2012, ജൂലൈ 6, വെള്ളിയാഴ്‌ച

തിരുവാറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയുടെ 'ജനകീയ കണവന്‍ഷന്‍' ഇന്ന് പള്ളിമുക്കത്തു ദേവി സന്നിതിയില്‍ കുമ്മനം രാജേട്ടന്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു..!


2012, ജൂലൈ 2, തിങ്കളാഴ്‌ച


ഭൂരിപക്ഷത്തെ വ്രണപ്പെടുത്തുന്നത് അവസാനിപ്പിക്കണം - ബ്രാഹ്മണസഭ
Posted on: 02 Jul 2012


തിരുവനന്തപുരം: ഭൂരിപക്ഷ സമുദായങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിവേചന പരമായ വിദ്യാഭ്യാസ വാണിജ്യവത്കരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കേരള ബ്രാഹ്മണസഭ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.മലബാര്‍ മേഖലയില്‍ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം ഭാവിയിലും ആവര്‍ത്തിക്കാന്‍ സഹായകമാകും.

സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണന നടപടികളില്‍ പ്രതിഷേധിക്കാന്‍ വേണ്ടിവന്നാല്‍ സമരമുഖത്ത് ഇറങ്ങാനും സജ്ജമാണ്. ഈ വിഷയത്തില്‍ മറ്റ് ഭൂരിപക്ഷ സമുദായങ്ങളുടെ അഭിപ്രായങ്ങളോടും നടപടികളോടും സമയോചിതമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാനും ഉദ്ദേശിക്കുന്നതായി കേരള ബ്രാഹ്മണസഭ സംസ്ഥാന സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.

ചട്ടമ്പിസ്വാമിക്ക് ജന്മസ്ഥലത്ത് സ്മാരകം പണിയണം - ഹിന്ദുമഹാമണ്ഡലം
Posted on: 02 Jul 2012


ചെറുകോല്‍പ്പുഴ: ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍ അദ്ദേഹത്തിന് സ്മാരകം നിര്‍മ്മിക്കണമെന്ന് ചെറുകോല്‍പ്പുഴ ഹിന്ദുമഹാമണ്ഡലം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഒന്നേകാല്‍കോടി രൂപയുടെ ബജറ്റ് യോഗം പാസാക്കി. ഭാരവാഹികളുടെ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് പുതിയ നോമിനേഷന്‍ നടത്തി. സെക്രട്ടറിയായി അഡ്വ.എം.പി.ശശിധരന്‍നായരെയും വൈസ് പ്രസിഡന്റായി പി.എസ്.നായരെയും ജോയിന്റ് സെക്രട്ടറിയായി എം.ടി.ഭാസ്‌കരപ്പണിക്കരെയും തിരഞ്ഞെടുത്തു. വിദ്യാധിരാജ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.

2012, ജൂലൈ 1, ഞായറാഴ്‌ച


മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി ലീഗിന്റെ ഭരണമെന്ന് ഹിന്ദു ഐക്യവേദി
Posted on: 01 Jul 2012


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നോക്കുകുത്തിയാക്കി മുസ്‌ലിം ലീഗിന്റെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു.

മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് എന്ന് മേനിപറയുന്ന നേതാക്കള്‍, തങ്ങള്‍ക്ക് ലഭിച്ച വകുപ്പുകളില്‍ ഇതര മതവിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാത്തത് എന്തുകൊണ്ടെന്ന് ലീഗ് നേതൃത്വം വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം: ഹിന്ദുഐക്യവേദി

കൊച്ചി: മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച്‌ മലപ്പുറത്തെ 35 സ്കൂളുകള്‍ക്ക്‌ എയ്ഡഡ്‌ പദവി നല്‍കാന്‍ തീരുമാനിച്ച വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന്‌ ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ലീഗ്‌ മന്ത്രിമാരുടെ ധിക്കാരം നിറഞ്ഞ നടപടികളിലൊന്നുമാത്രമാണിത്‌. ലീഗിന്റെ ഹുങ്കിന്‌ മുന്നില്‍ മുഖ്യമന്ത്രി നിസ്സഹായനാകുന്നത്‌ അങ്ങേയറ്റം ലജ്ജാകരമാണെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബു പറഞ്ഞു. മലപ്പുറം ജില്ലയില്‍ യത്തീംഖാനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്കൂളുകള്‍ക്ക്‌ ഇപ്പോള്‍ എയ്ഡഡ്‌ പദവി നല്‍കുന്നത്‌ നഗ്നമായ വിദ്യാഭ്യാസ കച്ചവടത്തിന്‌ കളമൊരുക്കാനാണ്‌. വിദ്യാഭ്യാസരംഗം ഇന്ന്‌ കുത്തഴിഞ്ഞിരിക്കുകയാണ്‌. വിദ്യാഭ്യാസവകുപ്പ്‌ കോണ്‍ഗ്രസ്സ്‌ തന്നെ ഏറ്റെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതവിവേചനം അവസാനിപ്പിക്കണം. ഇന്നത്തെ സാഹചര്യം വച്ച്‌ മലപ്പുറം ജില്ലയ്ക്ക്‌ നല്‍കിവരുന്ന പ്രത്യേക പരിഗണനകള്‍ അവസാനിപ്പിക്കണം. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും മലപ്പുറം ജില്ല ഇന്ന്‌ ഏറെ മുന്നിലാണെന്ന്‌ ബാബു അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ കലുഷിതമാക്കുന്ന നിലപാടുകളാണ്‌ പലപ്പോഴും ലീഗ്‌ കൈക്കൊള്ളുന്നത്‌. അധികാരത്തിലിരുന്നുകൊണ്ട്‌ ആപത്കരമായ സാമുദായിക ചിന്തയാണ്‌ ലീഗ്‌ പ്രകടിപ്പിക്കുന്നത്‌. ഗംഗയും നിലവിളക്കും അസ്വീകാര്യമാവുന്ന മനോനില സമൂഹമനസ്സില്‍ വേദനയുളവാക്കിയിട്ടുണ്ട്‌. കേരളത്തിന്റെ സാംസ്കാരിക ബിംബങ്ങളെ മതവിശ്വാസത്തിന്റെ കരിമ്പടം കൊണ്ട്‌ മൂടാന്‍ ശ്രമിക്കുന്നത്‌ മതമൗലികവാദം തലയ്ക്ക്‌ പിടിച്ചതുകൊണ്ടാണെന്ന്‌ ബാബു ആരോപിച്ചു. 10-ാ‍ം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തില്‍ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കി ചിത്രീകരിച്ചിരിക്കുന്നതും കാശ്മീരും ഹൈദരാബാദും ജുനഗഡും ഇന്ത്യയില്‍ ലയിച്ചത്‌ സൈനികനടപടി മൂലമാണെന്ന തെറ്റായ ചരിത്രവിവരങ്ങള്‍ നല്‍കിയിരിക്കുന്നതും തീര്‍ത്തും നിഷ്കളങ്കതയോടെയാണെന്ന്‌ കരുതാനാവില്ലെന്ന്‌ ബാബു പറഞ്ഞു.

എയ്ഡഡ്‌ പദവി പിന്‍വലിക്കണം: വി.മുരളീധരന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗം മുഴുവന്‍ മുസ്ലീം ലീഗ്‌വത്ക്കരണം നടത്തുന്നതിനെതിരെ ബിജെപി സെക്രട്ടേറിയറ്റ്‌ മാര്‍ച്ചു നടത്തി. മലബാറിലെ 35 സ്കൂളുകള്‍ക്ക്‌ അനധികൃതമായി നല്‍കിയ എയ്ഡഡ്‌ പദവി പിന്‍വലിക്കണമെന്ന മുഖ്യആവശ്യമാണ്‌ മാര്‍ച്ചില്‍ ഉന്നയിച്ചത്‌. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്നത്‌ സമ്പൂര്‍ണ മുസ്ലീം ലീഗ്‌വത്ക്കരണമാണെന്ന്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു കൊണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ കുറ്റപ്പെടുത്തി. ബിജെപി ജില്ലാ കമ്മറ്റിയാണ്‌ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌.

ഭൂരിപക്ഷ സമുദായത്തിന്‌ സര്‍ക്കാര്‍ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ്‌. ചട്ടങ്ങള്‍ മറികടന്ന്‌ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഭൂമി ലീഗ്‌ നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ക്ക്‌ ദാനം ചെയ്യുന്നു. സ്കൂളുകള്‍ക്ക്‌ അന്യായമായി എയ്ഡഡ്‌ പദവി നല്‍കി കോടികള്‍ വെട്ടിക്കാനാണ്‌ ശ്രമം നടക്കുന്നത്‌. ആവശ്യത്തില്‍ കൂടുതല്‍ ദന്തല്‍ കോളേജുകള്‍ കേരളത്തിലുണ്ടായിട്ടും ലീഗ്‌ അനുഭാവികള്‍ നേതൃത്വം നല്‍കുന്ന പുതിയ ഒമ്പത്‌ കോളേജുകള്‍ക്കു കൂടി പ്രവര്‍ത്തനാനുമതി നല്‍കാന്‍ പോകുന്നു. നിലവാരമില്ലാത്ത സ്വാശ്രയ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടണമെന്ന്‌ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കെയാണ്‌ ഈ നീക്കമെന്നും മുരളീധരന്‍ ആരോപിച്ചു.

സംസ്ഥാന ഭരണത്തില്‍ സമ്പൂര്‍ണമായും മുസ്ലീം ലീഗ്‌വത്ക്കരണമാണ്‌ നടന്നു കൊണ്ടിരിക്കുന്നത്‌. ഇതിനെതിരെ കോണ്‍ഗ്രസോ സിപിഎമ്മോ ഒന്നും മിണ്ടുന്നില്ല. എല്‍ഡിഎഫ്‌ നിയമസഭയില്‍ ആദ്യമൊക്കെ പ്രതിഷേധിച്ചെങ്കിലും ഇപ്പോള്‍ മിണ്ടാട്ടമില്ല. പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക്‌ പുതിയതായി ഒരു സ്കൂളു പോലും അനുവദിക്കുന്നില്ല. പിന്നാക്കമെന്നു പറഞ്ഞ്‌ മുസ്ലീങ്ങള്‍ക്ക്‌ എല്ലാ ആനുകൂല്യവും വാരിക്കോരി നല്‍കുന്നു. മുസ്ലീം കുട്ടികള്‍ക്ക്‌ ഐ-പാഡും മേശയും കസേരയും നല്‍കുമ്പോള്‍ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള ഹിന്ദുകുട്ടികള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പോലും പഠിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. സിപിഎം കഴിഞ്ഞ ഭരണകാലത്തു തുടങ്ങി വച്ച വര്‍ഗീയ പ്രീണനം ഇപ്പോള്‍ കോണ്‍ഗ്രസും തുടരുകയാണ്‌. വിദ്യാഭ്യാസത്തില്‍ മാത്രമല്ല മറ്റു പല മേഖലകളിലും ഇരു മുന്നണികളും ഒത്തു കളിക്കുകയാണ്‌. ലീഗില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ്‌ എടുത്തു മാറ്റുക, സ്കൂളുകള്‍ക്കു നല്‍കിയ എയ്ഡഡ്‌ പദവി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ബിജെപി ജൂലൈ 4ന്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ കരമന ജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ജെ.ആര്‍.പദ്മകുമാര്‍, സി.ശിവന്‍കുട്ടി, ഡോ.പി.പി.വാവ, തോട്ടയ്ക്കാട്‌ ശശി, ചിത്രാലയം രാധാകൃഷ്ണന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാഞ്ചിറ സോമശേഖരന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, വൈസ്‌ പ്രസിഡന്റ്‌ ആര്‍.എസ്‌.രാജീവ്‌, ബിജെപി ജില്ലാ നേതാക്കളായ കരമന അജിത്‌, ഇലകമണ്‍ സതീശന്‍, മുക്കംപാലമൂട്‌ ബിജു, പി.ശിവശങ്കരന്‍ നായര്‍, അതിയന്നൂര്‍ ശ്രീകുമാര്‍, ജനകകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.