എന്‍എസ്എസ്-എസ്എന്‍ഡിപി നിലപാട് സ്വാഗതാര്‍ഹം -കുമ്മനം
Posted on: 28 Jun 2012
കൊച്ചി: എന്‍എസ്എസ്സും എസ്എന്‍ഡിപിയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന സംഘടനാ നേതാക്കളുടെ പ്രഖ്യാപനം സ്വാഗതാര്‍ഹവും പ്രതീക്ഷ നല്‍കുന്നതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു. സമീപകാലത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ വിരുദ്ധ നടപടികളും അതിരുകടന്നിട്ടുള്ള സാഹചര്യത്തില്‍ ഹിന്ദു വിഭാഗങ്ങളെല്ലാം യോജിപ്പിലെത്തേണ്ടത് നാടിന്റെ വിശാല താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അനിവാര്യമാണ്.
വിയോജിപ്പും സ്പര്‍ധയും ഒഴിവാക്കി ഐക്യവും സൗഹാര്‍ദവും വളര്‍ത്തിയെടുത്ത് ഒരുമിച്ചു നിന്ന് പോരാടാനുള്ള ശേഷി ഹിന്ദു സമൂഹത്തിന് കൈവരിക്കാന്‍ ഈ പ്രഖ്യാപനം ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് മന്ത്രിയുടെ തീരുമാനങ്ങളും നടപടികളും വിദ്യാഭ്യാസ രംഗത്ത് വിവാദമുയര്‍ത്തിയ സാഹചര്യത്തില്‍ തീരുമാനങ്ങള്‍ റദ്ദുചെയ്യണമെന്നും വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണമെന്നും കുമ്മനം രാജശേഖരന്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ