2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

കൊച്ചി: ഡിസംബര്‍ 16, 17, 18 തീയതികളില്‍ കേരളത്തില്‍ നടക്കുന്ന വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനുവേണ്ടി പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ബി.ആര്‍.ബാലരാമന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സ്വാമി നാരായണഭക്താനന്ദ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.


യോഗത്തില്‍ വിശ്വഹിന്ദുപരിഷത്ത്‌ അഖിലേന്ത്യ ജോയിന്റ്‌ ജനറല്‍ സെക്രട്ടറി വൈ.രാഘവലു മുഖ്യപ്രഭാഷണം നടത്തി. സ്വാമി പ്രശാന്താനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണവും വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആശംസാ പ്രസംഗവും നടത്തി. വിശ്വഹിന്ദുപരിഷത്ത്‌ അഖിലേന്ത്യാ കേന്ദ്ര സെക്രട്ടറി കൊടേശ്വര്‍ ശര്‍മ, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ.വി.മദനന്‍, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി കാശിവിശ്വനാഥന്‍, ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി.മേനോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സ്വാഗതസംഘം അധ്യക്ഷനായി ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനറായി എം.ബി.വിജയകുമാര്‍, ട്രഷററായി കെ.പി.നാരായണന്‍ തുടങ്ങി 251 പേരടങ്ങുന്ന സ്വാഗതസംഘങ്ങളുടെ പേര്‌ വിവരം വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന്‍ യോഗത്തില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന്‌ സ്വാഗതസംഘ അധ്യക്ഷനായി നിശ്ചയിക്കപ്പെട്ട ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍ പ്രസംഗിച്ചു. യോഗത്തില്‍ കാലടി മണികണ്ഠന്‍ സ്വാഗതവും എം.ബി.വിജയകുമാര്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ