2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

ശബരിമല അവലോകന യോഗത്തില്‍ മന്ത്രിക്കെതിരെ പ്രതിഷേധം

എരുമേലി: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രമവശേഷിക്കേ അവലോകനയോഗം വിളിച്ചുകൂട്ടുന്നതില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അവലോകന യോഗത്തിനെത്തിയ ദേവസ്വം മന്ത്രിക്കെതിരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
അവലോകനയോഗം വിളിച്ചുകൂട്ടാന്‍ വൈകിയതിലൂടെ എരുമേലിയുടെ വികസന സ്വപ്നങ്ങളാണ്‌ തകര്‍ക്കുന്നതെന്ന ആക്ഷേപം ശക്തമാണ്‌. അതിനിടെ അവലോകന യോഗത്തില്‍ നിന്നും വിഷ്വല്‍മീഡിയ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന പരാതി ലഭിച്ചെന്നും മാധ്യമപ്രവര്‍ത്തകരോട്‌ പുറത്തുപോകണമെന്നും പി.സി.ജോര്‍ജ്ജ്‌ എംഎല്‍എ ആവശ്യപ്പെട്ടത്‌ പ്രതിഷേധത്തിനു കാരണമായി. എംഎല്‍എയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ വിഷ്വല്‍മീഡിയ പ്രവര്‍ത്തകര്‍ യോഗസ്ഥലത്തുനിന്നും വിട്ടുനിന്നു. എരുമേലിയില്‍ ഒരു സ്ഥിരം ഫയര്‍ സ്റ്റേഷന്‍ ഉണ്ടാക്കുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ യോഗത്തില്‍ സ്വാഗതം ആശംസിച്ച ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. അറിയിച്ചു. എരുമേലിയില്‍ നിന്ന്‌ ഈ തീര്‍ത്ഥാടനകാലത്ത്‌ ചെയിന്‍ സര്‍വീസ്‌ നടത്തണമെന്നും കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്‍ഡിണ്റ്റെ അപര്യാപ്തതകള്‍ പരിഹരിക്കണമെന്നും പുതിയ ബസ്സുകള്‍ എരുമേലിക്ക്‌ അനുവദിക്കണമെന്നും എരുമേലി, നിലയ്്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ഇ-ടോയ്ലറ്റ്‌ സ്ഥാപിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത ആണ്റ്റോ ആണ്റ്റണി എം.പി. ആവശ്യപ്പെട്ടു. സെക്യൂരിറ്റി, ഗതാഗതനിയന്ത്രണം, പാര്‍ക്കിംഗ്‌ സൌകര്യങ്ങള്‍ എന്നിവ പോലീസ്‌ ഇത്തവണയും ചെയ്യും. ശബരിമല ബന്തൌസ്‌ സ്കീമില്‍ എരുമേലിയെ കൂടി ഉള്‍പ്പെടുത്തുമെന്ന്‌ യോഗത്തില്‍ പങ്കെടുത്ത ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണി ഒക്ടോബര്‍ ൩൦നകം പൂര്‍ത്തിയാക്കുമെന്ന്‌ പി.ഡബ്ളിയു.ഡി. അധികൃതര്‍ അറിയിച്ചു. എരുമേലി തോട്ടില്‍ ആവശ്യത്തിന്‌ ജലം ലഭ്യമാക്കുന്നതിന്‌ അഞ്ച്‌ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കും. ൨൪ മണിക്കൂറും ശുദ്ധജലം എത്തിക്കുന്നതിനുളള സംവിധാനം വാട്ടര്‍ അതോറിറ്റി ചെയ്യും. എരുമേലി ഉള്‍പ്പെടുന്ന ഭാഗത്ത്‌ ലോഡ്‌ ഷെഡിംഗ്‌ ഒഴിവാക്കി ൨൪ മണിക്കൂറും വൈദ്യുതി ലഭ്യമാക്കും. തീര്‍ത്ഥാടനകാലത്ത്‌ ആവശ്യമായ മരുന്നുകളും ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍, കാനന പാതയില്‍ മൊബൈല്‍ മെഡിക്കല്‍ സര്‍വിസ്‌, ആംബുലന്‍സ്‌ എന്നീ സൌകര്യങ്ങളും ആരോഗ്യവകുപ്പ്‌ ഏര്‍പ്പെടുത്തും. എരുമേലിയില്‍ താല്‍ക്കാലിക ആയുര്‍വേദ ഡിസ്പെന്‍സറി തുടങ്ങും. തീര്‍ത്ഥാടകര്‍ക്ക്‌ ആവശ്യമായ കെ.എസ്‌.ആര്‍.ടി.സി. ബസ്സുകള്‍ ഓടിക്കും. വ്യാജമദ്യം തടയുന്നതിന്‌ എക്സൈസ്‌ വകുപ്പ്‌ സംയുക്ത റെയ്ഡുകള്‍ നടത്തും. വകുപ്പുകളുടെ ഏകോപനവും ശുചീകരണം, സാധനങ്ങളുടെ വിലനിലവാരം, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിക്കും. കെ.എസ്‌.ആര്‍.ടി.സി. വാഹനങ്ങള്‍ക്ക്‌ താല്‍ക്കാലിക പാര്‍ക്കിംഗ്‌, വഴിവിളക്കുകള്‍, ശുചീകരണം എന്നിവ ഗ്രാമപഞ്ചായത്തിണ്റ്റെ നേതൃത്വത്തില്‍ നടത്തും. വിരി വയ്ക്കുന്നതിനും ഫയര്‍ഫോഴ്സ്‌, പോലീസ്‌ എന്നിവര്‍ക്ക്‌ സൌകര്യമേര്‍പ്പെടുത്തുന്നതിനും കുടിവെളളവിതരണത്തിനും പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നതിനുമുളള നടപടികള്‍ ദേവസ്വം ബോര്‍ഡ്‌ ചെയ്യും. യോഗത്തില്‍ ജില്ലാ പോലീസ്‌ മേധാവി സി. രാജഗോപാല്‍, എ.ഡി.എം. ടി.വി. സാബാഷ്‌, ആര്‍.ഡി.ഒ. ജേക്കബ്‌, ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍മാരായ സിസിലി, കെ.വി. പത്മനാഭന്‍, കമ്മീഷണര്‍ വാസു, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ സലിം, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മോളി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ