2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

വ്യാജപാസ്പോര്‍ട്ട്‌: മദനി ട്രാവത്സ്‌ ഉടമക്കെതിരെ കേസ്‌കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാടും മലയോര മേഖലയും കേന്ദ്രീകരിച്ച വ്യാജ പാസ്പോര്‍ട്ട്‌ ലോബിയുടെ കണ്ണിയായ കോട്ടച്ചേരിയിലെ മദനി ട്രാവത്സ്‌ ഉടമ ഹമീദ്‌ മദനി(52)യെ രണ്ട്‌ വ്യാജ പാസ്പോര്‍ട്ട്‌ കേസില്‍ പോലീസ്‌ പ്രതിചേര്‍ത്തു. മദനി ഹമീദിനെ ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രതിപ്പട്ടിക വ്യാജ പാസ്പോര്‍ട്ട്‌ കേസന്വേഷിക്കുന്ന പോലീസിലെ പ്രത്യേക സംഘം ഹൊസ്ദുര്‍ഗ്ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. വ്യാജ പാസ്പോര്‍ട്ട്‌ തരപ്പെടുത്തി കൊടുത്തുവന്നിരുന്ന കാഞ്ഞങ്ങാട്ടെ റാക്കറ്റിലെ പ്രധാനിയാണ്‌ മദനി ഹമീദെന്ന്‌ പോലീസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. മദനി ഹമീദിന്‌ വ്യാജ പാസ്പോര്‍ട്ട്‌ സംഭവുമായി ബന്ധമുണ്ടെന്ന്‌ സൂചിപ്പിക്കുന്ന മൊഴികള്‍ പോലീസിണ്റ്റെ പക്കലുണ്ട്‌. അതിനിടെ അന്വേഷണ സംഘം ഇതുവരെ നടത്തിയ നീക്കത്തിലൂടെ ൧൧൦ വ്യാജപാസ്പോര്‍ട്ടുകളെ കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ ശേഖരിച്ചു. മദനി ഹമീദ്‌ രണ്ട്‌ കേസുകളില്‍ മാത്രമാണ്‌ പ്രതി. മറ്റ്‌ ൧൧൦ വ്യാജ പാസ്പോര്‍ട്ടുകളുടെ ഉറവിടത്തെ കുറിച്ചും അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ്‌ ഏജണ്റ്റുമാരെ കുറിച്ചും വ്യക്തമായ വിവരം പോലീസിലുണ്ട്‌. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കേസ്സില്‍പ്പെടുമെന്നാണ്‌ കരുതുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ