2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

പോപ്പുലര്‍ഫ്രണ്ട്‌ റാലി നിരോധനം പ്രഹസനമായി

പെരുമ്പാവൂര്‍: പോപ്പുലര്‍ ഫ്രണ്ടിന്റെ മേഖലാറാലി നിരോധനം വെറും പ്രഹസനമായി. ജില്ലാ കളക്ടറാണ്‌ ഇന്നലത്തെ റാലിക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. എന്നാല്‍ പൊതുസമ്മേളനം നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. വൈകിട്ട്‌ മൂന്നുമണിയോടെ ആശ്രമം ഹൈസ്കൂള്‍ പരിസരത്ത്‌ നിന്നും ആരംഭിച്ച റാലി സര്‍ക്കാര്‍ ആശുപത്രിക്ക്‌ സമീപം പോലീസ്‌ തടയുകയായിരുന്നു. എന്നാല്‍ നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തിയവരെ അറസ്റ്റ്‌ ചെയ്യാതെ സമ്മേളനസ്ഥലത്തേക്ക്‌ പറഞ്ഞുവിടുകയാണുണ്ടായത്‌. യൂണിഫോമില്‍ പ്രകടനത്തിനെത്തിയ അമ്പതില്‍താഴെ വരുന്ന പ്രവര്‍ത്തകരെ മാത്രം അറസ്റ്റ്‌ ചെയ്ത്‌ വിട്ടയച്ചു. വിവിധ ജില്ലകളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ നഗരത്തിലൂടെ പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പോലീസിന്‌ മുന്നിലൂടെ പ്രകടനം നടത്തുകയും ചെയ്തു. റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിക്കെതിരെയായിരുന്നു രൂക്ഷമായ മുദ്രാവാക്യങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ