2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

ശബരിമലയില്‍ മേല്‍ശാന്തി; മാളികപ്പുറത്ത്‌ ഈശ്വരന്‍ നമ്പൂതിരിയും


ശബരിമല: വരുന്ന വൃശ്ചിക പുലരി മുതല്‍ ഒരുവര്‍ഷത്തേക്ക്‌ ശബരിമലയില്‍ അയ്യപ്പ പൂജ ചെയ്യാന്‍ തിരുവനന്തപുരം മണികണ്ഠേശ്വരം ഇടമന ഇല്ലത്ത്‌ എന്‍.ബാലമുരളി(39)ക്കും മാളികപ്പുറത്തമ്മയ്ക്ക്‌ പാദപൂജചെയ്യാന്‍ തിരുവനന്തപുരം ആറ്റുകാല്‍ മണക്കാട്‌ കോറമംഗലത്ത്‌ ടി.കെ.ഈശ്വരന്‍ നമ്പൂതിരി(44) ക്കും നിയോഗം. ഇന്നലെ സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ്‌ ഇരുവര്‍ക്കും ദേവാനുജ്ഞ ലഭിച്ചത്‌.

2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

കാട്ടാല്‍ ക്ഷേത്ര ആക്രമണം-സമാധാനം പുന:സ്‌ഥാപിക്കാന്‍ തീരുമാനമായി.

കാട്ടാക്കട: കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പ്‌ ആഘോഷ പ്രകടനത്തിനിടയിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന്‌ കാട്ടാക്കടയിലുണ്ടായ സംഘര്‍ഷാവസ്‌ഥയ്‌ക്ക് പരിഹാരമുണ്ടാക്കാന്‍ ജില്ലാ കലക്‌ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകകക്ഷി യോഗത്തില്‍ സമാധാനം പുന:സ്‌ഥാപിക്കാന്‍ തീരുമാനമായി. വെള്ളിയാഴ്ചയുണ്ടായ അക്രമം നിര്‍ഭാഗ്യകരമെന്നും അപലപനീയമെന്നും സര്‍വകക്ഷിയോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ അഭിപ്രായപ്പെട്ടു. ഇന്നലെ വൈകിട്ട്‌ നാലിന്‌ കാട്ടാക്കട കുളത്തുമ്മല്‍ വില്ലേജ്‌ ഓഫീസില്‍ ആര്‍.ഡി.ഒ. ജയപ്രകാശിന്റെ നേതൃത്വത്തിലാണ്‌ ചര്‍ച്ച നടത്തിയത്‌.

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

പത്മനാഭസ്വാമി ക്ഷേത്രം: മൂല്യനിര്‍ണ്ണയം നവംബര്‍ 9 ന് തുടങ്ങും


തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വത്ത് ശേഖരത്തിന്റെ മൂല്യ നിര്‍ണ്ണയം നവംബര്‍ ഒമ്പതിന് തുടങ്ങും. ഇതിനുള്ള സാങ്കേതിക തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. സുപ്രീംകോടതി നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഇന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.
നവംബര്‍ നാലിന്‌ ചേരുന്ന സമിതിയുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സമിതി ചെയര്‍മാന്‍ സി.വി.ആനന്ദ ബോസ്‌ അറിയിച്ചു. അതേസമയം മൂല്യനിര്‍ണയത്തിനായി സര്‍ക്കാര്‍ ഇതുവരെ തുകയൊന്നും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാക്കടയിലെ സംഘര്‍ഷത്തിന് അയവ്; നിരോധനാജ്ഞ നീട്ടി


കാട്ടാക്കട: കാട്ടാക്കടയില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം  അക്രമത്തില്‍ പ്രതിഷേധിക്കാന്‍ ഹിന്ദു ഐക്യവേദിയും വ്യാപാരികളും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടിയിട്ടുണ്ട്.

പാറപൊട്ടിക്കുന്ന സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റില്‍Posted on: 16 Oct 2011
കൊച്ചി: പാറപൊട്ടിക്കുന്ന സ്‌ഫോടകവസ്തുക്കളുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. വയനാട് മേപ്പാടി സ്വദേശികളായ ചാലിത്തുടി വീട്ടില്‍ ഉസ്മാന്‍ (35), പള്ളിക്കലകത്ത് വീട്ടില്‍ അബ്ദുള്‍ റഷീദ് (26) എന്നിവരാണ് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
14 സ്‌ഫോടകവസ്തുക്കളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇവ കൈവശം സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹമാണ്. ശനിയാഴ്ച രാവിലെ 8.30-ഓടെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചായിരുന്നു അറസ്റ്റ്.

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി പിരിച്ചുവിടണം : വി.എച്ച്.പി.


Posted on: 16 Oct 2011
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രാങ്കണം ഇസ്ലാമിക കേന്ദ്രമാക്കാന്‍ ശ്രമിക്കുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയെ പിരിച്ചുവിടണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവ്യപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം വക ഇംഗ്ലീഷ്മീഡിയം സ്‌കൂളിന്റെ മുപ്പതാമത് വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് ഹജ്ജിന് പോകുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പരിപാടി നവംബര്‍ മൂന്നിന് നിശ്ചയിച്ചിരിക്കുകയാണ്. ഇത് റദ്ദ് ചെയ്യണമെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന്‍ ആവശ്യപ്പെട്ടു.

പ്രസ്തുത സ്‌കൂളില്‍ കുറെ മുസ്ലിം കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ ഈ സാഹസം കാട്ടുന്നതെന്നും കാലടി മണികണ്ഠന്‍ ചൂണ്ടിക്കാട്ടി.

പോപ്പുലര്‍ഫ്രണ്ട്‌ റാലി നിരോധനം പ്രഹസനമായി

പെരുമ്പാവൂര്‍: പോപ്പുലര്‍ ഫ്രണ്ടിന്റെ മേഖലാറാലി നിരോധനം വെറും പ്രഹസനമായി. ജില്ലാ കളക്ടറാണ്‌ ഇന്നലത്തെ റാലിക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. എന്നാല്‍ പൊതുസമ്മേളനം നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. വൈകിട്ട്‌ മൂന്നുമണിയോടെ ആശ്രമം ഹൈസ്കൂള്‍ പരിസരത്ത്‌ നിന്നും ആരംഭിച്ച റാലി സര്‍ക്കാര്‍ ആശുപത്രിക്ക്‌ സമീപം പോലീസ്‌ തടയുകയായിരുന്നു. എന്നാല്‍ നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തിയവരെ അറസ്റ്റ്‌ ചെയ്യാതെ സമ്മേളനസ്ഥലത്തേക്ക്‌ പറഞ്ഞുവിടുകയാണുണ്ടായത്‌. യൂണിഫോമില്‍ പ്രകടനത്തിനെത്തിയ അമ്പതില്‍താഴെ വരുന്ന പ്രവര്‍ത്തകരെ മാത്രം അറസ്റ്റ്‌ ചെയ്ത്‌ വിട്ടയച്ചു. വിവിധ ജില്ലകളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ നഗരത്തിലൂടെ പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പോലീസിന്‌ മുന്നിലൂടെ പ്രകടനം നടത്തുകയും ചെയ്തു. റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിക്കെതിരെയായിരുന്നു രൂക്ഷമായ മുദ്രാവാക്യങ്ങള്‍.

അയ്യപ്പധര്‍മ്മ പഠനശിബിരം കൂനങ്കരയില്‍ ആരംഭിച്ചു


പത്തനംതിട്ട: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ റാന്നി പെരുനാട്‌ കൂനങ്കരയില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന അയ്യപ്പധര്‍മ്മ പഠന ശിബിരം ആരംഭിച്ചു. ഇന്നലെ സേവാസമാജം ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പെരുനാട്‌ യോഗമയാനന്ദാശ്രമം മഠാധിപതിപതി യോഗമയാനന്ദ സ്വാമികള്‍ ഭദ്രദീപം തെളിയിച്ചു. ശബരിമല തീര്‍ത്ഥയാത്രയിലൂടെ വരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും അന്നദാനം നല്‍കാന്‍ കഴിവുള്ള മഹാപുണ്യസ്ഥാനമായി സേവാസമാജം മാറുമെന്ന്‌ സ്വാമികള്‍ പറഞ്ഞു.

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ശ്മശാനഭൂമി കയ്യേറ്റത്തില്‍നിന്ന്‌ അധികൃതര്‍ പിന്മാറണം: ഹിന്ദുസംഘടനാ യോഗം

മട്ടാഞ്ചേരി: ഹൈന്ദവ ശ്മശാനഭൂമി കയ്യേറ്റത്തില്‍നിന്ന്‌ കൊച്ചിന്‍ കോര്‍പ്പറേഷനും സര്‍ക്കാര്‍ ഏജന്‍സികളും പിന്മാറണമെന്ന്‌ ഹിന്ദുസംഘടനാ പ്രതിനിധി യോഗം ആവശ്യപ്പെട്ടു. ഹിന്ദു സ്ഥാപനങ്ങളുടെ ഭൂമിയും സമ്പത്തുക്കളും കയ്യടക്കാനുള്ള നടപടികളില്‍ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പനയപ്പള്ളി ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ 24ഓളം ഹിന്ദുസംഘടനാ ഭാരവാഹി പ്രതിനിധികള്‍ പങ്കെടുത്തു.

വര്‍ഗീയകലാപവിരുദ്ധ ബില്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍: ജെ. നന്ദകുമാര്‍

തൃശൂര്‍ : ദേശവിരുദ്ധമായ ഒന്നാണ്‌ യുപിഎ സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സാമുദായിക കലാപ വിരുദ്ധ ബില്ലെന്ന്‌ ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൗദ്ധിക്‌ പ്രമുഖ്‌ ജെ.നന്ദകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ ഹിന്ദുസ്വഭാവം ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ കേസരി വാരികയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ ചടങ്ങില്‍ സാമുദായിക കലാപ ബില്ലിനെക്കുറിച്ച്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ടി.വി.രാജേഷ്‌ എംഎല്‍എയുടെ ഭൂമാഫിയ ബന്ധം അന്വേഷിക്കണം: ഹിന്ദു ഐക്യവേദിതിരുവനന്തപുരം: കല്ല്യാശ്ശേരി എം.എല്‍. എ. ടി.വി.രാജേഷിന്റെ ഗൂഢാലോചനയില്‍ കണ്ണൂര്‍ ജില്ലയില്‍ മാടായിപ്പാറയില്‍ നടന്നുവരുന്ന ഭൂമാഫിയ നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവരാം പത്രക്കുറിപ്പില്‍ അറിയിച്ചു. മാടായിപ്പാറ ക്ഷേത്രഭൂമി സമ്മര്‍ദ്ദം ചെലുത്തി അന്യാധീനപ്പെടുത്താന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കം നിര്‍ത്തിവയ്ക്കണമെന്നും ടി.വി.രാജേഷിന്റെ ഭൂമാഫിയ ബന്ധം പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കൊച്ചി ദേവസ്വം ബോര്‍ഡില്‍ പണം വാങ്ങി നിയമനം വ്യാപകമെന്ന്‌

കൊച്ചി: കൊച്ചി ദേവസ്വം ബോര്‍ഡില്‍ പണം വാങ്ങി അനധികൃത നിയമനം നടത്തുന്നതായി ആക്ഷേപം. മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്‌ നിയമിച്ച ഭരണസമിതിയാണ്‌ ഇപ്പോള്‍ ബോര്‍ഡിന്റെ ഭരണം കയ്യാളുന്നത്‌. ഈ ഭരണസമിതിയിലെ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരാണ്‌ കോഴ വാങ്ങി താല്‍ക്കാലിക തസ്തികകളിലേക്ക്‌ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടയില്‍ 412 പേരെ തിരുകിക്കയറ്റിയിരിക്കുന്നത്‌ എന്നതാണ്‌ ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌.

മതപ്രചാരണത്തിനെത്തിയ വില്യം ലീയ്ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി


കൊച്ചി: വിസാ ചട്ടം ലംഘിച്ചെത്തി കൊച്ചിയില്‍ സുവിശേഷ പ്രസംഗം നടത്തിയ അമേരിക്കക്കാരന്‍ വില്യം ലീയ്ക്കായി തെരച്ചില്‍ തുടങ്ങി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇയാള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്യമിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

അണ്ണാ ഹസാരെയും കൃഷ്ണയ്യരും കൈകോര്‍ക്കണം: പി.പരമേശ്വരന്‍

തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാടുന്ന അണ്ണാ ഹസാരെയും സാമൂഹ്യനീതിയുടെ വക്താവായ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യരും കൈകോര്‍ക്കണമെന്ന്‌ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ .  


അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ ആശയത്തേയും ലക്ഷ്യത്തേയും എല്ലാവരും അംഗീകരിക്കുന്നു. ലക്ഷ്യപൂര്‍ത്തിക്കായി സ്വീകരിച്ച മാര്‍ഗത്തെ അംഗീകരിക്കാത്തവര്‍പോലും ഹസാരെയെ പരസ്യമായി തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല. അഴിമതിക്കെതിരായ വികാരം രാജ്യമെങ്ങും സജീവമാക്കുന്നതില്‍ ഹസാരെ വിജയിച്ചു. 

ശബരിമല അവലോകന യോഗത്തില്‍ മന്ത്രിക്കെതിരെ പ്രതിഷേധം

എരുമേലി: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രമവശേഷിക്കേ അവലോകനയോഗം വിളിച്ചുകൂട്ടുന്നതില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അവലോകന യോഗത്തിനെത്തിയ ദേവസ്വം മന്ത്രിക്കെതിരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

‘വര്‍ഗ്ഗീയ കലാപവിരുദ്ധ ബില്‍’ ദേശീയഐക്യം തകര്‍ക്കും: സര്‍സംഘചാലക്‌

നാഗ്പൂര്‍: കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമമാക്കാന്‍ ഉദ്ദേശിക്കുന്ന ‘വര്‍ഗ്ഗീയ കലാപവിരുദ്ധബില്‍’ ദേശീയ ഐക്യം തകര്‍ത്ത്‌ പൗരന്മാരെ വിഭജിക്കുമെന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ മുന്നറിയിപ്പുനല്‍കി. ദേശീയ താല്‍പര്യത്തെ പരിപൂര്‍ണ്ണമായും നിരാകരിക്കുന്നതാണ്‌ ഈ ബില്ലെന്ന്‌ നാഗ്പൂരില്‍ നടത്തിയ വിജയദശമി പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

പോപ്പുലര്‍ഫ്രണ്ടും നിരോധിക്കും

കോട്ടയം: ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും നിരോധിത സംഘടനകളുടെ പട്ടികയില്‍പ്പെടാന്‍ സാധ്യതയേറി. പോപ്പുലര്‍ ഫ്രണ്ടിന്‌ ഏറ്റവും അധികം വേരോട്ടമുള്ള കേരളത്തില്‍ നിന്നും ഡിജിപി ജേക്കബ്‌ പുന്നൂസ്‌ തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കേന്ദ്രനടപടിക്കു സാധ്യതയേറിയിരിക്കുന്നത്‌. പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷയ്ക്ക്‌ വന്‍ഭീഷണിയെന്ന കേരളാ ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കി കഴിഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതതലയോഗത്തില്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ചചെയ്ത്‌ നിരോധനമടക്കമുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി വിശകലനം നടത്തുമെന്നറിയുന്നു.

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ഇന്ന്‌ വിജയദശമി: അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച്‌ ആയിരങ്ങള്‍

കോച്ചി: ഇന്ന്‌ വിജയദശമി. അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച്‌ ആയിരക്കണക്കിന്‌ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും സാംസികാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ്‌ നടന്നിരുന്നു. സരസ്വതി ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം

കേരളത്തിലെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. ഖരമഹര്‍ഷി ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്നാണ് ഇവിടുത്തേതെന്ന് വിശ്വസിക്കുന്നു. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണിത്‌. ഏഴരപ്പൊന്നാനപ്പുറത്ത് എഴുന്നള്ളുന്ന ഭാരതത്തിലെ ഏകദേവനാണ് ഏറ്റുമാനൂരപ്പന്‍. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഇതുതന്നെ. ആസ്ഥാന മണ്ഡപത്തില്‍ കാണിക്കയര്‍പ്പിക്കുന്നുവെന്നതും ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

കൊച്ചി: ഡിസംബര്‍ 16, 17, 18 തീയതികളില്‍ കേരളത്തില്‍ നടക്കുന്ന വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനുവേണ്ടി പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ബി.ആര്‍.ബാലരാമന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സ്വാമി നാരായണഭക്താനന്ദ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

അന്തര്‍ദേശീയ മഹാഗണപതിസത്രം കോട്ടയത്ത്‌

കോട്ടയം: കാഞ്ഞിരപ്പള്ളി ശ്രീഗണപതിയാര്‍ കോവിലില്‍ വച്ചു നടന്ന അന്തര്‍ദ്ദേശീയ ഗണപതിസത്രത്തിണ്റ്റെ തുടര്‍ച്ചയായി രണ്ടാമത്‌ സത്രം ഈ വര്‍ഷം കോട്ടയത്ത്‌ വച്ച്‌ നടത്തപ്പെടുന്നു. ഗണേശപുരാണസപ്താഹം, അഷ്ടദ്രവ്യഗണപതിഹോമം, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, ക്ഷേത്രകലകളുടെ അവതരണം, ഗണപതി ചിത്രങ്ങളുടെയും ശില്‍പനങ്ങളുടെയും പ്രദര്‍ശനം എന്നിങ്ങനെ ഏഴ്‌ ദിവസത്തെ പരിപാടികളാണ്‌ സത്രത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്‌. വിവിധ മതപണ്ഡിതന്‍മാര്‍ പങ്കെടുക്കുന്ന വിദ്വത്സംഗമങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. കൂടാതെ താന്ത്രികസദസ്സ്‌, വാസ്തുവിദ്യാസദസ്സ്‌, ജ്യോതിഷസദസ്സ്‌, ആയുര്‍വ്വേദ സദസ്സ്‌, രാഷ്ട്രമീമാംസാസദസ്സ്‌ എന്നീ പരിപാടികളും ഇതോടൊപ്പം നടത്തപ്പെടും. കോട്ടയത്തിണ്റ്റെ സാംസ്കാരിക പെരുമയും മതസൌഹാര്‍ദ്ദപാരമ്പര്യവും വിളംബരം ചെയ്യുന്ന വര്‍ണാഭമായ ഘോഷയാത്രയോടെയായിരിക്കും രണ്ടാമത്‌ അന്തര്‍ദേശീയ സത്രം ആരംഭിക്കുന്നത്‌. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഏറ്റവും ശ്രദ്ധേയനായ മലയാളിക്ക്‌ നല്‍കപ്പെടുന്ന മാനവസേവാ രത്ന പുരസ്കാര സമര്‍പ്പണവും സത്രത്തിണ്റ്റെ സമാപനസമ്മേളനത്തില്‍ നടത്തപ്പെടും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും അന്തര്‍ദ്ദേശീയ തലത്തിലുള്ള ഗണേശഭക്തരുടെ കൂട്ടായ്മകളും സത്രത്തിണ്റ്റെ പ്രത്യേകതകളാണ്‌. ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഗണപതി പ്രതിഷ്ഠയുള്ള തമിഴ്നാട്ടിലെ പിളളയാര്‍പെട്ടി ക്ഷേത്രത്തില്‍ നിന്നുള്ള ഗണപതി വിഗ്രഹം ആഘോസമന്വിതം സത്രവേദിയിലേക്ക്‌ ആനയിക്കപ്പെടുന്നു. കേന്ദ്രമന്ത്രിമാര്‍, ഹിന്ദുസംഘടനാ നേതാക്കള്‍, സാംസ്കാരിക നായകന്‍മാര്‍, ഉദ്യോഗസ്ഥപ്രമുഖര്‍, മറ്റ്‌ ജനപ്രതിനിധികള്‍ തുടങ്ങിവര്‍ ഈ മഹാസംഗമത്തില്‍ പങ്കെടുക്കുന്നു. സൂര്യകാലടി ജയസൂര്യന്‍ ഭട്ടതിരിപ്പാടിണ്റ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മണ്ഡലമാസവ്രതാരംഭത്തോടെയാണ്‌ മഹാഗണപതിസത്രം നടത്തപ്പെടുന്നത്‌. സത്രത്തിണ്റ്റെ വിജയകരമായ നടത്തിപ്പ്‌ ലക്ഷ്യമിട്ടുകൊണ്ട്‌ നാളെ ൩ മണിക്ക്‌ കോട്ടയം തിരുനക്കര ബ്രാഹ്മണസമൂഹമഠത്തില്‍ വച്ച്‌ വിപുലമായ സ്വാഗതസംഘരൂപീകരണയോഗം നടക്കും.

മഹാനവമി: ക്ഷേത്രങ്ങളില്‍ പൂജവയ്‌പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം:മഹാനവമിയോടനുബന്ധിച്ച്‌ ജില്ലയിലെ ക്ഷേത്രങ്ങളില്‍ പൂജവയ്‌പ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊട്ടാരക്കര ഗണപതി ക്ഷേത്രം, കരുനാഗപ്പള്ളി

പടനായര്‍കുളങ്ങര ക്ഷേത്രം, കൊല്ലം പുതിയകാവ്‌ ദേവീക്ഷേത്രം, ആശ്രാമം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പട്ടാഴി ദേവീക്ഷേത്രം, മുഖത്തല ദേവീക്ഷേത്രം, ഉമയനല്ലൂര്‍ ദേവീ ക്ഷേത്രം, ഉമാമഹേശ്വരീ ക്ഷേത്രം, ആനന്ദവല്ലീശ്വരം ക്ഷേത്രം, കൊച്ചുകൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രം, മുളങ്കാടകം ദേവീക്ഷേത്രം, ജ്‌ഞാന ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിശേഷാല്‍ പൂജകള്‍ നടക്കും.

നീണ്ടകര നെടുവേലില്‍ ശ്രീ ഭുവനേശ്വരി ദേവീക്ഷേത്ര ത്തില്‍ മഹാനവമി പൂജയും വിദ്യാരംഭം കുറിക്കലും ഇന്ന്‌ തുടങ്ങും. ആറു വരെയാണ്‌ കര്‍മ്മങ്ങള്‍ നടക്കുക. ഇന്ന്‌ രാവിലെ 5.30 ന്‌ ഗണപതിഹോമം, വൈകിട്ട്‌ 6.30 ന്‌ പൂജവയ്‌പ്പും ദുര്‍ഗ്ഗാസഹസ്രനാമാര്‍ച്ചനയും. നാളെ രാവിലെ 6.30 മുതല്‍ വൈകിട്ട്‌ 5.30 വരെ സരസ്വതിസഹസ്രനാമാര്‍ച്ചന, 12 ന്‌ അന്നദാനം, തുടര്‍ന്ന്‌ മഹാലക്ഷ്‌മിവിളക്കും ദീപപ്രദക്ഷിണവും. 6 ന്‌ 6.30 മുതല്‍ സാമൂഹ്യപൊങ്കല്‍, 7ന്‌ വിദ്യാദിരാജപൂജ, 7.15 മുതല്‍ പുസ്‌തകമെടുപ്പും വിദ്യാരംഭവും, 9.30 ന്‌ അന്നദാനം.

പടിഞ്ഞാറെ കല്ലട കാരാളിമുക്ക്‌ തലയിണക്കാവ്‌ ശിവപാര്‍വതീക്ഷേത്രത്തില്‍ ഇന്ന്‌ വെകിട്ട്‌ പൂജവയ്‌പും ആറിന്‌ വിജയദശമി ദിനത്തില്‍ രാവിലെ 8 മുതല്‍ വിദ്യാരംഭവും നടക്കും. ആദ്യക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ക്ക്‌ ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളജ്‌ മുന്‍പ്രിന്‍സിപ്പല്‍ ഡോ.ജനാര്‍ദ്ധനന്‍ പിള്ള, ക്ഷേത്രം മേല്‍ശാന്തി

മൈനാഗപ്പള്ളി ശ്രീരംഗന്‍ എന്നിവര്‍ മുഖ്യാര്‍മ്മികത്വം വഹിക്കും. കൊട്ടാരക്കുളം

ഗണപതി ക്ഷേത്രത്തില്‍ 6 ന്‌ രാവിലെ 8ന്‌ ശ്രീവിദ്യാരാജഗോപാലഹോമം നടത്തും. വിദ്യാരംഭം പത്മഭൂഷണ്‍ വി.രാമചന്ദ്രന്‍, പത്മാരാചന്ദ്രന്‍ എന്നിവരാണ്‌ കുട്ടികളെ എഴുത്തിനിരുത്തുന്നത്‌. ദുര്‍ഗ്ഗാപുരി ശ്രീമാടന്‍ കോവില്‍ നവരാത്രി പൂജയും വിജയദശമി ആഘോഷവും വിദ്യാരംഭവും ആറിന്‌ നടക്കും. പാര്‍വതീപൂജ, അഖണ്ഡനാമജപം, ഭജന, വിജയദശമി ദിവസമായ 6 ന്‌ ഡോ.എസ്‌. ആര്‍ രാജഗോപാല്‍ എഴുത്തിനിരുത്തും. വൈകിട്ട്‌ വിദ്യാഗോപാല മന്ത്രപൂജ, ഭാഗവതപാരായണം, ഭജന എന്നിവ നടക്കും. അയത്തില്‍ സാഹിത്യവിലാസിനി ആര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ മഹാനവമിയോടനുബന്ധിച്ച്‌ വിവിധ ചടങ്ങുകള്‍ നടക്കും. ഇന്ന്‌ വൈകിട്ട്‌ 5 മുതല്‍ പൂജവയ്‌പ്പ്. 6 ന്‌ വിജയദശമി ദിനത്തില്‍ വൈകിട്ട്‌ 7 മുതല്‍ ഭക്‌തിഗാനസുധ.

വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദ്ദേശീയ പ്രതിനിധി സമ്മേളനം കൊച്ചിയില്‍

കൊച്ചി: വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദ്ദേശീയ പ്രതിനിധി സമ്മേളനം ഡിസംബര്‍ 16, 17, 18 തീയതികളില്‍ എറണാകുളത്ത്‌ നടക്കും. കേരളത്തില്‍ ഇദംപ്രഥമമായി നടക്കുന്ന അന്തര്‍ദ്ദേശീയ പ്രതിനിധി സമ്മേളനത്തില്‍ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദ്ദേശീയ പ്രസിഡന്റ്‌ അശോക്‌ സിംഗാള്‍, അന്തര്‍ദ്ദേശീയ സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ഭായി തൊഗാഡിയ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിശ്വഹിന്ദുപരിഷത്തിന്റെ പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, സംഘടനാ സെക്രട്ടറി, കേന്ദ്ര ഗവേണിംഗ്‌ കൗണ്‍സില്‍ അംഗങ്ങള്‍, ബജ്‌റംഗദള്‍, മാതൃശക്തി, ദുര്‍ഗാവാഹിനി, ഗോരക്ഷ, ധര്‍മപ്രസാര്‍, സേവ, മഠമന്ദിര്‍, പ്രചാര്‍, വിശേഷ്‌ സമ്പര്‍ക്ക്‌, വിദേശസമ്പര്‍ക്ക്‌ തുടങ്ങിയ വിഭാഗങ്ങളുടെ കേന്ദ്രീയ കാര്യകര്‍ത്താക്കള്‍ എന്നിവരും ഈ സമ്മേളനത്തില്‍ ആദ്യാവസാനം പങ്കെടുക്കും. അന്തര്‍ദ്ദേശീയ പ്രതിനിധിസമ്മേളനത്തിനോടനുബന്ധിച്ച്‌ ഡിസംബര്‍ 17 ന്‌ വൈകിട്ട്‌ 5 ന്‌ എറണാകുളത്ത്‌ പൊതുസമ്മേളനമുണ്ടാകും.

ചന്ദനക്കുറി മായ്ച്ച സംഭവം: സ്കൂളിനെതിരെ പരാതി നല്‍കി

അയര്‍ക്കുന്നം: അയര്‍ക്കുന്നം സെണ്റ്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്കൂളിലെ ഹിന്ദു വിദ്യാര്‍ത്ഥികളുടെ നെറ്റിയിലെ ചന്ദനക്കുറി നിര്‍ബന്ധിച്ച്‌ മായ്പ്പിച്ച അദ്ധ്യാപികയെ സംരക്ഷിക്കുന്ന സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത്‌ തിരുവഞ്ചൂറ്‍ വിദ്യാഭ്യാസ മന്ത്രി, ഡി.പി.ഐ , വിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറി, ഡി.ഡി കോട്ടയം, ഡി.ഇ.ഒ. പാലാ എന്നിവര്‍ക്ക്‌ പരാതി നല്‍കി.

ധന്യരാകണോ ധനികരാകണോ എന്ന്‌ ചിന്തിക്കണം: കുമ്മനം

ഉദയംപേരൂര്‍: ജീവിതത്തില്‍ ധന്യരാകണോ ധനികരാകണോ എന്ന ചോദ്യം ഓരോ മനവ മനസിലും ഉണര്‍ന്നു വരേണ്ടതാണെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. അന്യരുടെ ജീവിത്തിനുവേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കുവാന്‍ തയ്യാറാകുമ്പോള്‍ അവര്‍ ധന്യരാകുന്നു. സ്വന്തം നേട്ടത്തിനുവേണ്ടിമാത്രം ജീവിക്കുന്നവര്‍ക്ക്‌ ജീവിതത്തില്‍ ഈ ധന്യത കൈവരിക്കുവാന്‍ സാധ്യമല്ല. സ്വര്‍ഗീയ കെ.ആര്‍.പ്രദീപന്‍ ഭവനസമര്‍പ്പണവുമായി ബന്ധപ്പെട്ട്‌ ഗാന്ധി ജയന്തിദിനത്തില്‍ ഉദയം പേരൂരില്‍ നടന്ന ചടങ്ങില്‍ താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ട്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌എസ്‌ കൊച്ചിമഹാനഗര്‍ സംഘചാലക്‌ പി.രവിയച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ഗൃഹപ്രവേശന ചടങ്ങിന്റെ ഉദ്ഘാടനം എക്സൈസ്‌, തുറമുഖ വകുപ്പ്‌ മന്ത്രി കെ.ബാബു നിര്‍വഹിച്ചു. അമൃതഭാരതി വിദ്യാപീഠം സംസ്ഥാന കാര്യദര്‍ശി എം.കെ.സതീശന്‍ സ്വര്‍ഗീയ പ്രദീപന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗോപിദാസ്‌ (ഉദയം പേരൂര്‍ ഗ്രാമപഞ്ചായത്തംഗം), എസ്‌.കെ.വാസു (സെക്രട്ടറി വിജ്ഞാനോദയസഭാ, ഉദയം പേരൂര്‍), സി.എസ്‌.കാര്‍ത്തികേയന്‍ (പ്രസിഡന്റ്‌ എസ്‌എന്‍ഡിപിയോഗം ഉദയം പേരൂര്‍), അജയകുമാര്‍ (പ്രസിഡന്റ്‌ എന്‍എസ്‌എസ്‌ നടക്കാവ്‌),വിജയകുമാര്‍ (സെക്രട്ടറി, വിശ്വകര്‍മമഹാസഭ), ബേബി വി.എന്‍ (സംസ്ഥാന മഹിള ഉപാദ്ധ്യക്ഷ കേരള കുഡുംബി ഫെഡറേഷന്‍) കെ.ജി.ശ്രീകുമാര്‍ (ജില്ല സഹകാര്യദര്‍ശി ബാലഗോകുലം), കദീഷ്‌ (സെക്രട്ടറി ബിഎംഎസ്‌ തൃപ്പൂണിത്തുറ മേഖല), പി.എ.മുരളീധരന്‍, പി.എസ്‌.സോമന്‍ (കണ്‍വീനര്‍ ഭവനനിര്‍മാണ സമിതി) എന്നിവര്‍ പ്രസംഗിച്ചു. സ്വര്‍ഗീയ കെ.ആര്‍.പ്രദീപന്റെ നിര്‍ധന കുടുംബത്തിനു ആരോഗ്യ വിദ്യാഭ്യാസ സുരക്ഷ ഉപ്പാക്കുവാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം മന്ത്രിക്കു ഭവനനിര്‍മാണ സമിതി സമര്‍പ്പിച്ചു.

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ലീഗ് വന്നത് തീവ്രവാദ സംഘടനകള്‍ക്ക് ഗുണമായെന്ന് കോടിയേരി


കണ്ണൂര്‍: മുസ്‌ലീം ലീഗ് അധികാരത്തില്‍ എത്തിയതോടുകൂടി സംസ്ഥാനത്തെ തീവ്രവാദ സംഘടനകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ് ചെയ്തതെന്ന് മുന്‍മന്ത്രിയും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. ലീഗിനുള്ളിലേക്ക് എന്‍.ഡി.എഫുകാര്‍ നുഴഞ്ഞുകയറിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കാത്തതിന് തടസ്സം കേന്ദ്രമന്ത്രി ഇ. അഹമ്മദാണെന്നും ലീഗിന് മന്ത്രിസഭയില്‍ പങ്കാളിത്തമുള്ളതാണ് ഇതിന് കാരണമെന്നും കോടിയേരി കണ്ണൂരില്‍ ഒരു പരിപാടിയില്‍ പറഞ്ഞു.

വര്‍ഗീയ ബില്ലിനെതിരെ തൃണമൂലും

ന്യൂദല്‍ഹി: വര്‍ഗീയ അതിക്രമങ്ങള്‍ തടയാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെതിരെ എതിര്‍പ്പ്‌ ശക്തമായി. അപകടകരമായ നിയമനിര്‍മാണത്തിനാണ്‌ കേന്ദ്രം ഒരുങ്ങുന്നതെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ്‌ നിര്‍ദ്ദിഷ്ട ബില്ലെന്നും എന്‍ഡിഎയും തൃണമൂല്‍ കോണ്‍ഗ്രസും മുന്നറിയിപ്പ്‌ നല്‍കി.

വര്‍ഗീയകലാപവിരുദ്ധ ബില്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍: ജെ. നന്ദകുമാര്‍

തൃശൂര്‍ : ദേശവിരുദ്ധമായ ഒന്നാണ്‌ യുപിഎ സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സാമുദായിക കലാപ വിരുദ്ധ ബില്ലെന്ന്‌ ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൗദ്ധിക്‌ പ്രമുഖ്‌ ജെ.നന്ദകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ ഹിന്ദുസ്വഭാവം ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ കേസരി വാരികയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ ചടങ്ങില്‍ സാമുദായിക കലാപ ബില്ലിനെക്കുറിച്ച്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

മുത്തൂറ്റ്‌ ഗ്രൂപ്പിറക്കിയ ഹിന്ദുവിരുദ്ധ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണം: വിഎച്ച്പി

കൊച്ചി: മുത്തൂറ്റ്‌ ഗ്രൂപ്പിറക്കിയ സര്‍ക്കുലറില്‍ ചന്ദനം തൊടരുതെന്നും, വിവാഹിതരായ സ്ത്രീകള്‍ സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തെരുതെന്നും, കണ്ണെഴുതുകയോ, മുല്ലപ്പൂ ചൂടുകയോ ചെയ്യരുതെന്നുള്ള സര്‍ക്കുലര്‍ പൗരാണികമായി ഹിന്ദുക്കള്‍ ആചരിച്ചിരുന്ന സമ്പ്രദായങ്ങള്‍ക്കെതിരെയുള്ള അവകാശലംഘനമാണ്‌.

മുത്തൂറ്റ്‌ ഗ്രൂപ്പ്‌ സര്‍ക്കുലര്‍ പൗരാവകാശ നിഷേധം: ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കേതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്പ്‌ ലിമിറ്റഡ്‌ എക്സിക്യൂട്ടീവ്‌ സെക്രട്ടറിയുടെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഹിന്ദുവിരുദ്ധവും പൗരാവകാശ നിഷേധവുമാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌. ബിജു ആരോപിച്ചു.

മുല്ലപ്പൂ ചൂടുന്നതിനും ചന്ദനം, സിന്ദൂരം കുറി എന്നിവ തൊടുന്നതിനും സ്ത്രീകള്‍ സീമന്ത രേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കണ്ണെഴുതുന്നതിനും വിലക്ക്‌ ഏര്‍പ്പെടുത്തിക്കൊണ്ടാണ്‌ എക്സ്ക്യൂട്ടീവ്‌ സെക്രട്ടറി ഷൈനി തോമസ്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്‌. ഹിന്ദുവിരുദ്ധമായ താലിബാന്‍ മോഡല്‍ സര്‍ക്കുലര്‍ മുത്തൂറ്റ്‌ കമ്പനി പിന്‍വലിച്ച്‌ കേരളീയ സമൂഹത്തോട്‌ മാപ്പു പറയണം.

കുറിതൊടുന്നതും മംഗല്യവതികള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നതും സംസ്കാരത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണ്‌. ഹിന്ദു സമൂഹം എന്നും പവിത്രമായി കാത്തു സൂക്ഷിക്കുന്ന ധാര്‍മിക മൂല്യങ്ങളെയും തത്ത്വങ്ങളെയും വിവേചനപരമായി കാണുന്ന മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഈ നടപടിയിലൂടെ നാടിന്റെ സംസ്കാരത്തെ തന്നെയാണ്‌ വെല്ലുവിളിക്കുന്നതെന്നും ഇ.എസ്‌ ബിജു പറഞ്ഞു.

പൊട്ടുതൊടുന്നതിനും കണ്ണെഴുതുന്നതിനും വിലക്ക്‌

തിരുവനന്തപുരം: ചന്ദനക്കുറി തൊടുന്നതിനും മുല്ലപ്പൂ ചൂടുന്നതിനും മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്പ്‌ ഓഫീസുകളില്‍ വിലക്ക്‌. സ്ത്രീകള്‍ക്ക്‌ കണ്ണെഴുതുന്നതിനും മൂര്‍ധാവില്‍ സിന്ദൂരപ്പൊട്ട്‌ തൊടുന്നതിനും ഉണ്ട്‌ വിലക്ക്‌. 1350 ശാഖകളിലെ ജീവനക്കാര്‍ മേലില്‍ ചന്ദനം തൊടുകയോ സിന്ദൂരം അണിയുകയോ ചെയ്യരുതെന്നാണ്‌ നിര്‍ദേശം. ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ്‌ ഓഫീസില്‍ നിന്നും സര്‍ക്കുലര്‍ എല്ലാ ശാഖകളിലേക്കും അയച്ചിട്ടുണ്ട്‌. ജീവനക്കാരുടെ ഡ്രസ്‌ കോഡിന്റെ ഭാഗമായിട്ടാണ്‌ ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്‌.
പുരുഷന്മാര്‍ ഒരു മാലയും വിവാഹമോതിരവും വാച്ചും ഒഴികെ കൂടുതല്‍ ആഭരണങ്ങള്‍ ധരിക്കരുത്‌. നെറ്റിയില്‍ ഒരു തരത്തിലുള്ള കുറിയും തൊടരുത്‌. സ്ത്രീകള്‍ക്ക്‌ ഒരു മാലയും രണ്ടു വളയും ഒരു മോതിരവും ഒരു വാച്ചും ധരിക്കാം. കണ്ണെഴുതാന്‍ പാടില്ല. ഒരു തരത്തിലുള്ള കുറികളും തൊടരുത്‌. തലമുടിയില്‍ പൂ ചൂടാനും പാടില്ല.
മംഗല്യവതികളായ സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂര തിലകം ചാര്‍ത്തുന്നത്‌ ആചാരത്തിന്റെ ഭാഗമാണ്‌. ക്ഷേത്രത്തില്‍ പോകുന്നവര്‍ നെറ്റിയില്‍ ചന്ദനം തൊടുന്നതും പരമ്പരാഗതമായ അനുഷ്ഠാനമാണ്‌. ക്ഷേത്രത്തില്‍ പോകാതെ തന്നെ രാവിലെ കുളിച്ചാലുടന്‍ കുറി തൊടുന്നവരും ഉണ്ട്‌.
കുറി തൊടുന്നതും പൂ ചൂടുന്നതും കണ്ണെഴുതുന്നതും മൗലികാവകാശവും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗവും ആണെന്നിരിക്കെ മുത്തൂറ്റു സ്ഥാപനങ്ങളില്‍ ഇതിനൊക്കെ വിലക്ക്‌ ഏര്‍പ്പെടുത്തിയതില്‍ ദുരൂഹതയുണ്ട്‌. സ്വര്‍ണപണമിടപാടു സ്ഥാപനമായി തുടങ്ങി ഇന്ന്‌ രാജ്യത്തെ തന്നെ വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായി വളര്‍ന്ന മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ബാങ്ക്‌ ഇതര ധനകാര്യ സ്ഥാപനമാണ്‌ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌. സ്വര്‍ണപണയം, ഭവനവായ്പ, കാര്‍ വായ്പ, ബിസിനസ്‌ ലോണ്‍, വസ്തു വായ്പ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഫിന്‍കോര്‍പ്പിന്‌ 525 കോടി രൂപയുടെ മൂലധനമാണുള്ളത്‌.

വ്യാജപാസ്പോര്‍ട്ട്‌: മദനി ട്രാവത്സ്‌ ഉടമക്കെതിരെ കേസ്‌കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാടും മലയോര മേഖലയും കേന്ദ്രീകരിച്ച വ്യാജ പാസ്പോര്‍ട്ട്‌ ലോബിയുടെ കണ്ണിയായ കോട്ടച്ചേരിയിലെ മദനി ട്രാവത്സ്‌ ഉടമ ഹമീദ്‌ മദനി(52)യെ രണ്ട്‌ വ്യാജ പാസ്പോര്‍ട്ട്‌ കേസില്‍ പോലീസ്‌ പ്രതിചേര്‍ത്തു. മദനി ഹമീദിനെ ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രതിപ്പട്ടിക വ്യാജ പാസ്പോര്‍ട്ട്‌ കേസന്വേഷിക്കുന്ന പോലീസിലെ പ്രത്യേക സംഘം ഹൊസ്ദുര്‍ഗ്ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. വ്യാജ പാസ്പോര്‍ട്ട്‌ തരപ്പെടുത്തി കൊടുത്തുവന്നിരുന്ന കാഞ്ഞങ്ങാട്ടെ റാക്കറ്റിലെ പ്രധാനിയാണ്‌ മദനി ഹമീദെന്ന്‌ പോലീസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. മദനി ഹമീദിന്‌ വ്യാജ പാസ്പോര്‍ട്ട്‌ സംഭവുമായി ബന്ധമുണ്ടെന്ന്‌ സൂചിപ്പിക്കുന്ന മൊഴികള്‍ പോലീസിണ്റ്റെ പക്കലുണ്ട്‌. അതിനിടെ അന്വേഷണ സംഘം ഇതുവരെ നടത്തിയ നീക്കത്തിലൂടെ ൧൧൦ വ്യാജപാസ്പോര്‍ട്ടുകളെ കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ ശേഖരിച്ചു. മദനി ഹമീദ്‌ രണ്ട്‌ കേസുകളില്‍ മാത്രമാണ്‌ പ്രതി. മറ്റ്‌ ൧൧൦ വ്യാജ പാസ്പോര്‍ട്ടുകളുടെ ഉറവിടത്തെ കുറിച്ചും അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ്‌ ഏജണ്റ്റുമാരെ കുറിച്ചും വ്യക്തമായ വിവരം പോലീസിലുണ്ട്‌. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കേസ്സില്‍പ്പെടുമെന്നാണ്‌ കരുതുന്നത്‌.

വ്യാജകറന്‍സി വ്യാപനത്തില്‍ വന്‍ വര്‍ധന: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ആശങ്കയില്‍കൊച്ചി: വ്യാജ കറന്‍സി (കള്ളനോട്ടുകള്‍) ഇടപാടുകളില്‍ വന്‍വര്‍ധനവെന്ന്‌ റിപ്പോര്‍ട്ട്‌. സാമ്പത്തിക രംഗത്ത്‌ അനിയന്ത്രിതമായി വളരുന്ന വ്യാജകറന്‍സി ഇടപാടുകള്‍ അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചു കഴിഞ്ഞു. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കണക്കുകളനുസരിച്ച്‌ കഴിഞ്ഞവര്‍ഷം ഒന്‍പത്‌ ശതമാനമാണ്‌ വ്യാജകറന്‍സികളുടെ ഇടപാടുകള്‍ വര്‍ധിച്ചത്‌. ബാങ്കിങ്‌ രംഗത്ത്‌ മാത്രമുള്ള ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകളെ അധികരിച്ചാണ്‌ റിസര്‍വ്‌ ബാങ്കിന്റെ റിപ്പോര്‍ട്ട്‌. ഇതരമേഖലയിലും വിപണിയിലുമുള്ള ഇടപാടുകള്‍ കണക്കാക്കിയാല്‍ ഇതിന്റെ വ്യാപ്തി ഭയാനകമായിരിക്കുമെന്നാണ്‌ സാമ്പത്തിക മേഖലയില്‍നിന്നുള്ളവര്‍ പറയുന്നത്‌.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല-സ്വകാര്യമേഖല-സഹകരണ രംഗം, വിദേശബാങ്കുകള്‍ എന്നിവയടങ്ങുന്ന 60-ഓളം ബാങ്കുകളുടെ 16,000ത്തിലേറെ ശാഖകളില്‍നിന്നുള്ള വിവരശേഖരണവുമായാണ്‌ ആര്‍ബിഐ റിപ്പോര്‍ട്ട്‌. 2008-09 സാമ്പത്തിക വര്‍ഷം 5,03,160 ദശലക്ഷം (503 കോടി) കറന്‍സി നോട്ടുകള്‍ ഇടപാടുകളില്‍ കൈകാര്യം ചെയ്ത ബാങ്കിംഗ്‌ മേഖലയില്‍ 2009-10 വര്‍ഷമിത്‌ 5,65,549 ദശലക്ഷം (565 കോടി) നോട്ടുകളായി വര്‍ധിച്ചു. 2010-11 വര്‍ഷമിത്‌ 64577 ദശലക്ഷം (645 കോടി) നോട്ടുകളായി ഉയരുകയും ചെയ്തു. 2009-10 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 11.2 ശതമാനം വര്‍ധനവുണ്ടായപ്പോള്‍, 2010-11 വര്‍ഷം ബാങ്കുകള്‍ കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്തതിലുണ്ടായ വര്‍ധന 14 ശതമാനമാണെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. ഇതിനിടയിലാണ്‌ വ്യാജ കറന്‍സി കണ്ടെത്തിയ വര്‍ധന 9 ശതമാനമെന്നത്‌ ആശങ്കയ്ക്കിടയാക്കുന്നത്‌. കഴിഞ്ഞ ഏതാനും വര്‍ഷമായി വ്യാജകറന്‍സികള്‍ കണ്ടെത്തുന്നതിന്റെ തോത്‌ വര്‍ധിച്ചുവരുകയാണെന്നും ആര്‍ബിഐ വൃത്തങ്ങള്‍ പറയുന്നു. റിസര്‍വ്ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കണക്ക്‌ പ്രകാരം 2008-09 വര്‍ഷം 3,98,111 വ്യാജ കറന്‍സിനോട്ടുകളാണ്‌ പിടികൂടിയത്‌. 2009-10 വര്‍ഷമിത്‌ 401476 നോട്ടുകളായി ഉയര്‍ന്നു. 2010-11 വര്‍ഷമിത്‌ 435,607 നോട്ടുകളായി കുതിച്ചുയരുകയും ചെയ്തു. പ്രതിവര്‍ഷം വ്യാജകറന്‍സികള്‍ കണ്ടെത്തുന്നതിന്റെ മൂല്യത്തിലും സമാനമായ വര്‍ധനവുണ്ട്‌. 2009- ല്‍ 3060 കോടി രൂപയുടെ വ്യാജ കറന്‍സികളാണ്‌ ബാങ്കുകള്‍ പിടികൂടിയത്‌. 2010 ലിത്‌ 3200 കോടി രൂപയുടെ മൂല്യമായി ഉയര്‍ന്നു.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്നുമാണ്‌ വ്യാജ കറന്‍സികളിലേറെയും കണ്ടെത്തുന്നതും പിടികൂടുന്നതും. കഴിഞ്ഞ നാല്‌ വര്‍ഷമായി ബാങ്കിംഗ്‌ മേഖലയില്‍ നടപ്പിലാക്കുന്ന സൂക്ഷ്മ നിരീക്ഷണ സംവിധാനത്തിന്റെ ഫലമാണിതെന്നാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. വ്യാജ കറന്‍സികള്‍ തിരിച്ചറിയുന്നതിനുള്ള പ്രത്യേകം സജ്ജമാക്കിയ ‘സോര്‍ട്ടിംഗ്‌ മെഷീനുകള്‍’ ഇതിനകം പ്രമുഖ ബാങ്കിംഗ്‌ ശാഖകളില്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം 4000 ത്തോളം മെഷീനുകളാണ്‌ ബാങ്കുകളില്‍ ഇതിനകം സ്ഥാപിച്ചിരിക്കുന്നത്‌. അടുത്തവര്‍ഷം 1800 ഓളം ഇത്തരം മെഷീനുകള്‍ കൂടി സ്ഥാപിക്കുവാനും നടപടികള്‍ എടുത്തതായി റിസര്‍വ്‌ ബാങ്ക്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പിടികൂടിയ വ്യാജ കറന്‍സികളുടെ 90 ശതമാനവും ബാങ്കുകളില്‍നിന്നുള്ളതാണ്‌ മെഷീനുകള്‍ കൂടുതല്‍ സ്ഥാപിക്കുവാന്‍ കാരണമെന്നും വ്യക്തമാക്കുന്നുണ്ട്‌.
ബാങ്കുകളിലൂടെ കണ്ടെടുത്ത വ്യാജനോട്ടുകള്‍ നശിപ്പിക്കുന്ന നടപടിയാണ്‌ ആര്‍ബിഐ കൈക്കൊള്ളുന്നത്‌. 2010-11 വര്‍ഷം 131 കോടിയോളം നോട്ടുകള്‍ ഇപ്രകാരം നശിപ്പിച്ചതായും ആര്‍ബിഐ പറയുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 8 കോടി നോട്ടുകള്‍ അധികമാണിത്‌. വ്യാജനോട്ടുകള്‍ കണ്ടെത്തിയാലുടന്‍ അതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ എടുക്കണമെന്ന്‌ ആര്‍ബിഐ ബാങ്കിംഗ്‌-സാമ്പത്തിക മേഖലാ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഒരേസമയം നാല്‌ നോട്ടുകള്‍വരെ പിടികൂടിയാല്‍ ഒരു പോലീസ്‌ എഫ്‌ഐആര്‍ (പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌) തയ്യാറാക്കണമെന്നും അഞ്ച്‌ നോട്ടില്‍ കൂടുതലാണെങ്കില്‍ പ്രത്യേകം എഫ്‌ഐആര്‍ വേണമെന്നും ആര്‍ബിഐ നിഷ്കര്‍ഷിച്ചിട്ടുണ്ട്‌.
ആദ്യഘട്ടങ്ങളില്‍ ഇന്ത്യയിലെ നാല്‌ മെട്രോസിറ്റികള്‍ക്കൊപ്പം അതിര്‍ത്തി സംസ്ഥാന പ്രദേശങ്ങളിലാണ്‌ വ്യാജ കറന്‍സികള്‍ ഏറെയും പിടികൂടപ്പെടുന്നതും കണ്ടെത്തുന്നതുമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പുതിയ നൂറ്റാണ്ടിലെ സ്ഥിതിയില്‍ വന്‍മാറ്റമാണുണ്ടായിരിക്കുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. 2009ല്‍ വ്യാജനോട്ടുകള്‍ പിടികൂടിയതില്‍ ഉത്തര്‍പ്രദേശാണ്‌ ഒന്നാം സ്ഥാനത്ത്‌. മഹാരാഷ്ട്ര രണ്ടും ആന്ധ്രപ്രദേശ്‌ മൂന്നും ദല്‍ഹി നാലും തമിഴ്‌നാട്‌ അഞ്ചും ചണ്ഡിഗഢ്‌ ആറാം സ്ഥാനത്തുമാണ്‌. പട്ടികയില്‍ കേരളവുമുണ്ട്‌. 88287 വ്യാജനോട്ടുകളാണ്‌ യുപിയില്‍നിന്ന്‌ 2009 ല്‍ പിടികൂടിയത്‌. 2.23 കോടി രൂപയായിരുന്നു ഇതിന്റെ മൂല്യം. 1000,500,100 എന്നിവയാണ്‌ പിടിച്ചെടുത്ത നോട്ടുകള്‍. പിടികൂടിയ നോട്ടുകളുടെ മൂല്യത്തില്‍ മഹാരാഷ്ട്രയാണ്‌ ഒന്നാം സ്ഥാനത്ത്‌. മൂന്ന്‌ കോടി രൂപയുടെ മൂല്യമുള്ള 70770 വ്യാജനോട്ടുകളാണ്‌ ഇവിടെനിന്നും പിടികൂടിയത്‌. ആന്ധ്രയില്‍നിന്ന്‌ 60922 നോട്ടുകള്‍ മൂല്യം 2.38 കോടി രൂപ, ദല്‍ഹിയില്‍നിന്നാകട്ടെ 2.44 കോടി രൂപ മൂല്യമുള്ള 58217 വ്യാജ നോട്ടുകളും ചണ്ഡിഗഢില്‍നിന്ന്‌ 73 ലക്ഷം രൂപ മൂല്യമുള്ള 36502 നോട്ടുകളുമാണ്‌ പിടികൂടിയത്‌. 2010 ല്‍ പിടികൂടിയ വ്യാജനോട്ടുകളുടെ മൂല്യവും എണ്ണവുമടങ്ങുന്ന റിപ്പോര്‍ട്ട്‌ ആര്‍ബിഐ തയ്യാറാക്കുകയാണ്‌.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ഏഴ്‌ കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 2009-ല്‍ 23കോടി രൂപയുടെ ആറ്‌ ലക്ഷം വ്യാജനോട്ടുകളാണ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ പിടികൂടിയത്‌. ഇതില്‍ നാല്‌ ലക്ഷവും ബാങ്കിംഗ്‌ മേഖലയില്‍ നിന്നുമാണ്‌. ഈ കാലയളവില്‍ സംസ്ഥാനങ്ങളില്‍നിന്നു പിടികൂടിയ നോട്ടുകളുടെ മൂല്യം 20 കോടി രൂപയാണ്‌. കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുള്ള നോട്ടുകളുടെ മൂല്യം 3 കോടി രൂപയുടെതുമാണെന്ന്‌ ചൂണ്ടിക്കാട്ടുന്നു.
സ്വതന്ത്ര ഇന്ത്യയില്‍ വ്യാജ കറന്‍സികളുടെ വ്യാപനത്തിനും അച്ചടിയ്ക്കും ആഭ്യന്തര തലത്തില്‍ തന്നെയുള്ള സംഘങ്ങളായിരുന്നു സജീവമായിരുന്നതെങ്കില്‍, പുതിയ ഘട്ടത്തില്‍ ഇത്‌ കടന്നെത്തുന്ന ഭീകരസംഘമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ സൃഷ്ടിക്കുന്ന-നിര്‍മിക്കുന്ന-വ്യാജ കറന്‍സികളാണ്‌ അടുത്തയിടെ പിടികൂടുന്നവയില്‍ ഏറെയെന്നത്‌ ഇതിന്‌ പിന്‍ബലമായും ചൂണ്ടിക്കാട്ടുന്നു. ഇതിനെ മറികടക്കുവാനുള്ള ശ്രമങ്ങളാണ്‌ ആര്‍ബിഐ വൃത്തങ്ങള്‍ നടത്തുന്നത്‌.
എസ്‌.കൃഷ്ണകുമാര്‍

പാക്കിസ്ഥാനില്‍ അടിച്ച ഇന്ത്യന്‍ കറന്‍സി കേരളത്തില്‍ വ്യാപകം: മുഖ്യമന്ത്രിതിരുവനന്തപുരം: പാക്കിസ്ഥാനില്‍ അച്ചടിച്ച ഇന്ത്യന്‍ കറന്‍സികള്‍ കേരളത്തില്‍ വ്യാപകമായി പ്രചരിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ രൂപയുടെ പാക്‌ നിര്‍മ്മിത ഇന്ത്യന്‍ കറന്‍സി പിടിച്ചെടുത്തിരുന്നു. ഹോസ്ദുര്‍ഗ്ഗ്‌, മഞ്ചേശ്വരം, മാള, പെരിന്തല്‍മണ്ണ, തളിപ്പറമ്പ്‌, അമ്പലമേട്‌, കോതമംഗലം പോലീസ്‌ സ്റ്റേഷനുകളിലും പാക്നിര്‍മ്മിത കറന്‍സി പിടിച്ചെടുത്ത കേസുകള്‍ ഉണ്ട്‌. എല്ലാ കേസുകളിലും ഒരേ നമ്പരിലുള്ള കറന്‍സിയാണ്‌ പിടിച്ചെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം സഭയില്‍ പ്രത്യേക പരാമര്‍ശനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കള്ളനോട്ടുകേസുകള്‍ക്ക്‌ അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ളതിനാല്‍ എഐഎയോ സിബിഐയോ അന്വേഷിക്കണമെന്ന്‌ ക്രൈബ്രാഞ്ച്‌ ശുപാര്‍ശചെയ്തെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആഗസ്റ്റ്‌ 16ന്‌ റാസല്‍ ഖൈമയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനത്തില്‍ പാക്കിസ്ഥാനില്‍നിന്നും റാസല്‍ഖൈമ വഴി വന്ന മുഹമ്മദ്‌ അല്‍ഷാദ്‌ എന്ന യുവാവിനെ ബ്യൂറോ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോദിച്ചതില്‍ 500 രൂപ നോട്ടിന്റെ101 കെട്ടുകളും 100 രൂപ നോട്ടിന്റെ 22 കെട്ടുകളും ഉള്‍പ്പെടെ 72,50,000 രൂപയ്ക്കുള്ള ഇന്ത്യന്‍ വിദേശനിര്‍മ്മിത കറന്‍സി കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ ഈ കള്ളനോട്ടുകള്‍ ബാബു, സജിന്‍ എന്നിവര്‍ക്ക്‌ കൈമാറുന്നതിന്‌ മജീദ്‌, റാഫി എന്നിവര്‍ ചേര്‍ന്ന്‌ കൊടുത്തുവിട്ടതാണെന്ന്‌ അറിയിച്ചു. മുഹമ്മദ്‌ അല്‍ഷാദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ മാലിക്‌, സജിന്‍, നൗഷാദ്‌ എന്നിവരെ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ അധികൃതര്‍ എയര്‍പോര്‍ട്ടിന്‌ പുറത്തുനിന്നും അറസ്റ്റുചെയ്തു.
കേസ്‌ രജിസ്റ്റര്‍ ചെയ്തു. ഈ കേസ്‌ 2009 ഫെബ്രുവരി 12ന്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറി. ക്രൈംബ്രാഞ്ച്‌ പാലക്കാട്‌ യൂണിറ്റില്‍ അന്വേഷണം നടത്തിവരികയാണ്‌.
ഈ കേസില്‍ 9 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വെളിവായിട്ടുണ്ട്‌. അതില്‍ 8 പ്രതികളെ അറസ്റ്റുചെയ്തു. അബ്ദുള്‍ മജീദ്‌ എന്നയാളെ ഇനി അറസ്റ്റ്ചെയ്യേണ്ടതായുണ്ട്‌. ഇയാളാണ്‌ ഇന്ത്യയിലേക്ക്‌ വ്യാജകറന്‍സികള്‍ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന്‌ സംശയിക്കുന്നുണ്ട്‌. ഈ കേസിലെ പ്രതികള്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്‌ സ്വദേശികളാണ്‌. അറസ്റ്റിലായ മുഹമ്മദ്‌ റാഫിയുടെ വെളിപ്പെടുത്തലില്‍ പാക്കിസ്ഥാന്‍കാരനായ ഇബ്രാഹിംഭായി എന്നയാളാണ്‌ റാസല്‍ ഖൈമയിലെ വ്യാജ ഇന്ത്യന്‍ കറന്‍സി വിതരണക്കാരന്‍ എന്ന്‌ വെളിവായിട്ടുണ്ട്‌. ക്രൈബ്രാഞ്ച്‌ വിഭാഗം അന്വേഷിച്ചുവരുന്ന മറ്റൊരു കള്ളനോട്ട്‌ കേസില്‍ ഉള്‍പ്പെട്ടതും കൊളംബോയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക്‌ കൊണ്ടുവന്നതുമായ 19,99,500 രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ദുബായില്‍ നിന്നും മുഹമ്മദ്‌ റാഫിയാണ്‌ കൊടുത്തുവിട്ടതെന്ന്‌ വെളിവായിട്ടുണ്ട്‌. ഈ രണ്ട്‌ കള്ളനോട്ടുകേസുകള്‍ക്കും അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ളതിനാല്‍ ഇവയുടെ അന്വേഷണം എന്‍ഐഎയെയോ സിബിഐയെയോ ഏല്‍പ്പിക്കുന്നതാണ്‌ ഉചിതമെന്ന്‌ അറിയിച്ചുകൊണ്ട്‌ ക്രൈംബ്രാഞ്ച്‌ ശുപാര്‍ശകത്ത്‌ അയച്ചിട്ടുണ്ടെങ്കിലും അത്‌ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല, ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.