കൊല്ലം:മഹാനവമിയോടനുബന്ധിച്ച് ജില്ലയിലെ ക്ഷേത്രങ്ങളില്‍ പൂജവയ്പ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊട്ടാരക്കര ഗണപതി ക്ഷേത്രം, കരുനാഗപ്പള്ളി
പടനായര്‍കുളങ്ങര ക്ഷേത്രം, കൊല്ലം പുതിയകാവ് ദേവീക്ഷേത്രം, ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പട്ടാഴി ദേവീക്ഷേത്രം, മുഖത്തല ദേവീക്ഷേത്രം, ഉമയനല്ലൂര്‍ ദേവീ ക്ഷേത്രം, ഉമാമഹേശ്വരീ ക്ഷേത്രം, ആനന്ദവല്ലീശ്വരം ക്ഷേത്രം, കൊച്ചുകൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രം, മുളങ്കാടകം ദേവീക്ഷേത്രം, ജ്ഞാന ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിശേഷാല്‍ പൂജകള്‍ നടക്കും.
നീണ്ടകര നെടുവേലില്‍ ശ്രീ ഭുവനേശ്വരി ദേവീക്ഷേത്ര ത്തില്‍ മഹാനവമി പൂജയും വിദ്യാരംഭം കുറിക്കലും ഇന്ന് തുടങ്ങും. ആറു വരെയാണ് കര്‍മ്മങ്ങള്‍ നടക്കുക. ഇന്ന് രാവിലെ 5.30 ന് ഗണപതിഹോമം, വൈകിട്ട് 6.30 ന് പൂജവയ്പ്പും ദുര്ഗ്ഗാസഹസ്രനാമാര്ച്ചനയും. നാളെ രാവിലെ 6.30 മുതല്‍ വൈകിട്ട് 5.30 വരെ സരസ്വതിസഹസ്രനാമാര്ച്ചന, 12 ന് അന്നദാനം, തുടര്‍ന്ന് മഹാലക്ഷ്മിവിളക്കും ദീപപ്രദക്ഷിണവും. 6 ന് 6.30 മുതല്‍ സാമൂഹ്യപൊങ്കല്, 7ന് വിദ്യാദിരാജപൂജ, 7.15 മുതല്‍ പുസ്തകമെടുപ്പും വിദ്യാരംഭവും, 9.30 ന് അന്നദാനം.
പടിഞ്ഞാറെ കല്ലട കാരാളിമുക്ക് തലയിണക്കാവ് ശിവപാര്‍വതീക്ഷേത്രത്തില്‍ ഇന്ന് വെകിട്ട് പൂജവയ്പും ആറിന് വിജയദശമി ദിനത്തില്‍ രാവിലെ 8 മുതല്‍ വിദ്യാരംഭവും നടക്കും. ആദ്യക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ക്ക് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് മുന്‍പ്രിന്‍സിപ്പല്‍ ഡോ.ജനാര്ദ്ധനന് പിള്ള, ക്ഷേത്രം മേല്‍ശാന്തി
മൈനാഗപ്പള്ളി ശ്രീരംഗന്‍ എന്നിവര്‍ മുഖ്യാര്മ്മികത്വം വഹിക്കും. കൊട്ടാരക്കുളം
ഗണപതി ക്ഷേത്രത്തില്‍ 6 ന് രാവിലെ 8ന് ശ്രീവിദ്യാരാജഗോപാലഹോമം നടത്തും. വിദ്യാരംഭം പത്മഭൂഷണ്‍ വി.രാമചന്ദ്രന്, പത്മാരാചന്ദ്രന് എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ദുര്‍ഗ്ഗാപുരി ശ്രീമാടന്‍ കോവില്‍ നവരാത്രി പൂജയും വിജയദശമി ആഘോഷവും വിദ്യാരംഭവും ആറിന് നടക്കും. പാര്വതീപൂജ, അഖണ്ഡനാമജപം, ഭജന, വിജയദശമി ദിവസമായ 6 ന് ഡോ.എസ്. ആര് രാജഗോപാല്‍ എഴുത്തിനിരുത്തും. വൈകിട്ട് വിദ്യാഗോപാല മന്ത്രപൂജ, ഭാഗവതപാരായണം, ഭജന എന്നിവ നടക്കും. അയത്തില്‍ സാഹിത്യവിലാസിനി ആര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ മഹാനവമിയോടനുബന്ധിച്ച് വിവിധ ചടങ്ങുകള്‍ നടക്കും. ഇന്ന് വൈകിട്ട് 5 മുതല്‍ പൂജവയ്പ്പ്. 6 ന് വിജയദശമി ദിനത്തില്‍ വൈകിട്ട് 7 മുതല്‍ ഭക്തിഗാനസുധ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ