2012, ജൂൺ 29, വെള്ളിയാഴ്‌ച


ഹിന്ദു ഐക്യവേദി ധര്‍ണ നടത്തി

Posted on: 26 Jun 2012


തിരുവനന്തപുരം: രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റ് വര്‍ധിപ്പിക്കുക, പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സാമൂഹ്യനീതി കര്‍മസമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി.

ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത സ്വരാജ് യാഥാര്‍ഥ്യമാവണമെങ്കില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉന്നതിയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.പി.എം.എസ് പ്രസിഡന്റ് എം.കെ. വാസുദേവന്‍ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, വര്‍ക്കിങ് പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ്, സെക്രട്ടറി കെ.പി. ഹരിദാസ്, എം. രാധാകൃഷ്ണന്‍, വിവിധ ഹിന്ദുസംഘടനാഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. അറുപത് ഹിന്ദുസംഘടനകളുടെ പൊതുവേദിയാണ് സാമൂഹ്യനീതി കര്‍മസമിതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ