വിശാല ഹിന്ദു ഐക്യം ലക്ഷ്യം: വെള്ളാപ്പള്ളി | ||
സംസ്ഥാനത്ത് ഭൂരിപക്ഷമെങ്കിലും ഹൈന്ദവര്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമാണെന്നും ഇതു കണ്ടെത്താന്‍ സര്‍വെ വേണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെടുന്നു. വിശാല ഹിന്ദു ഐക്യമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്താനാണു നായര്‍ - ഈഴവ ഐക്യശ്രമങ്ങള്‍ പുനഃരാരംഭിച്ചത്. അത് ഇതര മതങ്ങളിലെ പാവപ്പെട്ടവരുടെ പുരോഗതികൂടി ഉറപ്പുവരുത്തുന്നതായിരിക്കും. കേരളത്തിന്റെ അധികാരകേന്ദ്രം മലപ്പുറമായി. മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമെല്ലാം നോക്കുകുത്തികളായി. അധികാരത്തിന്റെ അപ്പക്കഷണം പ്രധാനപാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന് മുസ്ലിം ലീഗ് ഹൈജാക്ക് ചെയ്തു. ഭൂരിപക്ഷമായിട്ടും ഒന്നും മിണ്ടാന്‍ കഴിയാതെ, യാതൊന്നും നേടിയെടുക്കാനാകാത്ത അവസ്ഥയിലാണു ഹൈന്ദവര്‍. ഇതോടെയാണ് ഭൂരിപക്ഷ സമുദായ ഏകീകരണ ശ്രമങ്ങള്‍ക്കു ജീവന്വച്ചതെന്നു വെള്ളാപ്പള്ളി 'മംഗള'ത്തോടു പറഞ്ഞു. ഐക്യ നീക്കങ്ങള്‍: എന്‍.എസ്.എസുമായുള്ള പ്രശ്നങ്ങളെല്ലാം അവസാനിച്ചു. ജി. സുകുമാരന്‍ നായര്‍ അക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിക്കഴിഞ്ഞു. ഇനി യോജിക്കാവുന്ന മേഖലകളെക്കുറിച്ച് കൂട്ടായി ചര്‍ച്ചചെയ്തു തീരുമാനിക്കും. പിന്നാക്ക സമുദായ നേതൃത്വങ്ങളുമായും പുതിയ ഐക്യശ്രമത്തെക്കുറിച്ച് സംസാരിച്ചുവരികയാണ്. കെ.പി.എം.എസ്. നേതാവ് ടി.വി. ബാബുവുമായും ആശയവിനിമയം നടത്തി. യു.ഡി.എഫ്. ഭരണത്തിന്‍കീഴില്‍ എല്ലാം മുസ്ലിം ലീഗ് നേടിയെടുക്കുകയാണ്്. മലപ്പുറത്ത് 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം തീവെട്ടിക്കൊള്ളയാണ്്. എല്ലാം വടക്കോട്ടുപോകുന്നു. മലബാറിലെ സമ്പന്ന മുസ്ലിംകളുടെ താല്പര്യമാണു ലീഗ് സംരക്ഷിക്കുന്നത്. പാവപ്പെട്ട മുസ്ലിംകളെ അവര്‍ക്കു വേണ്ട. എം.ഇ.എസ്. പോലെയുള്ള സാമൂഹിക സംഘടനകളുടെ സ്കൂളുകള്‍ക്കല്ല, സ്വന്തം ഇഷ്ടക്കാരുടെ സ്കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കിയത്. സാമൂഹികപ്രതിബദ്ധതയായിരുന്നു ലക്ഷ്യമെങ്കില്‍ ഈ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമായിരുന്നു. ധനമന്ത്രിയാകട്ടെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ കണ്ണടയ്ക്കുന്നു. ഖജനാവ് കൊള്ളയടിക്കുന്ന ലീഗിനെതിരേ പ്രതികരിക്കാന്‍ ഹിന്ദുഐക്യം രൂപപ്പെടുന്നതില്‍ മനസുകൊണ്ട് ക്രൈസ്തവസമുദായാംഗങ്ങളടക്കം ആഹ്ളാദിക്കുമെന്നുറപ്പാണ്. രണ്ടുവട്ടം പരാജയപ്പെട്ട നായരീഴവ ഐക്യം: രണ്ടുതവണ നായരീഴവ ഐക്യശ്രമമുണ്ടായെങ്കിലും ഫലപ്രാപ്തി കൈവരിക്കാനായില്ലെന്നതു യാഥാര്‍ഥ്യമാണ്. അനുഭവങ്ങളില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങള്‍ പുതിയ നീക്കങ്ങള്‍ക്കു കരുത്തുപകരും. ആദിവാസി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഐക്യമെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ എസ്.എന്‍.ഡി.പി. യോഗം അടിയുറച്ചു നില്ക്കുകയാണ്്. അത് ഏതളവുവരെയും പോകും. വിട്ടുവീഴ്ചകള്‍ക്കു യോഗം തയാറുമാണ്. ഐക്യ ശ്രമങ്ങള്‍ക്കു പിന്നില്‍: ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം അസാധ്യമാണെന്ന് ഇരുനേതൃത്വത്തിനും ബോധ്യമുണ്ട്. അതു കാലം ആവശ്യപ്പെടുന്നു. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പിക്കു വോട്ട് ചെയ്യാന്‍ ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ലീഗിനെതിരായ വികാരം അവിടെ പ്രകടമാകുകയായിരുന്നു. ഭരണം തുടങ്ങിയപ്പോള്‍തന്നെ ലീഗ് പ്രധാനവകുപ്പുകള്‍ കൈക്കലാക്കി. അവര്‍ സ്വയം മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചു. അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ കൊടുക്കില്ലെന്നു കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും പറഞ്ഞു. ഒടുവില്‍ പാണക്കാട് തങ്ങള്‍ വേണമെന്നുപറഞ്ഞപ്പോള്‍ അവര്‍ക്കു മിണ്ടാട്ടമില്ല. |
2012, ജൂൺ 29, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ