കാട്ടാക്കട: കോളജ് യൂണിയന് തെരഞ്ഞെടുപ്പ് ആഘോഷ പ്രകടനത്തിനിടയിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് കാട്ടാക്കടയിലുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകകക്ഷി യോഗത്തില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ തീരുമാനമായി. വെള്ളിയാഴ്ചയുണ്ടായ അക്രമം നിര്‍ഭാഗ്യകരമെന്നും അപലപനീയമെന്നും സര്‍വകക്ഷിയോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ അഭിപ്രായപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിന് കാട്ടാക്കട കുളത്തുമ്മല്‍ വില്ലേജ് ഓഫീസില്‍ ആര്.ഡി.ഒ. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.
കോളജിലും തുടര്‍ന്ന് കാട്ടാല്‍ ക്ഷേത്രവളപ്പിലും നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് പോലീസ് അന്വേഷണം നടക്കും. അക്രമസംഭവങ്ങള്‍ക്കിടയില്‍ ക്ഷേത്രത്തിനും രാഷ്ട്രീയ കക്ഷിയിലെ വ്യക്തികളുടെ വീട് ആക്രമിച്ച സംഭവങ്ങളും തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെയും വ്യക്തമായ അന്വേഷണം വില്ലേജ് ഓഫീസര്‍ നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രകടനങ്ങളും പോസ്റ്റര്‍ പ്രചരണങ്ങളും ബാനറുകളും ഈ സംഭവത്തിന്റെ പേരില്‍ പ്രചരിക്കുന്നത് നിര്‍ത്താനും ധാരണയായി. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മാനേജ്മെന്റും പി.ടി.എയും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി പോലീസ് സാന്നിധ്യത്തില്‍ തീരുമാനം കൈക്കൊളളുന്നതിനും യോഗം തീരുമാനിച്ചു. ചര്‍ച്ചയുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ശക്തമായ പോലീസ് സാന്നിധ്യം തുടരുമെന്നും ഡിവൈ.എസ്.പി. മുഹമ്മദ് ഷാജി പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ ആര്.എസ്.എസ്. ജില്ലാ കാര്യവാഹക് ബിജു, ഹിന്ദു ഐക്യവേദി കണ്‍വീനര്‍ പ്രഭാകരന്, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് സി.പി.എം. പ്രതിനിധികളായി കാട്ടാക്കട ശശി, ഏര്യാ സെക്രട്ടറി ഐ.ബി. സതീഷ്,, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മലയിന്‍കീഴ് വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി. സ്റ്റീഫന്‍, എരുത്താവൂര്‍ ചന്ദ്രന്, സുനിസോമന് എന്നിവരും നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ പ്രേംകുമാര്‍, നെടുമങ്ങാട് റവന്യൂ റിക്കവറി ഓഫീസര്‍ അനില്‍കുമാര്‍, കാട്ടാക്കട സി.ഐയുടെ ചുമതലയുളള പാലോട് സി.ഐ. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.കാട്ടാക്കട: സി.പി.എം-ആര്.എസ്.എസ്. സംഘട്ടനത്തെത്തുടര്‍ന്ന് ക്രമസമാധാനനില വഷളായ കാട്ടാക്കടയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 16-ഓളം കേസുകള്‍ രജിസ്റ്റര്‍ചെയ്തു. സംഭവങ്ങള്‍ പോലീസ് നിഷ്പക്ഷമായി അന്വേഷിക്കും. ഞായറാഴ്ചയും അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ല. നിരോധനാജ്ഞ പിന്‍വലിച്ചു. കാട്ടാക്കടയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസുകള്‍ നിഷ്പക്ഷമായി അന്വേഷിക്കും. കാട്ടാക്കട ശ്രീഭദ്രകാളി ദേവീക്ഷേത്രത്തില്‍ നടന്ന അക്രമത്തേയുംനാശത്തെയും കുറിച്ച് പോലീസും റവന്യൂ അധികൃതരും വെവ്വേറെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കും. അക്രമത്തെത്തുടര്‍ന്ന് അടച്ചിട്ട ക്രിസ്ത്യന്‍കോളേജ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പി.ടി.എയും മാനേജ്മെന്റും തമ്മില്‍ ആലോചിച്ച് ഈയാഴ്ചതന്നെ സര്‍വകക്ഷിയോഗം ചേരാനും തീരുമാനമായി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ