല് അവര്‍ക്കെതിരെ
ചെറുവിരലനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 2004ല്‍ എട്ടേക്കര്‍
നെല്‍വയല്‍ നികത്തുന്നതിന് അനുമതി തേടിയാണ് ആദ്യം മൗണ്ട് സിയോന്‍
എയര്‍പോര്‍ട്ട് സര്‍വ്വീസ് എന്ന ബിസിനസ്സ് സ്ഥാപനം പഞ്ചായത്ത് മുമ്പാകെ
അപേക്ഷ സമര്‍പ്പിച്ചത്. പടിപടിയായി റവന്യു-കൃഷി-ജലസേചന വകുപ്പ്
ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് യാതൊരു തടസ്സവും കൂടാതെ 100 ഏക്കര്‍ പാടവും
നീര്‍ച്ചാലും മണ്ണിട്ട് നികത്തി. ബാക്കി തദ്ദേശവാസികളുടെ നിലവും പുരയിടവും
കോടിയുടെ മോഹവില നല്കി മൊത്തംവിലയ്ക്കെടുക്കുവാന് കെ.ജി.എസ് ഗ്രൂപ്പ്
തിരക്കിട്ട ശ്രമങ്ങള്‍ നടത്തി വരുന്നു.
ആറന്മുള വിമാനത്താവളം നടപ്പിലാക്കുന്നതിനു വേണ്ടി കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും വന്‍കിട വ്യവസായികളും അടങ്ങുന്ന വലിയ ഗൂഢസംഘമാണ് ഇതിന് പിന്നില്‍. ആറന്മുള എന്ന പൈതൃക ഗ്രാമത്തെ ഉന്മൂലനം ചെയ്ത് പഞ്ചനക്ഷത്രഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ഇന്റര്‍നാഷണല്‍ സ്കൂളും വിമാനത്താവളവും നിര്‍മ്മിക്കുന്നതിന് ശ്രമിക്കുന്ന കെ.ജി.എസ് ഗ്രൂപ്പിനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
റവന്യു-തദ്ദേശ ഭരണ-പരിസ്ഥിതി വകുപ്പുകളുടെ എല്ലാവിധ നിയന്ത്രണവുണ്ടായിട്ടും സര്‍ക്കാരിന്റെ കണ്‍വെട്ടത്ത് എങ്ങനെ ഇത്രവലിയ പകല്‍കൊള്ളയും ധ്വംസനവും നടന്നുവെന്നും നിയമവിരുദ്ധമായ പദ്ധതിക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും പ്രധാനമന്ത്രി പരിശോധിക്കണം. നിയമവിരുദ്ധമായി നെല്‍പ്പാടവും തണ്ണീര്‍തടവും നീര്‍ച്ചാലും നികത്തിയിട്ടും യാതൊരുനടപടിയും സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം.
ആദ്യം അനുമതി നിഷേധിച്ച കേന്ദ്ര-വ്യോമയാന-പരിസ്ഥിതി മന്ത്രാലയങ്ങള്‍ വെറും ഒരു വര്‍ഷംകൊണ്ട് നിലപാട് മാറ്റി കേന്ദ്രാനുമതി നല്കിയതിനുപിന്നില് ഒട്ടേറെ ദുരൂഹതകള്‍ ഉണ്ട്. പരിസ്ഥിതി നാശമുണ്ടാകുമെന്ന് വാദിച്ച പരിസ്ഥിതി മന്ത്രാലയവും ഐ.എന്‍.എസ് ഗരുഡയുടെ പറക്കല്‍ പ്രദേശമാണെന്ന സാങ്കേതിക പ്രശ്നം ഉന്നയിച്ച പ്രതിരോധവകുപ്പും 150 കിലോമീറ്റര്‍ ആകാശദൂരത്തിനുള്ളില്‍ മറ്റൊരു വിമാനത്താവളം പാടില്ലെന്ന് വാദിച്ച വ്യോമയാന വകുപ്പും ഇപ്പോള്‍ നിലപാടുകള്‍ പാടേ മാറ്റിയത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ആറന്മുള വിമാനത്താവള പദ്ധി എമേര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിക്കുവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടുന്ന തിടുക്കവും നിര്‍ബന്ധബുദ്ധിയും അപലപനീയമാണ്. എമേര്‍ജിംഗ് കേരളയില്‍ ഈ പദ്ധതി പ്രഖാപിക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. മറിച്ച് കെ.ജി.എസ് ഗ്രൂപ്പിന്റെ ഇംഗിതത്തിന് വഴങ്ങി സപ്തംബര്‍ 12ന് എമേര്‍ജിംഗ് കേരളയില്‍ തറക്കല്ലിടാനാണ് തീരുമാനിക്കുന്നതെങ്കില്‍ പ്രധാനമന്ത്രിക്ക് ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ നേരിടേണ്ടിവരും. 'എമേര്‍ജിംഗ് കേരള' എന്നതിനു പകരം 'ഡാമേജിംഗ് കേരള 'എന്ന ദുഷ്പേര് ഏറ്റുവാങ്ങേണ്ടിവരും. തിരുവാറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, പ്രകൃതി സംരക്ഷണ സൗഹൃത വേദി കണ്‍വീനര്‍ പ്രദീപ് അയിരൂര്‍, പള്ളിയോട പള്ളിവിളക്ക് സംരക്ഷണസമിതി പി.ആര്. രാജീവ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കാര്‍ഷിക സംസ്കൃതിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ഗ്രാമമായ ആറന്മുളയില് വിമാനത്താവളത്തിനുവേണ്ടി നികത്തിയ നീര്‍ത്തടവും നെല്‍വയലും തിരിച്ചുപിടിക്കാനുള്ള പ്രത്യക്ഷ സമരപരിപാടികള്‍ക്ക് 6ന് തുടക്കം കുറിക്കും. മണ്ണിട്ടുനികത്തിയ നീര്‍ച്ചാലുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക് പൂര്വ്വസ്ഥിതിയിലാക്കുന്നതിനുവ
ആറന്മുള വിമാനത്താവളം നടപ്പിലാക്കുന്നതിനു വേണ്ടി കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും വന്‍കിട വ്യവസായികളും അടങ്ങുന്ന വലിയ ഗൂഢസംഘമാണ് ഇതിന് പിന്നില്‍. ആറന്മുള എന്ന പൈതൃക ഗ്രാമത്തെ ഉന്മൂലനം ചെയ്ത് പഞ്ചനക്ഷത്രഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ഇന്റര്‍നാഷണല്‍ സ്കൂളും വിമാനത്താവളവും നിര്‍മ്മിക്കുന്നതിന് ശ്രമിക്കുന്ന കെ.ജി.എസ് ഗ്രൂപ്പിനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
റവന്യു-തദ്ദേശ ഭരണ-പരിസ്ഥിതി വകുപ്പുകളുടെ എല്ലാവിധ നിയന്ത്രണവുണ്ടായിട്ടും സര്‍ക്കാരിന്റെ കണ്‍വെട്ടത്ത് എങ്ങനെ ഇത്രവലിയ പകല്‍കൊള്ളയും ധ്വംസനവും നടന്നുവെന്നും നിയമവിരുദ്ധമായ പദ്ധതിക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും പ്രധാനമന്ത്രി പരിശോധിക്കണം. നിയമവിരുദ്ധമായി നെല്‍പ്പാടവും തണ്ണീര്‍തടവും നീര്‍ച്ചാലും നികത്തിയിട്ടും യാതൊരുനടപടിയും സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം.
ആദ്യം അനുമതി നിഷേധിച്ച കേന്ദ്ര-വ്യോമയാന-പരിസ്ഥിതി മന്ത്രാലയങ്ങള്‍ വെറും ഒരു വര്‍ഷംകൊണ്ട് നിലപാട് മാറ്റി കേന്ദ്രാനുമതി നല്കിയതിനുപിന്നില് ഒട്ടേറെ ദുരൂഹതകള്‍ ഉണ്ട്. പരിസ്ഥിതി നാശമുണ്ടാകുമെന്ന് വാദിച്ച പരിസ്ഥിതി മന്ത്രാലയവും ഐ.എന്‍.എസ് ഗരുഡയുടെ പറക്കല്‍ പ്രദേശമാണെന്ന സാങ്കേതിക പ്രശ്നം ഉന്നയിച്ച പ്രതിരോധവകുപ്പും 150 കിലോമീറ്റര്‍ ആകാശദൂരത്തിനുള്ളില്‍ മറ്റൊരു വിമാനത്താവളം പാടില്ലെന്ന് വാദിച്ച വ്യോമയാന വകുപ്പും ഇപ്പോള്‍ നിലപാടുകള്‍ പാടേ മാറ്റിയത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ആറന്മുള വിമാനത്താവള പദ്ധി എമേര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിക്കുവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടുന്ന തിടുക്കവും നിര്‍ബന്ധബുദ്ധിയും അപലപനീയമാണ്. എമേര്‍ജിംഗ് കേരളയില്‍ ഈ പദ്ധതി പ്രഖാപിക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. മറിച്ച് കെ.ജി.എസ് ഗ്രൂപ്പിന്റെ ഇംഗിതത്തിന് വഴങ്ങി സപ്തംബര്‍ 12ന് എമേര്‍ജിംഗ് കേരളയില്‍ തറക്കല്ലിടാനാണ് തീരുമാനിക്കുന്നതെങ്കില്‍ പ്രധാനമന്ത്രിക്ക് ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ നേരിടേണ്ടിവരും. 'എമേര്‍ജിംഗ് കേരള' എന്നതിനു പകരം 'ഡാമേജിംഗ് കേരള 'എന്ന ദുഷ്പേര് ഏറ്റുവാങ്ങേണ്ടിവരും. തിരുവാറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, പ്രകൃതി സംരക്ഷണ സൗഹൃത വേദി കണ്‍വീനര്‍ പ്രദീപ് അയിരൂര്‍, പള്ളിയോട പള്ളിവിളക്ക് സംരക്ഷണസമിതി പി.ആര്. രാജീവ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ