2012, ജൂൺ 30, ശനിയാഴ്‌ചപത്മനാഭസ്വാമി ക്ഷേത്രം എ നിലവറ അടുത്തയാഴ്‌ച തുറക്കും
 
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അത്ഭുത നിലവറയെന്ന്‌ കരുതപ്പെടുന്ന എ നിലവറ അടുത്തയാഴ്‌ച തുറക്കുമെന്ന്‌് വിദഗ്‌ദ്ധ സമിതി അറിയിച്ചു.

ശതകോടികളുടെ നിധിശേഖരം അടങ്ങുന്ന എ നിലവറ തുറന്ന്‌ പരിശോധിക്കുന്നത്‌ അതീവ ശ്രദ്ധയോടുകൂടിയായിരിക്കണമെന്ന്‌് ഇന്നലെ ചേര്‍ന്ന വിദഗ്‌ദ്ധ സമിതി യോഗം തീരുമാനിച്ചു. ഒരുതവണയാണ്‌ എ നിലവറ തുറന്ന്‌ പരിശോധിച്ചിട്ടുളളത്‌.

നക്ഷത്രത്തിളക്കമുളള രത്നങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത ശരപൊളി മാലകള്‍,(ദേവന്‌ ചാര്‍ത്തുന്നതാണ്‌ ഈ മാലകള്‍. നൂറ്‌ കണക്കിന്‌ രത്നങ്ങള്‍ ഈ മാലയില്‍ പതിച്ചിട്ടുളളതായാണ്‌ വിവരം). സ്വര്‍ണ ഉരുളികള്‍, നാളികേരത്തിന്റെ വലിപ്പമുളള വജ്രങ്ങള്‍,സ്വര്‍ണനാണയങ്ങള്‍, നിരവധി ചാക്കുകളില്‍ നിറച്ചുവെച്ചിരിക്കുന്ന സ്വര്‍ണ മണികള്‍ എന്നിവയാണ്‌ എ നിലവറയിലുളളത്‌. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശോധന ഇവിടെ വേണ്ടിവരും. എ നിലവറയിലെ അമൂല്യ വസ്‌തുക്കള്‍ പഴയ ഇരുമ്പ്‌ പെട്ടികളിലാണ്‌ ഇപ്പോള്‍ സൂക്ഷിച്ചിട്ടുളളത്‌. അവ പുതിയ പെട്ടിയിലാക്കും.

സി നിലവറ ശക്‌തിപ്പെടുത്തുന്നതിന്‌ വേണ്ടി ഐ.എസ്‌.ആര്‍.ഒയും പൊതുമരാമത്ത്‌ വകുപ്പും തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ അടുത്ത യോഗം ചര്‍ച്ചചെയ്‌ത് നടപ്പാക്കും. ഡി നിലവറയുടെ പരിശോധന മൂന്നു ദിവസത്തിനുളളില്‍ പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്‌. പൂജാസാധനങ്ങള്‍ അടങ്ങുന്ന ഇ, എഫ്‌ നിലവറകളുടെ പരിശോധന ക്ഷേത്രം നമ്പിമാരുടെ സൗകര്യം കൂടി കണക്കിലെടുത്തു തുടങ്ങും. രത്നങ്ങളുടെ പരിശോധനയ്‌ക്ക് വേണ്ടി ജര്‍മനിയില്‍ നിന്നു കൊണ്ടുവന്ന ഉപകരണങ്ങള്‍ അടുത്തയാഴ്‌ച സ്‌ഥാപിക്കും.

അമൂല്യവസ്‌തുക്കളുടെ വിവരങ്ങളടങ്ങുന്ന സിഡി ക്ഷേത്രത്തിന്‌ പുറത്ത്‌് കൊണ്ടുപോയതിനെ സംബന്ധിച്ച്‌ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കും. കണക്കെടുപ്പിന്‌ ആവശ്യമായ തുക ഇനിയും സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന്‌ യോഗം വിലിരുത്തി

2012, ജൂൺ 29, വെള്ളിയാഴ്‌ച


ഹിന്ദു ഐക്യവേദി ധര്‍ണ നടത്തി

Posted on: 26 Jun 2012


തിരുവനന്തപുരം: രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റ് വര്‍ധിപ്പിക്കുക, പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സാമൂഹ്യനീതി കര്‍മസമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി.

ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത സ്വരാജ് യാഥാര്‍ഥ്യമാവണമെങ്കില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉന്നതിയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.പി.എം.എസ് പ്രസിഡന്റ് എം.കെ. വാസുദേവന്‍ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, വര്‍ക്കിങ് പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ്, സെക്രട്ടറി കെ.പി. ഹരിദാസ്, എം. രാധാകൃഷ്ണന്‍, വിവിധ ഹിന്ദുസംഘടനാഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. അറുപത് ഹിന്ദുസംഘടനകളുടെ പൊതുവേദിയാണ് സാമൂഹ്യനീതി കര്‍മസമിതി.

വിശാല ഹിന്ദു ഐക്യം ലക്ഷ്യം: വെള്ളാപ്പള്ളി
  
ആലപ്പുഴ: യു.ഡി.എഫ്‌. സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനും മുസ്ലിം ലീഗിന്റെ നയസമീപനത്തിനുമെതിരേ എന്‍.എസ്‌.എസ്‌. നേതൃത്വവുമായി യോജിപ്പിന്റെ വഴിയിലെത്തിയ എസ്‌.എന്‍.ഡി.പി. യോഗം ഭൂരിപക്ഷ സമുദായങ്ങളുടെ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ സര്‍വേ വേണമെന്നാവശ്യപ്പെട്ടു.

സംസ്‌ഥാനത്ത്‌ ഭൂരിപക്ഷമെങ്കിലും ഹൈന്ദവര്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമാണെന്നും ഇതു കണ്ടെത്താന്‍ സര്‍വെ വേണമെന്നും എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെടുന്നു. വിശാല ഹിന്ദു ഐക്യമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്താനാണു നായര്‍ - ഈഴവ ഐക്യശ്രമങ്ങള്‍ പുനഃരാരംഭിച്ചത്‌. അത്‌ ഇതര മതങ്ങളിലെ പാവപ്പെട്ടവരുടെ പുരോഗതികൂടി ഉറപ്പുവരുത്തുന്നതായിരിക്കും.

കേരളത്തിന്റെ അധികാരകേന്ദ്രം മലപ്പുറമായി. മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമെല്ലാം നോക്കുകുത്തികളായി. അധികാരത്തിന്റെ അപ്പക്കഷണം പ്രധാനപാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന്‌ മുസ്ലിം ലീഗ്‌ ഹൈജാക്ക്‌ ചെയ്‌തു. ഭൂരിപക്ഷമായിട്ടും ഒന്നും മിണ്ടാന്‍ കഴിയാതെ, യാതൊന്നും നേടിയെടുക്കാനാകാത്ത അവസ്‌ഥയിലാണു ഹൈന്ദവര്‍. ഇതോടെയാണ്‌ ഭൂരിപക്ഷ സമുദായ ഏകീകരണ ശ്രമങ്ങള്‍ക്കു ജീവന്‍വച്ചതെന്നു വെള്ളാപ്പള്ളി 'മംഗള'ത്തോടു പറഞ്ഞു.

ഐക്യ നീക്കങ്ങള്‍: എന്‍.എസ്‌.എസുമായുള്ള പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. ജി. സുകുമാരന്‍ നായര്‍ അക്കാര്യം ആവര്‍ത്തിച്ചു വ്യക്‌തമാക്കിക്കഴിഞ്ഞു. ഇനി യോജിക്കാവുന്ന മേഖലകളെക്കുറിച്ച്‌ കൂട്ടായി ചര്‍ച്ചചെയ്‌തു തീരുമാനിക്കും.

പിന്നാക്ക സമുദായ നേതൃത്വങ്ങളുമായും പുതിയ ഐക്യശ്രമത്തെക്കുറിച്ച്‌ സംസാരിച്ചുവരികയാണ്‌. കെ.പി.എം.എസ്‌. നേതാവ്‌ ടി.വി. ബാബുവുമായും ആശയവിനിമയം നടത്തി. യു.ഡി.എഫ്‌. ഭരണത്തിന്‍കീഴില്‍ എല്ലാം മുസ്ലിം ലീഗ്‌ നേടിയെടുക്കുകയാണ്‌്. മലപ്പുറത്ത്‌ 35 സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാനുള്ള തീരുമാനം തീവെട്ടിക്കൊള്ളയാണ്‌്.

എല്ലാം വടക്കോട്ടുപോകുന്നു. മലബാറിലെ സമ്പന്ന മുസ്ലിംകളുടെ താല്‍പര്യമാണു ലീഗ്‌ സംരക്ഷിക്കുന്നത്‌. പാവപ്പെട്ട മുസ്ലിംകളെ അവര്‍ക്കു വേണ്ട. എം.ഇ.എസ്‌. പോലെയുള്ള സാമൂഹിക സംഘടനകളുടെ സ്‌കൂളുകള്‍ക്കല്ല, സ്വന്തം ഇഷ്‌ടക്കാരുടെ സ്‌കൂളുകള്‍ക്കാണ്‌ എയ്‌ഡഡ്‌ പദവി നല്‍കിയത്‌. സാമൂഹികപ്രതിബദ്ധതയായിരുന്നു ലക്ഷ്യമെങ്കില്‍ ഈ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമായിരുന്നു.

ധനമന്ത്രിയാകട്ടെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ കണ്ണടയ്‌ക്കുന്നു. ഖജനാവ്‌ കൊള്ളയടിക്കുന്ന ലീഗിനെതിരേ പ്രതികരിക്കാന്‍ ഹിന്ദുഐക്യം രൂപപ്പെടുന്നതില്‍ മനസുകൊണ്ട്‌ ക്രൈസ്‌തവസമുദായാംഗങ്ങളടക്കം ആഹ്‌ളാദിക്കുമെന്നുറപ്പാണ്‌.

രണ്ടുവട്ടം പരാജയപ്പെട്ട നായരീഴവ ഐക്യം: രണ്ടുതവണ നായരീഴവ ഐക്യശ്രമമുണ്ടായെങ്കിലും ഫലപ്രാപ്‌തി കൈവരിക്കാനായില്ലെന്നതു യാഥാര്‍ഥ്യമാണ്‌. അനുഭവങ്ങളില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങള്‍ പുതിയ നീക്കങ്ങള്‍ക്കു കരുത്തുപകരും.

ആദിവാസി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഐക്യമെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ എസ്‌.എന്‍.ഡി.പി. യോഗം അടിയുറച്ചു നില്‍ക്കുകയാണ്‌്. അത്‌ ഏതളവുവരെയും പോകും. വിട്ടുവീഴ്‌ചകള്‍ക്കു യോഗം തയാറുമാണ്‌.

ഐക്യ ശ്രമങ്ങള്‍ക്കു പിന്നില്‍: ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം അസാധ്യമാണെന്ന്‌ ഇരുനേതൃത്വത്തിനും ബോധ്യമുണ്ട്‌. അതു കാലം ആവശ്യപ്പെടുന്നു. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പിക്കു വോട്ട്‌ ചെയ്യാന്‍ ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ലീഗിനെതിരായ വികാരം അവിടെ പ്രകടമാകുകയായിരുന്നു.

ഭരണം തുടങ്ങിയപ്പോള്‍തന്നെ ലീഗ്‌ പ്രധാനവകുപ്പുകള്‍ കൈക്കലാക്കി. അവര്‍ സ്വയം മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചു. അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ കൊടുക്കില്ലെന്നു കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും പറഞ്ഞു. ഒടുവില്‍ പാണക്കാട്‌ തങ്ങള്‍ വേണമെന്നുപറഞ്ഞപ്പോള്‍ അവര്‍ക്കു മിണ്ടാട്ടമില്ല.

ലൗ ജിഹാദിനെതിരെ ശക്തമായ നടപടി വേണം: സംന്യാസി സമ്മേളനം
Posted on: 29 Jun 2012


കൊച്ചി: ലൗ ജിഹാദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എറണാകുളത്ത് നടന്ന മാര്‍ഗദര്‍ശക് മണ്ഡല്‍ സംന്യാസി സമ്മേളനം ആവശ്യപ്പെട്ടു. ലൗ ജിഹാദിലൂടെ ആറായിരത്തില്‍പ്പരം ഹൈന്ദവ യുവതികളെ തട്ടിക്കൊണ്ടുപോയതായി അവരുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. ആ യുവതികളെയെല്ലാം നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാക്കുകയാണെന്ന് യോഗം ആരോപിച്ചു. മക്കളെ വിട്ടുകിട്ടുന്നതിനുവേണ്ടി കോടതികളുടെ മുമ്പില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ തട്ടിക്കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നും ഹിന്ദുക്കള്‍ക്ക് സ്വതന്ത്രമായി സ്വന്തം മതത്തില്‍ വിശ്വസിക്കുവാനും ആചാരാനുഷ്ഠാനങ്ങള്‍ നടത്തുവാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ദരിദ്രരും ഭൂരഹിതരും പിന്നാക്കക്കാരുമായ ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുകയും ഹിന്ദുക്കള്‍ക്ക് സാമൂഹ്യ നീതി നിഷേധിക്കുകയും ചെയ്യുന്നതില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.

ശ്മശാനങ്ങളില്ലാത്തതുമൂലം ഹിന്ദുക്കള്‍ക്ക് വീടിനുള്ളില്‍ മൃതദേഹം സംസ്‌കരിക്കേണ്ടിവരുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭൂരഹിതരായി കഴിയുന്നു. പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റും സ്‌കോളര്‍ഷിപ്പും ഗ്രാന്റും മറ്റും വളരെ പരിമിതമായ തുകയേ നല്‍കുന്നുള്ളൂ. ഹിന്ദു സംവരണം അട്ടിമറിക്കുന്ന രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജനങ്ങള്‍ തലമുറകളായി ഭക്ത്യാദരവോടെ കാണുന്ന തിരുവനന്തപുരം വെമ്പായത്തുള്ള തമ്പുരാട്ടിമലയും തമ്പുരാന്‍ മലയും ഖനനം ചെയ്ത് തകര്‍ക്കുവാന്‍ നീക്കമുണ്ട്. പൈതൃകഗ്രാമമായ ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിച്ച് നീര്‍ത്തടങ്ങളും പരിസ്ഥിതിയും നശിപ്പിക്കാനും ശ്രമമുണ്ട്. ഇവയില്‍ യോഗം പ്രതിഷേധിച്ചു. വന്‍കിട കമ്പനികള്‍ക്കായി പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ തടയണം.

ആശ്രമങ്ങളെ കൊമേഴ്‌സ്യല്‍ കാറ്റഗറിയില്‍പ്പെടുത്തി ഉയര്‍ന്ന താരിഫില്‍ വൈദ്യുതി ചാര്‍ജ് ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. അറുപത് ശതമാനം ആശ്രമങ്ങളും യാതൊരു വരുമാനവുമില്ലാത്തവയാണ്. ലോക സേവനാര്‍ത്ഥം സമര്‍പ്പിത ജീവിതമാണ് സന്ന്യാസിമാരുടേത്, സമ്മേളനം ചൂണ്ടിക്കാട്ടി. സ്വാമി വിമലാനന്ദ, യോഗി കൃഷ്ണാനന്ദഗിരി, സ്വാമി വേദാനന്ദസരസ്വതി, സ്വാമി ധര്‍മ്മാനന്ദ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ച.

സമ്മേളനത്തിന്റെ സമാപനദിവസമായ വ്യാഴാഴ്ച രാവിലെ ലോകശാന്തിക്കും സമാധാനത്തിനും വേണ്ടി സമൂഹ വിഷ്ണുസഹസ്രനാമജപം നടന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ നടന്നു. സ്വാമി വേദാനന്ദസരസ്വതി, സ്വാമി പ്രശാന്താനന്ദ സരസ്വതി, സ്വാമി ചിദാനന്ദപുരി, സ്വാമി പ്രഭാകരാനന്ദ സരസ്വതി എന്നിവര്‍ വിഷയാവതരണം നടത്തി. സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, വിഎച്ച്പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്‍. ബാലരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012, ജൂൺ 28, വ്യാഴാഴ്‌ച

വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം -ഹിന്ദു ഐക്യവേദി


വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം -ഹിന്ദു ഐക്യവേദി
Posted on: 28 Jun 2012


തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച് മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ച വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ലീഗ് മന്ത്രിമാരുടെ ധിക്കാരം നിറഞ്ഞ നടപടികളിലൊന്നുമാത്രമാണിത്. ലീഗിന്റെ ഹുങ്കിന് മുന്നില്‍ മുഖ്യമന്ത്രി നിസ്സഹായനാകുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു.

മലപ്പുറം ജില്ലയില്‍ യത്തീം ഖാനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് നഗ്‌നമായ വിദ്യാഭ്യാസ കച്ചവടത്തിന് കളമൊരുക്കാനാണ്. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന് ബാബു അഭിപ്രായപ്പെട്ടു.

എന്എസ്എസ്-എസ്എന്ഡിപി നിലപാട് സ്വാഗതാര്ഹം -കുമ്മനം


എന്‍എസ്എസ്-എസ്എന്‍ഡിപി നിലപാട് സ്വാഗതാര്‍ഹം -കുമ്മനം
Posted on: 28 Jun 2012
കൊച്ചി: എന്‍എസ്എസ്സും എസ്എന്‍ഡിപിയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന സംഘടനാ നേതാക്കളുടെ പ്രഖ്യാപനം സ്വാഗതാര്‍ഹവും പ്രതീക്ഷ നല്‍കുന്നതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. സമീപകാലത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ വിരുദ്ധ നടപടികളും അതിരുകടന്നിട്ടുള്ള സാഹചര്യത്തില്‍ ഹിന്ദു വിഭാഗങ്ങളെല്ലാം യോജിപ്പിലെത്തേണ്ടത് നാടിന്റെ വിശാല താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അനിവാര്യമാണ്.

വിയോജിപ്പും സ്​പര്‍ധയും ഒഴിവാക്കി ഐക്യവും സൗഹാര്‍ദവും വളര്‍ത്തിയെടുത്ത് ഒരുമിച്ചു നിന്ന് പോരാടാനുള്ള ശേഷി ഹിന്ദു സമൂഹത്തിന് കൈവരിക്കാന്‍ ഈ പ്രഖ്യാപനം ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് മന്ത്രിയുടെ തീരുമാനങ്ങളും നടപടികളും വിദ്യാഭ്യാസ രംഗത്ത് വിവാദമുയര്‍ത്തിയ സാഹചര്യത്തില്‍ തീരുമാനങ്ങള്‍ റദ്ദുചെയ്യണമെന്നും വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണമെന്നും കുമ്മനം രാജശേഖരന്‍