2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ധന്യരാകണോ ധനികരാകണോ എന്ന്‌ ചിന്തിക്കണം: കുമ്മനം

ഉദയംപേരൂര്‍: ജീവിതത്തില്‍ ധന്യരാകണോ ധനികരാകണോ എന്ന ചോദ്യം ഓരോ മനവ മനസിലും ഉണര്‍ന്നു വരേണ്ടതാണെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. അന്യരുടെ ജീവിത്തിനുവേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കുവാന്‍ തയ്യാറാകുമ്പോള്‍ അവര്‍ ധന്യരാകുന്നു. സ്വന്തം നേട്ടത്തിനുവേണ്ടിമാത്രം ജീവിക്കുന്നവര്‍ക്ക്‌ ജീവിതത്തില്‍ ഈ ധന്യത കൈവരിക്കുവാന്‍ സാധ്യമല്ല. സ്വര്‍ഗീയ കെ.ആര്‍.പ്രദീപന്‍ ഭവനസമര്‍പ്പണവുമായി ബന്ധപ്പെട്ട്‌ ഗാന്ധി ജയന്തിദിനത്തില്‍ ഉദയം പേരൂരില്‍ നടന്ന ചടങ്ങില്‍ താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ട്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌എസ്‌ കൊച്ചിമഹാനഗര്‍ സംഘചാലക്‌ പി.രവിയച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ഗൃഹപ്രവേശന ചടങ്ങിന്റെ ഉദ്ഘാടനം എക്സൈസ്‌, തുറമുഖ വകുപ്പ്‌ മന്ത്രി കെ.ബാബു നിര്‍വഹിച്ചു. അമൃതഭാരതി വിദ്യാപീഠം സംസ്ഥാന കാര്യദര്‍ശി എം.കെ.സതീശന്‍ സ്വര്‍ഗീയ പ്രദീപന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗോപിദാസ്‌ (ഉദയം പേരൂര്‍ ഗ്രാമപഞ്ചായത്തംഗം), എസ്‌.കെ.വാസു (സെക്രട്ടറി വിജ്ഞാനോദയസഭാ, ഉദയം പേരൂര്‍), സി.എസ്‌.കാര്‍ത്തികേയന്‍ (പ്രസിഡന്റ്‌ എസ്‌എന്‍ഡിപിയോഗം ഉദയം പേരൂര്‍), അജയകുമാര്‍ (പ്രസിഡന്റ്‌ എന്‍എസ്‌എസ്‌ നടക്കാവ്‌),വിജയകുമാര്‍ (സെക്രട്ടറി, വിശ്വകര്‍മമഹാസഭ), ബേബി വി.എന്‍ (സംസ്ഥാന മഹിള ഉപാദ്ധ്യക്ഷ കേരള കുഡുംബി ഫെഡറേഷന്‍) കെ.ജി.ശ്രീകുമാര്‍ (ജില്ല സഹകാര്യദര്‍ശി ബാലഗോകുലം), കദീഷ്‌ (സെക്രട്ടറി ബിഎംഎസ്‌ തൃപ്പൂണിത്തുറ മേഖല), പി.എ.മുരളീധരന്‍, പി.എസ്‌.സോമന്‍ (കണ്‍വീനര്‍ ഭവനനിര്‍മാണ സമിതി) എന്നിവര്‍ പ്രസംഗിച്ചു. സ്വര്‍ഗീയ കെ.ആര്‍.പ്രദീപന്റെ നിര്‍ധന കുടുംബത്തിനു ആരോഗ്യ വിദ്യാഭ്യാസ സുരക്ഷ ഉപ്പാക്കുവാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം മന്ത്രിക്കു ഭവനനിര്‍മാണ സമിതി സമര്‍പ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ